ഇടുക്കിയിലെ കുന്നുകളും കാടുകളും ഒരു സെക്കന്‍ഡുകൊണ്ട് മാഞ്ഞുപോയി, ഒന്നു നിലവിളിക്കാന്‍പോലും സാധിക്കാതെ ജലത്താല്‍ വിഴുങ്ങപ്പെടുന്ന മനുഷ്യര്‍, കോട്ടയത്തെ കുരിശുചൂടി നില്‍ക്കുന്ന പള്ളികളും എസ്റ്റേറ്റുകളും തീവണ്ടിപ്പാതകളും തിരക്കേറിയ ചന്തകളും തിരുനക്കര മൈതാനവും ഒഴുകിപ്പോവുന്ന മഹാരാജാസ് കോളേജും മറൈന്‍ഡ്രൈവും മുത്തൂറ്റ് ടവറും ഗോശ്രീപ്പാലവും, തീപ്പെട്ടിക്കൊള്ളിപോലെ ഒടിഞ്ഞുവീഴുന്ന കൂറ്റന്‍ ഫ്ലാറ്റുകള്‍, നങ്കൂരമൊടിഞ്ഞ് പുറംകടലിലേക്ക് തെറിച്ച കപ്പലുകള്‍, ഭൂമിയോടെ പറിഞ്ഞുപോകുന്ന ആലപ്പുഴയിലെ തെങ്ങിന്‍തുരുത്തുകള്‍, കടലിലേക്ക് ഒഴുകിനിറഞ്ഞ കായലുകള്‍, ആയിരക്കണക്കിന് സ്‌കൂളുകള്‍, ആസ്പത്രികള്‍... ഒരു മണിക്കൂര്‍കൊണ്ട് നിശ്ശബ്ദമായിപ്പോകുന്ന നാല് ജില്ലകള്‍, ഇരുപത്തിയഞ്ച് ലക്ഷത്തിലധികം ജീവിതങ്ങള്‍...
മുല്ലപ്പെരിയാര്‍ എന്ന വാട്ടര്‍ബോംബ്. ഭീകര സത്വമായി മുന്നില്‍ നാവു നീട്ടി നില്‍ക്കുന്നു
മുല്ലപ്പെരിയാറുമായി ബന്ധിച്ചു കിടക്കുന്നത് തമിഴ്നാടിന്റെ വൃത്തികെട്ട രാഷ്ട്രിയ മുഖമാണ് , തമിഴ്മക്കള്‍ക്ക് ജലം ഒരു ദൌര്‍ബല്യവും വൈകാര്യം പ്രശ്നവുമാന് . അതില്‍ വേണ്ട പോലെ വളം ചേര്‍ത്ത് പരിപോഷിപ്പിച്ചാണ് തമിഴ് പാര്‍ട്ടികള്‍ വളര്‍ന്നു പന്തലിക്കുന്നതും. മുല്ലപ്പെരിയാറിന്റെ തണലിലാണ് വൈക്കോ പോലുള്ള ആണും പെണ്ണും കേട്ട തീവ്രവാദി സംഘടനകളുടെയും നൂല്‍ പാര്‍ട്ടികളുടെയും ത്വരിതഗമനത്തിലുള്ള വളര്‍ച്ചയും സ്വാധീനവും നിലനില്‍പ്പും
തമിഴ് നാട്ടിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിനേതാക്കള്‍ പോലും മുല്ലപ്പെരിയാറില്‍ പുതിയ ഡാം വരുന്നതിനെതിരെ അലമുറയിടുകയാണ് ആരും കേള്‍ക്കുന്നില്ല എന്നേയൂള്ളൂ ആകെ രണ്ടു മൂന്നോ എം പി മാരും നുള്ളിപ്പെറുക്കാവുന്ന എം എല്‍ എ യും മാത്രമേ ഉള്ളേ . ഈ വിഷയത്തില്‍ പിബിയുടെ വ്യക്തമായ നിലപാട് എന്താണ് എന്ന് അറിയുകയുമില്ല . ബിജെപ്പി പോലും പുതിയ ഡാമിന് വേണ്ടി നിലപാടെടുക്കുനില്ല

ഇക്കാരണങ്ങള്‍ കൊണ്ട് മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ആഗ്രഹിച്ചാല്‍ പോലും ജയലളിതയോ കരുണാനിധിയോ ഈ വിഷയം പെട്ടെന്ന് പരിഹരിക്കാന്‍ ശ്രമിക്കില്ല ജയാമ്മ ഡാം കെട്ടാന്‍ സഹകരിക്കാം എന്ന് വച്ചാല്‍ ഒരു തിരിച്ചു വരവിനു കരുണാനിധിക്ക് കളമൊരുക്കി കൊടുക്കലായിരിക്കും അത് പോലെ തിരിച്ചും. ഈ രണ്ടു വമ്പന്‍മാര്‍ ഒരുമിച്ചാല്‍ തന്നെ പ്രശ്നം കലാപത്തിലേക്കുമാറും വൈക്കോല്‍ നാട് കത്തിക്കും , തമിഴ് നാട്ടിലെ മലയാളികളെ പോലും അവര്‍ വെറുതെ വിടില്ല. ഡാം, മുല്ലപെരിയാര്‍ , കേരളം എന്നോകെ മിണ്ടാന്‍ അവര്‍ അനുവധിക്കില്ല എന്നുള്ളതിനു ഉദാഹരമാണല്ലോ സിനിമ പ്രദര്‍ശനം അവര്‍ തടഞ്ഞതും , ഭീഷണി മുഴക്കിയതും. തമിഴ് ജനതയോടും പിന്തുണ പ്രഖ്യാപിച്ചു തീയറ്റര്‍ ഉടമകള്‍ സിനിമാ പ്രദര്‍ശനം നടത്തില്ല എന്നറിയിച്ചില്ല എങ്കില്‍ തീയറ്ററുകള്‍ വൈക്കോ കത്തിക്കും. ഒരു വിധത്തിലും കേരളത്തിനു അനുകൂലമായി ഒരു ചലനവും നീക്കവും നടത്താന്‍ അവര്‍ അനുവദിക്കില്ല . ഡാം ദുര്‍ബലം ആയിരിക്കെ അത് ശക്തമാണെന്ന് ഘ്രസ്വ ചിത്രം നിര്‍മിച്ചു പ്രചരണം നടത്താന്‍ തമിഴനാടിനു കഴിയുന്നതും അവരുടെ ജനങ്ങള്‍ ഡാം 999 പോലുള്ള ചിത്രങ്ങള്‍ കണ്ടു മനം മാറ്റം അനുവദിക്കാതെ ഇരിക്കുന്നതിലും വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ തെളിഞ്ഞു കിടപ്പുണ്ട്
മുല്ലപ്പെരിയാറെന്നു കേട്ട പാടെ ഡി എം കെ ആവേശത്തോടെ പ്രധാനമന്ത്രി മമ്മൂസിനെ കാണാന്‍ ഓടിയത് ജയലളിതക്ക് മുന്നേ പറന്നു !! വികാരം ഇളക്കി തകര്‍ന്നു നില്‍കുന്ന അവരുടെ ഇമേജ് ഉയര്‍ത്താനാണ്. കഴിഞ്ഞതവണ കേരളത്തിനു അനുകൂലമായി ചില പരാമര്‍ശങ്ങള്‍ ഉണ്ടായപ്പോ ജയലളിത വമ്പിച്ച പ്രതിഷേധം നടത്തിയിരുന്നു കരുണാനിധി തമിഴ് മക്കളുടെ താല്പര്യങ്ങള്‍ സംരക്ഷികുനില്ല പോലും , വൈക്കോ കേരളത്തിലെ റോഡുകള്‍ ഉപരോധിച്ചു. അവര്‍ക്ക് അവരുടെ രാഷ്ട്രിയമാണ് വലുത് .
കൂടംകുളത്തെ ആണവ നിലയത്തിനെതിരെ സമരം , സത്യഗ്രഹം നടന്നപ്പോ ആദ്യം അതിനെതിരെയുള്ള നിലപാടായിരുന്നു ജയലളിതക്ക് ശേഷം സമരം ശക്തമായി വരുന്നു എന്ന് കണ്ടപ്പോള്‍ അനുകൂലമായി. സുരക്ഷിതമായിരിക്കുന്ന അത്യന്താപേഷിതമായിരിക്കുന്ന ആണവ നിലയം ഉടന്‍ അടച്ചു പൂട്ടണം എന്ന് കത്ത് എഴുതി കേന്ദ്രത്തെ വിരട്ടി . ഭൂമികുലുക്കം തീരെ കുറഞ്ഞ ഒരു സ്ഥലമാണ് കൂടംകുളം അതില്‍ നിന്നുള്ള വൈദ്യൂതിയുടെ നല്ല ഭാഗം കൈപ്പറ്റുന്ന സംസ്ഥാനമാണ് തമിഴ്‌നാട് എന്നാലും ഉടന്‍ അടച്ചിടണം എന്ന് വരെ പറയാനുള്ള ജയലളിതയുടെ ആര്‍ജവം ഒരു രാഷ്ട്രിയ മലക്കം മറിച്ചില്‍ ആയിരുന്നു. കത്ത് കിട്ടിയപാടെ പ്രധാനമന്ത്രി അതില്‍ ഇടപെട്ടു കാരണം ആണവനിലയം അടച്ചിടുന്ന കാര്യം ചിന്തിക്കാന്‍ ആവില്ല അങ്ങനെ ഒരു സ്ഥിതി ഉണ്ടായാല്‍ അത് ചില നയതന്ദ്ര അസ്വസ്ഥതകള്‍ കൂടി സൃഷ്ടിക്കും. അതേ രാഷ്ട്രിയ ഇരട്ടതാപ്പായിരിക്കും തമിഴ് രാഷ്ട്രിയവും കേന്ദ്രവും കാട്ടാന്‍ പോകുന്നതും

എന്തൊകെ സംഭവിച്ചാലും എന്തൊകെ ആരോകെ പറഞ്ഞാലും കേരളത്തിന് അനുകൂലമായി കേന്ദ്രം ഒരു ചുക്കും ചെയ്യില്ല , തമിഴ് എംപി മാരെ കോണ്‍ഗ്രസിനു എക്കാലതും ആവശ്യമാണ് . അഭിമതനായി കരുണാധിനി പുറത്തു പോയാല്‍ കയറി കൂടാന്‍ ജയലളിത തയാര്‍ ആണ് കയറ്റാന്‍ കോണ്ഗ്രസും. ഇങ്ങനെ ഒരു സാഹചര്യത്തില്‍ കോടതി എന്നും കോടാലി എന്നുമൊക്കെ പറഞ്ഞുകേന്ദ്രം തടിതപ്പും , അവസരോചിതമായി ഡാമിന്റെ വെള്ളം ഉയര്‍ത്താന്‍ അവശ്യപ്പെട്ടാല്‍ചിലപ്പോ അതുപോലും കോണ്‍ഗ്രസ്സ് സാധിപ്പിച്ചു കൊടുത്തു എന്നുമിരിക്കും .
ശ്രീലങ്ക രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയുടെ പ്രധാനഭാഗമായിരുന്നത് കൊണ്ടാണ് ശ്രീലങ്കയ്ക്ക് ആയുദ്ധം നല്ക്കിയിരുന്നതും എല്‍ ടി ടി ഇ ക്കെതിരെ നിലപാടെടുത്തതും. ഈ വിഷയത്തില്‍ കടുത്ത സമ്മര്‍ദം ചെലുത്തി കരുണാനിധി കേന്ദ്രത്തെ ഇതില്‍ നിന്നും പിന്മാറ്റുകയായിരുന്നു ഇതു തന്നെ ഉദാഹരണം ഈ അവസരത്തിലാണ് ചൈനയും പാകിസ്ഥാനും അവര്‍ക്ക് ആയുദ്ധവും മറ്റും നല്‍കി അവരെ വശത്തക്കാന്‍ ശ്രമിക്കുന്നതു....... ദേശസുരക്ഷയെക്കാളും വലുതാണ് സ്വന്തം സ്ഥാനമാനങ്ങള്‍ എന്ന് കരുതുന്നവരെ നമ്മുക്കെങ്ങനെ വിശ്വസിക്കനാവും..
അത് കൊണ്ടൊക്കെ തന്നെ വെള്ളം മാത്രമല്ല ഡാം ഉള്‍പ്പെടെ കേരളത്തിന്റെ പകുതി കൊടുക്കാം എന്ന് പറഞ്ഞാലും തമിഴ് രാഷ്ട്രിയം സമ്മതിക്കില്ല, എന്നാല്‍ ഭാഷ അടിസ്ഥാനത്തില്‍ വിഭചനം നടത്തുമ്പോ കേരളത്തിന്റെ ഭാഗമായി മാറിയ ഇടുക്കി ജില്ലയിലെ ചില താലൂക്കുകള്‍ മടക്കി വേണം എന്നുള്ള ഒരു വികാരം തമിഴ് സംഘടനകള്‍ ഇളക്കി വിടുനുണ്ട് . വിഭാചനം വഴി കേരളത്തിനു എന്നും നഷ്ടം മാത്രമേ ഉണ്ടായിരുന്നുള്ളൂ , ധാരാളമായി നെല്‍കൃഷി ഉണ്ടായിന്ന കന്യാകുമാരി നഷ്ടപ്പെട്ടതോടെയാണ് കേരളം ഒരു ഉപഭോഗ സംസ്ഥാനമായി മാറിയത് .
മുല്ലപ്പെരിയാറിനെ കുറിച്ചുള്ള തമിഴന്റെ യഥാര്‍ത്ഥ ആശങ്ക ഡാം കൈയില്‍ നിന്നും പോകും എന്നുള്ളതാണ് അതോടെ മാറിവരുന്ന ഭരണകൂടങ്ങള്‍ അവര്‍ക്കാവശ്യമായ ജലം നല്ക്കുമോ എന്നും , പുതിയ ഡാം വരുന്ന പക്ഷം പുതിയ കരാറും വേണ്ടിവരും പുതിയ പാട്ട വ്യവസ്ഥകളും ആവശ്യമായ വെള്ളത്തിന് വേണ്ട വിലയും നല്ക്കണം എന്നുള്ള ഒരു പൊതു ന്യായവും ഉയരും ... അതിനാല്‍ ഡാം പണിയാതിരുന്നാല്‍ കരാര്‍ വേണ്ട നിയന്ദ്രണവും കൈയില്‍ നിന്നും പോകുകയുമില്ല...എപ്പടി ഐഡിയ

ഇന്ത്യല്‍ ഒരു യുദ്ധം ഉണ്ടായാല്‍ മരിക്കുന്നതിനെക്കാള്‍ ജനം കേരളത്തില്‍ മരിക്കാന്‍ സാധ്യത ഉണ്ടായിരിക്കുമ്പോ ഒരു സംസ്ഥാനം മുഴുവന്‍ അതിന്റെ ആശങ്കയില്‍ പെട്ട് തീ തിന്നുമ്പോ അതിനെ കുറിച്ച് ഒരു വകയും ചിന്തിക്കാതെ പ്രവര്‍ത്തിക്കാതെ അതൊകെ രണ്ടു സംസ്ഥാനങ്ങള്‍ തമ്മിലുള്ള കാര്യം എന്നുള്ള ഭാവേന അനങ്ങാപാറ നയം സ്തീകരിക്കുന്ന കേന്ദ്രസര്‍ക്കാരിനെ വെറുത്തു പോകുന്നു , കേന്ദ്രത്തിന് ഭരണഘടനാപരമായ അധികാരം ഉപയോഗപ്പെടുത്തി എന്ത് കൊണ്ട് ഒരു നിക്ഷപക്ഷ സമീപനം ഇതില്‍ എടുത്തു കൂടാ കേരളത്തോട് വെള്ളം കൊടുക്കാം എന്ന് രേഖയില്‍ എഴുതി നല്‍ക്കാന്‍ പറഞ്ഞ കേന്ദ്രം എന്ത് കൊണ്ട് തമിഴ് നാട്ടിനു വെള്ളം കിട്ടിയാല്‍ ഡാം നിര്‍മിക്കാന്‍ അനുവദിക്കാം എന്ന് എഴുതി വാങ്ങുനില്ല.
കോണ്‍ഗ്രസ് പാര്‍ട്ടി ഇക്കാര്യത്തില്‍ തികച്ചും നിസങ്കത പുലര്‍ത്തുകയാണ് , ഡി എം കെ പിന്തുണ പിന്‍വലിച്ചാലും കേന്ദ്രത്തിനു പ്രയാസം കൂടാതെ തന്നെ നിലനില്‍ക്കാന്‍ ആവും , മുക്കിനു മുക്കിനു നിന്ന് പ്രസ്താവന്‍ ഇറക്കുന്നതിലൂടെ രാഷ്ട്രിയ ഹിജഡകള്‍ എന്ത് നേട്ടം ആണ് ഉണ്ടാക്കുന്നത് .കേരളത്തിലെ ജനങ്ങളുടെ ജീവന്‍ വച്ച് പന്താടി വിലപേശി ദൌബര്‍ല്യം ചൂക്ഷണം ചെയ്തു കേരളത്തിന്റെ ചിലവില്‍ ഡാം നിര്‍മിച്ചു ഡാമും വെള്ളവും 999 വര്‍ഷത്തെ പാട്ട കരാര്‍ അതെപടി നിലനിര്‍ത്താന്‍ ശ്രമിക്കുന്ന ആഗ്രഹിക്കുന്ന തമിഴ രാഷ്ട്രിയ കക്ഷികളെ അനുകൂലിക്കുന്ന കേദ്രനയം ജനം പുചിച്ചു തള്ളുന്നു. ഇതാണോ ജനാതിപത്യം ഇതാണോ ജനക്ഷേമം ഇതാണോ നമ്മുടെ ഭരണ നേതാക്കള്‍
ആശങ്കയില്‍ ഉറക്കം നഷ്ടപ്പെടുന്നു എന്ന് പറയുന്ന കേരള സര്‍ക്കാര്‍ ഇത്ര കാലമായി എന്ത് ചെയ്തു. കൃത്യമായും സ്ഥിരമായി പ്രവര്‍ത്തിക്കുന്ന തയ്യാറെടുപ്പുക്കളോടെയുള്ള ഒരു ദുരന്ത നിവാരണ സംവിധാനം ഇതു വരെ ഒരുക്കാന്‍ നമ്മുടെ സര്‍ക്കരുകള്‍ക്ക് സാധിച്ചോ. ദുരന്തം സംഭവിച്ചാല്‍ ജനത്തെ രക്ഷപ്പെടുത്താനുള്ള എന്ത് സംവിധാനം ഒരുക്കി. ഇടുക്കിയിലെ പ്രളയം മറ്റു ജില്ലക്കാരെ അറിയിക്കാനുള്ള അലാം സംവിധാനം ഒരുക്കിയോ. എതൊകെ ഭാഗത്തൂടെ ജല പ്രവാഹം ഉണ്ടാക്കും വല്ല തിട്ടവുമുണ്ടോ ! എതൊകെ ഭാഗത്തുകൂടി രക്ഷപ്പെടണം എന്ന് ജനത്തെ ബോധവല്‍ക്കരിച്ചോ ? ഇതു നാല് ജില്ലയുടെ അല്ല ലോകത്തില്‍ നടന്നേക്കാവുന്ന വലിയ ദുരന്തമാണെന്ന് രാജ്യത്തെ ബോധ്യപ്പെടുത്താന്‍ ഇവര്ക്കെന്തു കൊണ്ട് സാധിക്കുനില്ല ...........
ജനമാണ് വലുതെങ്കില്‍ ജനക്ഷേമം ആഗ്രഹിക്കുന്നു എങ്കില്‍ മന്മോഹന്‍ തമ്പുരാന്റെ മുന്നില്‍ സ്വന്തം രാജി കത്തുകള്‍ വലിച്ചെറിഞ്ഞു കൊടുക്കാനുള്ള ആര്‍ജവം നമ്മുടെ എം എല്‍ എ മാരും എംപിമാരും. കാണിക്കണം . ഒരു സംസ്ഥാനവും കുറെ ജനങ്ങളും വേണമോ വേണ്ടയോ എന്ന് കേന്ദ്രം തീരുമാനിക്കട്ടെ......