നൂറു കണക്കിന് പേര്‍ പിന്തുടര്‍ന്ന് വന്ന പുണ്യവാളന്റെ ഫോളോ ഗഡ്ജെറ്റ്‌ തകരാറില്‍ ആയതിനാല്‍ പ്രിയ സുഹൃത്തുകള്‍ പുണ്യാളനെ ഇ-മെയില്‍ വഴി പിന്തുടരാന്‍ അഭ്യര്‍ത്ഥിക്കുന്നു !! "

Thursday, 29 December 2011

ജീവിക്കാന്‍ വേണ്ടിയുള്ള സമരങ്ങള്‍


ഉള്ളതൊക്കെ കിഴികെട്ടി വഴി വക്കില്‍ തള്ളി, മാലിന്യനിര്‍മാര്‍ജനം സര്‍ക്കാരിന്റെ ചുമതലയാണെന്നും ധരിച്ചു  റോഡില്‍ ഇറങ്ങി  മൂക്കും പൊത്തി പഴിയും പറഞ്ഞു നടക്കാനുമാണ് മലയാളിക്ക് പ്രിയം ! 

ഞാന്‍ ഇങ്ങനെ പറഞ്ഞാല്‍ ഇതൊരു ശരിയായ നിഗമനം ആണെന്ന് നിങ്ങള്‍ വിശ്വസിക്കുനുണ്ടോ ? 

ആരും ഒന്നും സ്വയമേ ചെയ്യില്ല. അതിനു ഒരു കാരണം വേണം പ്രരണ വേണം അനുസരിക്കാത്തവരെ അനുനയിപ്പിക്കാനും അനുസരിപ്പിക്കാനും ഒരു സംവിധാനം വേണം  .   എല്ലത്തിനും തരാത്തരം പോലെ  ജനത്തെയോ സര്‍ക്കാരിനെയോ വ്യവസ്ഥകളെയോ കുറ്റം പറഞ്ഞു സ്വയം പുണ്യാളന്‍ ചമഞ്ഞു  കൈകഴുകി സ്വന്തം ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറുകയാണ് പലരും 

തിരോന്ത്വരത്ത് ചീഞ്ഞു നാറുന്നത്തില്‍  നഗരസഭയും സര്‍ക്കാരുമുണ്ട് . ഉണ്ടാക്കിയവര്‍ തന്നെ എല്ലാം അനുഭവിച്ചോളൂ എന്ന് പറഞ്ഞു കൈമലര്‍ത്തി. കുറ്റം മുഴുവന്‍ വിളപ്പില്‍ ശാലയിലെ സാധാരണ ജനത്തിനും അവിടെത്തെ പഞ്ചായത്തിനുമാണെന്നു വിളിച്ചു പറയാന്‍ ഇവര്‍ക്കൊന്നും ലവലേശം  ലജ്ജയുമില്ല .. ശുദ്ധവായുവും ജലവും സ്വസ്ഥമായ ജീവിതവും അവിടത്തുക്കാരുടെയും അവകാശമാണ് . മുല്ലപ്പെരിയാറില്‍ കേരളം അനുഭവിക്കുന്ന പോലെ ഒരു നീതി നിഷേധമാണ് വിളപ്പില്‍ ശാലയിലും അരങ്ങേറുന്നത് പലരും അതിനെതിരെ സൌകര്യപൂര്‍വ്വം കണ്ണടക്കുന്നു 

അമ്പതു ടണ്‍ മാലിന്യം സംസ്കരിച്ചു  വളമാക്കി മാറ്റുവാനാണ് വിളപ്പില്‍ശാലയില്‍ ഫാക്ടറി സ്ഥാപിച്ചതും  വളം സര്‍ക്കാര്‍ ഏറ്റെടുത്തു കൊള്ളാം എന്ന വ്യവസ്ഥയോടെ സ്വകാര്യ കമ്പനി പദ്ധതി ഏറ്റെടുത്തതും , എന്നിട്ടോ ആവശ്യത്തിന് മാലിന്യം ലഭിക്കുന്നില്ലയെന്നും വളം സര്‍ക്കാര്‍ എടുക്കുന്നില്ല എന്നും ആരോപിച്ചു സ്വകാര്യ കമ്പനി കരാര്‍ അവസാനിപ്പിച്ച്‌ രണ്ടായിരത്തില്‍ ഏഴില്‍ സ്ഥലം വിട്ടു , ശേഷമാണ് വിളപ്പില്‍ശാല ഒരു ദുരിതമായി മാറിയത് സംസ്കരണം നടക്കാതെ ടണ്‍  കണക്കിന് മാലിന്യം കുമിഞ്ഞു  കൂടി. സര്‍ക്കാര്‍ പിന്നെ അതിലൊന്നും ഒരു ശുഷ്കാന്തിയും കാട്ടിയതുമില്ല. പ്രതിഷേധിച്ച വിളപ്പില്‍ശാലകാര്‍ക്ക് പലവിധ ഉറപ്പുകളും വാഗ്ദാനങ്ങളും നല്‍കിയതല്ലാതെ  ഒന്നും നടപ്പിലാക്കിയില്ല . സഹികെട്ടാണവര്‍ കടുത്ത സമരപരിപാടികളുമായി മുന്നിട്ടു ഇറങ്ങിയത്   പ്രശ്നപരിഹാരത്തിനു അന്ത്യശാസനമായി നല്‍കിയ നൂറു ദിവസവും സര്‍ക്കാരും നഗരസഭയും  കൈയും കെട്ടിയിരുന്നു .വഴിതടയുമെന്നു പ്രഖ്യാപിച്ചിട്ടും  പരസ്പരം നോക്കിയതല്ലാതെ ഒന്നും ചെയ്തില്ല.

സര്‍വ്വകക്ഷിയോഗത്തിന്റെ  പുതിയ പദ്ധതി നടപ്പാക്കുന്നതിനു മൂന്ന് മാസം കൂടി നല്‍കണം എന്നുള്ള ആവശ്യം എത്ര ന്യായമാണെങ്കില്‍ പോലും വിശ്വസിച്ചു അനുവദിച്ചു  നല്‍ക്കാന്‍ ആര്‍ക്കും ആവില്ല .വിളപ്പില്‍ ശാല ജനം ഇക്കാര്യത്തില്‍ ഒറ്റകെട്ടാണ് അവര്‍ക്ക്‌ അവിടം മരണശാല ആക്കി മാറ്റാനുള്ള ഒരു ആഗ്രഹവുമില്ല . ഫാക്ടറി തുറപ്പിക്കാന്നുള്ള എതൊരു ശ്രമവും ജനം ഒത്തു ചേര്‍ന്ന് ചേര്‍ത്തു തോല്പ്പിക്കും  എന്ന സ്ഥിതി സംജാതം  ആയതിനാലാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പിന്നോട്ട് പോയത് . ഇതേ  മാര്‍ഗ്ഗം ഇത്തരം നഗര മാലിന്യം വഹിക്കുന്ന   ഓരോ പ്രദേശത്തും    സമര കാഹളം ഉണര്‍ത്തും പ്രതിഷേധം ശക്തി പ്രാപിക്കും ഇതു  ജീവിക്കാനുള്ള സമരമാണ് .

നഗരസഭയുടെ കുഴിച്ചു മൂടല്‍ പ്രക്രിയ കൊണ്ട് പ്രശ്നപരിഹാരമല്ല കാര്യങ്ങള്‍ കുറെ കൂടി വഷളാകുകയാണ്.പലയിടത്തും സംഘര്‍ഷത്തിനും ചെറുത്തു നില്‍പ്പുകള്‍ക്കും ഇതു കാരണമാകുന്നുണ്ട് . പലപ്പോഴും പ്രഹസനങ്ങളും പ്രഖ്യാപനങ്ങളുമായി ഒതുങ്ങി പോകുകയാണ് .

ഇതൊരു തിരുവനന്തപുരത്തിന്റെ മാത്രം പ്രശ്നമല്ല .കേരളം മുഴുവനായി ഇതു പടര്‍ന്നു നില്‍ക്കുന്നു.ഓരോ ദിവസവും കേരളത്തില്‍ എണ്ണായിരം  ടണ്‍ മാലിന്യം ഉണ്ടാക്കുന്നുണ്ട്  ഇതില്‍ എത്രമാത്രം മാലിന്യമാണ് സംസ്കരിക്കപ്പെടുന്നത് .

ഭരണകൂടങ്ങള്‍ക്ക് മാലിന്യ നിര്‍മാര്‍ജനത്തിന് ഒരു വിശാലമായ പദ്ധതികള്‍ തന്നെ നടപ്പിലാകേണ്ടി വരും . മാലിന്യം കഴിവതും ഉറവിടത്തില്‍ നശിപ്പികണം , അതിനു വേണ്ടി പുതിയ ഭവനങ്ങളില്‍ ബയോഗ്യാസ്‌ പ്ലാന്‍റ്റ്‌ നിര്‍ബന്ധമാക്കി വ്യവസ്ഥ ചെയ്യണം . പഴയ ഭവനങ്ങളില്‍ സ്ഥാപിക്കുവാനായി സബ്സിഡിയും ആനുകൂല്യങ്ങളും നല്‍കണം.  ആധുനികവും മാതൃകാപരവുമായ പ്ലാന്റുകള്‍ സ്ഥപിക്കാനും അതിന്റെ കാര്യക്ഷമമായ നടത്തിപ്പിനും നഗരസഭ ചുമതലപ്പെടുത്തണം .ഈ മാലിന്യങ്ങളില്‍ നിത്യവൃത്തി കണ്ടെത്തുന്നവര്‍ക്ക്  മാന്യമായ സേവന വേതനങ്ങള്‍ നല്ക്കണം തൊഴിലുറപ്പുവരുത്തണം ചികില്‍സാ ചെലവുകളും പെന്‍ഷനും ഏര്‍പ്പാടക്കണം .

തിരുവനന്തപുരത്തെ പട്ടം സെന്റ്‌ മേരിസ്  ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍  നടക്കുന്ന സുകൃത കേരളം എന്ന പരിപാടിയില്‍ നിന്നും കണ്ടു പിടിച്ച ചില മാലിന്യ സംസ്കരണ മാര്‍ഗങ്ങള്‍ പരിചയപ്പെടുത്താം.....

കോവളം സിറോ വെസ്റ്റ്‌ സെന്റര്‍ അവതരിപ്പിച്ച സംസ്കരണ യുണിറ്റിനു വെറും അറുനൂറു രൂപ മാത്രം ചെലവ് ദ്വാരമുള്ള രണ്ടു മണ്ണ് ഭരണികള്‍ മാത്രം മതി ഒരു വീട്ടിലെ സകല ജൈവ മാലിന്യങ്ങളും സംസ്കരിക്കാന്‍.

മൂന്ന് കിലോ മാലിന്യം നിക്ഷേപിച്ചാല്‍ ഒരു മരിക്കൂര്‍ ആവശ്യമായ ഗ്യാസ് ലഭ്യമാക്കൂന്ന ഡയനാമിക്‌ പ്ലേറ്റഡ് ഡ്രോം ബയോഗ്യാസ്‌ പ്ലാന്റിന് സ്റൌവ് ചെലവുള്‍പ്പെന്ന അയ്യായിരം രൂപ മാത്രം.

രണ്ടു കിലോ മാലിന്യം നിക്ഷേപിച്ചാല്‍ രണ്ടു മണിക്കൂര്‍ ഗ്യാസ് ലഭ്യമാക്കുന്ന പ്ലാന്റിന് 12500  രൂപയും മൂനുമണിക്കൂര്‍  ഗ്യാസ് ലഭ്യമാക്കുന്ന പ്ലാന്റിന് 13,300 രൂപയും ചെലവാക്കും.

ഇത്തരത്തില്‍ പല ഉപയോഗ ക്രമത്തില്‍ അനവധി നൂനത മാര്‍ഗ്ഗങ്ങള്‍ പരിചയപ്പെടുത്തുന്ന പ്രദര്‍ശനം തുടരുന്നു. കൂടാതെ സര്‍ക്കാര്‍ വീടുകള്‍ക്ക്  ബയോഗ്യാസ്‌ പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ 75 % വരെ സബ്സിഡിയും  . വേഗമാകട്ടെ മാറി ചിന്തിക്കൂ  വൃത്തിയുള്ള പരിസരം സൃഷ്ടിക്കൂ.

വാല്‍കഷ്ണം: സുഹൃത്തെ ഒരു വീട്ടിലേക്കു  പാചകത്തിനാവശ്യമായ  ഗ്യാസില്‍ അരമണിക്കൂര്‍ ബയോഗ്യാസ് ഉപയോഗിച്ചായാല്‍ ,   പ്ലാന്റില്‍ നിന്നും ലഭിക്കുന്ന സ്ലറി  വളമായി ഉപയോഹിച്ചു  പത്ത് ചട്ടി പച്ചറികള്‍ എങ്കിലും വളര്‍ത്തിയാല്‍ കുടുംബ ചെലവിനത്തിലും രാജ്യം സബ്സിഡികള്‍ക്ക് നല്‍ക്കുന്ന ചെലവിനത്തിലും എത്രായിരം  രൂപ  മിച്ചം പിടിക്കാന്‍ സാധിക്കും. കൂടാതെ മൂക്ക് പൊത്താതെ ഇറങ്ങി നടക്കാം , പകര്‍ച്ചാവ്യധികള്‍ പടരുന്നത് തടയാം .ആരോഗ്യത്തോടെ ജീവിക്കാം . ഓരോ മലയാളിയും ആത്മാര്‍ഥമായി ചിന്തിച്ചു പ്രവര്‍ത്തിച്ചാല്‍  ദൈവത്തിന്റെ സ്വന്തം നാട്  എത്ര ഹരിതമാനോഹരശോഭ പടര്‍ത്തിയേനെ  !!!!!!!!!!!!

ഒരു ലിങ്ക് താഴെ ( പുണ്യന്റെ ഒരു തമാശ ) 

58 comments:

  1. ഇന്നത്തെ അവസ്ഥയില്‍ കേരളത്തിലെ സര്‍ക്കാരും ജനങ്ങളും ഈ വിഷയത്തില്‍ പോസിറ്റീവ് ആയി ചിന്തിക്കണം.

    ReplyDelete
  2. അഭിനന്ദനങ്ങള്‍ പുണ്ണ്യവാളാ...
    നല്ല മനസ്സിന്‍....നിന്നിലെ ദേശ സ്നേഹത്തിന്‍ സലാം..!

    ന്റ്റെ പുതുവത്സരാശംസകളും...!

    ReplyDelete
  3. എനിക്കേറെ ഇഷ്ടമായത് വാല്‍ കഷണമാണ് പുണ്യവാള മധുവേ
    നല്ല നിഗമനങ്ങള്‍ എന്നാല്‍ പൂച്ചക്ക് ആര്‍ മണികെട്ടും

    ReplyDelete
  4. ഉള്ളതൊക്കെ കിഴികെട്ടി വഴി വക്കില്‍ തള്ളി, മാലിന്യനിര്‍മാര്‍ജനം സര്‍ക്കാരിന്റെ ചുമതലയാണെന്നും ധരിച്ചു റോഡില്‍ ഇറങ്ങിയാല്‍ മൂക്കും പൊത്തി പഴിയും പറഞ്ഞു നടക്കാനുമാണ് മലയാളിക്ക് പ്രിയം !

    മധു മാഷേ .. ഈ പറഞ്ഞത് സത്യം...

    എന്നാല്‍ അവസാനം പറഞ്ഞ കാര്യങ്ങള്‍ അഭിനന്ദനീയം.. ഉപകാര പ്രദമായ രചനക്ക് എന്റെ സല്യുട്ട്....

    മാറണം മലയാളികള്‍... മാറട്ടെ....

    ആശംസകള്‍...

    ReplyDelete
  5. പുതിയ വീട്ടിലേക്ക് താമസം മാറാറായി..എന്റെ ഇടതു ഭാഗത്തോട് കഴിഞ്ഞദിവസം ഞാന്‍ ചോദിച്ചു, ഈ വേസ്റ്റ് എങ്ങനെ മാനേജ് ചെയ്യും..? “അതിനൊന്നും ഏട്ടന്‍ ടെന്‍ഷനടിക്കെണ്ട..!”
    പ്ലാസ്റ്റിക്കില്‍ പോതിഞ്ഞെറിയാനാണോ..?
    “അയ്യയ്യേ...അതൊന്നുമല്ല..!”
    പിന്നെ..?
    “ഇവിടുന്നു വെളിയില്‍ കളയാന്‍ വേസ്റ്റ് ഉണ്ടായിട്ടുവേണ്ടേ..?
    ഉണ്ടെങ്കില്‍ ത്തന്നെ അതൊക്കെ ഡീസെന്റായി ഞാന്‍ മാനേജ് ചെയ്യും..!”
    മുകളില്‍ പറഞ്ഞ സംഗതിയൊക്കെ ലവളറിഞ്ഞു കാണുമായിരിക്കും..!!അവ്ളാരാ മോള്..!
    ഐ ലൌ യൂ..ഭാര്യേ..!!

    പുണ്യവാളന് പുതുവത്സരാശംസകളോടെ..പുലരി

    ReplyDelete
  6. ഈ പറഞ്ഞത് കാര്യം തന്നെ!!! എന്നാല്‍ ഞാനും താങ്കളും അടക്കമുള്ളവര്‍ മാറിച്ചിന്തിക്കേണ്ടി ഇരിക്കുന്നു.. അതാണ് ഏറ്റവും പ്രയാസം.
    മൂക്ക് പൊത്തി കുറ്റം പറഞ്ഞു പോകയെ ഉള്ളൂ മിക്കവരും. എപ്പോഴത്തെയും പോലെ വളരെ നല്ല ചിന്തകള്‍.. അഭിനന്ദനങ്ങള്‍ മധൂ.

    ReplyDelete
  7. ചിലർ അങ്ങനെയാണ് എല്ലാം സർക്കാർ ചെയ്യട്ടെ എന്നു കരുതും. എത്ര പറഞ്ഞാലും മനസ്സിലാകില്ല. മധുവിനെ പോലെ. അക്ഷരതെറ്റ് ഇല്ലാതെ എഴുതണമെന്നു എത്ര പറഞ്ഞാലും ശങ്കരൻ പിന്നേം തെങ്ങേ തന്നെ എന്നു പറഞ്ഞ പോലെ തന്നെ അല്ലേ മധു. തല്ലരുതമ്മാവാ ഞാൻ പുണ്യവാളൻ ആണ്. നന്നാകില്ല

    ReplyDelete
  8. ഓരോരുത്തരും അവരവരുടെ മാലിന്യം സ്വന്തം വളപ്പിൽ കുഴിച്ചിടുകയോ കത്തിക്കുകയോ ചെയ്യണം അപ്പോൾ പിന്നെ തീരും പ്രശ്നം..അയൽ വക്കക്കാരനെന്താ മാലിന്യം ഇല്ലല്ലോ എന്നാൽ പിന്നെ ലേശം ഇരിക്കട്ടെ എന്ന് കരുതി വലിച്ചെറിയുന്നത് വല്യ പഠിപ്പുള്ളോരാണത്രെ… !.. അവരൊക്കെ കാറിലൊക്കെയാണത്രെ രാത്രിക്കാണത്രെ കഷ്ടപ്പെട്ട് കൊണ്ട് വന്ന് വലിച്ചെറിയുന്നത്..!

    അപ്പോ ഉപായങ്ങൾ എന്തൊക്കെയോ കണ്ടു പിടിച്ചു.. നിങ്ങളെ വീട്ടില് ഫിറ്റു ചെയ്തോ ഈ പറേണ ഉപകരണം?
    പണ്ട് ഒരു മന്ത്രി കൊറേ ഉപകരണം പാടത്ത് പുല്ല് പറിക്കാൻ എന്നൊക്കെ പറഞ്ഞ് കൊണ്ടു വന്നു..കിളച്ച് കിളച്ച് ഉപകരണോം ചത്തു.. പാടത്ത് പുല്ലും മൊളച്ചു!..ഈ സാധനോം അങ്ങനത്തെ സാധനമാണോന്ന് ആർക്കറിയാം?

    എന്തായാലും സ്വന്തം വൃത്തിക്ക് വേണ്ടി അന്യന്റെ സ്ഥലം വൃത്തികെടാക്കുന്ന ഒരേ ഒരു പുണ്യ ജന്മങ്ങൾ ചില മലയാളികളാണത്രേ!.

    ------------------------------
    നല്ല ലേഖനം അഭിനന്ദനങ്ങൾ !

    തെറ്റുകൾ കടന്നു കൂടിയിരിക്കുന്നു.. അവയെ പുറത്താക്കുക..

    ReplyDelete
  9. @ ഫിയൊനിക്സ് ,

    @ വര്‍ഷിണി* വിനോദിനി : എല്ലാരും അങ്ങനെ ആയിരുന്നു എങ്കില്‍ എന്നാശിക്കുന്നു

    @ജീ . ആര്‍ . കവിയൂര്‍ ജി : പുണ്യാളന്റെ വാല്‍കഷണം എന്നും മികച്ചതും ജനപ്രിയവുമല്ലേ

    @khaadu..: മാറണം ഉടന്‍ മാറിയെങ്കില്‍

    @പ്രഭന്‍ ക്യഷ്ണന്‍ : ഹ ഹ കണ്ടു കാണും നല്ല ഭാര്യമോരോക്കെ അങ്ങനാ മാഷേ

    @avanthika : സന്തോഷം ഡാ

    @ പ്രവാഹിനി : (തല്ലരുതമ്മാവാ ഞാൻ പുണ്യവാളൻ ആണ്. നന്നാകില്ല) ഹ ഹ അതെ ആ പറഞ്ഞത് നേര് ഞാന്‍ പുണ്യാളന്‍ അല്ലെ

    @മാനവധ്വനി : ഇല്ലാ മാഷെ പക്ഷെ എന്റെ വീടീന്നു ഒരു പഴ തൊലി പോലും പുറത്തു പോകാറില്ല വീട്ടില്‍ മെച്ചപ്പെട്ട ഒരു സംവിധാനം ഏര്‍പ്പാടാക്കാന്‍ ഞാന്‍ തയ്യാര്‍ എടുക്കുകയാണ് .

    എന്റെ ബ്ലോഗ്‌ സന്ദര്‍ശിച്ച വായിച്ച അഭിപ്രായപ്പെട്ട എല്ലാവര്‍ക്കും നന്ദി സന്തോഷം @ പുണ്യാളന്‍

    ReplyDelete
  10. നല്ല സന്ദേശം.
    നാം നന്നായാൽ ചുറ്റുപാട് നന്നായി, നാട് നന്നായി. പുതുവത്സരാശംസകള്‍

    ReplyDelete
  11. പ്രിയപ്പെട്ട പുണ്യവാളന്‍,
    ഹൃദ്യമായ നവവത്സരാശംസകള്‍!
    സമകാലീനപ്രസക്തിയുള്ള വിഷയം തിരഞ്ഞെടുത്തു, വായനക്കാരുടെ മനസ്സില്‍ ബോധവത്കരണം നടത്തുന്നതില്‍ അഭിനന്ദനങ്ങള്‍!
    സസ്നേഹം,
    അനു

    ReplyDelete
  12. നന്നായി ആശയം....കാലികപ്രസക്തവും..അഭിനന്ദങ്ങൾ...

    ഒരു തനി തിരുവനന്തപുരംകാരൻ..

    ReplyDelete
  13. വളരെ നന്നായി പുന്യല ഈലേഖനം ....ഇനിയും ശ്രദ്ധ ഇത്തരം സാമുഹിക പ്രശ്നങ്ങളിക്കെ എത്തട്ടെ ..അത് വഴി ഒരാള്‍ എങ്കിലും കണ്ണ് തുറക്കട്ടെ

    ReplyDelete
  14. ഗ്രാമത്തിൽ അല്പം ശുദ്ധവായു ശ്വസിച്ച് ജീവിക്കാമെന്നു കരുതുമ്പോൾ നഗരമാലിന്യങ്ങൾ അവിടെക്കൊണ്ട് തള്ളുന്നത് അന്യായമായ ഉപദ്രവംതന്നെ!

    ReplyDelete
  15. പുതുവത്സരാശംസകള്‍

    ReplyDelete
  16. @ബെഞ്ചാലി ; @anupama ; @ പഥികൻ ; അനീഷ്‌ പുതുവലില്‍ ; @ഇ.എ.സജിം തട്ടത്തുമല ; @ Kalavallabhan അഭിപ്രായങ്ങള്‍ക്കും പ്രോത്സാഹനത്തിനും സന്തോഷം നന്ദി !!

    ReplyDelete
  17. കാലിക പ്രസക്തം. ഭാവുകങ്ങള്‍.

    ReplyDelete
  18. കണ്ണ് തുറക്ക് മാറി മാറി വരും സര്‍ക്കാരുകളെ
    പുണ്യ വാളന്‍ പറയുന്നത് കാര്യം തന്നെ അല്ലാതെ
    അദ്ധം ഇങ്ങിനെ വാളെടുക്കില്ലല്ലോ തുളികയാല്‍
    നല്ല ആനുകാലിക സംഭവം ഇഷ്ടമായി
    പക്ഷെ എത്തെണ്ടിയ കാതുകളിലും കണ്ണുകളിലും
    എത്തിയിരുങ്കില്‍

    ReplyDelete
  19. കാലികപ്രസക്തിയുള്ള ലേഖനം...
    കോടികൾ മുടക്കി കെട്ടിയുയർത്തുന്ന ഫ്ലാറ്റുകളിലെ മുഴുവൻ മാലിന്യവും സംസ്കരിക്കുവാനുള്ള പ്ലാന്റുകൾക്കായി, അല്പം ലക്ഷങ്ങൾ ചിലവഴിക്കണമെന്ന നിയമം കൊണ്ടുവരുവാൻ എന്താണാവോ നമ്മുടെ സർക്കാരിന് ഇത്ര അമാന്തം...

    നഗരത്തിലെ ജനങ്ങൾ ചവച്ചുതുപ്പുന്ന മാലിന്യങ്ങൾ ഗ്രാമത്തിലെ ജനങ്ങൾ സഹിക്കണമെന്ന് പുതിയ സിദ്ധാന്തം ആരുടെ കണ്ടുപിടുത്തമാണാവോ..? സ്വച്ഛസുന്ദരമായ ജീവിതം നയിക്കുന്ന ഗ്രാമീണജീവിതത്തിന്റെ മനസ്സിൽ വിഷം കലർത്താനാണല്ലോ അല്ലെങ്കിലും എല്ലാവർക്കും ഉത്സാഹം. നമുക്കും പ്രതിഷേധിക്കാം...ഒപ്പം മാലിന്യസംസ്കരണത്തിനായി തന്നാലാവും വിധം നമുക്കും മുന്നിട്ടിറങ്ങാം...ഈ പോസ്റ്റിന് പ്രത്യേക അഭിനന്ദനങ്ങൾ...

    ReplyDelete
  20. കാലികപ്രസക്തിയുള്ള ഒരു നല്ല ലേഘനം ,,,പ്രതികരിക്കുക നമുക്കാവും വിധം ...

    ReplyDelete
  21. കാലിക പ്രസക്തിയുള്ള ഈടുറ്റ ലേഖനം; അഭിനന്ദനങ്ങള്‍!

    ReplyDelete
  22. ഇത്തരം ചെറിയ സംസ്കരണപ്ലാന്റുകളുടെ വിശദവിവരം കൂടി കൊടുക്കാമായിരുന്നു. ചിത്രങ്ങൾ സഹിതം.
    പലർക്കും അറിവില്ലാത്തതുകൊണ്ടാണ് ഇത്തരം സംസ്കരണം നടത്താത്തതെന്നാണ് എനിക്ക് തോന്നുന്നത്.ഇതിന്റെ പിന്നാലെ പോയാൽ ഉണ്ടാകുന്ന പണച്ചിലവും മറ്റും അതിൽ നിന്നും പിന്തിരിപ്പിക്കുകയും ചെയ്യും.പിന്നെ കൈക്കൂലി കൊടുക്കാതെ ഇതൊന്നും നമ്മുടെ നാട്ടിൽനടപ്പിലാകുമോ...? നമുക്ക് കിട്ടേണ്ട സപ്സിടി കൂടി അടിച്ചുമാറ്റാൻ വേണ്ടപ്പെട്ടവർകാത്തിരിക്കുന്നുണ്ടാവും.
    വളരെ നല്ല വിഷയം.
    ആശംസകൾ...

    ReplyDelete
  23. നല്ല ലേഘനം ,,,പ്രതികരിക്കുക നമുക്കാവും വിധം

    ReplyDelete
  24. ക്രീയാത്മകമായ ഒരു പോസ്റ്റ്‌ . സര്‍ക്കാരുകളുടെ കുറ്റം പോലെ ജനങ്ങളുടെ കുറ്റവും ഇതില്‍ ഉണ്ട് എല്ലാവരും ഒത്തൊരുമിച്ചു നിന്ന് ഇതിനു പരിഹാരം ഉണ്ടാകണം അല്ലാതെ വിളപ്പില്‍ ശാലക്കാരുടെ കുടിവെള്ളവും വായുവും മുട്ടിക്കരുത് . മാലിന്യ സംസ്കരണം ഇന്ന് എല്ലാ സ്ഥലങ്ങളിലും ഒരു പ്രശ്നം ആയി മാറികൊണ്ട് ഇരിക്കുന്നു

    ReplyDelete
  25. ബോധവൽക്കരണം തന്നെയാണ് വേണ്ടത്..പക്ഷേ എന്ത് ചെയ്യാൻ?..ആരും അതിന് തയാറാകുന്നില്ല..താങ്കളുടെ ഈ ശ്രമം അഭിനന്ദനം അർഹിക്കുന്നു..വിദേശ രാജ്യങ്ങളിൽ ഉള്ളതു പോലെ കർശനമായ നിയമങ്ങൾ ഇവിടെയും കൊണ്ട് വരണം..പക്ഷേ അതൊന്നും അടുത്ത കാലത്തൊന്നും നടക്കുമെന്ന് തോന്നുന്നില്ല...വഴിയോരത്ത് തുപ്പാൻ പാടില്ല, മൂത്രമൊഴിക്കാൻ പാടില്ല എന്നൊക്കെ പറഞ്ഞാൽ അത് അവകാശങ്ങളിന്മേലുള്ള കടന്നു കയറ്റമാണെന്നു പറഞ്ഞ് മലയാളികൾ ഹർത്താൽ ആചരിക്കും..

    ReplyDelete
  26. പച്ചക്കുതിരപ്പുറമേറിയ യുക്തിവാദി

    താങ്കളെ അറിയിക്കുന്നതിനു വേണ്ടിയിട്ട ലിങ്ക് താല്‍പര്യമില്ലെങ്കില്‍ ദയവു ചെയ്തു ഡിലിറ്റ് ചെയ്യുക.

    ഏതെങ്കിലും തരത്തിലുള്ള വിഷമമുണ്ടാക്കിയെങ്കില്‍ ക്ഷമിക്കുമല്ലോ

    ReplyDelete
    Replies
    1. തല്‍ക്കാലം ഞാന്‍ ഇതു ക്ഷമിക്കുന്നു കാരണം ആരെങ്കിലുമൊക്കെ കാണട്ടെ അങ്ങോട്ട്‌ വന്നു വായിചോട്ടെ . താഴെ എന്റെ മെയില്‍ വിലാസം ചേര്‍ത്തിരിക്കുന്നത് കാണുന്നില്ലേ ഇനിയുള്ള അതിക്രമങ്ങള്‍ അതില്‍ ആവട്ടെ ......

      Delete
  27. ആരും ഒന്നും സ്വയമേ ചെയ്യില്ല. അതിനു ഒരു കാരണം വേണം പ്രരണ വേണം അനുസരിക്കാത്തവരെ അനുനയിപ്പിക്കാനും അനുസരിപ്പിക്കാനും ഒരു സംവിധാനം വേണം

    ReplyDelete
  28. പുണ്യാളാ..
    ഇവിടെ കയ്യൊപ്പ് ചാർത്താൻ വൈകിയതിൽ ക്ഷമിക്കുക..
    സമഗ്രമായ ഈ ലേഖനം എല്ലാവർക്കുമായുള്ള ശ്രദ്ധക്ഷണിക്കലാണ്‌..
    മനുഷ്യർക്ക് തിരിച്ചറിവുകൾ ഉണ്ടാവട്ടെ..
    പുണ്യാളന്‌ ആശംസകൾ.

    ReplyDelete
    Replies
    1. ഹ ഹ ക്ഷമിച്ചിരിക്കുന്നു , വൈകിവന്നാലും സമഗ്രമായ ലേഖനം എന്ന അവാര്‍ഡ്‌ നല്‍കി പുണ്യാളന്‍ ധന്യനാക്കിയത്തില്‍ സന്തോഷം സന്തോഷം സന്തോഷം

      Delete
  29. പുണ്യാളോ ഇങ്ങളൊരു സംഭവന്യാട്ടോ.. കിടിലം .. ഇതും ഈ ബ്ലോഗിലെ മൊത്തം പോസ്റ്റുകളും ...

    ഇന്നലെയാ ഇവിടെ ആദ്യമായെത്തിയത്.. കലക്കീട്ടോ.. ഇങ്ങളെ മറ്റേ പത്ര ഫോടോ ബ്ലോഗും കലക്കി :)

    ReplyDelete
    Replies
    1. സന്തോഷം കൊണ്ടെനിക്കിരിക്കാന്‍ വയ്യ ഞാന്‍ ഇപ്പോ എണിറ്റൊടാന്‍ പോണെ !!

      Delete
  30. പുണ്യാളാ ഞങ്ങളെപ്പോലെ വെറും വെടിവെട്ടം പറയാനാല്ല ബ്ലോഗുകൾ അല്ലേ
    ഇതുപോലെ ബോധവൽക്കരണം നടത്താനും ,നല്ല കാലിക പ്രസക്തിയുള്ള ആലേഖനങ്ങൾ അർപ്പിക്കാനും സാധിപ്പിക്കുമെന്നും ഭായ് തെളിയിച്ചിരിക്കുകയാണിവിടെ കേട്ടൊ

    ReplyDelete
    Replies
    1. സന്തോഷം മുരളി ചേട്ടാ താങ്കളൂടെ പ്രോല്സാഹനത്തിനു നന്ദി

      Delete
  31. താങ്കളുടെ കാര്യമാത്ര പ്രസക്തവും കാലിക പ്രാധാന്യമുള്ളതുമായ എഴുത്തിന് നന്ദി. ഇത് ഞാനീ പറഞ്ഞ പോലെ വാക്കുകളിൽ ഒതുക്കാവുന്ന ഒരു പ്രാധാന്യമല്ല അർഹിക്കുന്നത്. കാര്യമായി നമ്മൾ ജനങ്ങൾ മാറിചിന്തിക്കേണ്ടിയിരിക്കുന്നു. നല്ല എഴുത്തിന് പുണ്യാളന് പുണ്യം കിട്ടട്ടെ. ആശംസകൾ.

    ReplyDelete
    Replies
    1. സന്തോഷം മണ്ടൂസന്‍ ചേട്ടാ വളരെ സന്തോഷം നന്ദി

      Delete
  32. വിളപ്പില്‍ശാല തുറക്കണം; പഞ്ചായത്തിന്റെ ഹര്‍ജി തള്ളി
    Posted on: 17-Apr-2012 12:05 PM

    ന്യൂഡല്‍ഹി: വിളപ്പില്‍ശാല മാലിന്യ പ്ലാന്റില്‍ പൊലീസ് സഹായത്തോടെ മാലിന്യം നിക്ഷേപിക്കണമെന്ന ഹൈക്കോടതിയുടെ ഉത്തരവിനെതിരെ വിളപ്പില്‍ശാല പഞ്ചായത്ത് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. ഉപാധികളോടെ മാലിന്യം നിക്ഷേപിക്കാന്‍ സുപ്രിം കോടതി നിര്‍ദേശിച്ചു. ജസ്റ്റിസ് കെ എസ് രാധാകൃഷ്ണന്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവിട്ടത്. വിളപ്പില്‍ശാല പഞ്ചായത്ത് പ്രസിഡന്റ് ശോഭനാകുമാരിയാണ് ഹര്‍ജി സമര്‍പ്പിച്ചത്.

    ഹൈക്കോടതിയുടെ ഉത്തരവ് നടപ്പാക്കാനെത്തിയ തിരുവനന്തപുരം കോര്‍പറേഷന്‍ അധികൃതരെയും പൊലീസിനെയും വിളപ്പില്‍ശാലയിലെ ജനങ്ങള്‍ തടഞ്ഞിരുന്നു. പ്രതിദിനം 90 മെട്രിക് ടണ്‍ ഖരമാലിന്യം വിളപ്പില്‍ശാലയില്‍ സംസ്കരിക്കാം. ജൈവമാലിന്യം മാത്രമേ സംസ്കരിക്കാവൂ. മറ്റു മാലിന്യങ്ങള്‍ നിക്ഷേപിക്കരുത്. പ്രദേശത്തെ ജനങ്ങള്‍ക്ക് അസുഖമൊന്നുമുണ്ടാകുന്നില്ലെന്ന് മലനീകരണ നിയന്ത്രണ ബോര്‍ഡ് ഉറപ്പുവരുത്തണം. ഏതെങ്കിലും സാഹചര്യത്തില്‍ വ്യവസ്ഥകളും ഉപാധികളും പാലിക്കപ്പെടാത്ത പക്ഷം വിളപ്പില്‍ശാല പഞ്ചായത്തിന് ഹൈക്കോടതിയെ സമീപിക്കാം. ഹൈക്കോടതി വിധിയില്‍ തല്‍ക്കാലം ഇടപെടില്ലെന്ന് ബെഞ്ച് നിരീക്ഷിച്ചു. കേരളത്തില്‍ പൊതുവെയുള്ള പ്രശ്നമാണിതെന്നും മാലിന്യപ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്നും കോടതി ഉത്തരവില്‍ പറഞ്ഞു.

    ReplyDelete
    Replies
    1. സുപ്രീം കോടതി വിധി മാനിച്ചു ഒരു പിന്മാറ്റം സമരസമിതി തല്‍കാലം നടപ്പാകനമെന്നാ പുണ്യാളന്റെ ആവശ്യം ! പക്ഷെ കാര്യങ്ങളുടെ പോക്ക് കണ്ടിട് പോലീസിനു ബുദ്ധി മുട്ടേണ്ടി വരും എന്നാ തോന്നുന്നേ ...

      സംസ്ഥാനം കോണ്‍ഗ്രസും , നഗരസഭാ കമ്യൂണിസ്റ്റും ഭരിക്കുന്നത് കാരണം രണ്ടാള്‍ക്കും തമ്മില്‍ പഴിചാരനെ ആവു ....

      നീ ചെയ്യ് നീ ചെയ്യ് എന്ന് ഹ ഹ ഹ

      എന്ത്ന്കിലുമോകെ ഉടന്‍ നടക്കും

      Delete
  33. ആദ്യം ഞാൻ നന്നാവുക

    ആശംസകൾ

    ReplyDelete
  34. ആദ്യം വീട്ടില്‍ നിന്നും തുടങ്ങണം എന്നാണു .....സര്‍ക്കാരുകള്‍ മാത്രം അല്ല നാം ഓരോരുത്തരും ഇതിനു മുന്‍കൈ എടുക്കണം എന്തേ ..നല്ലൊരു ലേഖനം കേട്ടാ

    ReplyDelete
  35. വളരെ നല്ലതും പ്രസക്തവുമായ ഒരു ബോധ വല്ക്കരനമാണ് താങ്കള്‍ ഈ പോസ്റ്റിലൂടെ നിര്‍വഹിച്ചത് അഭിനദനങ്ങള്‍

    ReplyDelete
  36. പ്രാധാന്യമുള്ള വിഷയത്തെക്കുറിച്ചുള്ള പ്രധാനപ്പെട്ട ഒരു ലേഖനം. തീര്‍ച്ചയായും അതീവ ഗൌരവമായ ഒരു സാമൂഹിക വിപത്തായി മാറുകയാണു മാലിന്യപ്രശ്നം. സത്യത്തില്‍ ഗവണ്മെന്റ് മാത്രം വിചാരിച്ചാല്‍ തീര്‍പ്പാക്കാന്‍ പറ്റുന്ന ഒന്നല്ലിത്. ജനങ്ങളുടെ ഭാഗത്തു നിന്നും സഹകരണമുണ്ടാകണം. മഴക്കാലം കൂടിയെത്തുന്നതോടേ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാവുകയേയുള്ളൂ..അഭിനന്ദങ്ങള്‍ പുണ്യാളാ...

    ReplyDelete
  37. പുണ്യാളോ എന്നെ അനുഗ്രഹിക്കണം!
    ആദ്യമായാണിവിടെ, ഇനി പതിവായി വന്നു നേര്‍ച്ചപ്പെട്ടി കിലുക്കിക്കോളം. സമയംപോലെ സകല മെഴുകുതിരിയും ഞാന്‍ കത്തിച്ചു തീര്‍ത്തോളം. ഇതൊക്കെ എന്തിനെന്നോ? ആകെ മൊത്തം ടോട്ടല്‍ ഇഷ്ടമായി! അത്രതന്നെ!!

    ReplyDelete
    Replies
    1. അപേക്ഷിക്കുന്നവനെ ഉപേക്ഷിക്കാത്തവനാ പുണ്യാളന്‍ , പറഞ്ഞത് പോലെ ഓക്കേ എന്നും പുണ്യാളന്റെ കൂടെ ഉണ്ടായാല്‍ അനുഗ്രഹാശംസകള്‍ ഇപ്പോഴും എപ്പോഴും ഉണ്ടാക്കും ,

      വിളിച്ചാല്‍ എതു നട്ടപാതിരയ്ക്കും വിളി കേള്‍ക്കുന്ന ഒരേ ഒരു പുണ്യാളനെയുളൂ മറക്കണ്ട !!

      Delete
  38. ഏറെ പ്രാധാന്യമുള്ള ഈ വിഷയം കൈകാര്യം ചെയ്യുന്നതില്‍ ഭരണ യന്ത്രങ്ങള്‍ തികഞ്ഞ പരാജയം ആണെന്ന നിഗമനം ശരി വെക്കാതെ വയ്യ.

    മാലിന്യ സംസ്കരണം മറ്റു സംസ്ഥാനങ്ങള്‍ വിജയകരമായി നിര്‍വ്വഹിക്കുമ്പോള്‍ ഇവിടെ മാത്രം അത് തികഞ്ഞ പരാജയം ആകുന്നത് എന്ത് കൊണ്ട് എന്നത് ഏറെ ചിന്തനീയം.

    ലേഖനം വളരെ നന്നായി പറഞ്ഞു പുണ്യാള ... മുകളിലെ കാര്‍ട്ടൂണും നന്നായി

    ReplyDelete
  39. ഡിസംബറില്‍ എഴുതിയ ഈ ലേഖനത്തിന്റെ പ്രസക്തി പലതുകൊണ്ടും വര്‍ദ്ധിച്ചിരിക്കുന്നു...

    ReplyDelete
  40. നന്നായിരിക്കുന്നു
    പ്രസക്തവും കാലിക പ്രാധാന്യമുള്ളതുമായ എഴുത്ത്
    ആശംസകള്‍

    ReplyDelete
  41. തീര്‍ച്ചയായും ചിന്തിപ്പിക്കുന്ന ലേഖനം, പ്രായോഗികമാക്കേണ്‌ട ആശയം... കുന്നു കൂടുന്ന മാലിന്യ സംസ്ക്കരണമാണ്‌ കേരളത്തെ പോലുള്ള ശ്യാമ സുന്ദര നാട്‌ നേരിടുന്ന മുഖ്യ പ്രശ്നം.

    ReplyDelete
  42. വളരെ ചര്‍ച്ച ചെയ്യേണ്ട ഒരു വിഷയം തന്നെ ആണ്.ഒടുവില്‍ ചര്‍ച്ച ചെയ്തു ചര്‍ച്ച ചെയ്തു മുല്ലപ്പെരിയാര്‍ ഡാം പോലെ ആകുമോ എന്നാണു ഇപ്പോള്‍ എന്റെ ചിന്ത.ഇത്തരം കാലിക പ്രസക്തി ഉള്ള വിഷയങ്ങള്‍ ഇനിയും പ്രതീക്ഷിക്കുന്നു.മാലിന്യ നിര്‍മാര്‍ജനത്തിന് വേണ്ടി ഇപ്പോള്‍ നടത്തുന്ന സമരത്തോടും സര്‍ക്കാരിന്റെ നിലപാടിനോടും എനിക്ക് യോജിപ്പില്ല.

    ReplyDelete
  43. സാമൂഹ്യ പ്രസക്തമായ ലേഖനം , ആശംസകള്‍

    ReplyDelete
  44. നിലവാരമുള്ള ഒരു പോസ്റ്റ്‌ ..നന്നായിരിക്കുന്നു ..
    നര്‍മ്മത്തിലൂടെ പറഞ്ഞത് നന്നായി...
    ഇനിയും വരാം ..

    ReplyDelete
  45. മാലിന്യസംസ്കരണം ഒരു സംസ്കാരമാണ്.

    ReplyDelete
  46. നന്നായിട്ടുണ്ട് പുണ്യാ....
    ഇതൊക്കെ മനസ്സിലാക്കാനും ഡയറക്റ്റ് ചെയ്യാനും മേലാളന്മാര്‍ക്കെവിടെ സമയം...???

    ReplyDelete
  47. വളരെ നന്നായി പറഞ്ഞ ലേഖനം പുണ്യാളാ..

    ReplyDelete
  48. കോഴിമാലിന്യം റോഡില്‍ തള്ളണ്ട; സംസ്കരിച്ച് വളമാക്കി വില്‍ക്കാം


    കോഴി മാലിന്യങ്ങള്‍ പൊതു ഇടങ്ങളില്‍ തള്ളുന്നത് മൂലം നാട്ടുകാര്‍ അനുഭവിക്കുന്ന ദുരിതത്തെക്കുറിച്ച് നാം എപ്പോഴും കേള്‍ക്കാറുണ്ട്. എന്നാല്‍ കോഴിമാലിന്യം നിക്ഷിത തുകയിൽ സംസ്കരിച്ച് വളമാക്കി വില്‍ക്കുന്നതിലൂടെ ഒരു നാടിന്റെ വലിയ ദുരിതം പരിഹരിക്കുന്നതിലൂടെ ഒരു ബിസ്നസിന്റെ ഭാഗമാവുകയും ചെയ്യാം. കോഴി മാലിന്യം സ്വന്തം രീതിയിൽ സംസ്കരണം അധിക കാലം മുന്നോട്ട് പോകില്ല. നിയമാനുസൃദ രീതികൾ അവലമ്പിക്കാത്ത chicken steal കളുടെ license നൽകാതെയും പുതുക്കാതെയും നിയമവും വരുന്നു.
    എന്നാൽ ദുര്‍ഗന്ധമില്ലാത്തതും ഭൂമിക്കും ജലത്തിനും പ്രക്രിതിക്കു ദോശമില്ലാത്തതും ഫലപ്രദവുമായ പുതിയ സംസ്കരണ രീതി ശാസ്ത്രിയവും നിയമാനുസൃദവും സബ്സിഡിയും ലഭിക്കുന്നു

    ബയോഗ്ലീന്‍ എന്ന ജൈവ കൂട്ട് ചകിരിച്ചോറില്‍ കലര്‍ത്തി കോഴിമാലിന്യത്തില്‍ 18/24 ദിവസം സൂക്ഷിക്കണം. പിന്നീട് ഇത് വളമായി ഉപയോഗിക്കാം. "കാർഷികസർവകലാശാല" അംഗീകരിച്ച വളത്തിന് കിലോക്ക് 10 മുതൽ15 രൂപ നിരക്കിലാണ് വില്‍ക്കുന്നത്.
    ഓരോ പഞ്ചായത്തുകളിലും ജൈവ(കോഴി) മാലിന്യ സംസ്കരണ യൂനിറ്റ് വ്യാവസായിക അടിസ്ഥാനത്തില്‍ നടപ്പാക്കണമെന്ന ചിന്തയിലാണ്.
    കൂടുതൽ വിവരങ്ങൾക്ക്
    Green fingers
    9746007980

    ReplyDelete