ഓരോദിനവും സാധാരണകാരന്നു ജീവിതം ദുരിതമായി മാറുമ്പോഴാണ് പലിശ നിരക്ക് കൂട്ടി ബാങ്കുകളുടെ ബാങ്ക് ജനത്തെ കൊള്ളയടിക്കുന്നത് . നാണയപെരുപ്പം നിയന്ദ്രിക്കാനെന്ന ഭാവെന്നയുള്ള RBIയുടെ നിരക്കുവര്ധനവിന്റെ കറുത്ത കൈകള്‍ജീവിതത്തിന്റെ സമസ്ഥ മേഖലകളിലേക്കും കടന്നു ചെല്ലും ജനങ്ങളെ കൂടുതല്‍ കഷ്ടത്തിലാക്കും
നിരക്കുവര്‍ധനവിലൂടെ വിപണിയിലെ അധികമായുള്ള പണം പിന്‍വലിക്കുമ്പോള്‍ വിപണി ചുരുങ്ങും ജനങ്ങളുടെ പോക്കറ്റ് കാലിയാകും പണം ചെലവാക്കാന്നുള്ള ക്രയശേഷിയും അവശ്യവും കുറയുമ്പോ താന്നേ വിപണിവിലകളും താഴുമെന്നുമാണ് സിദ്ധാന്തം. പിന്നെ എന്തെ കഴിഞ്ഞ ഒന്നരവര്ഷത്തില്‍പത്തുതവണ പലിശ വര്‍ധിപ്പിച്ചിട്ടും ഇതു കുറയുന്നില്ല എന്നാണു നമ്മുടെ ചോദ്യം. മാന്ദ്യകാലത്ത് പുജ്യത്തോളം നാണ്യപ്പെരുപ്പം എത്തിയിരുന്നിട്ടും വിപണി വിലക്കള്‍ക്ക് വല്ല കുറവുമുണ്ടായിരുന്നോ അതിനൊപ്പം മത്സരിച്ചിട്ട് പലിശ നിരക്കുകള്‍ ഉയര്‍ത്തിയിട്ടും വല്ല കുറവും വന്നോ വാസ്തവത്തില്‍ നാണ്യപെരുപ്പം നിര്‍ണയിക്കുന്ന മാനദണ്ഡം തന്നെ വിശ്വസിക്കാന്‍ കഴിയാതാവുകയാണ് .
അലുവാലിയ ഇടക്കൊകെ വന്നു പ്രസ്ഥാവിക്കുമായിരുന്നു " ദേ ഇപ്പോ ശരിയാക്കിത്തരാം ഇച്ചിരേ കൂടീ " എന്നിട്ട് എന്തായി പുള്ളികാരനും ഇപ്പോ മിണ്ടാട്ടമില്ല . ഒബാമ പറഞ്ഞപോലെ മധ്യവര്‍ഗം തിന്നുമുടിച്ചിട്ടാണ് ഈ വിലവര്‍ധനവ് എന്ന് എന്തായാലും ആരും പറഞ്ഞു കേട്ടില്ല..
ഉല്പാദനവും ആവശ്യകതയും തമ്മിലുള്ള വലിയ അന്തരമാണ് വിപണിയെ ചുടു പിടിപ്പിക്കുന്നത് ഇടക്കുണ്ടായ പന്ജസാരയുടെയും സവാലയുടെയും വിലവര്‍ധനവ് ഓര്‍മിക്കാം , കാര്‍ഷിക വ്യവസായ ഉല്പാദന ചിലവുകളും വര്‍ദ്ധിക്കുകയാണ് , കഴിഞ്ഞ വര്ഷം ഉണ്ടായ വരള്‍ച്ച , വെള്ളപോക്കങ്ങള്‍ . കുടാതെ സബ്സിഡികള്‍ , ഭക്ഷോല്പന്ന വിതരണത്തിനുള്ള ആധുനികവും ശാസ്ത്രീയവുമായ സംവിധാനങ്ങളുടെ അഭാവം , വേതന വര്‍ധനവ് , ഉപഭോഗത്തിലെ കുതിപ്പ്, മേല്തട്ടുകാരുടെ ധൂര്‍ത്ത് തുടങ്ങി സാമ്പത്തികവും രാഷ്ട്രിയമായ കാരണങ്ങള്‍ വരെ വിപണിയില്‍ വാഴുന്നു RBIയുടെയും സര്കാരിന്റെയും പ്രവര്‍ത്തികള്‍ നിഷ്ഫലം ആകുന്നതും ഇവിടെയാണ് .ഇതിയൊക്കെ നേരിടുവാന്‍ പണം പിടിച്ചു വച്ചു പലിശ കൂട്ടി കസര്‍ത്ത് കാണിക്കുമ്പോ അനുഭവിക്കുന്നതു ഇന്ത്യയിലെ ആകെയുള്ള ജനങ്ങള്‍ ഒരുമിച്ചും ....
മാന്ദ്യത്തിന്റെ സമാന സാഹചര്യന്ങ്ങളിലൂടെ വിപണി കടന്നു പോക്കുമ്പോ നിരക്ക് വര്‍ധനവ് നിര്‍മാണ കയറ്റുമതി മേഖലയെ പ്രതിസന്ധിയിലാക്കും. ഇതേ ആശങ്കയിലാണ് റിയാലിറ്റി ഓഹരികള്‍ക്ക് കനത്ത വിലയിടിവ് ഇന്നലെ അനുഭാവപ്പെട്ടത് .അമേരിക്കയിലും യുറോപ്പിലും ചൈനയിലും ഓക്കേ മാന്ദ്യസ്ഥിതി വലുതായി മെച്ചപ്പെട്ടില്ല ചില ആശങ്കകളും ഉഹാപോഹങ്ങളും നിലനില്‍ക്കുകയുമാണ് . കഴിഞ്ഞ മാര്‍ച്ചില്‍ .8.5 ശതമാനം ഉണ്ടായിരുന്ന വളര്‍ച്ച നിരക്ക് ഇപ്പോ 5.6 വരെ താഴ്ന്നിരിക്കുന്നു IIP DATAയും ഇതു പോലെ കുറയുകയാണ് .......
ഭവന വാഹന വ്യക്തിഗത വായ്പകളുടെ പലിശകള്‍ ഇപ്പോള്‍ തന്നെ സാധാരണക്കാര്‍ക്ക് താങ്ങാനാവാത്ത നിലവാരത്തിലാണ് . പലിശ വര്‍ദ്ധനവിലൂടെ സ്വാഭാവികമായും മാസഗഡു ഉയരും
പലിശ നിരക്കിലെ അര ശതമാനം വര്‍ധന വായ്പ്പയുടെ 60 മാസ കാലാവധി ഒരു മാസം കുടി ദീര്‍ഘിപ്പിക്കും . അങ്ങനെവന്നല്‍ 120 മാസം കൊണ്ട് തീരാവുന്ന ബാധ്യത 124 മാസംകൊണ്ടേ തീരു , 15 വര്ഷ കാലവധികാരുടെ തവണ 25 എണ്ണം വര്‍ധിക്കും .2008- 2009 കാലത്ത് മത്സരിച്ചു ലാഭത്തില്‍ ലോണ്‍ എടുത്തവര്‍ക്ക് ഇതു സഹിക്കാന്‍ ആവുന്നതല്ല . ഇതുകാരണം പുതിയ വായ്പ്പകള്‍ കുറയും വ്യക്തിഗത വായ്പ്പകള്‍ ബാങ്കുകള്‍ നല്ക്കില്ല പലിശ വര്‍ധനവ് കൊണ്ട് ഉണ്ടാക്കുന അധിക ബാധ്യത കിട്ടാകടത്തോത് വര്‍ദ്ധിപ്പിക്കും മൂന്നു മാസം മുടങ്ങിയാല്‍ തന്നെ ബാങ്കുകളുടെ കണക്കില്‍ അത് നിഷ്ക്രിയ ആസ്തിയാണ് .അത് ബാങ്കുകളെ പരിങ്ങലില്‍ ആക്കും ബാങ്കുകളില്‍ നിന്നും കുറഞ്ഞ പലിശ നിരക്കില്‍ വായ്പ്പകിട്ടാതെ വരുമ്പോള്‍ വ്യവസായ നവീകരണവും നിലക്കും . സാധാരകാരന്‍ പിന്നെ ബാങ്കിലേക്ക് പോകുകയെ വേണ്ട ...
ചുരിക്കിപറഞ്ഞാല്‍ ജീവിതം കഷ്ടതിലാക്കുന്നു ഇന്ത്യയുടെ വളര്‍ച്ച നിറയ്ക്കും കുറയുന്നു നാണയ പെരുപ്പം കുടി നില്ക്കുന സാഹചര്യത്തിലാണ് വിദേശ ഫണ്ടുകള്‍ ഓഹരി വിപണിയില്‍ നിന്നും കുടുതലായി മാറി നില്‍ക്കുന്നതും പല മികച്ച കമ്പനികളുടെ ഓഹരികള്‍ പോലും വിലയിടിവ് നേരിടുനതും വലിയ നഷ്ടം സാധാരണ നിക്ഷേപകര്‍ക്ക് ഉണ്ടാകുന്നതും ( അതില്‍ എന്നികും കുറച്ചു വേദനയുണ്ടേ )
വീണ്ടുവിചാരം : പലിശ വാങ്ങി ജീവിക്കുന്നവര്‍ക്ക് സന്തോഷം എന്നാലും അതും കടലില്‍ കായം കലക്കുന്നമാതിരി ആണേ ........