ഓരോദിനവും സാധാരണകാരന്നു ജീവിതം ദുരിതമായി മാറുമ്പോഴാണ് പലിശ നിരക്ക് കൂട്ടി ബാങ്കുകളുടെ ബാങ്ക് ജനത്തെ കൊള്ളയടിക്കുന്നത് . നാണയപെരുപ്പം നിയന്ദ്രിക്കാനെന്ന ഭാവെന്നയുള്ള RBIയുടെ നിരക്കുവര്ധനവിന്റെ കറുത്ത കൈകള്‍ജീവിതത്തിന്റെ സമസ്ഥ മേഖലകളിലേക്കും കടന്നു ചെല്ലും ജനങ്ങളെ കൂടുതല്‍ കഷ്ടത്തിലാക്കും
നിരക്കുവര്‍ധനവിലൂടെ വിപണിയിലെ അധികമായുള്ള പണം പിന്‍വലിക്കുമ്പോള്‍ വിപണി ചുരുങ്ങും ജനങ്ങളുടെ പോക്കറ്റ് കാലിയാകും പണം ചെലവാക്കാന്നുള്ള ക്രയശേഷിയും അവശ്യവും കുറയുമ്പോ താന്നേ വിപണിവിലകളും താഴുമെന്നുമാണ് സിദ്ധാന്തം. പിന്നെ എന്തെ കഴിഞ്ഞ ഒന്നരവര്ഷത്തില്‍പത്തുതവണ പലിശ വര്‍ധിപ്പിച്ചിട്ടും ഇതു കുറയുന്നില്ല എന്നാണു നമ്മുടെ ചോദ്യം. മാന്ദ്യകാലത്ത് പുജ്യത്തോളം നാണ്യപ്പെരുപ്പം എത്തിയിരുന്നിട്ടും വിപണി വിലക്കള്‍ക്ക് വല്ല കുറവുമുണ്ടായിരുന്നോ അതിനൊപ്പം മത്സരിച്ചിട്ട് പലിശ നിരക്കുകള്‍ ഉയര്‍ത്തിയിട്ടും വല്ല കുറവും വന്നോ വാസ്തവത്തില്‍ നാണ്യപെരുപ്പം നിര്‍ണയിക്കുന്ന മാനദണ്ഡം തന്നെ വിശ്വസിക്കാന്‍ കഴിയാതാവുകയാണ് .
അലുവാലിയ ഇടക്കൊകെ വന്നു പ്രസ്ഥാവിക്കുമായിരുന്നു " ദേ ഇപ്പോ ശരിയാക്കിത്തരാം ഇച്ചിരേ കൂടീ " എന്നിട്ട് എന്തായി പുള്ളികാരനും ഇപ്പോ മിണ്ടാട്ടമില്ല . ഒബാമ പറഞ്ഞപോലെ മധ്യവര്‍ഗം തിന്നുമുടിച്ചിട്ടാണ് ഈ വിലവര്‍ധനവ് എന്ന് എന്തായാലും ആരും പറഞ്ഞു കേട്ടില്ല..
ഉല്പാദനവും ആവശ്യകതയും തമ്മിലുള്ള വലിയ അന്തരമാണ് വിപണിയെ ചുടു പിടിപ്പിക്കുന്നത് ഇടക്കുണ്ടായ പന്ജസാരയുടെയും സവാലയുടെയും വിലവര്‍ധനവ് ഓര്‍മിക്കാം , കാര്‍ഷിക വ്യവസായ ഉല്പാദന ചിലവുകളും വര്‍ദ്ധിക്കുകയാണ് , കഴിഞ്ഞ വര്ഷം ഉണ്ടായ വരള്‍ച്ച , വെള്ളപോക്കങ്ങള്‍ . കുടാതെ സബ്സിഡികള്‍ , ഭക്ഷോല്പന്ന വിതരണത്തിനുള്ള ആധുനികവും ശാസ്ത്രീയവുമായ സംവിധാനങ്ങളുടെ അഭാവം , വേതന വര്‍ധനവ് , ഉപഭോഗത്തിലെ കുതിപ്പ്, മേല്തട്ടുകാരുടെ ധൂര്‍ത്ത് തുടങ്ങി സാമ്പത്തികവും രാഷ്ട്രിയമായ കാരണങ്ങള്‍ വരെ വിപണിയില്‍ വാഴുന്നു RBIയുടെയും സര്കാരിന്റെയും പ്രവര്‍ത്തികള്‍ നിഷ്ഫലം ആകുന്നതും ഇവിടെയാണ് .ഇതിയൊക്കെ നേരിടുവാന്‍ പണം പിടിച്ചു വച്ചു പലിശ കൂട്ടി കസര്‍ത്ത് കാണിക്കുമ്പോ അനുഭവിക്കുന്നതു ഇന്ത്യയിലെ ആകെയുള്ള ജനങ്ങള്‍ ഒരുമിച്ചും ....
മാന്ദ്യത്തിന്റെ സമാന സാഹചര്യന്ങ്ങളിലൂടെ വിപണി കടന്നു പോക്കുമ്പോ നിരക്ക് വര്‍ധനവ് നിര്‍മാണ കയറ്റുമതി മേഖലയെ പ്രതിസന്ധിയിലാക്കും. ഇതേ ആശങ്കയിലാണ് റിയാലിറ്റി ഓഹരികള്‍ക്ക് കനത്ത വിലയിടിവ് ഇന്നലെ അനുഭാവപ്പെട്ടത് .അമേരിക്കയിലും യുറോപ്പിലും ചൈനയിലും ഓക്കേ മാന്ദ്യസ്ഥിതി വലുതായി മെച്ചപ്പെട്ടില്ല ചില ആശങ്കകളും ഉഹാപോഹങ്ങളും നിലനില്‍ക്കുകയുമാണ് . കഴിഞ്ഞ മാര്‍ച്ചില്‍ .8.5 ശതമാനം ഉണ്ടായിരുന്ന വളര്‍ച്ച നിരക്ക് ഇപ്പോ 5.6 വരെ താഴ്ന്നിരിക്കുന്നു IIP DATAയും ഇതു പോലെ കുറയുകയാണ് .......
ഭവന വാഹന വ്യക്തിഗത വായ്പകളുടെ പലിശകള്‍ ഇപ്പോള്‍ തന്നെ സാധാരണക്കാര്‍ക്ക് താങ്ങാനാവാത്ത നിലവാരത്തിലാണ് . പലിശ വര്‍ദ്ധനവിലൂടെ സ്വാഭാവികമായും മാസഗഡു ഉയരും
പലിശ നിരക്കിലെ അര ശതമാനം വര്‍ധന വായ്പ്പയുടെ 60 മാസ കാലാവധി ഒരു മാസം കുടി ദീര്‍ഘിപ്പിക്കും . അങ്ങനെവന്നല്‍ 120 മാസം കൊണ്ട് തീരാവുന്ന ബാധ്യത 124 മാസംകൊണ്ടേ തീരു , 15 വര്ഷ കാലവധികാരുടെ തവണ 25 എണ്ണം വര്‍ധിക്കും .2008- 2009 കാലത്ത് മത്സരിച്ചു ലാഭത്തില്‍ ലോണ്‍ എടുത്തവര്‍ക്ക് ഇതു സഹിക്കാന്‍ ആവുന്നതല്ല . ഇതുകാരണം പുതിയ വായ്പ്പകള്‍ കുറയും വ്യക്തിഗത വായ്പ്പകള്‍ ബാങ്കുകള്‍ നല്ക്കില്ല പലിശ വര്‍ധനവ് കൊണ്ട് ഉണ്ടാക്കുന അധിക ബാധ്യത കിട്ടാകടത്തോത് വര്‍ദ്ധിപ്പിക്കും മൂന്നു മാസം മുടങ്ങിയാല്‍ തന്നെ ബാങ്കുകളുടെ കണക്കില്‍ അത് നിഷ്ക്രിയ ആസ്തിയാണ് .അത് ബാങ്കുകളെ പരിങ്ങലില്‍ ആക്കും ബാങ്കുകളില്‍ നിന്നും കുറഞ്ഞ പലിശ നിരക്കില്‍ വായ്പ്പകിട്ടാതെ വരുമ്പോള്‍ വ്യവസായ നവീകരണവും നിലക്കും . സാധാരകാരന്‍ പിന്നെ ബാങ്കിലേക്ക് പോകുകയെ വേണ്ട ...
ചുരിക്കിപറഞ്ഞാല്‍ ജീവിതം കഷ്ടതിലാക്കുന്നു ഇന്ത്യയുടെ വളര്‍ച്ച നിറയ്ക്കും കുറയുന്നു നാണയ പെരുപ്പം കുടി നില്ക്കുന സാഹചര്യത്തിലാണ് വിദേശ ഫണ്ടുകള്‍ ഓഹരി വിപണിയില്‍ നിന്നും കുടുതലായി മാറി നില്‍ക്കുന്നതും പല മികച്ച കമ്പനികളുടെ ഓഹരികള്‍ പോലും വിലയിടിവ് നേരിടുനതും വലിയ നഷ്ടം സാധാരണ നിക്ഷേപകര്‍ക്ക് ഉണ്ടാകുന്നതും ( അതില്‍ എന്നികും കുറച്ചു വേദനയുണ്ടേ )
വീണ്ടുവിചാരം : പലിശ വാങ്ങി ജീവിക്കുന്നവര്‍ക്ക് സന്തോഷം എന്നാലും അതും കടലില്‍ കായം കലക്കുന്നമാതിരി ആണേ ........
ചൈനയിലെ അഴിമതികാരായ രണ്ടു മേയര്‍ മാരെ അവര്‍ എന്തോ ചെയ്തു എന്നു കേട്ടു ഇവിടെ എന്നാണാവൊ?
ReplyDeleteഇന്‍ഡ്യാഹെറിറ്റേജ് സാറേ :വധശിക്ഷ നല്‍കുന്ന നാട്ടില്‍ പോലും അഴിമതി നടക്കുന്നു പിന്നെ ആ നിയമം ഇവിടെ കൊണ്ട് വന്നാല്‍ മാത്രം നാട് നന്നാവും എന്ന് പറയാന്‍ ആക്കുമോ അല്ലെ തന്നെ ആര്‍ക്ക ആ നിയമം കൊണ്ട് വരന്‍ ഉള്ള ചങ്കൂറ്റം (അത്തരം കാടത്തതെ ഞാന്‍ അനുകൂലിക്കുനില്ല)
ReplyDeleteചൈനീസ് കാമ്യുനിസ്റ്റ് പാര്‍ടിയുടെ 100 വാര്‍ഷികത്തില്‍ ഹുജിതാവോ പറഞ്ഞത് കേട്ടിലെ ചൈനയിലും അഴിമതി കൂടുന്നു എന്ന്
ചൈനയില്‍ തന്നെയുള്ള ഒരു 17 വയസുകാരന്‍ ഒരു IPHONE വാങ്ങാന്‍ കിഡ്നി വിറ്റതു പോലെ കാലഘട്ടം പലതും ചെയിക്കുകയാണ്
അയ്യൊ അവര്‍ ബാക്കി ഉള്ളവരെ ഒക്കെ എന്നാ നിരത്തി നിര്‍ത്തി വെടിവച്ചു കൊല്ലുന്നത് എന്നാ ഉദ്ദേശിച്ചത്. അതും നടക്കില്ല കാരണം അവര്‍ ഇല്ലെങ്കില്‍ പിന്നെ ആരോട് അഴിമതി കാണിക്കും അല്ലെ അപ്പൊ നമ്മള്‍ രക്ഷപെട്ടു
ReplyDelete:)
ഇന്‍ഡ്യാഹെറിറ്റേജ് സാറേ : ഹാ ഹാ ഹാ അത് ശരിയാ .....
ReplyDelete"ഭവന വാഹന വ്യക്തിഗത വായ്പകളുടെ പലിശകള്‍ ഇപ്പോള്‍ തന്നെ സാധാരണക്കാര്‍ക്ക് താങ്ങാനാവാത്ത നിലവാരത്തിലാണ്"
ReplyDeleteവായ്പയെടുത്തിട്ടുള്ള കളി അധികം വേണ്ട...
കക്കര കുഞ്ഞുകുട്ടി : പരാധീനതകള്‍ ഉള്ള മലയാളിക്ക് ലോണ്‍ എടുക്കാതെ മുന്നോട്ടു പോകുക പ്രയാസം ജീവിതത്തില്‍ ഒരിക്കല്‍ എങ്കിലും ലോണ്‍ എടുക്കാത ഒരു മലയാളി ഉണ്ടോ മോളെ കേട്ടികാനും , വീട് പുതുക്കിപണിയനും ഒരു വീട് വാങ്ങാനും ഒരു കൊച്ചു ഓട്ടോ എടുക്കാനും ഒരു ജീവിത മാര്‍ഗം ഉണ്ടാക്കാനും ലോണ്‍ എടുത്തവരാണു യഥാര്‍ഥത്തില്‍ കഷ്ടപ്പെടാന്‍ പോക്കുന്നെ അല്ലെ കഷ്ടപ്പെടുന്നെ
ReplyDelete2010ല്- ജൂലായില്‍ 12% ആയിരുന്ന പലിശ ഇപ്പോ 14% ആയിരിക്കുന്നു EMI കഴിഞ്ഞ ഒന്നര വര്‍ഷത്തില്‍ 25%വരെ വര്‍ദ്ധിച്ചിരിക്കുന്നു ,ഇതെല്ലാം കൂടെ എങ്ങനെ സാധാണകാരന്‍ സഹിക്കും , വ്യക്തിഗത വായ്പ്പകള്‍ പോതുമേഖല ബാങ്കുകള്‍ ഇപ്പോതന്നെ നല്ക്കുനില്ല ഈ അവസരം വട്ടി പലിശക്കാര്‍ കൈയടക്കും അത് മറ്റൊരു ദുരിതമായി മാറും...
അഴിമതിരഹിത ഭരണവും കാലവും സ്വപനം കാണാനേ പറ്റൂ....പിന്നെ ഫോൺ വാങ്ങാൻ സ്വന്തം കിഡ്നിയും വേണമെങ്കിൽ അന്യന്റെ കിഡ്നിവരെ വിൽക്കാൻ മനുഷ്യനെ പ്രേരിപ്പിക്കും അതിന്റെ സ്വപ്ന സാധ്യതകൾ..അതിനു കൊടുക്കുന്ന പബ്ലിസിറ്റിയും.
ReplyDeleteനാടു നന്നാവാനുള്ള നിയമം ആരുകൊണ്ടു വരുമെന്നാ..?ലോണെടുക്കാതെ ഒരു മലയാളിക്ക് മോളെ കെട്ടിക്കാനുള്ള ചാൻസ് മധു ക്കൊടുക്കൂ..എല്ലാവർക്കും മാതൃകയാകട്ടെ..എന്തു പറയുന്നു.,.?
ജാനകി പറഞ്ഞത് ശരിയാ, നിങ്ങള്‍ കുറച്ചു ചെറുപ്പക്കാര്‍ വിചാരിച്ചാല്‍ ലോണ്‍ എടുത്തു പെണ്മക്കളുടെ കല്യാണം നടത്തുന്നത് തടയാം :) എന്ത് പറയുന്നു ... സമ്മതമാണോ !
ReplyDeleteപിന്നെ പോസ്റ്റ് ഇഷ്ടായിട്ടോ .... (രണ്ടു കൊല്ലം കഴിഞ്ഞു നാട്ടിലേക്ക് തിരിച്ചു വരണം എന്നൊരു ആഗ്രഹം ഉണ്ടായിരുന്നു... ഈ പോക്കുപോയാല്‍ അതൊക്കെ വെറും ദിവാസ്വപ്നങ്ങള്‍ ആവും ! )
ലിപിചെച്ചി :( പെണ്മക്കളുടെ കല്യാണം നടത്തുന്നത് തടയാം :) തടയാനോ ഞാനോ അതിനുള്ള ശേഷിയോന്നും ഈയുള്ളവനില്ല സദ്യ ഉണ്ണാന്‍ വന്നവരോക്കെ എന്റെ നെഞ്ചത്ത് കയറി മേളം നടത്തും അതുവേണോ ...
ReplyDeleteചേച്ചി വരാതെ ഇരിക്കരുത് ...
ജാനകി : അതൊരു ആഗ്രഹമായി തുടരുന്നു ആരെങ്കിലും എനിക്ക് പെണ്ണ് തന്നാല്‍ അല്ലെ എന്നിക്ക് അത് സാധിക്കാന്‍ ആകു ...
അതുകൊണ്ട് ബുലോകത്തിലെ എല്ലരും ഇതൊരു അറിയിപ്പായി സ്വികരിച്ചാലും : I AM ALONE PLZ TAKE ME
അയ്യോ... മറ്റുള്ളവരുടെ കല്യാണം മുടക്കുന്ന കാര്യമല്ലട്ടോ പറഞ്ഞത് ....., സ്വന്തം വിവാഹത്തിന് ലോണ്‍ എടുക്കുകയോ പെണ്ണ് വീട്ടുകാരെ കൊണ്ട് എടുപ്പിക്കുകയോ ചെയ്യില്ലെന്ന് യുവാക്കള്‍ തീരുമാനിച്ചാല്‍ ഒരു പരിധി വരെ പ്രശ്നങ്ങള്‍ തീരില്ലേ എന്നാണു ചോദിച്ചത് ....
ReplyDeleteഇല്ലാത്ത പൈസ കടം വാങ്ങി കല്യാണം ആര്‍ഭാടം ആക്കുന്നവരും , ലോണ്‍ എടുത്തു 2500Sq.Ft. വീട് വയ്ക്കുന്നവരും ഒക്കെ അനുഭവിക്കട്ടെ എന്നെ
പറയാനാവൂ ... ആരെ കാണിക്കാന്‍ ആണ് ഇരുപതിനായിരം രൂപയുടെ ഒക്കെ വിവാഹ സാരിയും, അത് പോലുള്ള മറ്റു ആര്‍ഭാടങ്ങളും ? കൈയ്യില്‍ ഉള്ളവര്‍ ചെയ്യട്ടെ , കുറ്റം പറയുന്നില്ല. പക്ഷെ അത് കണ്ടു ഇല്ലാത്തവര്‍ അനുകരിക്കാന്‍ ശ്രമിക്കുമ്പോള്‍ ആണ് കാര്യങ്ങള്‍ കൈവിട്ടു പോകുന്നത്.
കള്ളപണവും വ്യാജ നോട്ടും വ്യാപകമായ നമ്മുടെ നാട്ടില്‍ ഈ പഴയ മാര്‍ഗം ഫലവത്താവില്ല
ReplyDeleteസാധാരണ ജനത്തിനെ അല്ലെ പിഴിയാന്‍ കഴിയു വലിയ കൊമ്പന്‍ മാരെ ഒന്നും തൊടാന്‍ ഈ സര്‍ക്കാരിനു കഴിയില്ല . അതലേല്‍ നമ്മള്‍ കണ്ടു കൊണ്ട് ഇരിക്കുന്നത് ... ലക്ഷ്യ ബോധം ഇലല്ത ഒരു സര്‍ക്കാരും . കഴിവില്ലാത്ത കുറെ നേതാക്കളും അവരെ നിയന്ത്രിക്കാന്‍ ലാഭ കൊതിയന്‍ മാരായ കുറെ മുതലാളിമാരും . ഇവരില്‍ നിന്നും ഇത്രയൊക്കെ നമ്മള്‍ പ്രതീക്ഷിക്കണ്ടാതുള്ളൂ
ReplyDeleteലിപിചേച്ചി : എനിക് അതപ്പോഴേ മനസിലായി ഞാന്‍ ഒരു തമാശ പറഞ്ഞതല്ലേ ... മറ്റുള്ളവരെക്കാള്‍ ഞാന്‍ കേമനാണെന്ന് കാണിക്കാനുള്ള മലയാളിയുടെ മനോവൈകല്യമോ വ്യഗ്രതയോ ആണിതിനൊക്കെ കുറെ കാരണം എന്തായാലും ചേച്ചിയുടെ അഭിപ്രായത്തോട് 111% യോജിക്കുന്നു.വിവാഹം വളരെ ലളിതമായി നടത്താവുന്നത്തെ ഉള്ളു ജീവിതകാലം മൊത്തം സന്തോഷത്തിന്റെ ആര്‍ഭാടവും സമാധാനത്തിന്റെ ആഭരണവുമാണ് വേണ്ടത്
ReplyDeleteഉത്തമം സ്വായാര്‍ജ്ജിതം വിത്തം
മധ്യമം പിതുരാര്‍ജ്ജിതം വിത്തം
അധമം മാതുലാര്‍ജ്ജിതം വിത്തം
സ്ത്രീവിത്തം അധമാധം ...
ഇതായിരിക്കട്ടെ പുതുതലമുറയുടെ മുദ്രാവാക്യവും ജീവിതവും !! പ്രതീക്ഷയോടെ മണ്‍സൂണ്‍ ..
ഇത്തിരി നേരം പണിയില്ലാതിരിക്കുകയാ
ReplyDeleteഅപ്പൊ ചെകുത്താനാണ് പ്രവര്‍ത്തിക്കുന്നത് എന്നറിയാമല്ലൊ
അതു കൊണ്ട്
മണ്‍സൂണിനെ ഒരല്‍പം ഭാഷ പഠിപ്പിച്ചേക്കാം
സ്വായാര്‍ജ്ജിതം എന്നത് ഗ്രാമര്‍ മിസ്റ്റേക്
ഒന്നുകില്‍ സ്വാര്‍ജ്ജിതം അല്ലെങ്കില്‍ സ്വയാര്‍ജ്ജിതം
പിന്നെ അധമാധമം
ഹൊ ചെകുത്താന് എന്തൊരു സമാധാനം :)
ഇന്‍ഡ്യാഹെറിറ്റേജ് സാറേ : ചെകുത്താന്‍ ആളു കൊള്ളാം ..." യാ " വലിഞ്ഞു കേറി വന്നതും " മ "കടന്നുകളഞ്ഞതും ഞാന്‍ വാസ്തവത്തില്‍ കണ്ടില്ല .. എന്തായാലും ചൂണ്ടി കാണിച്ചു തന്നതിന് നന്ദി. സാറേ വീണ്ടും ഇതു പോലെ ചെയ്യണെ....... എല്ലാരും ഇതു ഒന്ന് ശ്രദ്ധിക്കുമല്ലോ
ReplyDelete