വിസ്മയകരമായ സ്വര്‍ണ രത്ന ശേഖരങ്ങളുടെ ശോഭയില്‍ ശ്രീപത്മനാഭന്റെ അനന്തശയനം അനന്തകോടിപ്രഭയില്‍ മിന്നി തിളങ്ങുമ്പോള്‍ ലോകത്തിലെ ഏറ്റവും സമ്പന്നക്ഷേത്രമായി ശ്രീപത്മനാഭസ്വാമിയുടെ സന്നിധി മാറുകയാണ്..
ഇതു വരെ കണ്ടെത്തിയ നിധി ശേഖരത്തിന്റെ മതിപ്പ് മുല്യം ഒരു ലക്ഷം കോടി കവിഞ്ഞിരിക്കുന്നു : ആയിരം അമൂല്യ രത്നങ്ങള്‍ പതിച്ച 500 കോടി വില മതിക്കുന്ന മഹാവിഷ്ണുവിന്റെ സ്വര്‍ണവിഗ്രഹം , 536 കിലോ വരുന്ന ഒരു ലക്ഷത്തിലധികം സ്വര്‍ണ നാണയങ്ങള്‍ , 16 കിലോ ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ നാണയങ്ങള്‍ , 14 കിലോ തിരുവിതാങ്കൂര്‍ നാണയങ്ങള്‍ , 106 രാശി നാണയങ്ങള്‍ , 3 കിലോ നെപ്പോളിയന്‍ കാലത്തെ നാണയങ്ങള്‍ , 14 ചാക്കുകളിലായി 500 കിലോ സ്വര്‍ണ കതിര്‍ , 2000 മാണിക്കകല്ലുകള്‍ , ബല്‍ജിയം രത്നങ്ങള്‍ , രാജാക്കന്മാരുടെ കിരിടങ്ങള്‍ , തമ്പുരാട്ടിമാരുടെ അരപട്ട , ഒഡ്യാണങ്ങള്‍ ,സ്വര്‍ണ ഉത്തരീയം,രത്നങ്ങള്‍ പതിച്ച 25 കിലോ തൂക്കമുള്ള അരപ്പട്ടകള്‍ സ്വര്‍ണ ഷാള്‍ , 18 അടി നീളമുള്ള നാല് സ്വര്‍ണമാലകള്‍ , ഏകദേശം 500 കിലോ നെപ്പോളിയന്റെയും കൃഷ്ണദേവരായരുടെയും ചിത്രം പതിച്ച സ്വര്‍ണനാണയങ്ങള്‍ , തിരുവിതാംകൂര്‍ , വെനീസ്, ബ്രിട്ടന്‍ സ്വര്‍ണനാണയങ്ങള്‍, സ്വര്‍ണ വിഗ്രഹങ്ങള്‍ , സ്വര്‍ണ ആന , സ്വര്‍ണ വാര്‍പ്പ് ,സ്വര്‍ണ ഉരുളി , 3800 ശരപ്പോലി മാല, നെക്ലസുകള്‍ ,രത്ന മാലകള്‍ , അപൂര്‍വ ഇന്ദ്രനീലം , രത്നങ്ങള്‍ , സ്വര്‍ണത്തില്‍ പൊതിഞ്ഞ രുദ്രക്ഷമാലകള്‍ , വെള്ളിയിലെ പഴയ വെട്ടുകാശ് , ഒരു ചക്രം , 28 ചക്രം , ഒരു ടണ്‍ വരുന്ന ചെറിയ രാശി പൊന്ന് ,പഴുതാരയുടെ രൂപമുള്ള സ്വര്‍ണമാല , 18 അടി നീളമുള്ള ശരപ്പോലി മാലകള്‍ , 8 അടി നീളമുള്ള സ്വര്‍ണ ദണ്ട് , 500 എണ്ണം വരുന്ന സ്വര്‍ണ കുടങ്ങള്‍ , സ്വര്‍ണ കുട ,മരതകങ്ങള്‍, അടുക്കു മാലകള്‍, കാശിമാലകള്‍,സ്വര്‍ണ മണി, സ്വര്‍ണക്കട്ടി, 25 വലിയ പേള്‍ മാലകള്‍ , രത്നങ്ങള്‍ പതിച്ച ഒന്‍പത് വലിയ മാലകള്‍ സ്വര്‍ണ ആള്‍രൂപങ്ങള്‍,നാലുപാളികളായി സ്വര്‍ണക്കാശുകള്‍ കൊണ്ടു നിര്‍മിച്ച അടുക്കുമാല, രാശി മോതിരങ്ങള്‍ മൂന്നു സ്വര്‍ണച്ചിരട്ട,സ്വര്‍ണച്ചങ്ങല, വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തങ്കയങ്കി, മാണിക്യം, മരതകം, നവരത്നക്കല്ലുകള്‍ പാമ്പിന്റെ രൂപത്തില്‍ വജ്രങ്ങള്‍ പതിച്ച വലിയ മാല, ഇന്ദ്രനീലക്കല്ലുകളടക്കം പതിച്ച 15 കിലോ തൂക്കമുള്ള 25 മാലകള്‍ , മൂന്ന് കിലോ തൂക്കമുള്ള സ്വര്‍ണച്ചിരട്ട, 1105 എന്ന് രേഖപ്പെടുത്തിയ മൂന്ന് കിലോ തൂക്കമുള്ള സ്വര്‍ണനാണയങ്ങള്‍ അടങ്ങിയ മൂന്ന് കിഴികള്‍ , വജ്രം പതിച്ച 25 തളകള്‍ , സ്വര്‍ണഭാരങ്ങള്‍പൊടിതട്ടി വൃത്തിയാക്കാന്‍ സ്വര്‍ണ നാരുകള്‍ കൊണ്ട് നിര്‍മിച്ച അഞ്ചു കിലോ ഭാരമുള്ള സ്വര്‍ണ ചൂല്‍ , രത്നങ്ങള്‍ പതിപ്പിച്ച സ്വര്‍ണ കുടം , സ്വര്‍ണ പൂക്കള്‍ , ഇതിന് പുറമെ തറയില്‍ അടര്‍ന്നു കിടന്ന സ്വര്‍ണപ്പൊടികളും സ്വര്‍ണത്തകിടുകളും തൂത്ത് വാരികെട്ടിയത് നാല് ചാക്ക് അങ്ങനെ തുടരുന്നു അവസാനികാത്ത അന്വോഷണം. ഇന്നിയും എന്തോകെ അത്ഭുതങ്ങള്‍ ആവും പത്മനാഭന്‍ നിലവറകളില്‍ ഒളിപ്പിച്ചു വച്ചിരിക്കുക
ചരിത്രം : ഒന്‍പതാം നൂറ്റാണ്ടുമുതല്‍ അറിയപെടുന്ന ഇന്ത്യയിലെ അപൂര്‍വ്വം വൈശ്നവക്ഷേത്രങ്ങളില്‍ ഒന്നാണ് ശ്രീപത്മനാഭ ക്ഷേത്രം(ക്ഷേത്രതിന്റെയോ നിലവരയുടെയോ കാലപഴക്കം സംമ്പന്ധിച്ച് കൃത്യമായി ഒന്നും പറയാന്‍ കഴിയില്ല ). AD 1686 - ക്ഷേത്രം അഗ്നിക്ക് ഇരയായി അതിനു ശേഷം 30 വര്‍ഷത്തോളം പൂജാകാര്യങ്ങള്‍ നടന്നിരുന്നില്ല.
അനിഴം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ്മയാണ് ഇന്നത്തെ രൂപത്തില്‍ ക്ഷേത്രം നിര്‍മ്മിച്ചത് 1729 അദ്ദേഹം ഭരണം ഏറ്റെടുത്തശേഷം ക്ഷേത്രം പുതുക്കി പണിതു ഒറ്റകല്‍ മണ്ഡപം , ശ്രീവേലിപ്പുര , ഗോപുരത്തിന്റെ രണ്ടു നിലകള്‍ എന്നിവപുതുത്തായി പണിതു . (ഗോപുതത്തിന്റെ അസ്ഥിവാരം 40 അടി താഴ്ചയില്‍ 1466 ആദിത്യ വര്‍മ്മ വേണാട് അദിപന്‍ പണിതതാണ് ).
അനിഴം തിരുനാള്‍ പുതുക്കി പണിതപ്പോള്‍ ഗര്ഭാഗൃഹത്തിനു ചുറ്റുമുള്ള നിലവിലെ നിലവറകള്‍ പുതുക്കിപ്പണിയുകയും പുതുതായി ചിലത് നിര്‍മ്മിക്കുകയും ചെയ്തു ( പതിനൊന്നാം നൂറ്റാണ്ടില്‍ തന്നെ ക്ഷേത്രത്തില്‍ നിലവറകള്‍ ഉണ്ടായിരുന്നു എന്ന് മതിലകം രേഖക്കള്‍ പറയുന്നു ) രാജ്യസമ്പത്ത് സുരക്ഷിതമായി സൂക്ഷിക്കണം എന്ന ലക്‌ഷ്യം ആയിരിക്കണം അനന്തശയനനായ പത്മനാഭന് ചുറ്റും നിലവറകള്‍ പണിതത് . വേണാടിനെ തിരുവിതാന്കൂരിനോട് ചേര്‍ത്ത ശേഷം സര്‍വ്വ സമ്പത്തും സ്വര്‍ണശേഖരങ്ങളും ശ്രീപത്മനാഭന്റെ തൃപാദത്തില്‍ അദ്ദേഹം സമര്‍പ്പിച്ചു 1750 ല്‍ അനിഴം തിരുനാള്‍ തൃപ്പടിദാനം നടത്തി . ശേഷം അധികാരമേറ്റ കാര്‍ത്തികതിരുനാളാണ് കുലശേഖരമണ്ഡപത്തിന്റെയും ഗോപുരത്തിന്റെയും പണി തീര്‍ത്തത് ... അങ്ങനെയാണ് ഇപ്പോ കാണുന്ന രൂപത്തിലെ പത്മനഭാക്ഷേത്ര നിര്‍മാണം നടന്നത്
അനിഴം തിരുനാള്‍ പുതുക്കി പണിതപ്പോള്‍ ഗര്ഭാഗൃഹത്തിനു ചുറ്റുമുള്ള നിലവിലെ നിലവറകള്‍ പുതുക്കിപ്പണിയുകയും പുതുതായി ചിലത് നിര്‍മ്മിക്കുകയും ചെയ്തു ( പതിനൊന്നാം നൂറ്റാണ്ടില്‍ തന്നെ ക്ഷേത്രത്തില്‍ നിലവറകള്‍ ഉണ്ടായിരുന്നു എന്ന് മതിലകം രേഖക്കള്‍ പറയുന്നു ) രാജ്യസമ്പത്ത് സുരക്ഷിതമായി സൂക്ഷിക്കണം എന്ന ലക്‌ഷ്യം ആയിരിക്കണം അനന്തശയനനായ പത്മനാഭന് ചുറ്റും നിലവറകള്‍ പണിതത് . വേണാടിനെ തിരുവിതാന്കൂരിനോട് ചേര്‍ത്ത ശേഷം സര്‍വ്വ സമ്പത്തും സ്വര്‍ണശേഖരങ്ങളും ശ്രീപത്മനാഭന്റെ തൃപാദത്തില്‍ അദ്ദേഹം സമര്‍പ്പിച്ചു 1750 ല്‍ അനിഴം തിരുനാള്‍ തൃപ്പടിദാനം നടത്തി . ശേഷം അധികാരമേറ്റ കാര്‍ത്തികതിരുനാളാണ് കുലശേഖരമണ്ഡപത്തിന്റെയും ഗോപുരത്തിന്റെയും പണി തീര്‍ത്തത് ... അങ്ങനെയാണ് ഇപ്പോ കാണുന്ന രൂപത്തിലെ പത്മനഭാക്ഷേത്ര നിര്‍മാണം നടന്നത്
നിലവറകളുടെ സാമ്പത്തിക സ്രോതസ് :മുഖ്യമായും സന്തോഷാവസരങ്ങളിലും തെറ്റിന്നു പ്രായശ്ചിതമായുംരാജാക്കന്മാര്‍ ദാനങ്ങള്‍ നടത്തിയിരുന്നു , ബ്രഹ്മണര്‍ക്കുനേരെയുള്ള കുറ്റവിചാരണകള്‍ , അയിത്തം എന്നിവയിലും ക്ഷേത്രത്തിലേക്ക് ദാനമായിട്ടായിരുന്നു പ്രായശ്ചിത്തം.ചെയ്തിരുന്നത് തിരുന്നാല്‍വേലി ഭരിച്ചിരുന്ന ചോള സ്വാധീനമുള്ള പാണ്ധ്യന്‍രാജാവായിരുന്ന പരാന്തക പാന്ധ്യന്‍ AD 1100 ല്‍ 10 സ്വര്‍ണ വിളക്കുകള്‍ നല്ക്കിയതാണ് അറിയപെടുന്ന ആദ്യ ദാനം . .AD 1686 ല്‍ അഗ്നിക്ക് ഇരയാകുന്നതിനു രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് ഉമയമ മഹാറാണി വീരാളിപ്പട്ടും ആഭരണങ്ങളും ദേവന് സമര്‍പ്പിച്ചതായിയും രേഖ ഉണ്ട് . AD 1000 മുതല്‍ 1950 വരെ തുടര്‍ച്ചയായി ഭരണം നടത്തിയിരുന്ന രാജകുടുംബമാണ് തരുവിതാംകൂരിന്റെത് . 1250 മുതല്‍ 1500 വരെ നല്ല സാമ്പത്തിക ശേഷിയും ഉണ്ടായിരന്നു . എട്ടാം നൂറ്റാണ്ട് മുതല്‍ തിരുവിതാംകൂര്‍ നടത്തിയിരുന്ന വിദേശവ്യാപാരം അമുല്യ രത്ന സമ്പത്തും രാജ്യത്തിന് ലഭിച്ചു .രാജ്യത്തിന്റെ ഖജനാവയാണ് ക്ഷേത്രത്തെ രാജകാന്‍മാര്‍ കരുതി പോയത് .
പഞ്ഞ കാലത്ത് ഈ നിലവറയിലെ സമ്പത്ത് വായിപ്പയായി എടുത്തു ഉപയോഗിക്കാന്‍ വ്യവസ്ഥ ചെയ്തിട്ട ഉണ്ടായിരുന്നു . അപ്രകാരം .1459 ല്‍നിലവറ തുറന്നു ശ്രീപത്മനാഭന് ആഭരണങ്ങള്‍ എടുത്തതായി രേഖയുണ്ട് കുടാതെ വിശാഖം തിരുനാളിന്റെ കാലത്ത് നിലവറ തുറന്നിരുന്നു .സ്വതിതിരുനാലും അധികാരം ഏറ്റെടുക്കുമ്പോള്‍ നിലവറ തുറന്നു നിക്ഷേപം തിട്ടപെടുതിയിരുന്നു അന്ന്‍ ഏതാണ്ട് അമ്പതു ലക്ഷത്തിന്റെ സ്വര്‍ണ വെള്ളി ആഭരണങ്ങളും അക്കെ മൊത്തം ഒരു കോടിയുടെ ആസ്തിയും ഉള്ളതായി രേഖപെടുത്തി 1932 ല്‍ ചിത്തിര തിരുനാളും നിലവറ നിക്ഷേപ്പം തിട്ടപെടുത്തിയിട്ടുണ്ട്. ക്ഷേത്ര നിക്ഷേപവുമായും തിരുവിതാംകൂര്‍ രാജ്യഭാരണവുമായും ബന്ധമുള്ള ലക്ഷത്തിലേറെ താളിയോലകള്‍ തുടങ്ങിയ ചരിത്ര രേഖകള്‍ നിലവില്‍ സംരക്ഷിക്കപെട്ടിടുണ്ട് അതിനെ കാര്യമായിട്ട് പഠന വിധേയമാക്കിയിട്ടുമില്ല ...
തിരുവിതാംകൂര്‍ രാജവംശത്തിന്റെ സത്യസന്ധതയാണ് രാജ്യത്തിലെ ഏറ്റവും വലിയ നിധിശേഖരം ഇത്ര കാലം ഭദ്രമായി സംരക്ഷിക്കപെട്ടത് . രഹസ്യ അറകള്‍ ഉണ്ടെന്നും അതില്‍ അളവറ്റ സമ്പത്തുണ്ടെന്നും പാര്യമ്പര്യമായി അറിവുള്ള കാര്യം ആയിരുന്നു .എന്നിട്ടും ശ്രീപത്മനാഭ ദാസന്മാരായി മാത്രം ജീവിചു അവര്‍ രാജ്യത്തിന് മഹനീയമായ മാതൃകയായി .ക്ഷേത്ര ദര്‍ശനം കഴിഞ്ഞു പുറത്തുവരുമ്പോള്‍ രണ്ടുകാലും തട്ടികുടയുന്ന ശീലം ഇന്നും രാജകുടുംബം പാലിക്കുന്നു
" ധര്‍മമാണ് കുലദൈവം " എന്നതാണ് തിരുവിതാംകൂര്‍ രാജവംശത്തിന്റെ മുഖമുദ്ര .
പഞ്ഞ കാലത്ത് ഈ നിലവറയിലെ സമ്പത്ത് വായിപ്പയായി എടുത്തു ഉപയോഗിക്കാന്‍ വ്യവസ്ഥ ചെയ്തിട്ട ഉണ്ടായിരുന്നു . അപ്രകാരം .1459 ല്‍നിലവറ തുറന്നു ശ്രീപത്മനാഭന് ആഭരണങ്ങള്‍ എടുത്തതായി രേഖയുണ്ട് കുടാതെ വിശാഖം തിരുനാളിന്റെ കാലത്ത് നിലവറ തുറന്നിരുന്നു .സ്വതിതിരുനാലും അധികാരം ഏറ്റെടുക്കുമ്പോള്‍ നിലവറ തുറന്നു നിക്ഷേപം തിട്ടപെടുതിയിരുന്നു അന്ന്‍ ഏതാണ്ട് അമ്പതു ലക്ഷത്തിന്റെ സ്വര്‍ണ വെള്ളി ആഭരണങ്ങളും അക്കെ മൊത്തം ഒരു കോടിയുടെ ആസ്തിയും ഉള്ളതായി രേഖപെടുത്തി 1932 ല്‍ ചിത്തിര തിരുനാളും നിലവറ നിക്ഷേപ്പം തിട്ടപെടുത്തിയിട്ടുണ്ട്. ക്ഷേത്ര നിക്ഷേപവുമായും തിരുവിതാംകൂര്‍ രാജ്യഭാരണവുമായും ബന്ധമുള്ള ലക്ഷത്തിലേറെ താളിയോലകള്‍ തുടങ്ങിയ ചരിത്ര രേഖകള്‍ നിലവില്‍ സംരക്ഷിക്കപെട്ടിടുണ്ട് അതിനെ കാര്യമായിട്ട് പഠന വിധേയമാക്കിയിട്ടുമില്ല ...
തിരുവിതാംകൂര്‍ രാജവംശത്തിന്റെ സത്യസന്ധതയാണ് രാജ്യത്തിലെ ഏറ്റവും വലിയ നിധിശേഖരം ഇത്ര കാലം ഭദ്രമായി സംരക്ഷിക്കപെട്ടത് . രഹസ്യ അറകള്‍ ഉണ്ടെന്നും അതില്‍ അളവറ്റ സമ്പത്തുണ്ടെന്നും പാര്യമ്പര്യമായി അറിവുള്ള കാര്യം ആയിരുന്നു .എന്നിട്ടും ശ്രീപത്മനാഭ ദാസന്മാരായി മാത്രം ജീവിചു അവര്‍ രാജ്യത്തിന് മഹനീയമായ മാതൃകയായി .ക്ഷേത്ര ദര്‍ശനം കഴിഞ്ഞു പുറത്തുവരുമ്പോള്‍ രണ്ടുകാലും തട്ടികുടയുന്ന ശീലം ഇന്നും രാജകുടുംബം പാലിക്കുന്നു
" ധര്‍മമാണ് കുലദൈവം " എന്നതാണ് തിരുവിതാംകൂര്‍ രാജവംശത്തിന്റെ മുഖമുദ്ര .
പത്മനാഭ ക്ഷേത്രത്തിലെ നിധിശേഖരത്തെ കുറിച്ചുള്ള റിപ്പോര്‍ട്ട് ആഗസ്റ്റ് മാസം സുപ്രിം കോടതിയില്‍ സമര്‍പ്പിക്കണം . കോടതിയാണ് കോടികള്‍ വിലമതിക്കുന്ന പുരാവസ്തുകളുടെ ഭാവി തിരുമാനിക്കുന്നത് .......
എന്നോട് ചോദിച്ചാല്‍ : നമ്മുടെ വിലമതിക്കാനാകാത്ത ചരിത്ര വസ്തുകളെ ലോകോത്തരമായി സംരക്ഷിക്കുകയും അതിനെ സാധാരണ ജനങ്ങള്‍ക്ക് തോട്ടറിയുവാനും പഠിക്കുവാനുമുള്ള സംവിധാനം വേണം , ഈ നിധിശേഖരം സുപ്രിം കോടതി ക്ഷേത്രത്തിനു തന്നെ നല്‍ക്കും എന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത് അങ്ങനെ എങ്കില്‍ ഒരു സ്വതന്ത്ര ട്രെസ്റ്റ് രൂപികരിക്കുകയും ഈ സമ്പത്തിന്റെ ഒരു ഭാഗം ജനോപകാരപ്രദമായ വിദ്യാഭ്യാസം , ആരോഗ്യം , അത്മിയം എന്നി മേഖലകളില്‍ കുടുതല്‍ മുതല്‍ മുതല്മുടക്കുകയും വേണം . അതുവഴി വലിയൊരു ജനവിഭാഗത്തിന് സാന്ത്വനം നല്‍കാനും സാധിക്കും തീര്‍ച്ച. പത്മനാഭന്റെ ആഗ്രഹം അങ്ങനെ ആയിരിക്കണമേ എന്ന് ഞാന്‍ ആശിക്കുന്നു ...
കവടിയാര്‍ കൊട്ടാരം |
വീണ്ടുവിചാരം : കേരളം ഈ നിധികണ്ട് അന്തം വിടുമ്പോള്‍ മനസ്സില്‍ ലഡു പൊട്ടുന്നു കേരളത്തിന്റെ മൊത്തംപൊതുകടം 80 ,000* കോടി രൂപ കവിയും ........ ശഭോ മഹാദേവാ !!
തിരുവിതാംകൂര്‍ രാജവംശത്തിന്റെ സത്യസന്ധതയാണ് രാജ്യത്തിലെ ഏറ്റവും വലിയ നിധിശേഖരം ഇത്ര കാലം ഭദ്രമായി സംരക്ഷിക്കപെട്ടത് . രഹസ്യ അറകള്‍ ഉണ്ടെന്നും അതില്‍ അളവറ്റ സമ്പത്തുണ്ടെന്നും പാര്യമ്പര്യമായി അറിവുള്ള കാര്യം ആയിരുന്നു .എന്നിട്ടും ശ്രീപത്മനാഭ ദാസന്മാരായി മാത്രം ജീവിചു അവര്‍ രാജ്യത്തിന് മഹനീയമായ മാതൃകയായി .ക്ഷേത്ര ദര്‍ശനം കഴിഞ്ഞു പുറത്തുവരുമ്പോള്‍ രണ്ടുകാലും തട്ടികുടയുന്ന ശീലം ഇന്നും രാജകുടുംപാംഗങ്ങള്‍ പാലിക്കുന്നു " ധാരമമാണ് കുലദൈവം " എന്നതാണ് തിരുവിതാംകൂര്‍ രാജവംശത്തിന്റെ മുഖമുദ്ര .........
ReplyDeleteമലയാളികൾക്ക് അഭിമാനിക്കാം
നമിക്കുന്നു തിരുവിതാംകൂർ രാജവംശത്തെ....
"കേരത്തിന്റെ മൊത്തം പൊതു കടം 79,000 * കോടി രൂപ"
ReplyDeleteകണ്ടോ, നമുക്ക് ദീര്‍ഘദൃഷ്ടി ഉള്ള രാജാക്കന്മാര്‍ ഉണ്ടായിരുന്നു. സ്വയംഭരണം തുടങ്ങുമ്പോള്‍ ഇതൊക്കെ വേണ്ടിവരുമെന്ന് അവര്‍ മുന്‍കൂട്ടി കണ്ടിരുന്നു.
"കേരത്തിന്റെ മൊത്തം പൊതു കടം 79 ,000 * കോടി രൂപയാണ് ..എന്ത് തോന്നുന്നു !!"
ReplyDeleteഎന്തു തോന്നാന്‍..... :\ അരനൂറ്റാണ്ടു കൊണ്ട് ജനാധിപത്യസംരക്ഷകര്‍ സൃഷ്ടിച്ച പൊതുകടം തീര്‍ക്കാന്‍ ഒരു സഹസ്രാബ്ദം ഭരണം നടത്തിയ രാജാധിപത്യത്തിന്‍റെ സ്വത്തുവകകള്‍ മതിയാകില്ല എന്നു തോന്നുന്നു. എന്നിട്ടും അഴിമതിക്കെതിരെ ശബ്ധിക്കുന്നവരെ തന്ത്ര പൂര്‍വ്വം ഭിന്നിപ്പിച്ച് പൊതുശബ്ദത്തെ പലതാക്കി ചെറുതാക്കി ഭരിക്കുന്നു നേതൃവൃന്ദം.
പൊന്മളക്കാര : ഞാനും ഒന്ന് അഹങ്കരിച്ചോട്ടെ എന്റെ താമസവും കൊട്ടാരത്തിന്റെ വിളിപാടകലെയാണ് .. എനിക്ക് പറയാന്നും ചില കൊട്ടരകഥകളുണ്ട് ......
ReplyDeleteസോണി , കാവലാന്‍ അഭിപ്രായത്തിനു നന്ദി
ഈ വാര്‍ത്ത പത്രത്തില്‍ കണ്ടെങ്കിലും, ഈ പോസ്റ്റ് വായിച്ചപ്പോളാണ് ഇത്രയും ഇന്‍ഫോര്‍മേഷന്‍സ് കിട്ടിയത്. നന്ദി മണ്‍സൂണ്‍.... നമ്മുടെ നാട് രക്ഷപ്പെടാന്‍ പോകുന്നു .... :))
ReplyDeleteoru rajyathinte vilayeriya sambathukal anu ithokke.. ingane ayirunu pazhaya rajakkanmar... innu khajanavu kali alle... nidhi yayi kure kadangalum loan paperukalum mathram....ingane moodi vechirikkunna nidhikal rajya nanmakkayi upayogikkanam
ReplyDeleteകൊട്ടാര കഥകള്‍ സത്യസന്ധമായി ഇനിയും എഴുതൂ മണ്‍സൂണ്‍ ... ആശംസകള്‍ !
ReplyDeleteരാജ്യത്തിന്‍റെ വികസനത്തിന് ഇത് ഉപയോഗിക്കാം .പക്ഷെ ആരു? എങ്ങനെ ഉപയോഗിക്കും? ... ഈ മൂല്യതെക്കാലും ഇരട്ടി തുകയുടെ അഴിമതി നടത്തിയ നമ്മുടെ രാഷ്ട്രീയ സമൂഹമോ? അതോ എന്തിലും കൈകൂലി വാങ്ങുന്ന നമ്മുടെ ഉദ്യോഗസ്ഥ സമൂഹമോ ?... അതോ ആര്‍ക്കു എന്ത് സംഭവിച്ചാലും എനിക്കും കിട്ടണം പണം എന്ന് കരുതുന്ന നമ്മുടെ താന്ത്രിക സമൂഹമോ ?. അതോ കഴുതയെ പോലെ ഇവരുടെ എല്ലാം പുറകെ നടക്കുന്ന ഭക്ത ജനങ്ങളോ ?... ഇത് അനേക വര്ഷം കൊണ്ട് ഒരു രാജാ വംശവും ഒരു രാജ്യവും നേടി എടുത്ത സമ്പത്ത് ആണ് . അത് പുട്ട് അടിച്ചു കളയുന്ന കാലം വിദൂരം അല്ല . അതാണ് നമ്മുടെ നാട് . ഒരു കാലത്തും നന്നാവില്ല . പ്രധാന മന്ത്രിയുടെ ഓഫീസു മുതല്‍ ചെക്ക് പോസ്റ്റിനു അധുതുള്ള പെട്ടികട വരെ വ്യാപിച്ചു കിടക്കുവല്ലേ നമ്മുടെ അഴിമതി വ്യാപാരം . അഴിമതിക്കാരും സാമൂഹ്യ വിരുദ്ധരും വിദ്വംസക പ്രവര്‍ത്തകരും ഭരിക്കുന്ന നമ്മുടെ നാട്ടില്‍ ഇങ്ങനെ ഉള്ള സമ്പത്തുകള്‍ ഇത്രയും കാലം നില നിന്നത് തന്നെ അദിശയം ആണ് .
ReplyDeleteഎന്റെ മനസ്സില്‍ തോനുന്ന ആശയം ഗുരുവായൂര്‍ ക്ഷേത്രം പോലെ ഇതും പ്രത്യേകം ഒരു ദേവസം രൂപികരിച്ചു അതിന്റെ കീഴില്‍ ആക്കണം ഈ സംബതുക്കളും ക്ഷേത്രവും എല്ലാം . അത് നമ്മുടെ നാടിനും നാട്ടാര്‍ക്കും പ്രയോജനപ്പെടുന്ന നിലയില്‍ ഉപയോഗിക്കാന്‍ കഴിവുള ഒരു നേതൃത്വവും ഉണ്ടാകണം . അല്ലാതെ കോടികള്‍ അഴിമതി നടത്താന്‍ ഉള്ള ഒരു അവസരമായി ഇത് മാറാതിരിക്കട്ടെ എന്ന് ആശിക്കുന്നു
ലിപി ചേച്ചി : തിരുവനന്തപുരകാര്‍ക്ക് പണ്ടേക്കു പണ്ടേ ഒരു വിശ്വസമുണ്ട് അനന്തപത്മനാഭന്‍ പള്ളികൊട്നു കിടക്കുന്നത് കൊണ്ടാണ് തിരുവനന്തപുതരതെക്ക് പ്രകൃതി ക്ഷോഭാങ്ങളോ വലിയ ദുരന്തങ്ങളോ ഉണ്ടാകാതെ എന്ന് , ഈ നിധി ശേഖരം ചിലവഴിക്കന്‍ പോലും ഇവിടതെ വര്‍ഗിയ സംഘടനകള്‍ അനുവദിക്കുമോ എന്ന് കണ്ടു അറിയണം , അണേതന്നെ എത്ര മാത്രം അതും ഹിന്ദു ആകാവു എന്ന് വാശിപിടിക്കും (പണ്ട് സൈന്യത്തില്‍ ഉണ്ടായിരുന മുസ്ലിം അംഗങ്ങള്‍ക്ക് ഹജ്ജിനു പോകാനുള്ള തുക്ക കൊടുത്തിട്ടുള്ള പാരമ്പര്യമാണ് ക്ഷേത്രത്തിനു അതൊക്കെ ഇപ്പോ ആര്‍ക്ക ഓര്‍ക്കണം എല്ലാത്തിനും പിറകെ ഇപ്പോ താല്പര്യങ്ങള്‍ ഉണ്ടല്ലോ) അതുകൊണ്ട് നാട് രക്ഷ പെടുമോ ഇല്ലയോ എന്നുള്ളത് കാത്തിരുന്നു കാണാം പൂരവസ്തുകളുടെ ആവശ്യത്തിന് മട്ടിവച്ചശേഷം 30 %മറ്റോ നാടിന്‍റെ നന്മക്ക് രാജകുടുംപങ്ങള്‍ ഉള്‍പെട്ട ജനകീയ ട്രെസ്റ്റ് ചിലവഴിക്കണം എന്നാണ് എന്റെ ആഗ്രഹം (നമ്മുടെ ) ...
ReplyDeleteസുകുമാരന്‍ ചേട്ടാ : കൊട്ടാരകഥകല്‍ സമയംപോലെ പറയാം , സത്യസന്ധത അതാണ എന്റെയും മുഖമുദ്ര ...
കുറുപ്പ് ചേട്ടാ : ഈ സ്വോതുകളെ കുറിച്ച് അറിഞ്ഞു നമ്മള്‍ വാപോളിക്കുന്നു അന്യനാട്ടില്‍ എതു വഴി തുരംഗം ഉണ്ടാകാം എന്ന് ചിലരും തലപുകക്കുന്നു ..... അഭിപ്രായത്തോട് ഞാനും യോജിക്കുന്നു ഇതു type ചെയ്യുംപോള്‍ അന്ന് മാഷിന്റെ കമന്റ് കണ്ടേ .....
കുറച്ചു കാര്യങ്ങള്‍ ഇതു വഴിമാനസിലാക്കി എന്നറിഞ്ഞതില്‍ ഞാന്‍ അതിയായി സന്തോഷിക്കുന്നു .....നന്ദി
വിശദവിവരങ്ങളുമായെത്തിയ പോസ്റ്റ് നന്നായി. ജനോപകാരപ്രദമായ രീതിയിൽ ഈ സമ്പത്ത് വിനിയോഗിക്കപ്പെടുമെങ്കിൽ....
ReplyDeleteപൊതു കടം വീട്ടാൻ ശ്രീപദ്മനാഭൻ സഹായിച്ചാൽ ഭാഗ്യം..
ReplyDeleteകുറച്ചു ദിവസമായി ഗുരുവായൂരപ്പനു അല്പം മങ്ങലേറ്റപോലെ ..ചിലപ്പോ എന്റെ തോന്നലായിരിക്കും
പത്രത്തിൽ വായിച്ചറിഞ്ഞതിനേക്കാൾ വിശദമായ ഒരറിവായിരുന്നു മൺസൂൺ തന്നത്
നിധി എന്ന വാക്ക് പ്രയോഗിക്കുന്നത് ശരി അല്ല .പദ്മനാഭന്റെ സ്വത്ത് അവിടെ ഉണ്ടെന്ന്‍ അറിയാമയിരുന്നവര്‍ ഇപ്പോഴും ഇവിടെ ഉണ്ട്. ബാക്കി ശ്രീ പദ്മനാഭന്റെ തീരുമാനം അറിഞ്ഞിട്ട്
ReplyDeleteഹരിപ്പാട്ടും അമ്പലപ്പുഴയിലും അമ്പലങ്ങളില്‍ ഉണ്ടായിരുന്ന 25-30 അടി ഉയരവും ടണ്‍ കണക്കിനു ഭാരവും ഉള്ള വിളക്കുകള്‍ എല്ലാം കൂടി വൃത്തിയാക്കുവാനെന്നു പറഞ്ഞു പറിച്ചു കൊണ്ടു പോയിട്ട് ഉള്ളിത്തൊലി പോലെ ഉള്ള കുറെവിളക്കുകള്‍ വച്ചിട്ട് അധികം കാലമായില്ല
ReplyDeleteഈ എരപ്പകള്‍ ഇനി മേല്‍പ്പറഞ്ഞവ ഒക്കെ സൂക്ഷിക്കാനും വൃത്തിയാക്കാനും കൊണ്ടു പോയിട്ട് പകരം കുറെ കളിമണ്‍ സാധനങ്ങള്‍ കെട്ടിപ്പൊതിഞ്ഞു സൂക്ഷിച്ചാലും അത്ഭുതപ്പെടാനില്ല
അല്ലെങ്കിലും ഭഗവാനെന്തിനാ സ്വത്ത്?
ജനക്കി : ഗുരുവായൂരപ്പന് ജലദോഷം വല്ലതുമായിരുന്നോ
ReplyDeleteജയഹരി : എല്ലാം എല്ലാര്ക്കും കുരചോക്കെയെ അറിയുമായിരുന്നുള്ളൂ അറിഞ്ഞതിലേറെ കണ്ടതിലേറെ പ്രതീക്ഷിച്ചതിലേറെ അമുല്യവും അലവട്ടതുമായ ഒരു സംപതുകണ്ടാപ്പോ കേരളം അതിനെ നിധി എന്ന് വിളിച്ചു അതില്‍ വല്യ കുഴപ്പം ഒന്നുമില്ലനെ ... പിന്നെ ദേവന്റെ ഇന്കിതം അറിയാന്‍ ഭൂരിപക്ഷത്തിനും താല്പര്യം ഉണ്ടാകാന്‍ വഴിയില്ല അറിയാലോ അവര്‍ക്ക് അവരുടെ തല്പര്യമാലെ വലുത്
ഹെരിറെജു സര്‍ : ഓഹോ അങ്ങനെയും നടന്നോ ,,, കേരള അമ്പലം വിഴിങ്ങികളുടെയും നാടക്കുകയാണോ ?
ദേവന്മാര്‍ക്ക് പണം ഒന്നും വേണ്ട ( അവര്‍ കൂലിവേല അല്ല ചെയ്യുനെ ) രാജകുടുംമ്പം ഇതുവരെ തിരിചെടുകാത്ത അവകാശപെടാത്ത ക്ഷേത്ര സ്വത്ത് സത്യമുള്ളതാണ് അതിനു അര്ഹമായ പരിഗണന കിട്ടും എന്ന പ്രാര്‍ത്ഥനയോടെ ഞാന്‍ സുപ്രിം കോടതിയെ ഉറ്റു നോക്കുകയാണ് ......
പള്ളികരക്കും , അഭിപ്രായം പറഞ്ഞവര്‍ക്കും വായിച്ചു മിണ്ടാതെ പോയവര്‍ക്കും എന്നെ ആഡ് ചെയ്തവര്‍ക്കും സ്നേഹത്തോടെ നന്ദി
Very informative post...Thank you.
ReplyDeleteക്ഷേത്ര സ്വത്തു സംരക്ഷിക്കപ്പെടണം എന്ന കാഴ്ചപ്പാടാണ് എനിക്കുള്ളത്.. കണ്ടവന്‍ തിന്നു മുടിപ്പിക്കാനായി IMF , ADB നിന്നും വാങ്ങി കൂട്ടിയത് എങ്ങനെ ഇത് കൊണ്ട് അടച്ചു തീര്‍ക്കും? ഇത് ഏതു വിധത്തില്‍ പൊതു സ്വത്തായി കാണുന്നു എന്ന് എനിക്ക് മനസ്സിലാകുന്നില്ല! ഏതു അമ്പലത്തിലാണ്/ആരാധനാലയതിലാണ് കാണിക്കയിട്ട കാശുകള്‍ നാടിനു വേണ്ടി ചിലവാക്കുന്നത്? ഇത് പോലെ എത്രയോ ആരാധനാലയങ്ങള്‍ ഇവിടെ ഉണ്ട്? അതൊന്നും കൈയേറാന്‍ കോടതിക്ക് സമയമില്ല. ചുമ്മാതല്ല പഴമക്കാര്‍ പറഞ്ഞത്, "കുറച്ചു കണ്ണടച്ചാല്‍, പദ്മനാഭനെ വരെ പൊക്കുന്നവര്‍ ഉണ്ടാകും" ഇതിനിടയില്‍ ഏതോ മത നേതാവ് കിട്ടിയ നിധി ഭാഗിച്ചെടുക്കണം എന്ന അഭിപ്രായമായി വന്നിട്ടുണ്ട്! ഈ പറയുന്നവര്‍ക്ക് കിട്ടിയ ഫോറിന്‍ ഫണ്ടുകള്‍ ആദ്യം നമുക്ക് ഭാഗിക്കാം.. അല്ലെ!
ReplyDeleteഇത് കണ്ടു കിട്ടുന്നതിനു മുന്‍പ് തന്നെ അമ്പലത്തില്‍ ദാനധര്മങ്ങള്‍ നടക്കുനുണ്ട്.. അന്നദാനം വഴിപാടായും, ക്ഷേത്ര വകയായും നല്‍കുന്നുണ്ട്.. രാജഭരണം ഇല്ലാതെ ലളിതമായ ജീവിതം തുടരുന്ന രാജകുടുംബം,ഇന്നും രാജകുടുംബത്തിലെ പേര്‍സണല്‍ ട്രസ്റ്റ് വഴി ചികിത്സയ്ക്കും വിദ്യാഭ്യാസത്തിനും ഇന്നും സഹായം നല്‍കി വരുന്നു.
എന്തായാലും മഴയ്ക്കുപോലും അമ്പലത്തില്‍ ഒതുങ്ങാത്തവര്‍ എത്രയോപേര്‍! പറഞ്ഞു മനസ്സിലാക്കാന്‍ പ്രായോഗികമായി ബുദ്ധിമുട്ടാണ്...
പ്രണവം രവികുമാറിന്റെ : വികാരം ഞാന്‍ മാനിക്കുന്നു , താങ്കളുടെ അഭിപ്രായം പരിപൂര്‍ണമായും ശരിയുമാണ്.പണ്ട് സൈന്യത്തില്‍ ഉണ്ടായിരുന്ന മുസ്ലിം സഹോദരങ്ങള്‍ക്ക് ഹജ്ജിനു പോകാനുള്ള പണം ക്ഷേത്രം കൊടുത്തിരുന്നു , പണ്ടത്തെ പോലെ വിഭവങ്ങള്‍ ഇല്ലാ എങ്കിലും അന്നദാനം നല്ക്കുന്നു , രാജകുടുംപം നേരിട്ട് ചികില്‍സ , വിവാഹ ധന സഹായം നല്ക്കുന്നു കൊട്ടാരവളപ്പില്‍ തന്നെ അതിനുള്ള സൗകര്യം നിലവിലുണ്ട് ...
ReplyDeleteപക്ഷെ മറിച്ചു നമ്മെ ചിന്തിപ്പിക്കുന്നത് ശ്രീ പത്മനാഭന്റെ അളവറ്റ ധനം തന്നെ അത് നമ്മളിലെ സ്വാര്‍ത്ഥതായേ ചൂടുപിടിപ്പിക്കുന്നു .... അതുകൊണ്ടാണ് ഈ സ്വാര്‍ത്ഥമദികള്‍ പറയുന്നേ ഭഗവാന് എന്തിനാ ധനം....
നിധി എന്ന് കേട്ടിട്ടേ ഉള്ളൂ. ഈ നിധി ശരിക്കും അശരണരായവര്‍ക്ക് കൊടുക്കാന്‍ ഉള്ള ഒരു ഏര്‍പ്പാട് ഉണ്ടായെങ്കില്‍......... നല്ല ലേഖനം, സുഹൃത്തേ.
ReplyDelete"ഈ നിധി ശരിക്കും അശരണരായവര്‍ക്ക് കൊടുക്കാന്‍ ഉള്ള ഒരു ഏര്‍പ്പാട് ഉണ്ടായെങ്കില്‍...."
ReplyDeleteഅതു ശരിയാ ഇതു ഗംബ്ലീറ്റ് വിതരണം ചെയ്യണം
കുടുംബം വിറ്റും കള്ളു കുടിച്ചു നാറാണക്കല്ലു പിടിച്ചവര്‍ക്കു വേണം അതില്‍ 90 ശതമാനവും , ബാക്കി അതില്‍ കുറഞ്ഞ വേലകള്‍ കാണിച്ചവര്‍ക്കും.
ഇനി അവര്‍ അതും വിറ്റു തുലയ്ക്കുമ്പൊഴത്തേക്ക് അടുത്ത അറ തുറക്കാം നല്ല ഐഡിയ
നമ്മുടെ രാജ്യത്ത് അതൊക്കെയാണ് നടക്കുന്നത് എന്ന് ഞാനും സമ്മതിക്കുന്നു. എന്നാല്‍, സുഹൃത്തേ, ഞാന്‍ അതല്ല ഉദ്ദേശിച്ചത്.
ReplyDeleteആത്മാര്‍ഥതയും സത്യസന്തതയും ഉള്ള കുറച്ചെങ്കിലും വ്യക്തികള്‍ ഉണ്ടാകാതിരിക്കില്ലല്ലോ. അവരെ ഉള്‍പ്പെടുത്തിക്കൊണ്ട്, ശരിയായി കഷ്ടത
അനുഭവിക്കുന്നവരെ മനസ്സിലാക്കി (താങ്കള്‍ പറഞ്ഞവരെ മാറ്റി നിര്‍ത്തിക്കൊണ്ട്)
അവര്‍ക്കുവേണ്ടി വല്ലതും ചെയ്യാന്‍ സാധിച്ചാല്‍ അത് അവര്‍ക്ക് സന്തോഷമാകും, ശ്രീ പദ്മനാഭന് സന്തോഷമാകും, നല്ല കാര്യത്തിനു മുന്കയ്യെടുക്കുന്ന മറ്റുള്ളവര്‍ക്കും. ഞാന്‍ ഒരു ചികിത്സകനും സമുദായ
സേവകനും ആണ്. ഈ എഴുതിയത് പോസിറ്റീവ് ആയി എടുക്കുമെന്ന് കരുതുന്നു.
സംശയിക്കുന്നത് തെറ്റല്ല. എന്നാല്‍ എല്ലാവരെയും എല്ലാത്തിനെയും അങ്ങനെ കാണുന്നത് നല്ല പ്രവണത അല്ല എന്നാണു എന്റെ ചെറിയ ബുദ്ധിയില്‍ തോന്നുന്നത്, സുഹൃത്തേ. (താങ്കളുടെ പേര് എന്തെന്ന് മറ്റുള്ളവര്‍ അറിയേണ്ട എന്നതുകൊണ്ട് ആ പേരില്‍ വിളിക്കാന്‍ നിവര്തിയുമില്ല - അതാണ് സുഹൃത്തേ എന്ന് വിളിച്ചത്.) എന്റെ വാക്കുകള്‍ മര്യാദകേടല്ല എന്ന് വിശ്വസിക്കട്ടെ. താങ്കളുടെ മൃദുല വികാരങ്ങളെ ഏതെങ്കിലും തരത്തില്‍ വൃണപ്പെടുത്തി എങ്കില്‍ ഞാന്‍ എഴുതിയത് ക്ഷമിക്കുക, മറക്കുക. ഇതിനു ഒരു മറുപടി വേണമെന്നില്ല. നന്ദി. വേണ്ടിവന്നാല്‍, പുണ്യവാളന്‍ സുഹൃത്തേ, എന്റെ കമന്റ്സ് ഡിലീറ്റ് ചെയ്യുക. നന്ദി.
കോടാനുകോടികള്‍ സ്വിസ് ബാങ്കില്‍ ഉണ്ടെന്നറിയാമായിട്ട് അതിനെ പറ്റി ഒരക്ഷരം ഉരിയാടാന്‍ പറ്റാത്ത ഇന്ത്യയില്‍, ഈ സ്വത്ത് പുറമേയ്ക്കു വന്നാല്‍ ആരുടെ പോക്കറ്റിലാകും പോകുക എന്ന് വല്ല സംശയവും ഉണ്ടോ സുഹൃത്തെ ശരിക്കും "അശരണരായ സേവകരുടെ" തന്നെ.
ReplyDeleteഅതുകോണ്ടല്ലെ അവര്‍ സേവിക്കാനായി തന്നെ ഇറങ്ങിയിരിക്കുന്നത്
സേവിച്ച് സേവിച്ച് ചിലര്‍ മക്കളെ 50 ലക്ഷം ഒക്കെ കൊടുത്ത് ഡോക്റ്ററാക്കുന്നു -പിന്നെയും സേവിക്കാന്‍
എനിക്കെന്തു വികാരം വ്രണപ്പെടാന്‍, വ്രണപ്പെടാത്തതായി വല്ലതും ബാക്കി ഉണ്ടെങ്കിലല്ലെ നോക്കെണ്ടൂ
ദാ സുവിന്റെ ഈ കവിത ഒന്നു കണ്ടോളൂ
ഇന്‍ഡ്യാഹെറിറ്റേജ് സാറെ : കാര്യമോകെ ശരിയാണ് ,, കേദ്രസര്കാരിന്റെ കൈയില്‍ 2000 ടെന്‍ സ്വര്‍ണം ഉണ്ട് ,, ബാങ്കില്‍ 75,000 കോടി രൂപ വെറുതെ ഇരിപ്പുണ്ട് ... ഓരോ ഇന്ത്യ കാരനെയും ലക്ഷധിപതിയാക്കാനുള്ള ധനം ബ്ലാക്ക്‌മണി നിക്ഷേപം ഉണ്ട്. ആര്‍ക്കു കൊടുകണം എന്ന് പോലും അറിയാതെ അവകാശികള്‍ ഇല്ലാതെ നിഷ്ക്രിയമായി ആയിരം കോടി ബാങ്കുകളില്‍ ഉണ്ട് ... ഇതൊന്നും ആരും എടുക്കുനില്ല മിണ്ടുനില്ല ആരും ഒന്നും അറിയുന്നു പോലും ഇല്ല ....
ReplyDeleteപത്മനാഭന്റെ അളവറ്റ ധനം തന്നെ അത് നമ്മളിലെ സ്വാര്‍ത്ഥതായേ ചൂടുപിടിപ്പിക്കുന്നു .... അതുകൊണ്ടാണ് ഈ സ്വാര്‍ത്ഥമദികള്‍ പറയുന്നേ ഭഗവാന് എന്തിനാ ധനം....
കുറച്ചു ന്യുനപക്ഷം മനുഷ്യരുടെ ചെയ്തികള്‍ നമ്മെ ഇങ്ങനെ ഓക്കേ കൊണ്ട് പറയിപ്പിക്കുന്നു എന്നുള്ളതാണ്സത്യം ...സര്‍ പറഞ്ഞത് സത്യമാണ് ഷണ്ഡന്‍മാരായി മലയാളിക്ക് എന്ത് വികാരം അണ് വൃണപ്പെടാനുള്ളേ ...
എന്ത് പറഞ്ഞാലും ഒരു കാര്യം പറയാതിരിക്കാന്‍ ആവില്ല 5000 km സ്വര്‍ണത്തില്‍ കുറച്ചു 20% വരുന്ന സ്വര്‍ണകട്ടിയും സ്വര്‍ണതരിയും ഓക്കേ എടുത്ത് ക്ഷേത്രത്തിനു മുതല്‍ കൂട്ടുകതനെ വേണം .. ഇപ്പതന്നെ ക്ഷേത്രത്തിലേക്ക് വരുന്ന സന്ദര്‍ശകര്‍ കുടുന്നു അവര്‍ക്ക് സൌകര്യങ്ങാന്‍ ഒരുകണ്ടേ ഇന്നി ഗുവായുരും ശബരിമലയിലും വരുന്ന വമ്പന്‍ പണകാര് എല്ലാം എന്നി എന്ഗോട്ടുകുടെ വരും ..
കമെന്റിനു മലന്കൊട്ടിനും ഹെരിട്ടെജിനും നന്ദി
".. ഇപ്പതന്നെ ക്ഷേത്രത്തിലേക്ക് വരുന്ന സന്ദര്‍ശകര്‍ കുടുന്നു അവര്‍ക്ക് സൌകര്യങ്ങാന്‍ ഒരുകണ്ടേ "
ReplyDeleteകാശു കണ്ടപ്പൊഴല്ലെ ചിലര്‍ക്കൊക്കെ 'ബക്തി' അങ്ങു മൂക്കുന്നത്
അവര്‍ക്കു വരാന്‍ വേണ്ടി ഹെലികോപ്റ്റര്‍ കൂടി ഒരുക്കണം
ഇന്‍ഡ്യാഹെറിറ്റേജ് സാറിന്റെ വികാരം ഞാന്‍ മനസിലാക്കുന്നു , എന്താ ചെയ്യുക നമ്മുടെ പൊതു സമൂഹത്തിന്റെ ചെയ്തികളൊക്കെ ഇപ്പോ ഇങ്ങനെയ .... ഭക്തി ഇപ്പോ ഒരു കാപട്യവും പ്രേകടനവുമായിരിക്കുന്നു ..
ReplyDeleteപ്രമാണികള്‍ക്കു വേണ്ടി ഗുരുവായുരും ശബരിമലയിലും കാണിക്കുന്നത് കണ്ടു ഈശ്വരന്‍ പോലും ഇറങ്ങി ഓടുന്നുണ്ടാക്കും ....
പിന്നെ ഹെലികോപ്റ്റര്‍ന്റെ കാര്യം സമയം പോലെ പരിഗണികാം ........ ഹ ഹാ
ദൌത്യം പൂര്‍ത്തിയാക്കി സുന്ദരാജന്‍ മടങ്ങി , മനസമാധാനം നഷ്ടപെട്ട പതമാനഭാനും നാടുകടക്കാന്‍ ഉള്ള ആലോചനയില്‍ ...
ReplyDeleteനിധി കുഭത്തെക്കുറിച്ച് ചേരിതിരിഞ്ഞു വാക്ക് യുദ്ധം നടക്കുമ്പോ ..... ഈ സാധു മനുഷ്യന്റെ മരണവും വ്യഖ്യാനിക്കപ്പെടുക പത്മനാഭന്‍ ഉഗ്രകോപം കൊണ്ട് കാറ്റ് ഊരി വിട്ടത്ത് എന്നൊക്കെയാവും ... ഇതു കേട്ടാല്‍ സുപ്രീം കോടതി ന്യായാധിപന്‍ പോലും ഒന്ന് ഞെട്ടും തീര്‍ച്ച ...
mansoon ayal marichu enkilum ayal kodutha theee panthamaayi kathum
ReplyDeleteആരെങ്കിലും പള്ളികളിലെയോ മറ്റു മതസ്ഥരുടെയോ കണക്കു ചോദിച്ചു കൊണ്ട്
ReplyDeleteചെല്ലട്ടെ അപ്പോള്‍ അറിയാം കാര്യത്തിന്റെ ഗൌരവം
പപ്പനാവനോടു എന്തും ആകാമല്ലോ മതേതരത്ത്വമല്ലേ
ഹിന്ദു എന്ന ജന്തുവിനോട് എന്തും ആകാമല്ലോ
അപ്പോള്‍ പറയും വര്‍ഗ്ഗീയം എന്ന് ഹ കഷ്ടം
“ആരെങ്കിലും പള്ളികളിലെയോ മറ്റു മതസ്ഥരുടെയോ കണക്കു ചോദിച്ചു കൊണ്ട്. ചെല്ലട്ടെ അപ്പോള്‍ അറിയാം കാര്യത്തിന്റെ ഗൌരവം“ കവിയൂർ പറഞ്ഞതിൽ അല്പം കാര്യമുണ്ടെന്ന് സമ്മതിക്കുന്നു. എങ്കിലും നിധിശേഖരം സംബന്ധിച്ച് സി.പി.എം നിലപാടിനെയാണ് ഞാനിപ്പോൾ പിന്തുണയ്ക്കുന്നത്. അതു സംബന്ധിച്ച് എന്റെ ലേഖനം വിശ്വമാനവികം 1-ൽ ഉണ്ട്.
ReplyDeleteഈ പോസ്റ്റ് വിജ്ഞാനപ്രദമായി. ഇത്തരം പോസ്റ്റുകൾ ബ്ലോഗത്തെ ശക്തിപ്പെടുത്തും.
കവിയൂര്‍ ജി : താങ്കളുടെ അഭിപ്രായത്തോട് ഞാനും ഒരു പരിധി വരെ യോജിക്കുന്നു നന്ദി
ReplyDeleteഇ എ സജിം : സി പി എമിന്റെ നയതോടും ഒരു പര്ധി വരെ യോജിപ്പുള്ളൂ ...... വിജ്ഞാന പ്രദം എന്നാ തങ്കളുടെ അഭിപ്രായതത്തില്‍ ഞാന്‍ വളരെ സന്തോഷവാനാണ് നന്ദി
kure nalla vivarangal ariyaan sadhichu thudaruka ee yaathra
ReplyDeleteവീണ്ടുവിചാരം : കേരളം ഈ നിധികണ്ട് അന്തം വിടുമ്പോള്‍ മനസ്സില്‍ ലഡു പൊട്ടുന്നു കേരളത്തിന്റെ മൊത്തംപൊതുകടം 80 ,000* കോടി രൂപ കവിയും ........ ശഭോ മഹാദേവാ !!
ReplyDelete-------.....--
അവരൊന്നും വിറ്റു നശിപ്പിച്ചിട്ടില്ല.. കട്ടു മുടിച്ചിട്ടില്ല!.. തിരുവിതാംകൂർ മഹാരാജാക്കന്മാരെ സ്തുതിക്കണം!.. അതു കാണുമ്പോൾ കണ്ണുമഞ്ഞളിച്ച്, കിട്ടിയാൽ ചുട്ടു തിന്നാമായിരുന്നുവെന്ന് കരുതി എല്ലാവർക്കും ഒരു ഹരം !..
…രാജാക്കന്മാരെ ഉന്മൂലനം ചെയ്ത് ജനം ജനങ്ങളാൽ തിരഞ്ഞെടുത്ത് ഭരിച്ചപ്പോൾ കേരളത്തിന്റെ കടം 80 ,000* കോടി…. ഇനിയും പൂജ്യം കൂടും!..പാവങ്ങൾ ഭരിച്ചു ഭരിച്ചു കുത്തുപാളയെടുത്തു.. വല്ലതും തിന്നിട്ടാണോ?കുടിച്ചിട്ടാണോ ഊണിലും ഉറക്കത്തിലും അവർക്ക് ഒരേ ഒരാഗ്രഹം.. ജനങ്ങളെ സേവിക്കണം .. സേവിക്കണം എന്ന്..!...സംശയമുണ്ടെങ്കിൽ അവരുടെ കെട്ടിയവളുമാരോടോ മക്കളോടോ ചോദിച്ചു നോക്കൂ.. ഉറക്കത്തിൽ വരെ അതിയാൻ പിച്ചും പേയും പറയും ..” ജനങ്ങളെ സേവിക്കണം.. സേവിക്കണം “
എന്ന് ആണയിടും അവര്!..
ജനങ്ങളെ പട്ടിണിക്കിട്ട് കൊല്ലും ആരെങ്കിലും എന്നു പേടിച്ചാണ് ഓരോ പാർട്ടിയും ഭരണം നഷ്ടപ്പെടുമ്പോൾ സങ്കടപ്പെടുന്നത്..!… ഇതൊക്കെ നമ്മളെ സേവിച്ചതിന്റെ കടമാണു കുഞ്ഞേ ..!.. അല്ലാതെ പുട്ടടിച്ചതല്ല..ജനങ്ങളെ സേവിക്കണം എന്ന് കരുതി അരയും തലയും മുറുക്കിക്കെട്ടിയിട്ടാണ് അവരൊക്കെ കഷ്ടപ്പെട്ട് ഭരിച്ചത്..എന്നിട്ടും കടം..! എന്തു ചെയ്യാം ജനങ്ങൾ വെറും പറുക്കികൾ…! പെരുച്ചാഴികൾ…!. തിന്നു തിന്ന് കൂട്ടുകയല്ലേ…!.. പത്തായമിപ്പോൾ കാലിയായി..!
ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ....... എന്ത് ചെയ്യാനാ സതീഷ് ചേട്ടാ
Deleteദാ ഒരു പത്ര വാര്‍ത്ത ---- കടപ്പാട് :വൈറ്റ് ലൈന്‍ മാഗസിന്‍
ReplyDeleteപത്മനാഭസ്വാമി ക്ഷേത്രത്തിലെ നിധി: അവകാശത്തിനായി തമിഴ്‌നാട് നിയമയുദ്ധത്തിന് Text Size: തൃശൂര്‍: മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ കൊമ്പുകോര്‍ത്ത കേരളത്തിനെതിരേ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യമായ നിധിശേഖരത്തിന്റെ പേരില്‍ തമിഴ്‌നാട് നിയമയുദ്ധത്തിന്. ഇടുക്കി തമിഴ്‌നാടിനോടു ചേര്‍ക്കണമെന്ന ആവശ്യം ഉന്നയിച്ചതിനു പിന്നാലെയാണു നിധിയുടെ അവകാശവാദം ഉന്നയിച്ചിരിക്കുന്നതും. തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറകളിലുള്ള നിധിശേഖരത്തില്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്നു ചൂണ്ടിക്കാട്ടി സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ നിയമോപദേശം തേടി. തമിഴ്‌നാട് സര്‍ക്കാര്‍ നേരിട്ടു സുപ്രീംകോടതിയില്‍ ഹര്‍ജിനല്‍കുന്നതിനു പകരം തമിഴ്‌നാട്ടിലെ ചില സംഘടനകളെ രംഗത്തിറക്കാനാണു നീക്കം. തമിഴ്‌നാട്ടിലെ ചരിത്ര ഗവേഷകസംഘം, ഹിന്ദു ജീവിത അവകാശസംഘടന, അയ്യാ വൈകുണ്‌ഠ പരമ്പരയില്‍പ്പെട്ട ബാല പ്രജാധിപതി അടികള്‍ എന്നിവരെ മുന്നില്‍ നിര്‍ത്തിയാണു തമിഴ്‌നാട് പോരിനിറങ്ങുന്നത്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന്റെ ചെറുത്തുനില്‍പ്പില്‍ വിറളിപൂണ്ട തമിഴ്‌നാട് നിയമയുദ്ധത്തിന്റെ പുതിയ വഴികള്‍ കേരളത്തിനെതിരേ പ്രയോഗിക്കാനാണു നീക്കംനടത്തുന്നത്. നിലവറസ്വത്തില്‍ അവകാശം സ്‌ഥാപിക്കാനാവശ്യമായ ചരിത്രരേഖകള്‍ തമിഴ്‌നാട്ടിലെ ചരിത്രഗവേഷകസംഘം ശേഖരിച്ചുകഴിഞ്ഞു. സുപ്രീംകോടതിയില്‍ സമര്‍പ്പിക്കാന്‍ തമിഴ്‌നാട് ശേഖരിച്ച ചരിത്രരേഖകളില്‍ അമൂല്യനിധിയുടെ പൂര്‍ണാവകാശം തമിഴ്‌നാട്ടിലെ രാജവംശമായ ചേരരാജപരമ്പരയ്‌ക്കാണെന്നു പറയുന്നു. 1209 ല്‍ തിരുനെല്‍വേലി ജില്ലയിലെ കളക്കാട് ആസ്‌ഥാനമായി ഭരണം നടത്തിവന്ന രാമവര്‍മ്മ അഞ്ചാമന്റെ ഭരണകാലത്തു ക്ഷേത്രം ഭരിച്ചിരുന്നതു തമിഴ് ഉദ്യോഗസ്‌ഥരാണെന്നും 1458 ല്‍ കന്യാകുമാരി ജില്ലയിലെ തിരുവിതാംകോട് ആസ്‌ഥാനമായി ഭരണംനടത്തിയ ഏഴാം രാമവര്‍മരാജാവ് ക്ഷേത്രം പുനരുദ്ധാരണം ചെയ്‌തു വട്ട തമിഴ് എഴുത്തുകള്‍ ക്ഷേത്ര കല്‍വെട്ടുകളില്‍ പതിച്ചിരുന്നതായും സുപ്രീംകോടതിയില്‍ സമര്‍പ്പിക്കുന്ന ഹര്‍ജിയില്‍ തമിഴ്‌നാട് ചൂണ്ടിക്കാട്ടുന്നു. 1620 ല്‍ ക്ഷേത്രം വീണ്ടും പുനരുദ്ധരിച്ചപ്പോള്‍ അതിന്റെ ചെലവില്‍ ഭൂരിഭാഗവും വഹിച്ചതു കന്യാകുമാരി ജില്ലയിലെ രാജക്കമംഗലം രാജകുടുംബമാണ്. 1729 ല്‍ കന്യാകുമാരി ജില്ലയിലെ പത്തനാപുരം ആസ്‌ഥാനമാക്കിയാണു മാര്‍ത്താണ്ഡവര്‍മ മഹാരാജാവായി വാഴിക്കപ്പെട്ടതെന്നും ഹര്‍ജിയില്‍ പറയുന്നു. 1732 മുതല്‍ 1733 വരെ പത്മനാഭക്ഷേത്രം വികസിപ്പിക്കുന്നതില്‍ മുഖ്യപങ്കുവഹിച്ചതു മാര്‍ത്താണ്ഡവര്‍മയാണ്. 1735 മുതല്‍ തമിഴ് മാസ ആഘോഷങ്ങളുടെ ഭാഗമായാണു ക്ഷേത്രോത്സവങ്ങള്‍ സംഘടിപ്പിച്ചിരുന്നത്. മാര്‍ത്താണ്ഡവര്‍മയുടെ കാലത്തു പടയെടുപ്പും എട്ടുവീട്ടില്‍ പിള്ളമാരുടെ വിപ്ലവവും പ്രശ്‌നങ്ങളുണ്ടാക്കിയതോടെ കൊട്ടാരത്തില്‍ ഉണ്ടായിരുന്ന തമിഴ്‌ജനങ്ങള്‍ കൊടുത്ത നികുതി, ദാനം, സമ്മാനങ്ങള്‍, ആഭരണങ്ങള്‍ എന്നിവയും തിരുവട്ടാര്‍ ആദികേശവക്ഷേത്രം, പാര്‍ഥിവപുരം പെരുമാള്‍ ക്ഷേത്രം ഉള്‍പ്പെടെ മുഴുവന്‍ ക്ഷേത്രാഭരണങ്ങളും മറ്റുവസ്‌തുക്കളും സുരക്ഷിതമായി സൂക്ഷിക്കുന്നതിനു പത്മനാഭസ്വാമിക്ഷേത്രത്തിലെ രഹസ്യ അറകളില്‍ എത്തിച്ചതാണെന്നും ഹര്‍ജിയില്‍ പറയുന്നു. 1887 ല്‍ മൂലംതിരുനാള്‍ മഹാരാജാവിന്റെ കാലത്ത് അവിടെയുണ്ടായിരുന്ന ഓലകളില്‍ പത്മനാഭക്ഷേത്ര സ്വത്തില്‍നിന്നു യാതൊരുതരത്തിലുള്ള ക്രയവിക്രയങ്ങളും പാടില്ലെന്നു തമിഴ്‌ഭാഷയില്‍ എഴുതിവച്ചതിന്റെ രേഖകളും തമിഴ്‌നാട് ശേഖരിച്ചിട്ടുണ്ട്. പത്മനാഭസ്വാമിക്ഷേത്രത്തിലെ ആഭരണങ്ങള്‍ തമിഴ്‌സംസ്‌കാരത്തെ സൂചിപ്പിക്കുന്ന ചിഹ്നങ്ങളുടെ മാതൃകയിലാണെന്നും രേഖകളില്‍ ചൂണ്ടിക്കാട്ടുന്നു. പത്മനാഭസ്വാമിക്ഷേത്രത്തിലെ നിലവറകളില്‍ സൂക്ഷിച്ച നിധിയില്‍ ഭക്‌തര്‍ നല്‍കിയ സംഭാവനകള്‍ക്കുപുറമേ തമിഴ്‌നാട്ടിലെ സ്‌ത്രീകളുടെ തലമുടിക്കും മാറിടത്തിനുംവരെ നികുതിചുമത്തി പിരിച്ച പണമുണ്ടെന്നും രേഖകളില്‍ ചൂണ്ടിക്കാട്ടുന്നു. അതിനിടെ മുല്ലപ്പെരിയാര്‍ പ്രശ്‌നം ആറിത്തണുക്കുംമുമ്പേ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നിധിയുടെ അവകാശംതേടി ഒപ്പുശേഖരണംനടത്തി തമിഴ് ജനതയുടെ വികാരം ഊതിക്കത്തിക്കാനും നീക്കംതുടങ്ങി. ജോയ് എം. മണ്ണൂര്‍
സുഹൃത്തെ താങ്കളുടെ പോസ്റ്റ് നന്നായിട്ടുണ്ടേ..പക്ഷെ പൊതു സമൂഹത്തിന്റെ ഉന്നമാനത്തിനായിട്ടു ഈ നിധി ഉപയോഗിക്കണം എന്ന് പറഞ്ഞാല്‍ പ്രായോഗികം അല്ല...കാരണം..അര നൂറ്റാണ്ട് ഭരിച്ചു എണ്‍പതിനായിരം കോടി കടം ഉണ്ടാക്കിയും... സ്വന്തം പോകറ്റ് വീര്‍പിച്ചും... കോഴ വാങ്ങിയും..ഈ നാട് ഭരിച്ചു മുടിപിച്ച നമ്മുടെ പ്രീയപ്പെട്ട ഭരണാധിക്കാരികള്‍ വിചാരിച്ചാല്‍ ഇതിലെ മൊത്തവും സ്വന്തമായിട്ട് അടിച്ചോണ്ട് പോകുകയല്ലാതെ ഒരു ചില്ലി കാശ് ജനത്തിന് കിട്ടില്ല... ഒരു വിധ പെട്ട എല്ലാ ക്ഷേത്രങ്ങളും ഭരിക്കുന്ന ദേവസ്വം ബോര്‍ഡിലെ എമാന്‍മാര്‍ ഇത് വരെ ഭരിച്ചു സ്വന്തമാകിയ കണക്കുകള്‍ ഇതിനെക്കാളും കൂടുതല്‍ ആയിരിക്കും..
ReplyDelete"തിരുവിതാംകൂര്‍ രാജവംശത്തിന്റെ സത്യസന്ധതയാണ് രാജ്യത്തിലെ ഏറ്റവും വലിയ നിധിശേഖരം ഇത്ര കാലം ഭദ്രമായി സംരക്ഷിക്കപെട്ടത് . രഹസ്യ അറകള്‍ ഉണ്ടെന്നും അതില്‍ അളവറ്റ സമ്പത്തുണ്ടെന്നും പാര്യമ്പര്യമായി അറിവുള്ള കാര്യം ആയിരുന്നു .എന്നിട്ടും ശ്രീപത്മനാഭ ദാസന്മാരായി മാത്രം ജീവിചു അവര്‍ രാജ്യത്തിന് മഹനീയമായ മാതൃകയായി .ക്ഷേത്ര ദര്‍ശനം കഴിഞ്ഞു പുറത്തുവരുമ്പോള്‍ രണ്ടുകാലും തട്ടികുടയുന്ന ശീലം ഇന്നും രാജകുടുംപാംഗങ്ങള്‍ പാലിക്കുന്നു " ധര്‍മമാണ് കുലദൈവം " എന്നതാണ് തിരുവിതാംകൂര്‍ രാജവംശത്തിന്റെ മുഖമുദ്ര ........."
സത്യം പറഞ്ഞാല്‍ രാജഭരണമായിരുന്നു നല്ലത്...ഇത് പോലെ ഒത്തിരി ആള്‍ക്കാര്‍ക്ക് കയിട്ടു വാരാന്‍ അവസരമില്ലല്ലോ...
"ശ്രീ പത്മനാഭ നീയെ തുണ..."
ഡിയര്‍ അരുണ്‍ ,
Deleteഅതെന്റെയും എന്നെ പോലെ ഉള്ള ആയിരകണക്കിന് സാധാരണക്കാരുടെ ആഗ്രഹമാണ് ആവേശമാണ്
പ്രായോഗികം ആയെങ്കില്‍ എന്നാ പ്രാര്‍ത്ഥനയാണ് നല്ല വായനയ്ക്ക് നന്ദി വീണ്ടും വരുക