നൂറു കണക്കിന് പേര്‍ പിന്തുടര്‍ന്ന് വന്ന പുണ്യവാളന്റെ ഫോളോ ഗഡ്ജെറ്റ്‌ തകരാറില്‍ ആയതിനാല്‍ പ്രിയ സുഹൃത്തുകള്‍ പുണ്യാളനെ ഇ-മെയില്‍ വഴി പിന്തുടരാന്‍ അഭ്യര്‍ത്ഥിക്കുന്നു !! "

Sunday, 28 August 2011

അണ്ണാ കീ കസം ഹക്കിം കാ ഹുക്കും ...!!

ഹേ ! രാഷ്ട്രിയ കുബുദ്ധികളെ നിങ്ങള്‍ ലജ്ജിച്ചു തലതാഴ്ത്തു . നമ്മുടെ അണ്ണാ ജീ ജനങ്ങളില്‍ പ്രതികരണബോധം ഉണര്‍ത്തി . ജനാധിപത്യത്തിനു പുതിയ മാനങ്ങള്‍ നല്‍കി . ലോകത്തെമ്പാടും മനുഷ്യാവകാശങ്ങള്‍ക്കും സ്വാതന്ദ്രത്തിനും വേണ്ടി രക്ത ചോരിച്ചിലുകള്‍ നടക്കുമ്പോ , ഭാരതിയാര്‍ അതിന്റെ മൂല്യാധിഷ്ഠിത തത്ത്വങ്ങളിലൂന്നി ജനാധിപത്യത്തിനു തിലകക്കുറിചാര്ത്തി !!! ഗാന്ധിജിക്ക് ശേഷവും ലോകത്തിനു സത്യാഗ്രഹസഹനസമരം പ്രായോഗികവും പ്രസക്തവുമാണെന്നു തെളിയിച്ചു , ആരും കല്ലേടുത്തില്ല ആരും ലാത്തിവീശിയില്ല , സമരമുഖത്ത് ഒരു തുള്ളി ചോര തെറിച്ചില്ല എല്ലാപേര്‍ക്കും ഒരേ മനസ് ഒരേ ലക്‌ഷ്യം ...ഹസാരെക്ക് അഭിമാനികാം ഈ സമരം നല്‍കിയ സന്ദേശം ഇതു തന്നെയാവും

"ഞങ്ങള്‍ ഭാരതീയര്‍ ഞങ്ങള്‍ക്കുവേണ്ടി എഴുതിയുണ്ടാക്കിയ ഭരണഘടന ഞങ്ങള്‍ക്ക് തന്നെ സമര്‍പ്പിക്കുന്നു *** " ഭരണ ഘടനയുടെ ആദ്യ വാചകം ഇങ്ങനെ ആയിരിക്കുമ്പോഴാണ് അഴിമതികാരനും  അരാഷ്ട്രിയ വര്‍ഗീയ വാദിയുമായ    അണ്ണാ ഹസാരെയും കുറെ ആള്കൂട്ടവും അതാ പാര്‍ലമെന്‍ിനെ ഇടിച്ചു നിരത്താന്‍ വരുന്നേ എന്നു  കോണ്‍ഗ്രസ്സ്‌ പരിഭ്രാന്തി സൃഷ്ടിക്കാന്‍  വ്യര്‍ഥ ശ്രമം നടത്തിയെ  ..... അഞ്ചു വര്ഷം ഞങ്ങള്‍ ഭരിക്കും ഞങ്ങള്‍ പറയും ഞങ്ങള്‍ തീരുമാനിക്കും ഞങ്ങള്‍ നടപ്പാക്കും   ഈ നവ ജനാധിപത്യത്തിനാണ് മുന ഒടിഞ്ഞത്.. 

ഭരണകൂടാതെയോ പ്രതിപക്ഷതെയോ മറ്റു രാഷ്ട്രിയ പ്രസ്ഥാനങ്ങളോടുമുള്ള ജനത്തിന്റെ അവിശ്വാസമാണ് ഹസാരക്ക് പിന്നില്‍ അണിനിരന്നത്, ഇതു പോലെ നിഷ്പക്ഷരായ സാധാരണ ജനത്തെ സമരമുഖതെക്ക് ആകര്‍ഷിക്കാന്‍ ഇന്നുള്ള എതു വന്‍കിട പാര്‍ട്ടിക്ക് സാധിക്കും .   ഇക്കാര്യം അറിഞ്ഞുകൊണ്ടുതന്നെ നാമെല്ലാം   താമസ്കരിക്കുന്നത് . ജനസംഖ്യയുടെ ഒരു ശതമാനം പോലും പ്രതിനിധികരിക്കാത്ത ഹസാരെ നാല്‍പതു വര്ഷം പൊടിപിടിച്ചു കിടന്ന ലോക്പാല്‍ പെടുന്നനെ ജനമദ്ധ്യത്തില്‍ കൊണ്ടുവന്നപോ ധാര്‍മിക്കസമരമായി മാദ്ധ്യമങ്ങള്‍* അത്  ആഘോഷിച്ചു ജനം മുന്‍പിന്ന് നോക്കിയില്ല   അവര്‍ ഒന്ന് പ്രതികരിക്കാന്‍ കാത്തിരിക്കുകയായിരുനല്ലോ .ആ വികാരത്തില്‍ ഇന്ദ്രപ്രസ്ഥം കുലുങ്ങി ..ഇതിനിടയില്‍  ഹസാര്യുടെ വാലില്‍ പിടിച്ചു രക്ഷപെടാന്‍ BJP കാട്ടിയ വ്യഗ്രതയും രസം... ഇന്ത്യന്‍ യുവാക്കളെ ഉദ്ദരിക്കാന്‍ കച്ചകെട്ടിയിറങ്ങിയ ഭാവി മഹാമന്ത്രി  രാഹുല്‍ ഗാന്ധി കാര്യമായി ഒന്നും മിണ്ടാതെ പോയതില്‍ അത്ഭുതം തോന്നുന്നു ...

ജയപരാജയാത്തെ  കുറിച്ച് ആരും വാച്ചലമാകേണ്ട ഒരു ചുവടുമാത്രമേ ആയുള്ളൂ വിജയത്തിലേക്ക് ഇനിയും ഒരു പാട് ചുവടുകള്‍ ബാക്കി ........


ഇപ്പോഴാ ഒരു കാര്യം കൂടി  മനസിലായെ എന്താ ഇന്ത്യയില്‍  ജനസംഖ്യ നിരക്ക് കുറയാതെ എന്നു പത്ത് ദിവസം ഒന്നും കഴിച്ചിലേലും ഒരു സാധാരണ മനുഷ്യന്‍ മരിക്കിലല്ലോ !!!!!

വീണ്ടുവിചാരം : നമ്മുടെ  റോഡിലെ കുഴിയടക്കാന്‍  സഹനസമരത്തിനായി  ഒരു  ഹസാരെ എന്നാണാവോ വരുന്നേ ?. നിരന്തരാഹാര സമരത്തിനണെ നമ്മുക്ക്  നേതാകളെ ലഭിക്കുമായിരൂനേനെയല്ലേ , അല്ലേല്ലും എന്നും  മലയാളിക്ക് സ്വന്തം കാര്യം   സിന്ദാബാ !!!! 


ലോക് പാലിന്റെ തര്‍ക്ക വിഷയങ്ങളെ കുറിച്ചുള്ള  ഒരു പഴയ പോസ്റ്റ്‌ : ലോക് പാലിന്റെ തനിനിറം 
രാംദേവെന്ന യോഗാച്ചാരിയുടെ  അഭ്യാസങ്ങളെ കുറിച്ച് :  രാം ലീലാ മൈതാനത്തിലെ ലീലവിലാസം 
ഒരു തിരഞ്ഞെടുപ്പുകാലത്തെ കവിത : തെരഞ്ഞെടുപ്പിലെ തോന്തരവുകള്‍ 
ഓട്ടവകാശം വിനിയോഗിക്കുവാനുള്ള ആഹ്വാനം : സ്വയം മാറൂ മാറ്റാതെ വരവേല്‍ക്കു 

Monday, 22 August 2011

പഠിച്ചു പഠിച്ചു പാഠം പഠിപ്പിക്കാന്‍ ....



കാസര്‍കോട് എന്‍ഡോസള്‍ഫാന്‍  വായുവിലൂടെ തളിച്ചതാണത്രേ കുറ്റം..അല്പസ്വല്‍പ്പം വില്ലത്തരമോക്കെ ഉണ്ടാക്കാം  എന്നുവച്ച് നിരോധിക്കാന്നോ അതൊന്നും നടക്കില്ല  മറ്റിടങ്ങളില്‍ കൂടി  ഇനിയും പലതും പഠിക്കാനുണ്ട്   ( അതുവരെ കുറെ പേര് കൂടി ചത്താലെന്താ  )  അതിനുകുറെ വര്ഷം പിടിക്കും ഒരു പതിനൊന്നും വര്ഷം എങ്കിലും..  അതിനുമുന്നേ ഇപ്പോ  പത്തുലക്ഷം ലിറ്റര്‍ എന്‍ഡോസള്‍ഫാന്‍    കയറ്റി അയച്ചേ പറ്റൂ   ( ഇനി ഇതു ആര്‍ക്കാണോ വേണ്ടത് ) അതല്ലേ അതൊക്കെ ഇവിടെ കെട്ടി കിടന്നു  പരിസ്ഥിതി ആകെ തകരാറാക്കും . ഇങ്ങനെ  പരസ്പര ബന്ധം ഇല്ലാത്ത എന്തൊകെ അസംബന്ധങ്ങളാണ്   ICMR   പറയുന്നത്. ഇതൊക്കെ കേട്ടിട്ട് എനിക്ക് മേലാക്കെ ചൊറിച്ചു വരുന്നുണ്ട് ...

വിചിത്രവും മ്ലെച്ചവുമായ ഈ  കണ്ടുപിടുത്തം.നടത്താനാണോ  ഇത്ര നാളും ദുരിതബാധിതരുടെ    രക്തവും മുലപാലും അണ്ഡവും ബീജവും കുത്തി  എടുത്തു പരിശോദിച്ചു  പഠിച്ചത്.  മനുഷ്യര്‍പുഴുക്കളെ പോലെ പിടഞ്ഞു മരിക്കുമ്പോള്‍ രോഗം വന്നവരെ നമ്മുക്ക് മറക്കാം വരാത്തവരുടെ നേരെ തളിക്കാം.   അവര്‍ക്കുംരോഗം വരട്ടെ അപ്പോഴും പഠിക്കാം., ഇങ്ങനെയാണോ  ഒരു ജനകീയ ആരോഗ്യപ്രശ്നത്തിനു നേരെ നടപടി എടുക്കേണ്ട സര്കാരിന്റെയും ഭരണഘടനാ സ്ഥാപനത്തിന്റെയും  നയം വേണ്ടാത്തത് . ഇവരുടെ കണ്ണ് തുറക്കണമെങ്കില്‍ ഇനിയും എത്രയാളുകള്‍ മരിക്കണം..


എന്‍ഡോസള്‍ഫാനെ കുറിച്ച്  ലോകമെമ്പാടും ആയിരത്തി അഞ്ഞൂറിലേറെ  ശാസ്ത്രീയ പഠനം.നടന്നു കഴിഞ്ഞു  അതില്‍ 315 എണ്ണം   ഇന്ത്യയില്‍ അതില്‍തന്നെ  എഴുപത്തിഒന്നു എണ്ണം മനുഷ്യരില്‍ നേരിട്ടും  നടത്തി ,  എന്‍ഡോസള്‍ഫാന്‍ ദുരന്തവാഹകനാണെന്നു  ICMR തന്നെ പലതവണ കണ്ടെത്തിയിട്ടുണ്ട് 

എന്‍ഡോസള്‍ഫാന്‍ തൈറോയിഡ്  ഗ്രന്ഥിയെ ഗുരുതരമായി ബാധിക്കുമെന്നു 2001ലും പുരുഷ വന്ധ്യത ഉണ്ടാക്കുമെന്ന് 2003ലും‌‍ ICMR കണ്ടെത്തിയതാണ് . മധ്യപ്രദേശിലെ ജബല്പൂരില്‍ 2004 കുട്ടികളില്‍ ഉണ്ടാക്കുന്ന തുടര്‍ച്ചയായ അപസ്മാരത്തിന് പിന്നിലും വില്ലന്‍  എന്‍ഡോസള്‍ഫാന്‍  ആയിരുന്നു എന്ന്  ICMR തന്നെ കണ്ടെത്തിയതാണ് .   ICMR  ന്റെ കീഴിലുള്ള NIOH 2001 ല്‍ കാസര്‍കൊട് നടത്തിയ പഠനത്തില്‍ എന്‍ഡോസള്‍ഫാന്‍ ജനിതക വൈകല്യങ്ങളും വൈരുപ്യങ്ങളും ലൈംഗിക പ്രശ്നങ്ങളും ഉണ്ടാക്കുമെന്ന് തെളിയിച്ചിരുന്നു .

1999 ല്‍ തണല്‍ ,  2001 ല്‍ സെന്റ്ര ഫോര്‍ സയന്‍സ് ആന്‍ഡ് എണ്‍വയോണ്‍മെന്റെ ഡല്‍ഹി ,   2010 ല്‍ കോഴികോട് മെഡിക്കല്‍ കോളേജ് എന്നിവര്‍ കാസര്‍കോട്ടെ ദുരന്തത്തിന് എന്‍ഡോസള്‍ഫാനാണ് കാരണം എന്ന് കണ്ടെത്തിയിരുന്നു .ഇന്ത്യയിലെ പ്രമുഖ സ്ഥാപനമായ PJI ചന്ധിഗഡ് 2010 ല്‍ തന്നെ എന്‍ഡോസള്‍ഫാന്‍ പ്രത്യുല്പാദനത്തെ ബാധിക്കുമെന്നു തെളിയിച്ചിരുന്നു .

മനുഷ്യരുടെയും മൃഗങ്ങളുടെയും പ്രതിരോധശേഷി എന്‍ഡോസള്‍ഫാന്‍ തളര്ത്തുമെന്നു ഉത്തര്‍പ്രദേശിലെ ഇന്ത്യന്‍ വെറ്ററിനറി റിസര്‍ച് ഇന്‍സ്റ്റിറ്റൂട്ട് 2008  ലും , ജനിതക മാറ്റം വരുത്തുമെന്നു ഡല്‍ഹി യുണിവേഴ്സിറ്റി ഓഫ് മെഡിക്കല്‍ സയന്‍സ്  2008  ലും  - LECKNOW INSTITUTE OF TOXICOLOGY RESEAECH 2006 ലും തെളിയിച്ചു.

2008   ല്‍  രുര്‍കിയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് ടെക്നോളജി നടത്തിയ പഠനത്തില്‍  എന്‍ഡോസള്‍ഫാന്‍ ഹോര്‍മോണ്‍ അസംതുലിതാവസ്ഥ സൃഷ്ടിക്കുന്നു എന്ന് മനസിലാക്കി . ജീനുകളിലും കോശങ്ങളിലും. എന്‍ഡോസള്‍ഫാന്‍ സൃഷ്ടിക്കുന്ന  ദോഷവശങ്ങള്‍ 2007  ല്‍ ANDRA   ഭഗവാന്‍ മഹാവീര് മെഡിക്കല്‍ റിസര്‍ച്ചും.   യമുനാ നദിയിലും അജ്മീര്‍ തടാകത്തിലും  എന്‍ഡോസള്‍ഫാന്‍ അടക്കമുള്ള കീടനാശിനികളുടെ വിഷം നിറക്കലിനെ കുറിച്ച് ജാംഷാഡ്പൂര്‍ യുണിവേഴ്സിറ്റിയും അജ്മീര്‍ MDS 2008 പഠിച്ചു തെളിയിച്ചിരുന്നു .

കേരള സര്‍ക്കാര്‍ 2010 ഡിസംബര്‍ 16 മുതല്‍ 2011 ജനുവരി 17 വരെ കാസര്‍കോട്ടെ ഓരാ പഞ്ചായത്തിലും നടത്തിയ സ്പെഷ്യാലിറ്റി മെഡിക്കല്‍   17 ക്യാമ്പിലായി 15,698 പേരെ പരിശോധിച്ചു. അതില്‍ 3435 പേര്‍ എന്‍ഡോസള്‍ഫാന്‍മൂലം രോഗികളായവരാണെന്ന് ശാസ്ത്രീയമായിത്തന്നെ കണ്ടെത്തി.

ഇത്രയൊക്കെ പാഠങ്ങള്‍ മുന്നില്‍ ഉണ്ടായതിനു  ശേഷവും വീണ്ടും ശാസ്ത്രീയ പഠനത്തിന് ശുപാര്‍ശ ചെയ്തു കാത്തിരിക്കുക  എന്ന് വച്ചാല്‍ , മറ്റു ലോക രാജ്യങ്ങള്‍ നിരോധിച്ചത് ബുദ്ധി ശൂന്യത കൊണ്ടാണന്നലേ.  കാസര്‍കോട്‌ മുതല്‍ ഇസ്രേല്‍ വരെ ഉള്ള അനുഭവങ്ങളും പഠനങ്ങളും കൊണ്ടാണ് . അവികസ്വര രാഷ്ട്രങ്ങള്‍ അടക്കം 81  രാജ്യങ്ങള്‍ മുമ്പേ നിരോധിച്ചതും   21  രാജ്യങ്ങള്‍ അനുമതി പോലും നല്‍കാത്തതും ഇന്ന് ലോകം മൊത്തം നിരോധിക്കാനുള്ള പ്രക്രിയക്ക് തുടക്കം കുറിച്ചതും

ലോകതെമ്പാടും എന്‍ഡോസള്‍ഫാന്‍ മനുഷ്യ ശരീരത്തിലെ സൂക്ഷമ കണങ്ങളിലും തന്മാത്രകളിലും സൃഷ്ടിക്കുന്ന ദോഷഫലങ്ങളെ കുറിച്ചും അവ ഇല്ലാത്താക്കാനുള്ള മാര്‍ഗങ്ങളെ കുറിച്ചും പുതിയ   പഠനം നടക്കുമ്പോഴാണ്   എന്‍ഡോസള്‍ഫാനു നിര്‍ബാധം പരിസ്ഥിതിയെയും മനുഷ്യരെയും കൊന്നൊടുക്കാന്‍ അനുമതി കൊടുക്കാനായിട്ട്  ഇന്ത്യന്‍ സര്‍കാര്‍ എന്‍ഡോസള്‍ഫാന്റെ ദോഷവശം തെളിയിക്കാനുള്ള ശാസ്ത്രീയ പഠനത്തിനു മുറവിളി കൂട്ടുന്നത്‌ . ദുരന്തങ്ങള്‍  .എന്‍ഡോസള്‍ഫാന്‍ മൂലമാണെന്ന് കേന്ദ്രം സമ്മതിക്കണമെങ്കില്‍ ഇനിയുമേരെ  നരബലി  വേണ്ടിവരും

മൂന്നാം ലോക രാജ്യങ്ങളെ ഭക്ഷ്യസുരക്ഷിതമാക്കാnന്ന  വ്യാജേനയാണ് രാസവള-കീടനാശിനികളുടെ കുത്തക കമ്പനികള്‍  ഇവിടങ്ങളില്‍  വേരുപിടിപ്പിച്ചത് .അങ്ങനെ   അമേരിക്കയും യുറോപ്പും അടങ്ങുന്ന  വികസിത രാജ്യങ്ങള്‍  നിരോധിച്ച രസകിടനാശിനികള്‍    വന്‍കിട ഫാക്ടറികള്‍ സ്ഥാപിച്ചു ഇന്ത്യ ഉള്‍പ്പടെയുള്ള മൂന്നാം  ലോക രാജ്യങ്ങളില്‍ യാതൊരു നിയന്ദ്രണങ്ങളും ഇല്ലാതെ ഉല്പാദിപ്പിക്കുന്നു ഇവിടെത്തന്നെ അതൊക്കെ വിറ്റഴിക്കുന്നു .  വെറുതെയലല്ലോ  ഇന്ത്യ ലോകത്തിലെ  എന്‍ഡോസള്‍ഫാന്റെ   ഒന്നാം നമ്പര്‍  ഉല്പാദകര്‍ ആയത് (ആകെ ഉല്പാദനം തന്നെ  10000* മെട്രിക്‌ ടെന്‍    ആണത്രേ   അതില്‍ 6000*    മെട്രിക്‌ ടെന്‍ വരെ കയറ്റിയയക്കുന്നു) നാലായിരം*  കോടി  രൂപയുടെ ഈ മാഫിയ വ്യാപാരമാണ് നിരോധനത്തില്‍ നിന്നും സര്‍ക്കാരുകളെ പിന്തിരിപ്പിക്കുന്നത് അതിനുള്ള ന്യായങ്ങളോ   ഭക്ഷ്യസുരക്ഷയും    വ്യവസായ സാമ്പത്തിക വളര്‍ച്ച ഉറപ്പാക്കലും....

ഒരു നിരോധന പ്രഖ്യാപനം കൊണ്ടോ വിജ്ഞാപനം ഇറക്കുന്നത് കൊണ്ടോ ഇവിടെ ഒരു മാറ്റം ഉണ്ടാക്കും എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല നമ്മുടെ ചരിത്രം അങ്ങനെയാണല്ലോ . ഇന്ത്യുടെ ആകെ വിസ്തീര്‍ണത്തിന്റെ   .57%* വും 3% * ജനസംഖ്യയും  മാത്രം ഉള്ള കേരളത്തില്‍ ഇതു നിരോധിച്ചത് കൊണ്ട് വല്ല നേട്ടവും ഉണ്ടാക്കുമോ. തമിഴ്‌ നാട്ടില്‍ നിരോധനം ഇല്ല അവിടെ അടിച്ചു ഉല്പാദിപ്പിക്കുന്ന പച്ചക്കറി മൊത്തം വാങ്ങി വിഴുങ്ങുന്നത് നമ്മള്‍ മലയാളികള്‍ അല്ലെ . ഒരു കൂട്ടര്‍ രോഗങ്ങള്‍ ഉല്പാദിപ്പിച്ചു വില്‍ക്കുന്നു മറ്റൊരു കൂട്ടര്‍ മരുന്നു ഉല്പാദിപ്പിച്ചു വില്‍ക്കുന്നു.. പരിഷ്കാരം എന്ന് പറഞ്ഞു നമ്മളിതോക്കെ    വാങ്ങി കഴിക്കുന്നു .....

വീണ്ടുവിചാരം  : ആഴ്ചയില്‍ ഒരു ദിവസത്തേക്കുള്ള പച്ചകറിയെന്കിലും വീട്ടില്‍ വളര്‍ത്തു , കടയില്‍ നിന്നും വാങ്ങുന്ന പച്ചകറി കുറച്ചു നേരം ഉപ്പ് ലായനിയില്‍ മുക്കിവച്ച് വൃത്തിയായി കഴുകിയുപയോഗികു , പലതും നമ്മുക്ക് ഉപേക്ഷിക്കാനാവില്ല പക്ഷെ അതൊകെ നമ്മുക്ക് നിയന്ദ്രിക്കാന്‍ കഴിയും , സ്വയം മാറു മാറ്റം നമ്മെ തേടി വരും തീര്‍ച്ച .......

Wednesday, 27 July 2011

റിസര്‍വ്ബാങ്കും ജനങ്ങളും പിന്നെ ഞാനും


ഓരോദിനവും സാധാരണകാരന്നു  ജീവിതം ദുരിതമായി മാറുമ്പോഴാണ്  പലിശ നിരക്ക് കൂട്ടി ബാങ്കുകളുടെ ബാങ്ക് ജനത്തെ കൊള്ളയടിക്കുന്നത്  . നാണയപെരുപ്പം നിയന്ദ്രിക്കാനെന്ന ഭാവെന്നയുള്ള RBIയുടെ നിരക്കുവര്ധനവിന്റെ കറുത്ത കൈകള്‍ജീവിതത്തിന്റെ സമസ്ഥ മേഖലകളിലേക്കും കടന്നു ചെല്ലും ജനങ്ങളെ കൂടുതല്‍ കഷ്ടത്തിലാക്കും

നിരക്കുവര്‍ധനവിലൂടെ വിപണിയിലെ അധികമായുള്ള പണം  പിന്‍വലിക്കുമ്പോള്‍  വിപണി ചുരുങ്ങും ജനങ്ങളുടെ  പോക്കറ്റ് കാലിയാകും പണം ചെലവാക്കാന്നുള്ള  ക്രയശേഷിയും     അവശ്യവും  കുറയുമ്പോ താന്നേ  വിപണിവിലകളും താഴുമെന്നുമാണ് സിദ്ധാന്തം. പിന്നെ എന്തെ കഴിഞ്ഞ ഒന്നരവര്ഷത്തില്‍പത്തുതവണ  പലിശ വര്‍ധിപ്പിച്ചിട്ടും  ഇതു കുറയുന്നില്ല എന്നാണു നമ്മുടെ ചോദ്യം. മാന്ദ്യകാലത്ത്  പുജ്യത്തോളം   നാണ്യപ്പെരുപ്പം എത്തിയിരുന്നിട്ടും വിപണി വിലക്കള്‍ക്ക് വല്ല  കുറവുമുണ്ടായിരുന്നോ അതിനൊപ്പം മത്സരിച്ചിട്ട് പലിശ നിരക്കുകള്‍ ഉയര്‍ത്തിയിട്ടും വല്ല കുറവും വന്നോ വാസ്തവത്തില്‍ നാണ്യപെരുപ്പം നിര്‍ണയിക്കുന്ന മാനദണ്ഡം തന്നെ വിശ്വസിക്കാന്‍ കഴിയാതാവുകയാണ് .

അലുവാലിയ ഇടക്കൊകെ വന്നു പ്രസ്ഥാവിക്കുമായിരുന്നു " ദേ ഇപ്പോ ശരിയാക്കിത്തരാം ഇച്ചിരേ കൂടീ "  എന്നിട്ട്  എന്തായി പുള്ളികാരനും ഇപ്പോ  മിണ്ടാട്ടമില്ല . ഒബാമ പറഞ്ഞപോലെ മധ്യവര്‍ഗം തിന്നുമുടിച്ചിട്ടാണ് ഈ വിലവര്‍ധനവ്‌ എന്ന് എന്തായാലും ആരും പറഞ്ഞു കേട്ടില്ല..


ഉല്പാദനവും ആവശ്യകതയും തമ്മിലുള്ള വലിയ അന്തരമാണ് വിപണിയെ ചുടു പിടിപ്പിക്കുന്നത് ഇടക്കുണ്ടായ പന്ജസാരയുടെയും സവാലയുടെയും വിലവര്‍ധനവ്‌ ഓര്‍മിക്കാം , കാര്‍ഷിക വ്യവസായ ഉല്പാദന ചിലവുകളും വര്‍ദ്ധിക്കുകയാണ്  ,   കഴിഞ്ഞ വര്ഷം ഉണ്ടായ വരള്‍ച്ച , വെള്ളപോക്കങ്ങള്‍  . കുടാതെ സബ്സിഡികള്‍ , ഭക്ഷോല്പന്ന വിതരണത്തിനുള്ള ആധുനികവും   ശാസ്ത്രീയവുമായ സംവിധാനങ്ങളുടെ അഭാവം , വേതന വര്‍ധനവ്‌ , ഉപഭോഗത്തിലെ കുതിപ്പ്,  മേല്തട്ടുകാരുടെ ധൂര്‍ത്ത് തുടങ്ങി സാമ്പത്തികവും രാഷ്ട്രിയമായ  കാരണങ്ങള്‍ വരെ  വിപണിയില്‍  വാഴുന്നു  RBIയുടെയും സര്കാരിന്റെയും പ്രവര്‍ത്തികള്‍ നിഷ്ഫലം ആകുന്നതും ഇവിടെയാണ്‌ .ഇതിയൊക്കെ നേരിടുവാന്‍ പണം പിടിച്ചു വച്ചു പലിശ  കൂട്ടി കസര്‍ത്ത് കാണിക്കുമ്പോ അനുഭവിക്കുന്നതു  ഇന്ത്യയിലെ ആകെയുള്ള ജനങ്ങള്‍ ഒരുമിച്ചും ....


മാന്ദ്യത്തിന്റെ സമാന സാഹചര്യന്ങ്ങളിലൂടെ വിപണി കടന്നു പോക്കുമ്പോ നിരക്ക് വര്‍ധനവ്‌ നിര്‍മാണ കയറ്റുമതി മേഖലയെ പ്രതിസന്ധിയിലാക്കും. ഇതേ ആശങ്കയിലാണ്  റിയാലിറ്റി ഓഹരികള്‍ക്ക് കനത്ത വിലയിടിവ് ഇന്നലെ  അനുഭാവപ്പെട്ടത്‌ .അമേരിക്കയിലും യുറോപ്പിലും   ചൈനയിലും ഓക്കേ മാന്ദ്യസ്ഥിതി  വലുതായി  മെച്ചപ്പെട്ടില്ല ചില ആശങ്കകളും ഉഹാപോഹങ്ങളും നിലനില്‍ക്കുകയുമാണ് .  കഴിഞ്ഞ മാര്‍ച്ചില്‍ .8.5 ശതമാനം ഉണ്ടായിരുന്ന വളര്‍ച്ച നിരക്ക് ഇപ്പോ 5.6 വരെ  താഴ്ന്നിരിക്കുന്നു IIP DATAയും ഇതു പോലെ കുറയുകയാണ് .......


ഭവന വാഹന വ്യക്തിഗത വായ്പകളുടെ പലിശകള്‍ ഇപ്പോള്‍ തന്നെ സാധാരണക്കാര്‍ക്ക് താങ്ങാനാവാത്ത നിലവാരത്തിലാണ് . പലിശ വര്‍ദ്ധനവിലൂടെ സ്വാഭാവികമായും മാസഗഡു ഉയരും
പലിശ നിരക്കിലെ അര ശതമാനം വര്‍ധന വായ്പ്പയുടെ 60  മാസ കാലാവധി ഒരു മാസം കുടി ദീര്‍ഘിപ്പിക്കും  . അങ്ങനെവന്നല്‍ 120  മാസം  കൊണ്ട് തീരാവുന്ന ബാധ്യത 124 മാസംകൊണ്ടേ തീരു , 15 വര്ഷ കാലവധികാരുടെ തവണ 25 എണ്ണം വര്‍ധിക്കും  .2008- 2009 കാലത്ത് മത്സരിച്ചു ലാഭത്തില്‍ ലോണ്‍ എടുത്തവര്‍ക്ക് ഇതു സഹിക്കാന്‍ ആവുന്നതല്ല . ഇതുകാരണം പുതിയ വായ്പ്പകള്‍ കുറയും വ്യക്തിഗത വായ്പ്പകള്‍ ബാങ്കുകള്‍ നല്ക്കില്ല പലിശ വര്‍ധനവ്‌  കൊണ്ട് ഉണ്ടാക്കുന അധിക ബാധ്യത കിട്ടാകടത്തോത് വര്‍ദ്ധിപ്പിക്കും മൂന്നു മാസം മുടങ്ങിയാല്‍ തന്നെ ബാങ്കുകളുടെ കണക്കില്‍ അത് നിഷ്ക്രിയ ആസ്തിയാണ് .അത് ബാങ്കുകളെ പരിങ്ങലില്‍ ആക്കും  ബാങ്കുകളില്‍ നിന്നും  കുറഞ്ഞ പലിശ നിരക്കില്‍ വായ്പ്പകിട്ടാതെ വരുമ്പോള്‍ വ്യവസായ നവീകരണവും നിലക്കും . സാധാരകാരന്‍ പിന്നെ ബാങ്കിലേക്ക് പോകുകയെ വേണ്ട ...

ചുരിക്കിപറഞ്ഞാല്‍ ജീവിതം കഷ്ടതിലാക്കുന്നു ഇന്ത്യയുടെ വളര്‍ച്ച നിറയ്ക്കും കുറയുന്നു    നാണയ പെരുപ്പം കുടി നില്ക്കുന സാഹചര്യത്തിലാണ് വിദേശ ഫണ്ടുകള്‍ ഓഹരി വിപണിയില്‍ നിന്നും കുടുതലായി മാറി നില്‍ക്കുന്നതും  പല മികച്ച കമ്പനികളുടെ ഓഹരികള്‍ പോലും വിലയിടിവ് നേരിടുനതും വലിയ നഷ്ടം  സാധാരണ നിക്ഷേപകര്‍ക്ക് ഉണ്ടാകുന്നതും  ( അതില്‍ എന്നികും  കുറച്ചു വേദനയുണ്ടേ )

വീണ്ടുവിചാരം  : പലിശ വാങ്ങി ജീവിക്കുന്നവര്‍ക്ക് സന്തോഷം എന്നാലും അതും കടലില്‍ കായം കലക്കുന്നമാതിരി ആണേ ........

Saturday, 2 July 2011

പത്മനാഭന്റെ ഉള്ളറ രഹസ്യത്തിലേക്ക്



വിസ്മയകരമായ  സ്വര്‍ണ രത്ന ശേഖരങ്ങളുടെ ശോഭയില്‍ ശ്രീപത്മനാഭന്റെ അനന്തശയനം അനന്തകോടിപ്രഭയില്‍ മിന്നി തിളങ്ങുമ്പോള്‍ ലോകത്തിലെ ഏറ്റവും സമ്പന്നക്ഷേത്രമായി ശ്രീപത്മനാഭസ്വാമിയുടെ സന്നിധി മാറുകയാണ്‌.. 

ഇതു വരെ കണ്ടെത്തിയ നിധി ശേഖരത്തിന്റെ മതിപ്പ് മുല്യം ഒരു ലക്ഷം കോടി കവിഞ്ഞിരിക്കുന്നു : ആയിരം അമൂല്യ  രത്നങ്ങള്‍ പതിച്ച 500 കോടി വില മതിക്കുന്ന മഹാവിഷ്ണുവിന്റെ സ്വര്‍ണവിഗ്രഹം , 536 കിലോ വരുന്ന ഒരു ലക്ഷത്തിലധികം സ്വര്‍ണ നാണയങ്ങള്‍ , 16 കിലോ ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ നാണയങ്ങള്‍ , 14 കിലോ തിരുവിതാങ്കൂര്‍ നാണയങ്ങള്‍ , 106 രാശി നാണയങ്ങള്‍ , 3 കിലോ നെപ്പോളിയന്‍ കാലത്തെ നാണയങ്ങള്‍ , 14 ചാക്കുകളിലായി 500 കിലോ സ്വര്‍ണ കതിര്‍ , 2000 മാണിക്കകല്ലുകള്‍ , ബല്‍ജിയം രത്നങ്ങള്‍ , രാജാക്കന്മാരുടെ കിരിടങ്ങള്‍ , തമ്പുരാട്ടിമാരുടെ അരപട്ട , ഒഡ്യാണങ്ങള്‍ ,സ്വര്‍ണ ഉത്തരീയം,രത്നങ്ങള്‍ പതിച്ച 25 കിലോ തൂക്കമുള്ള അരപ്പട്ടകള്‍  സ്വര്‍ണ ഷാള്‍ , 18 അടി നീളമുള്ള നാല് സ്വര്‍ണമാലകള്‍ , ഏകദേശം 500 കിലോ  നെപ്പോളിയന്റെയും കൃഷ്ണദേവരായരുടെയും ചിത്രം പതിച്ച സ്വര്‍ണനാണയങ്ങള്‍ , തിരുവിതാംകൂര്‍ , വെനീസ്, ബ്രിട്ടന്‍ സ്വര്‍ണനാണയങ്ങള്‍, സ്വര്‍ണ വിഗ്രഹങ്ങള്‍ , സ്വര്‍ണ ആന , സ്വര്‍ണ വാര്‍പ്പ് ,സ്വര്‍ണ ഉരുളി , 3800  ശരപ്പോലി മാല, നെക്ലസുകള്‍ ,രത്ന മാലകള്‍ , അപൂര്‍വ ഇന്ദ്രനീലം , രത്നങ്ങള്‍ , സ്വര്‍ണത്തില്‍ പൊതിഞ്ഞ രുദ്രക്ഷമാലകള്‍ , വെള്ളിയിലെ പഴയ വെട്ടുകാശ് , ഒരു ചക്രം , 28 ചക്രം , ഒരു ടണ്‍ വരുന്ന ചെറിയ രാശി പൊന്ന് ,പഴുതാരയുടെ രൂപമുള്ള സ്വര്‍ണമാല , 18 അടി നീളമുള്ള ശരപ്പോലി മാലകള്‍ , 8 അടി  നീളമുള്ള സ്വര്‍ണ ദണ്ട് , 500 എണ്ണം വരുന്ന സ്വര്‍ണ  കുടങ്ങള്‍ , സ്വര്‍ണ കുട ,മരതകങ്ങള്‍, അടുക്കു മാലകള്‍, കാശിമാലകള്‍,സ്വര്‍ണ മണി, സ്വര്‍ണക്കട്ടി, 25 വലിയ പേള്‍ മാലകള്‍ , രത്നങ്ങള്‍ പതിച്ച ഒന്‍പത് വലിയ മാലകള്‍ സ്വര്‍ണ ആള്‍രൂപങ്ങള്‍,നാലുപാളികളായി സ്വര്‍ണക്കാശുകള്‍ കൊണ്ടു നിര്‍മിച്ച അടുക്കുമാല, രാശി മോതിരങ്ങള്‍  മൂന്നു സ്വര്‍ണച്ചിരട്ട,സ്വര്‍ണച്ചങ്ങല, വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തങ്കയങ്കി, മാണിക്യം, മരതകം, നവരത്നക്കല്ലുകള്‍ പാമ്പിന്റെ രൂപത്തില്‍ വജ്രങ്ങള്‍ പതിച്ച വലിയ മാല, ഇന്ദ്രനീലക്കല്ലുകളടക്കം പതിച്ച 15 കിലോ തൂക്കമുള്ള 25 മാലകള്‍ , മൂന്ന് കിലോ തൂക്കമുള്ള സ്വര്‍ണച്ചിരട്ട, 1105 എന്ന് രേഖപ്പെടുത്തിയ മൂന്ന് കിലോ തൂക്കമുള്ള സ്വര്‍ണനാണയങ്ങള്‍ അടങ്ങിയ മൂന്ന് കിഴികള്‍ , വജ്രം പതിച്ച 25 തളകള്‍ , സ്വര്‍ണഭാരങ്ങള്‍പൊടിതട്ടി വൃത്തിയാക്കാന്‍ സ്വര്‍ണ നാരുകള്‍ കൊണ്ട് നിര്‍മിച്ച അഞ്ചു കിലോ  ഭാരമുള്ള സ്വര്‍ണ ചൂല്‍    , രത്നങ്ങള്‍ പതിപ്പിച്ച സ്വര്‍ണ കുടം , സ്വര്‍ണ പൂക്കള്‍ ,  ഇതിന് പുറമെ തറയില്‍ അടര്‍ന്നു  കിടന്ന സ്വര്‍ണപ്പൊടികളും  സ്വര്‍ണത്തകിടുകളും തൂത്ത് വാരികെട്ടിയത്  നാല് ചാക്ക്   അങ്ങനെ തുടരുന്നു അവസാനികാത്ത അന്വോഷണം.   ഇന്നിയും എന്തോകെ അത്ഭുതങ്ങള്‍ ആവും പത്മനാഭന്‍ നിലവറകളില്‍ ഒളിപ്പിച്ചു വച്ചിരിക്കുക

ചരിത്രം : ഒന്‍പതാം നൂറ്റാണ്ടുമുതല്‍ അറിയപെടുന്ന ഇന്ത്യയിലെ അപൂര്‍വ്വം വൈശ്നവക്ഷേത്രങ്ങളില്‍ ഒന്നാണ് ശ്രീപത്മനാഭ ക്ഷേത്രം(ക്ഷേത്രതിന്റെയോ നിലവരയുടെയോ കാലപഴക്കം  സംമ്പന്ധിച്ച് കൃത്യമായി ഒന്നും പറയാന്‍ കഴിയില്ല  ).  AD 1686 - ക്ഷേത്രം അഗ്നിക്ക് ഇരയായി അതിനു ശേഷം 30 വര്‍ഷത്തോളം പൂജാകാര്യങ്ങള്‍   നടന്നിരുന്നില്ല.

അനിഴം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ്മയാണ് ഇന്നത്തെ രൂപത്തില്‍ ക്ഷേത്രം നിര്‍മ്മിച്ചത്‌   1729 അദ്ദേഹം ഭരണം ഏറ്റെടുത്തശേഷം  ക്ഷേത്രം പുതുക്കി പണിതു ഒറ്റകല്‍ മണ്ഡപം , ശ്രീവേലിപ്പുര , ഗോപുരത്തിന്റെ  രണ്ടു നിലകള്‍ എന്നിവപുതുത്തായി പണിതു . (ഗോപുതത്തിന്റെ അസ്ഥിവാരം 40 അടി താഴ്ചയില്‍ 1466   ആദിത്യ വര്‍മ്മ വേണാട് അദിപന്‍ പണിതതാണ് ). 


അനിഴം തിരുനാള്‍ പുതുക്കി പണിതപ്പോള്‍ ഗര്ഭാഗൃഹത്തിനു ചുറ്റുമുള്ള നിലവിലെ നിലവറകള്‍ പുതുക്കിപ്പണിയുകയും പുതുതായി ചിലത് നിര്‍മ്മിക്കുകയും ചെയ്തു (   പതിനൊന്നാം നൂറ്റാണ്ടില്‍ തന്നെ ക്ഷേത്രത്തില്‍ നിലവറകള്‍ ഉണ്ടായിരുന്നു എന്ന് മതിലകം രേഖക്കള്‍ പറയുന്നു ) രാജ്യസമ്പത്ത് സുരക്ഷിതമായി സൂക്ഷിക്കണം എന്ന ലക്‌ഷ്യം ആയിരിക്കണം അനന്തശയനനായ പത്മനാഭന് ചുറ്റും നിലവറകള്‍ പണിതത് . വേണാടിനെ തിരുവിതാന്കൂരിനോട് ചേര്‍ത്ത ശേഷം സര്‍വ്വ സമ്പത്തും സ്വര്‍ണശേഖരങ്ങളും ശ്രീപത്മനാഭന്റെ തൃപാദത്തില്‍ അദ്ദേഹം സമര്‍പ്പിച്ചു  1750 ല്‍  അനിഴം തിരുനാള്‍ തൃപ്പടിദാനം നടത്തി . ശേഷം അധികാരമേറ്റ  കാര്‍ത്തികതിരുനാളാണ് കുലശേഖരമണ്ഡപത്തിന്റെയും ഗോപുരത്തിന്റെയും പണി തീര്‍ത്തത് ... അങ്ങനെയാണ് ഇപ്പോ കാണുന്ന രൂപത്തിലെ പത്മനഭാക്ഷേത്ര നിര്‍മാണം നടന്നത് 

നിലവറകളുടെ സാമ്പത്തിക സ്രോതസ് :മുഖ്യമായും  സന്തോഷാവസരങ്ങളിലും തെറ്റിന്നു പ്രായശ്ചിതമായുംരാജാക്കന്മാര്‍ ദാനങ്ങള്‍ നടത്തിയിരുന്നു , ബ്രഹ്മണര്‍ക്കുനേരെയുള്ള കുറ്റവിചാരണകള്‍ , അയിത്തം എന്നിവയിലും  ക്ഷേത്രത്തിലേക്ക്  ദാനമായിട്ടായിരുന്നു പ്രായശ്ചിത്തം.ചെയ്തിരുന്നത്   തിരുന്നാല്‍വേലി ഭരിച്ചിരുന്ന ചോള സ്വാധീനമുള്ള പാണ്ധ്യന്‍രാജാവായിരുന്ന പരാന്തക പാന്ധ്യന്‍ AD  1100 ല്‍ 10  സ്വര്‍ണ    വിളക്കുകള്‍ നല്ക്കിയതാണ് അറിയപെടുന്ന ആദ്യ ദാനം . .AD 1686 ല്‍ അഗ്നിക്ക് ഇരയാകുന്നതിനു രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ്‌ ഉമയമ മഹാറാണി വീരാളിപ്പട്ടും ആഭരണങ്ങളും ദേവന് സമര്‍പ്പിച്ചതായിയും  രേഖ ഉണ്ട് . AD 1000 മുതല്‍  1950 വരെ തുടര്‍ച്ചയായി ഭരണം നടത്തിയിരുന്ന രാജകുടുംബമാണ് തരുവിതാംകൂരിന്റെത്  . 1250 മുതല്‍ 1500 വരെ നല്ല സാമ്പത്തിക ശേഷിയും ഉണ്ടായിരന്നു . എട്ടാം നൂറ്റാണ്ട് മുതല്‍ തിരുവിതാംകൂര്‍ നടത്തിയിരുന്ന വിദേശവ്യാപാരം അമുല്യ രത്ന സമ്പത്തും രാജ്യത്തിന്‌ ലഭിച്ചു .രാജ്യത്തിന്റെ ഖജനാവയാണ്  ക്ഷേത്രത്തെ രാജകാന്‍മാര്‍ കരുതി പോയത് .

പഞ്ഞ കാലത്ത് ഈ നിലവറയിലെ സമ്പത്ത് വായിപ്പയായി എടുത്തു ഉപയോഗിക്കാന്‍ വ്യവസ്ഥ ചെയ്തിട്ട ഉണ്ടായിരുന്നു . അപ്രകാരം .1459 ല്‍നിലവറ തുറന്നു ശ്രീപത്മനാഭന് ആഭരണങ്ങള്‍ എടുത്തതായി രേഖയുണ്ട് കുടാതെ വിശാഖം തിരുനാളിന്റെ കാലത്ത് നിലവറ തുറന്നിരുന്നു .സ്വതിതിരുനാലും അധികാരം ഏറ്റെടുക്കുമ്പോള്‍ നിലവറ തുറന്നു നിക്ഷേപം തിട്ടപെടുതിയിരുന്നു അന്ന്‍ ഏതാണ്ട് അമ്പതു ലക്ഷത്തിന്റെ സ്വര്‍ണ വെള്ളി ആഭരണങ്ങളും അക്കെ മൊത്തം ഒരു കോടിയുടെ ആസ്തിയും ഉള്ളതായി രേഖപെടുത്തി  1932  ല്‍ ചിത്തിര തിരുനാളും നിലവറ നിക്ഷേപ്പം തിട്ടപെടുത്തിയിട്ടുണ്ട്. ക്ഷേത്ര നിക്ഷേപവുമായും  തിരുവിതാംകൂര്‍ രാജ്യഭാരണവുമായും   ബന്ധമുള്ള  ലക്ഷത്തിലേറെ  താളിയോലകള്‍ തുടങ്ങിയ ചരിത്ര  രേഖകള്‍ നിലവില്‍ സംരക്ഷിക്കപെട്ടിടുണ്ട്  അതിനെ കാര്യമായിട്ട്   പഠന വിധേയമാക്കിയിട്ടുമില്ല ...

തിരുവിതാംകൂര്‍ രാജവംശത്തിന്റെ സത്യസന്ധതയാണ് രാജ്യത്തിലെ ഏറ്റവും  വലിയ നിധിശേഖരം ഇത്ര കാലം ഭദ്രമായി സംരക്ഷിക്കപെട്ടത്‌ . രഹസ്യ അറകള്‍ ഉണ്ടെന്നും അതില്‍ അളവറ്റ സമ്പത്തുണ്ടെന്നും പാര്യമ്പര്യമായി   അറിവുള്ള കാര്യം ആയിരുന്നു .എന്നിട്ടും ശ്രീപത്മനാഭ ദാസന്മാരായി മാത്രം ജീവിചു  അവര്‍ രാജ്യത്തിന്‌  മഹനീയമായ മാതൃകയായി .ക്ഷേത്ര ദര്‍ശനം കഴിഞ്ഞു പുറത്തുവരുമ്പോള്‍ രണ്ടുകാലും  തട്ടികുടയുന്ന ശീലം ഇന്നും   രാജകുടുംബം  പാലിക്കുന്നു  
 " ധര്‍മമാണ്  കുലദൈവം " എന്നതാണ് തിരുവിതാംകൂര്‍ രാജവംശത്തിന്റെ മുഖമുദ്ര .

പത്മനാഭ ക്ഷേത്രത്തിലെ നിധിശേഖരത്തെ കുറിച്ചുള്ള റിപ്പോര്‍ട്ട് ആഗസ്റ്റ്‌ മാസം സുപ്രിം കോടതിയില്‍ സമര്‍പ്പിക്കണം . കോടതിയാണ് കോടികള്‍ വിലമതിക്കുന്ന  പുരാവസ്തുകളുടെ ഭാവി തിരുമാനിക്കുന്നത് ....... 

എന്നോട് ചോദിച്ചാല്‍ :  നമ്മുടെ വിലമതിക്കാനാകാത്ത ചരിത്ര വസ്തുകളെ ലോകോത്തരമായി സംരക്ഷിക്കുകയും അതിനെ സാധാരണ ജനങ്ങള്‍ക്ക്‌ തോട്ടറിയുവാനും പഠിക്കുവാനുമുള്ള സംവിധാനം വേണം , ഈ നിധിശേഖരം സുപ്രിം കോടതി ക്ഷേത്രത്തിനു തന്നെ നല്‍ക്കും എന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത് അങ്ങനെ എങ്കില്‍ ഒരു സ്വതന്ത്ര ട്രെസ്റ്റ്‌ രൂപികരിക്കുകയും  ഈ സമ്പത്തിന്റെ ഒരു ഭാഗം ജനോപകാരപ്രദമായ വിദ്യാഭ്യാസം , ആരോഗ്യം , അത്മിയം എന്നി മേഖലകളില്‍  കുടുതല്‍ മുതല്‍ മുതല്മുടക്കുകയും വേണം .  അതുവഴി വലിയൊരു ജനവിഭാഗത്തിന് സാന്ത്വനം നല്‍കാനും സാധിക്കും തീര്‍ച്ച.  പത്മനാഭന്റെ ആഗ്രഹം അങ്ങനെ ആയിരിക്കണമേ  എന്ന് ഞാന്‍ ആശിക്കുന്നു ...



കവടിയാര്‍ കൊട്ടാരം 
വീണ്ടുവിചാരം :  കേരളം ഈ നിധികണ്ട് അന്തം വിടുമ്പോള്‍ മനസ്സില്‍   ലഡു പൊട്ടുന്നു കേരളത്തിന്റെ മൊത്തംപൊതുകടം 80 ,000* കോടി രൂപ കവിയും ........ ശഭോ   മഹാദേവാ    !!

Friday, 24 June 2011

ലോക് 'പാലിന്റെ' തനിനിറം

കുറച്ചു നാളായി നമ്മള്‍ കാണുന്നു , വിയോജിപ്പ് കാര്യത്തില്‍ മാത്രം നല്ല പോലെ യോജിപ്പുള്ള ലോക്പാല്‍ വടംവലി .കാര്യങ്ങള്‍ ഒന്നും തന്നെ  നല്ല നിലക്ക് ഈ അടുത്തെങ്ങും അടുക്കുന്ന ലക്ഷണം കാണുന്നുമില്ല. എന്താക്കും ഇതിന്റെ അവസ്ഥ എന്ന് കണ്ടു തന്നെ അറിയണം ഒന്നുറപ്പാണ്  എന്തായാലും ഒരു ലോക്പാല്‍ നിയമം  നമുക്ക് ഉണ്ടാക്കും അതിന്റെ നിറം എന്താക്കും എന്ന്   ഒരു വ്യക്തതയും ഇപ്പോ ഇല്ലാന്നു മാത്രം.. 

ലോക്പാല്‍ കരടുരൂപികരണ സമിതിയുടെ തീപൊരി ചര്ച്ചകളില്‍ നിന്നും വ്യക്തമായി മനസിലകാമെന്നുള്ളതു,പാര്‍ലമെന്റിന്നും ഉദ്യോഗസ്ഥര്‍ക്കും തൊടാന്‍ ആകാത്തതും ആ സംവിധാനങ്ങളെ മൊത്തം  നിരീക്ഷിക്കാനുതക്കുന്നതും  സുപ്രിം കോടതിയോട് മാത്രം ഉത്തരവാദിത്തം കാട്ടിയാല്‍ മതി എന്നുള്ളതുമായ   ഒരു ലോക്പാല്‍ നിയമമാണ് ഗസാരെ ആന്‍ഡ്‌ ടീമിന്റെ ലക്‌ഷ്യം .  


ഇങ്ങനെ വന്നാല്‍ ഉണ്ടാകുന്ന തമാശ എന്ത് എന്ന് വച്ചാല്‍ സുപ്രീം കോടതിക്ക് വിധേയപെടുന്നതിനോടൊപ്പം തന്നെ ചീഫ് ജസ്റിസ് , മറ്റു ജഡ്ജിമാര്‍ എന്നിവര്കെതിരെയും അന്വോഷണം  നടത്താനുള്ള അധികാരം ലോക് പാലിന് ഉണ്ടായിരിക്കുന്നതുപോലെ തിരിച്ചും സുപ്രീം കോടതിക്കും അന്വോഷണം ആകാമെന്നുമുള്ളതാണ്   . സുപ്രീം കോടതിയാണോ പാര്‍ലമെനന്റ്റ് ആണോ   വലുതെന്നു ഇപ്പോ നടക്കുന്ന തര്‍ക്കതിനോപ്പം പരസ്പരം തര്‍ക്കിക്കാനൊന്നു കൂടെ ആകുമോ എന്നൊരാശങ്ക പൊതുവേ ഉണ്ട് . 

ഇപ്പോ തന്നെ നിലനില്ക്കുന്ന  പ്രധാന തര്‍ക്ക വിഷയങ്ങള്‍ ഇതാണ് ( ഹസാരെയുടെ ആവശ്യങ്ങള്‍ )
  • ടെലിഫോണ്‍ ചോര്‍ത്താനുള്ള അധികാരം  
  • വിദേശത്തേക്ക് നിയമസഹായം തേടി കത്ത്  അയകാനുള്ള അധികാരം 
  • അഴിമതിയുടെ സാദ്ധ്യത കുറയ്ക്കാനായി ജോലിയുടെ ശൈലി മാറ്റാന്‍ ശുപാര്‍ശ സമര്‍പ്പികാനുള്ള അധികാരം 
  • അന്വോഷനങ്ങള്‍ക്ക് ആധുനിക ഉപകരണങ്ങള്‍ വാങ്ങാന്‍ ഉള്ള അധികാരം 
  • MP   മാരുടെ സ്വത്തുകള്‍ അനോഷികാനുള്ള അധികാരം *
  • അഴിമതി നടത്തി സംപാതിച്ച ലൈസെന്‍സ് ,കരാര്‍ ,അനുമതികള്‍ ക്യാന്‍സല്‍ ചെയ്യാനുള്ള  അധികാരം 
  • സിബിഐ മുതലായ എജന്സികള്‍  ലോകപാലിന് കിഴില്‍ ആകണം *
  • പ്രധാനമന്ത്രി , പ്രതിപക്ഷ നേതാവ് , സുപ്രീം കോടതിയിലെ രണ്ട്  ജഡ്ജിമാര്‍ , ഹൈ കോടതിയിലെ രണ്ടുചീഫ്  ജസ്റിസ് , ചീഫ് election കമ്മിഷണര്‍  ,  മുന്‍ ലോക്പാല്‍ അധ്യക്ഷന്‍മാര്‍ എന്നിവര്‍ ആയിരിക്കണം ലോക പാലിനെ  തിരഞ്ഞെടുകേണ്ടത് *
  •  ലോക്പാല്‍ പരിധിയില്‍ പ്രധാനമന്ത്രിയെ ഉള്‍പെടുത്തണം *
  • ലോക്പാലിനെ നീക്കാനായി പൌരനു സുപ്രീം കോടതിയെ സമീപിക്കാം *
  • ലോക്പലിനെതിരെ ഉള്ള അന്വോഷണം സ്വതന്ത്ര എജാന്‍സിയെ കൊണ്ട്  ആയിരിക്കണം 
  • കുറ്റകൃത്യനിയമത്തിലെ പോലെ കേസ് എടുക്കണം FIR   റജിസ്റര്‍ ചെയ്യണം 
  • പ്രധാനമന്ത്രിമുതല്‍ താഴെതട്ടിലെ  പ്യൂണ്‍ വരെ  നിയമപരിധിയില്‍ വേണം 
  • സംസ്ഥാനങ്ങളിലെ ലോകായുക്തകള്‍ ലോക്പലിനു കീഴില്‍ ആകണം 
  • അഴിമതി അന്വോഷിക്കാന്‍ ഹൈ  കോടതിയില്‍ പ്രത്യേക ബെഞ്ച്‌  
  • കോടതി ഉത്തരവുകളില്‍ സ്റ്റേ മാറ്റികിട്ടാന്‍ കുറ്റക്രിത്യനിയമത്തില്‍  ഭേദഗതി  
  • അഴിമതി കണ്ടെത്തിയാല്‍ പുറത്തക്കാനുള്ള അധികാരം മന്ത്രിയെ ഉള്‍പെടെ *
  • ശിക്ഷ പത്ത് വര്ഷം വരെ നല്‍കണം , ഉദ്യോഗസ്ഥരുടെ റാങ്ക് അനുസരിച് ശിക്ഷ കൂട്ടണം വ്യവസായ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ പിഴ 
  •  പ്രവര്തനതിന്നുള്ള തുക ലോക്പാല്‍ തിരുമാനിക്കും 
  • വ്യാജ പരാതികര്‍ക്ക് പിഴ ശിക്ഷ മാത്രം    
  • ഉന്നത ജൂഡിഷ്യറീയെ   ലോക്പാളില്‍ ഉള്‍പെടുത്തണം * 
  • അഴിമതിക്കെതിരെ പരാതി നല്ക്കുന്നവര്‍ക്ക് സംരക്ഷണം 
    * നടക്കില്ല , സാധ്യമല്ല എന്നു സര്‍ക്കാര്‍ പറയുന്ന വിഷയങ്ങള്‍ ആണ് ചുമന്ന നിറത്തില്‍  **


    ഇങ്ങനെ പാര്‍ലമെന്റിനുമിതെ   ലോക്പാലിന്റെ ഒരു മഹാസാമ്രാജ്യം സ്ഥാപിക്കുന്നത് കൂടുതല്‍ സങ്കീര്‍ണതകള്‍ സൃഷ്ടിക്കും എന്നാണ്  രാഷ്ട്രിയ പാരട്ടികളുടെ ഉള്ളിലിരുപ്പ് . പാര്‍ലമെനന്റ്റ് ജനാധിപത്യത്തിനു ഭീഷണിയും സുപ്രീം കോടതിയുടെ നിഷ്പക്ഷതയും  തകര്‍ന്നു പൊക്കും പോലും . പ്രധാനമന്ത്രിമുതല്‍ താഴെതട്ടിലെ  പ്യൂണ്‍ വരെ അന്വോഷണ പരിധിയില്‍ വരുപ്പോള്‍ വലിയ അടിസ്ഥാന സൗകര്യം വേണ്ടി വരും .നാട്ടില്‍ നടക്കുന്ന കുറ്റകൃത്യങ്ങളെ കുറിച്ച് അന്വോഷിക്കുന്നത്തിനു പുറമേ   വലിയ ഒരു അന്വോഷണ  എജന്സിയും  വേറെ വേണ്ടി വരും . അതുകൊണ്ട് ആണ് സര്‍ക്കാര്‍ പറയുന്നത് ലോകപാലിലൂടെ ഒരു സമാന്തരസര്‍ക്കാര്‍ ഉണ്ടാക്കാനാണ് ഹസാരെ ശ്രമിക്കുന്നത്   .അതു അനുവദിക്കില്ല എന്നും  . 


    ഇത്തരം ആശങ്കകള്‍ക്ക് വക നല്‍കുന്നതാണോ  ഹസാരയുടെ  കരടു , ആത്മനിയന്ദ്രതിന്നും തിരുത്തലിന്നുമുള്ള വ്യവസ്ഥകള്‍ കരടിലുണ്ട്. പാര്‍ലമെന്റിന്നും  ജൂഡിഷ്യറീക്കും ഉത്തരം നല്‍ക്കാനും കീഴ്പെട്ടു നില്‍ക്കാനുമുള്ള നിബന്ധനകള്‍   അത് നോക്കിയാല്‍ മനസിലാക്കാവുന്നത്തെ ഉള്ളു ലോക്പാലിനെതിരെയുള്ള പരാതികള്‍ ,പുറത്താക്കല്‍ , ഓഡിറ്റിങ്ങ്  എന്നിവയുമായി ബന്ധപെട്ട വ്യവസ്ഥകള്‍ ഉദാഹരണം . ലോക്പല്‍ വിധികള്‍ക്കെതിരെ കോടതിയെ സമീപ്പിക്കാന്നാകും  , സുപ്രീംകോടതിയുടെ ശുപാര്‍ശപ്രകാരം നടപടിയെടുകേണ്ടത് രാഷ്ട്രപതിയാണ് ലോക്പാലിനെതിരെ നടപടി സ്വികരിക്കന്നും സുപ്രീംകോടതിക്ക് അധികാരം.  തുടങ്ങിയ അനവധി മാര്‍ഗങ്ങിലൂടെയും ഏറ്റുമുട്ടലുകള്‍ ഒഴുവാകാനുള്ള സാദ്ധ്യതകള്‍ നിലനില്‍ക്കുന്നു .   

    വമ്പന്‍ തര്‍ക്കം നിലനില്‍ക്കുനത്‌ പ്രധാനമാന്ദ്രിയുടെ കാര്യത്തിലാണ്  ഒരു വിട്ടുവിഴ്ചയും  ഇല്ലാതെ .. 
    പാര്‍ലമെന്റിനും  പ്രധാനമന്ത്രിക്കും മുകളിലൂടെ ഒരു നിയമം കൊണ്ട് വരാനായി പ്രരിപ്പികുന്നത്  കഴിഞ്ഞ വര്‍ഷങ്ങളില്‍ നടന്ന അഴിമതിയില്‍ പ്രധാനമന്ത്രിയുടെ ഓഫീസിനുണ്ടായ പങ്കിനെ കുറിച്ചുള്ള ആശങ്കകള്‍ തന്നെ ആയിരിക്കണം . അല്ലായിരുന്നെങ്കില്‍ ഉന്നത പദവിയിലിരിക്കുന്ന ആണവ നിയന്ദ്രണം പോലും കൈയാളുന്ന പ്രധാനമന്ത്രിയെ പോലും ലോക്പാലിലെക് വലിചിഴക്കാനുള്ള  വിചാരം തോന്നാന്‍ ഇടയില്ലയിര്‍ന്നു . അഴിമതിയില്‍ കുളിച്ചു   ഒരു പന്ത് തുണിയും ചുറ്റി മൌനിബാബയായി അല്ലെ മന്മൂസ് ഇരിക്കുന്നെ ..... 

    ഹസാരയുടെ സത്യഗ്രഹത്തിന്    ആഴ്ചകള്‍ മാത്രമേ ബാക്കി ഉള്ളു ഉദ്യോഗജനകമായ മുഹുര്തങ്ങള്‍ ആയിരിക്കും ഇനി  ഉണ്ടാക്കുക ,പാര്‍ലമെന്റിനു പരമാധികാരം ഉള്ള രാഷ്ട്രിയ സംവിധാനതിനുമേല്‍ ശക്തമായ  പ്രത്യാഘാതങ്ങളായിരിക്കും ഹസാരയും ഭരണ പ്രതിപക്ഷ രാഷ്ട്രിയ പാര്‍ട്ടികള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ വഴിവക്കുക ...... 

    വാല്‍കഷണം : .നിങ്ങള്‍ക്കു  തീരുമാനിക്കാം ഇന്നി ലോക്പാലിന്റെ നിറം കറുപ്പോ വെളുപ്പോ എന്ന് . ഒന്നേ എനിക്ക് പറയാനുള്ളൂ നിയമം വസ്ത്രങ്ങള്‍  പോലെ ആയിരിക്കണം   പാകമായിരുനാലെ അത് ജനങ്ങള്‍ക്ക്‌ യോജ്യമാക്കു......