ശ്രീമാന്‍ ഉമ്മന്‍ ചാണ്ടി നമ്മുടെ മുഖ്യനാണെന്നു നമ്മുക്ക് അറിയാം അദ്ദേഹത്തിനു പിന്നില്‍ ഒരു സര്‍ക്കാര്‍ ഉണ്ടോ ? എനിക്കറിയില്ല അങ്ങനെ അറിയാന്‍ വേണ്ടി അവര്‍ എന്ത് ചെയ്തു എന്നുമറിയില്ല. എന്തിലെന്കിലെന്താ എന്തിനും പോന്ന ഒരു കില്ലാടി മന്ത്രി നമ്മുക്കിന്നുണ്ട് . കേരള ജനതയെ ഓര്‍ത്തു ഉറങ്ങാനാവാത്ത മന്ത്രി. ഭൂമിയില്‍ മാത്രമല്ല ഉയര്‍ന്നു പറക്കുന്ന വിമാനത്തില്‍ പോലും സേവന സന്നദ്ധനായ മന്ത്രി , ജനത്തെ സേവിച്ചു അടങ്ങാത്ത അഭിനിവേഷതോടെ ഇടതു മാറി വലതു ചവിട്ടി കാലു വാരി കളം നിറഞ്ഞ സാക്ഷാല്‍ ജലമന്ത്രി . അങ്ങനെ ആകെ ക്ഷീണിച്ചിരിക്കുന്ന അവസ്ഥയില്‍ , ആരോ മുല്ലപ്പെരിയാര്‍ എന്ന് പറഞ്ഞ പാടെ മുന്‍പിന്ന് നോക്കാതെ അതില്‍ എടുത്തു ചാടി കൈ കാലിട്ടടിച്ചു വെള്ളം കുടിച്ചു ലക്ക് കേട്ട മന്ത്രി വെള്ളം വെള്ളം വെള്ളം എന്ന് പുലമ്പുന്ന മന്ത്രി ചാനലായ ചാനലിലൊക്കെ അങ്ങനെ നിറഞ്ഞു നിന്ന് ആആആ എന്ന് വാപിളര്‍ക്കുന്ന മന്ത്രി. മുറ്റത്ത് മഴവെള്ളം വീഴുന്ന പോലും പിടിക്കാത്ത പരീഷ്ക്കാരിയായ മലയാളി ഇതു കണ്ടു ആകെ പരിഭ്രമത്തിലാണ് !!
***************************************
ഒരു മനുഷ്യ ജീവന്‍ പോലും നഷ്ടപ്പെടാതെ കണ്ണീരും ചോരയും വീഴാതെ പ്രശ്നപരിഹാരം തേടുമെന്ന് വീമ്പു പ്രസംഹിച്ചു നടന്നു മുല്ലപ്പെരിയാറിനപ്പുറം ആയിരക്കണക്കിന് ജീവനു ഭീഷണി സൃഷ്ടിച്ചിരിക്കുകയാണ് നമ്മുടെ രാഷ്ട്രീയ നേതൃത്വം. പ്രസംഗവും പ്രാര്‍ഥനയും ഉപവാസവും കൊണ്ട് പരിഹരിച്ചു കളയാവുന്ന ഒരു നിസാര കാര്യമാണിതെന്നു ഇപ്പോഴും കുറെ പേര്‍ ഇവിടെ വിചാരിച്ചു നടക്കുന്നുണ്ടല്ലോ കഷ്ടം ? അപ്പൊ നിങ്ങള്‍ ചോദിക്കും ഇതെന്കിലും വേണ്ടേ ഇങ്ങനെ എങ്കിലും പ്രതികരിക്കണ്ടേയെന്ന് അതെ , കേരളം സമരപന്തല്‍ കെട്ടി പത്തുപ്പേര്‍ സത്യഗ്രഹം ഇരുന്നാല്‍ അതിനെതിരെ തമിഴ് നാട്ടില്‍ ആയിരം പേര്‍ സത്യഗ്രഹമിരിക്കും നൂറു മലയാളി ഇരുന്നാല്‍ അതിനെതിരെ പത്ത് തമിഴന്‍ ആത്മാഹൂതി ചെയ്യും അത്രമാത്രം വൈകാരികമായി പ്രശ്നങ്ങളെ നേരിടുന്നവരോടാണോ നമ്മള്‍ മത്സരിക്കാന്‍ ശ്രമിക്കുന്നത് . സുപ്രീം കോടതി വിധി പോലും എതിരായാല്‍ അതിനെതിരെ പോലും കലാപം നടത്താന്‍ മടിക്കാത്തവര്‍ ആണ് തമിഴന്‍
അതിവേഗം നയതന്ത്രപരമായി പരിഹരിക്കാന്‍ പരിസ്ത്രമിക്കേണ്ടിയിരുന്ന പ്രശ്നം തെരുവിലേക്ക് വലിച്ചിഴച്ചതില്‍ എല്ലാവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും തുല്യ പങ്കാളിത്തമാണുള്ളത്. . മുല്ലപ്പെരിയാറിനെ കലക്കി എന്തോകെയോ നേടി കളയാമെന്നു ഇവര്‍ വ്യാമോഹിക്കുന്നു . തമിഴ് നാട്ടിലേക്ക് വെള്ളം കൊണ്ട് പോകേണ്ടത് കേരളത്തിന്റെ ആവശ്യമായി ഇരിക്കുമ്പോഴാണ് അവിടെ യൂത്ത് കോണ്‍ഗ്രസ് ഷട്ടര്‍ പിടിച്ചെടുകല്‍ ആഭാസം നടത്തിയതും , തൂമ്പ കുത്താന്‍ അനുവദിക്കില്ല എന്നറിഞ്ഞു കൊണ്ട് തന്നെ യുവമോര്‍ച്ച പ്രകടനം നടത്തി സങ്ക്ര്‍ഷം സൃഷ്ടിച്ചതും അപലപനീയം തന്നെ എന്നിട്ട് എന്ത് ഫലം ഇവരൊക്കെ നേടിതന്നു.. ഒടുവില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി ജയാമ്മ പ്രധാനമന്ത്രിയെയും സുപ്രീംകോടതിയേയും സമീപിച്ചിരിക്കുന്നു ഡാമില്‍ CRPF സേനയുടെ സുരക്ഷ നല്‍കണമെന്ന്. കഴിഞ്ഞ തവണ ഇത്തരം ഒരു ശ്രമം കഠിനമായി പരിശ്രമിച്ചാണ് ഇടതു സര്‍ക്കാര്‍ ഒഴുവാക്കി എടുത്തത് . നമ്മുടെ ഡാമിന് കേന്ദ്രസേനയുടെ സുരക്ഷ ലജ്ജാകരം , ഇപ്പോ തന്നെ സ്വന്തം ഡാം എന്ന് അവകാശപ്പെടാന്‍ ശേഷിക്കുന്നതു അവിടെ കേരളപോലീസിന്റെ സാന്നിധ്യം മാത്രമാണ് എന്നിട്ടും അതും ബോധമില്ലാത്ത മന്ത്രി സമ്മതിച്ചു കഴിഞ്ഞു .CRPF ഫോ , CISF ഫോ ആര് വേണോ ആയികൊട്ടെ പോലും. ഇങ്ങനെ പോയാല്‍ കോണ്‍ഗ്രസിന്റെ മുട്ടുമടക്കി സമീപനം കാരണം ഡാമും കൂടുതല്‍ വെള്ളവും ഒരു വല്യ കരാറും നമ്മളെ വിഡ്ഢികളാക്കി അവര്‍ നേടി എടുക്കും .
ഇപ്പോഴും മുല്ലപ്പെരിയാറിനെ സംബന്ധിച്ചുള്ള സര്‍ക്കാരിന്റെ നയനിലപാടുകള്‍ അവ്യക്തമായി തുടരുകയാണ്.അതിന്റെ വ്യക്തമായ ഉദാഹരമാണല്ലോ എജി കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം. മുല്ലപ്പെരിയാരില്‍ ഉള്ളത്ര ജലം ഇടുക്കി സംഭരണിയില്‍ തടഞ്ഞു നിര്ത്താമെന്നുള്ളത് ഒരു സാങ്കേതികവാദത്തിന്നപ്പുറം ഒന്നുറപ്പിച്ചു പറയാനാവുമോ? ഡാം തകര്‍ന്നു കുതിച്ചു ചാടുന്ന വെള്ളം മന്തഗതിയിലോഴുക്കി യാതൊരു നാശനഷ്ടങ്ങളും വരുത്താതെ ഇടുക്കിയില്‍ സ്ഥലം കണ്ടെത്തി യാത്ര ക്ഷീണം തീര്ത്തുകൊള്ളും അല്ല്ലേ ! സത്യത്തില്‍ ഹൈകോടതിയുടെ ചോദ്യത്തിനു വ്യക്തമായ മറുപടി നല്‍ക്കാന്‍ വേറെ യാതൊന്നും സര്‍ക്കാരിന്റെ കൈവശം ഇല്ലായിരുന്നു ഇതുവച്ച് തടഞ്ഞു നിര്‍ത്താം എന്നുള്ള കണക്കുകൂട്ടല്‍ ആയിരിക്കണം പ്രാവര്‍ത്തികം ആക്കിയത് . അതിനു ഹാജരാക്കിയതോ യുക്തിക്ക് നിരക്കാത്ത ഒരു കണക്കും !!
അങ്ങനെ ഒരു സത്യവാങ്മൂലം നല്‍കി സര്‍ക്കാരും വക്കീലും അക്ഷരാര്‍ത്ഥത്തില്‍ കേരള ജനത്തെ ഒറ്റി കൊടുത്തിരിക്കുകയാണ് സര്‍ക്കാര്‍ പറഞ്ഞു നടക്കുന്നതിന്റെ ഘടക വിരുദ്ധമായ സത്യവാങ്മൂലം തമിഴ് നാട് സര്‍ക്കാര്‍ സമര്ദ്ധമായി സുപ്രീം കോടതിയില്‍ ഉപയോഗിക്കും അത് കേരളത്തിന്റെ ആവശ്യങ്ങള്‍ക്ക് കടുത്ത വെല്ലുവിളിയും തിരിച്ചടിയും ആയിരിക്കും.. എന്നിട്ടും സമൂഹത്ത്തിന്റെ കടുത്ത എതിര്‍പ്പും മറികടന്നു എജിയെ സംരക്ഷിക്കുന്നതിന്റെ ആവശ്യകതയും അയാള്‍ക്കിതിന്നു ചൂട്ടുപ്പിടിച്ചു കൊടുത്ത മന്ത്രി ആരെണെന്നു അറിയാനുള്ള അവകാശവും ആഗ്രഹവും ജനത്തിനുണ്ട് . മന്ത്രി സഭയുടെ കൂട്ടുത്തരവാദിത്വമില്ലയ്മയും വികലമായ സമീപനവും തെളിഞ്ഞു .
കേന്ദ്ര മന്ത്രിമാരെ എല്ലാം ബോദ്ധ്യപ്പെടുത്തിയിട്ടുണ്ട് എന്ന് പറഞ്ഞത് കൊണ്ടോ , പ്ലകാര്‍ഡും തൂക്കി ഗാന്ധിജിയുടെ മുന്നില്‍ ചെന്നിരുന്നാലോ ? ബ്രില്ലാ ഹൌസ് മുതല്‍ ഗാന്ധി സ്മാരകം വരെ ഓടി നടന്നു പ്രാര്‍ഥിച്ചത് കൊണ്ടോ ? വയറു നിറയെ ചപ്പാത്തിയും കോഴി ഇറച്ചിയും നിന്ന് ചപ്പത്തില്‍ ചെന്ന് ആറ് മണിക്കൂര്‍ അവിടുള്ളവരെ പറ്റിച്ചത് കൊണ്ടോ ? നാല് മുദ്രവക്യം വിളിച്ചു കോലം കത്തിച്ചത് കൊണ്ടോ ? തമിഴനാട് സര്‍ക്കാര്‍ നയം മാറ്റില്ല അവര്‍ക്ക് മാറാന്‍ ആവില്ല എന്ന് ഞാന്‍ കഴിഞ്ഞ പോസ്റ്റില്‍ പറഞ്ഞല്ലോ.
കേന്ദ്രത്തിന്റെ തിണ്ണനിരങ്ങി നേടിയ മഹാകര്യത്തില്‍ നിന്നും ജയലളിത പിന്മാറും എന്നാണ് അവസാനമായി ലഭിക്കുന്ന സൂചന അത് നന്നായി എന്നെ ഞാന്‍ പറയു കാരണം അത് കൊണ്ട് അണ്ടിപ്പരുപ്പിന്റെയും ചായയുടെയും കാഷ് എങ്കിലും ലാഭം ! അല്ലാതെ അവരുടെ സമീപനത്തിലോ നിലപാടിലോ യാതൊരു വിട്ടുവീഴച്ചയും ഉണ്ടാക്കുകയില്ല അവര്‍ പറഞ്ഞു കേട്ടു മരവിച്ച കാര്യങ്ങള്‍ ഒന്ന് കൂടി കേള്‍ക്കേണ്ടി വരിലല്ലോ !
നമ്മുടെ ദേശീയ പാര്‍ട്ടികളില്‍ നിന്നും നീതി ലഭിക്കുമെന്നു പ്രതീക്ഷിക്കേണ്ടാതില്ല . പട്ടി ചന്തക്കു പോയാല്‍ ഒരു എല്ലും കഷണം എങ്കിലും ചിലപ്പോ കൊണ്ട് വന്നെനിരിക്കും. ഇവിടെന്നു ചില ശൂരപരക്രമികള്‍ പോയി ഓരോ മന്ത്രി മന്ദിരങ്ങളുടെ മുന്നില്‍ നിന്ന് വലിയ വായില്‍ പറയും എല്ലാം പറഞ്ഞു ബോദ്ധ്യപ്പെടുത്തിയിട്ടുണ്ട് ദേ പിടിച്ചോ ആകെ പ്രധാനമന്ത്രി ചെയ്തത് ജയലളിതക്ക് ഒരു അപേക്ഷ അയച്ചതാണ് . ഒരു കേന്ദ്രമന്ത്രി ഇക്കാര്യം നേരില്‍ കാണാന്‍ ഇങ്ങോട്ട് വന്നോ വരാം എന്ന് ഉറപ്പു നല്ക്കിയോ എന്തിനും ഉദ്ദോഗസ്ഥ സംഘത്തെ അയക്കുമായിരുന്നല്ലോ അത് വല്ലതും പരിഗണിച്ചോ അതെ ഞങ്ങള്‍ക്കും എല്ലാം ബോദ്ധ്യപ്പെട്ടു കഴിഞ്ഞു സാറേ .
സിപിഎം ദേശീയ പാര്‍ട്ടിയായിരിക്കുന്നത് കേരളത്തിലെ ജനങ്ങളുടെ അകമഴിഞ്ഞ സംഭാവന കൂടെ ഉള്ളത് കൊണ്ടാണ് എന്നിട്ടും അവര്‍ക്കും ജയാമ്മ മതി വെള്ളമാണത്രേ ജീവനേക്കാള്‍ വലുത്. കുറഞ്ഞ പക്ഷം തമിഴ് എംപിമാരെ പാര്‍ലമെന്റിനു മുന്നിലെ സമരത്തില്‍ നിന്നും പിന്മാറ്റാന്‍ പോലും കഴിയാത്തൊരു പോളിക് ബ്യൂറോ.....!
ബിജെപ്പിക്കു ഒന്‍പതു ദിവസം ചിലറവില്പനയില്‍ ഉള്കണ്ട മൂത്തു ലോകസഭ തടസപ്പെടുത്തി കേരളത്തില്‍ നാല് ജില്ലയിലെ ജനം മൊത്തത്തോടെ ഒഴുക്കി പോകുന്നതു പ്രശ്നമല്ല അത് ബോദ്ധപ്പെടുകയുമില്ല. ബിജെപ്പിക്കും ജയാമ്മ വലുതാണ് മൂന്നാംമുന്നണി ഉണ്ടെന്നും ഇല്ലന്നും ഉള്ള അവസ്ഥയില്‍, ബിജെപ്പിയോടോപ്പവും നിന്നിട്ടുള്ള ചരിത്രവും കരുണാനിധിയും മാറിചിന്തികാമെന്നിരിക്കെ എന്തിനു വെറുതെ ഒരു കൈവിട്ട കളിക്കിറങ്ങണം കേരളത്തില്‍ ഇടിച്ചു പൊളിക്കും തോണ്ടിമറിക്കും തുടങ്ങിയ ഹിമ്മിക്കുകള്‍ കണ്ടു മലയാളി രോമാഞ്ചം കൊണ്ട് കൊള്ളും
ഇന്ത്യയില്‍ പ്രാദേശിക നൂല്‍ പാര്‍ട്ടികള്‍ കേന്ദ്രത്തെ വിലപേശി നിയന്ദ്രിക്കുകയാണ് മായാവതിയും, ജയയും, കരുണാനിധിയും, മമതയും, ലാലുവും ജാതിയുടെയും ഭാഷയുടെ പ്രദേശികതയുടെയും പേരില്‍ അപകടകരമായി വളരുന്നു ഭയപ്പെടുത്തുന്നു ചിന്തിപ്പിക്കുന്നു !
മുല്ലപ്പെരിയാറില്‍ ഒരു രാഷ്ട്രീയ പരിഹാരം വിദൂരസ്വപ്നമാത്രമാണ്. നമ്മുക്കിനി പ്രതീക്ഷവക്കാന്‍ സുപ്രീം കോടതി മാത്രമേ ഉള്ളൂ . അതുവരെ നാട്ടിലെ സകല വൃത്തികെട്ട രാഷ്ട്രീയക്കാരും കേറി നിരങ്ങി ചൊറിച്ചിലു വന്നു മുല്ലപ്പെരിയാറിനു കുലുങ്ങാന്‍ തോന്നരുതേ എന്റെ ശ്രീപത്മനാഭാ !!
വാല്‍കഷണം : മുല്ലപ്പെരിയാര്‍ വറ്റിക്കാന്‍ ഒരേ ഒരു വഴിയെ ഉള്ളൂ .
കേരളത്തിന്റെ ക്രിസ്മസ് , ന്യൂ ഇയര്‍ ആഘോഷങ്ങള്‍ മുല്ലപ്പെരിയാരിലേക്ക് മാറ്റുക ഡാമിന്റെ അക്കരക്കും ഇക്കരക്കും ഓരോ ബിവറേജു ഔട്ട് ലെറ്റുകള്‍ തുടങ്ങുക. ചാലക്കുടിയില്‍ നിന്നും ബസ് സര്‍വിസ് നടത്തുക. മലയാളി ഉത്സാഹിച്ചാല്‍ ഡാം മുതല്‍ കടല്‍ വരെ മിക്സ് ചെയ്തു കുടുച്ചു വറ്റിക്കാം
ശുഭം
തമിഴ് നാടിന്റെ രാഷ്ടീയം വിവരിച്ച പഴയ പോസ്റ്റ്
മുല്ലപെരിയാരിനെ കുറിച്ചുള്ള പല പോസ്റ്റും മുന്‍പ് വായിച്ചിട്ടുണ്ട്.. പക്ഷെ എല്ലാതിലുമുപരി ഈ പോസ്റ്റ് മികച്ചു നില്‍ക്കുന്നു..
ReplyDeleteജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള രാഷ്ട്രീയക്കാരുടെ നാടകവും, ദേശീയ പാര്‍ടികളുടെ മൌനവും എല്ലാം വ്യക്തമായി തന്നെ എഴുതി..
ഒരു ദുരന്തം സംഭവിക്കുമോ എന്ന് ഇന്നെനിക്കും പേടിയുണ്ട് കാരണം,ഇങ്ങനെ പോകുകയാണെങ്കില്‍ ഇതിനു ഒരു പരിഹാരം ഇപ്പോഴേ കാണുമെന്ന് പ്രദീക്ഷയില്ല..
ഇങ്ങനെയൊരു അവസ്ഥയില്‍ വാല്കശ്നതില്‍ പറഞ്ഞ തമാശ പോലും ആസ്വദിക്കാന്‍ കഴിയുന്നില്ല.. എങ്കിലും അങ്ങനെ വല്ലതുമേ ഇനി നമ്മളെ രക്ഷിക്കാന്‍ പറ്റുകയുള്ളൂ എന്ന് തോന്നുന്നു...
സുഹൃത്തെ.. നല്ല പ്രതികരണം... അഭിനന്ദനങ്ങള്‍..
തമിഴ്നാട്ടിലെ സാധാരണക്കാരായ ജനങ്ങള്‍ക്ക് ഇപ്പോഴും കാര്യത്തിന്റെ ശരിയായ ഗൌരവത്തെ കുറിച്ച് അറിയില്ല. കേരളം ഇല്ലാത്തത് പെരുപ്പിച്ചു കാണിക്കയാണ് എന്നാണ് അവരുടെ ധാരണ. ഈ ഡാം പൊട്ടിയാല്‍ കേരളത്തിന്റെ നല്ലൊരു ഭാഗം നാമാവശേഷമാകും എന്നോ അവരുള്പ്പെടെ ഭീകരമായ കെടുതികള്‍ നേരിടേണ്ടി വരുമെന്നോ അവര്‍ മനസ്സിലാക്കുന്നില്ല. തമിഴരെ കാര്യം പറഞ്ഞു മനസ്സിലാക്കാനുള്ള നേരം ഇനിയേതാലും നമുക്കില്ല, സ്വരക്ഷയെങ്കിലും നോക്കണ്ടേ.. രാഷ്ട്രീയ കക്ഷികളും, കോടതിയുമൊക്കെ കളി നിര്‍ത്തുമ്പോഴേക്കും കാര്യങ്ങള്‍ കൈ വിട്ടു പോകും, \
ReplyDeleteഈ ഡാം തമിഴ്നാട്ടില്‍ ആയിരുന്നെങ്കില്‍ ഇതാവുമായിരുന്നില്ല അവസ്ഥ! നമ്മള്‍ക്ക് വെള്ളം കിട്ടുന്നുണ്ടോ എന്ന് പോലും അവര്‍ നോക്കില്ല, ഇപോഴേക്കും ഡാമിന്റെ പണി തുടങ്ങിയേനെ/.. എന്തിനു പറയുന്നു മറ്റേതൊരു സംസ്ഥാനം ആയിരുന്നെങ്കിലും അതെ ഇതാവില്ല അവസ്ഥ. ഇപ്പോള്‍ പറയുന്നതൊന്നും തിരുത്തിപ്പറയാന്‍ ഹൈക്കോടതി ഇരിക്കുന്ന സ്ഥലം പോലും ഉണ്ടാവില്ല. ഇത് കേരളത്തില്‍ മാത്രമേ നടക്കൂ..
വന്യജീവികള്‍ക്ക് ശല്യമാവും എന്നതിന്റെ പേരില്‍ കര്‍ണാടക സര്‍ക്കാര്‍ ദേശീയ പാതയില്‍ രാത്രിയാത്രാ നിരോധനം ഏര്‍പ്പെടുത്തി. അതിന്റെ പൊല്ലാപ്പ് ഇന്നും മലബാറുകാര്‍ അനുഭവിക്കുന്നു, നോക്കുകുത്തികളായി നില്‍ക്കാനേ നമ്മുടെ സര്‍ക്കാരിനു കഴിഞ്ഞുള്ളു..
അവര്‍ മൃഗങ്ങള്‍ക്ക് നല്‍കുന്ന പരിഗണന എങ്കിലും നമ്മുടെ സര്‍ക്കാരിനു ഈ 35 ലക്ഷം വരുന്ന ജനങ്ങള്‍ക്ക് നല്കിക്കൂടെ.. 5 വര്ഷം കഴിഞ്ഞു വീണ്ടും വോട്ട് ചെയ്തു ജയിപ്പിക്കനെങ്കിലും ആള് വേണ്ടേ,,
കഷ്ടം തന്നെ.. സങ്കടം തോന്നുന്നു.. ഇതാണല്ലോ പ്രബുദ്ധ കേരളം... സാക്ഷരകേരളം..
അവന്തിക പറഞ്ഞത് തന്നെ കാര്യം, ഇത് മറ്റേതു സംസ്ഥാനത്തായിരുന്നെങ്കിലും ഇതിനോടകം പരിഹാരം കണ്ടേനെ.. ഇതൊക്കെ കേരളത്തിലെ നടക്കൂ :(
ReplyDeleteനല്ല പോസ്റ്റ് മധു..
പറഞ്ഞതെല്ലാം സത്യം ..
ReplyDeleteസങ്കടവും ദേഷ്യവും എല്ലാം തന്നെയാണ് തോനുന്നത് .
പോസ്റ്റ് ഇഷ്ടായി ..
അവന്തികയും,സതീഷൻ ഭായിയും പറഞ്ഞ അഭിപ്രായത്തോട് ഞാനും യോജിക്കുന്നു. നമ്മൾ ഇവിടെ കിടന്നു മുറവിളി കൂട്ടിയിട്ടു ഒരു കാര്യവുമില്ല. ഭരിക്കുന്നവർ ഇത്രയൊക്കെ നടന്നിട്ടും കുലുങ്ങുന്നില്ല. ഡാം കുലുങ്ങിയാലും കേന്ദ്രവും, തമിഴ് നാട് ഭരണ കൂടവും അനങ്ങില്ല.
ReplyDeleteഅണപൊട്ടിയാലും ഇല്ലെങ്കിലും മുല്ലപ്പെരിയാർ നമുക്കൊരു പാഠമാണ്. തിക്തമായ അനുഭവങ്ങൾ എഴുതിപ്പഠിപ്പിച്ച വലിയൊരു പാഠം..
ReplyDeleteഅർഹമായതു തട്ടിപ്പറിച്ചെടുക്കുമ്പോഴും പ്രതികരിക്കാൻ കഴിയാത്ത മനസ്സിൽ നിന്നും, പ്രാണൻ കയ്യിലെടുത്തു മുറവിളി കൂട്ടുമ്പോഴും നിസ്സംഗതയോടെ നോക്കി നിൽക്കുന്ന ഭരണകൂടത്തിൽ നിന്നും, അക്ഷരാർത്ഥത്തിൽ തന്നെ ഡാം പൊട്ടുമ്പോൾ മണലൂട്ടുന്ന മാധ്യമങ്ങളിൽ നിന്നും, അവസരം മുതലാക്കി വിഷം ചീറ്റുന്ന പരമ ചെറ്റകളായ സമുദായ നേതാക്കളിൽ നിന്നും, നമുക്കൊന്നിനും ഒന്നിനും കഴിയുന്നില്ലല്ലോ എന്നുള്ള ആത്മനിന്ദയിൽ നിന്നുമൊക്കെ പഠിച്ചെടുക്കുന്ന ഒരു പാഠം.തലമൊട്ടയായ ശേഷം കിട്ടുന്ന ചീപ്പു പോലെ ഒരു പക്ഷേ ഉപയോഗമില്ലാത്ത ഒരു പാഠം
മറ്റൊരു പോസ്റ്റിലെഴുതിയ കമന്റ്..
മുല്ല്ലപ്പെരിയാർ വിഷയത്തിൽ ഇങ്ങനെ രാഷ്ട്രീയക്കാരെ കുറ്റം പറഞ്ഞോണ്ട് ഇരുന്നിട്ട് കാര്യമില്ല. അതൊരു പരിഹാരമല്ലല്ലോ. അവർ അനങ്ങുന്നില്ലെങ്കിൽ ജനങ്ങൾ ഇറങ്ങണം. പ്രതിഷേധവും പ്രക്ഷോഭവും ശക്തമാക്കണം. പക്ഷെ അക്രമം പാടില്ല. അതിർത്തിയിൽ താമസിക്കുന്ന തമിഴരെ ദ്രോഹിച്ചുകൊണ്ടുമാകരുത് അത്.
ReplyDeleteഭീതിയില്‍ അവസാനിയ്ക്കുന്ന നിസ്സഹായതയുടെ ദിനങ്ങള്‍ ..
ReplyDeleteപ്രാര്‍ത്ഥനകള്‍....!
@ഖാദു : സന്തോഷം
ReplyDelete@ അവന്തിക : പറഞ്ഞതോകെ ഒരു പരിധി വരെ സമ്മതിക്കുന്നു കാവേരി ജല തര്‍ക്കത്തില്‍ ഉണ്ടായ ക്ഷീണം മുല്ലപ്പെരിയാറില്‍ തീര്‍ക്കാനാണ് തമിഴ് രാഷ്ട്രീയകാരുടെ ശ്രമം.
@ ലിപി ചേച്ചി , @ സതീശന്‍ @ പ്രവാഹിനി : ഉം
@പഥികന്‍ : സാരമില്ല പക്ഷെ പറഞ്ഞത് നഗ്നമായ ഒരു സത്യം
@ ഗീതചേച്ചി : കേരളം ഒന്നായി സമരത്തിനു ഇറങ്ങണം അതാണ് പുണ്യാളന്റെ ആഗ്രഹം ഒറ്റ തിരിഞ്ഞു ഒരു പ്രതിഷേധം ഒരു ഫലവും ചെയ്യില്ല
@വര്ഷിണി & വിനോദിനി : സന്തോഷം
എന്റെ പോസ്റ്റ് വായിച്ചു അഭിപ്രായം പങ്കുവച്ച എല്ലാ സുഹൃത്തുകള്‍ക്കും നന്ദി സന്തോഷം വീണ്ടും വരണെ !!
മുല്ലപ്പെരിയാര്‍ ഡാമിനു യാതൊരു കുഴപ്പവുമില്ല എന്നതാണ് വാസ്ഥവം . ഇവിടെ വെറുതെ കുറേ പേര്‍ വെറുതെ ഇപ്പൊ ഡാം പൊട്ടും എന്നു പറാഞ്ഞ് ആളുകളെ പറ്റിച്ച് യഥാര്‍ഥ പ്രശ്നങ്ങളില്‍ നിന്നു ജനശ്രദ്ധ തിരിച്ചുവിടാന്‍ ശ്രമിക്കുക മാത്രമാണ് ചെയ്യുനത്.
ReplyDeleteമുല്ലപ്പെരിയാറില്‍ അപകടമുണ്ടാവാനുള്ള ഒരേയൊരു സാധ്യത ശക്തമായ ഭൂകമ്പമാണ്. ഏതൊരു ജലസഭരണിക്കും ഭൂകമ്പം ഒരു ഭീഷണിതന്നെയാണ്. ഇതു മുല്ലപ്പെരിയാറിന്റെ മാത്രം പ്രശ്നമല്ല.
ഒരു പണിയുമില്ലാതെ എന്തെങ്കിലും പ്രശ്നത്തിനു പിന്നാലെ അലമുറയിട്ടു നടക്കുക എന്ന മലയാളിയുടെ സ്വഭാവത്തിന്റെ ഫലമാണ് ഇപ്പൊ കാണുന്ന ഈ വെപ്രാളവും പരാക്രമവുമ്മെല്ലാം . വിഷമിക്കനും ചര്‍ച്ച ചെയ്യാനും എന്തെങ്കിലും കാരണം വേണമല്ലോ നമ്മുക്ക്. ചൂടുപിടിച്ചുനില്‍ക്കുന്ന പ്രശ്നങ്ങളില്‍ എന്തെങ്കിലും അഭിപ്രായം പറഞ്ഞില്ലെങ്കില്‍ അതൊരു കുറച്ചിലല്ലേ നമ്മുക്കു.
മുല്ലപ്പെരിയാര്‍ ഡാമിന്റെ അവസ്ഥയെക്കുറിച്ചോ ഈ പ്രശ്നത്തെക്കുറിച്ചോ കാര്യമായി ഒന്നും അറിഞ്ഞുകൂടാത്തവരാണ് മുദ്രാവാക്യങ്ങളുമായി ഇറങ്ങിയിരിക്കുന്നവരില്‍ ഭൂരിഭാഗവും എന്നതാണ് സത്യം . വെള്ളത്തിന്റെ കിടപ്പും ഡാമിന്റെ നിര്‍മാണത്തിലെ പ്രത്യേകതയും കാരണം സ്വാഭാവികമായ ചുറ്റുപാടുകളില്‍ ഡാ തകരുക എന്നത് അസംഭവ്യമാണെന്നു തന്നെ പറയാം . എന്നാല്‍ ഭൂകമ്പം ഉണ്ടായാല്‍ സംഗതി മറിച്ചാവും .
എന്നാല്‍ ശക്തമായ ഭൂകമ്പം ഉണ്ടാവാന്‍ സാധ്യതയുള്ള പ്രദേശമല്ല മുല്ലപ്പെരിയാറിന്റേത്. എന്നാല്‍ ഈ വസ്തുതകളൊന്നും രഷ്റ്റ്രീയ കാരണങ്ങളാല്‍ പരസ്യമായി പറയാന്‍ ആരും തയാറല്ല . അതിനാല്‍ ഈ തെറ്റിദ്ധരിപ്പിക്കല്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നു. ഇപ്പോള്‍ എ ജിക്കു നേരെ ഉണ്ടായ വിമര്‍ശനങ്ങള്‍ ഇതിനു ഉദാഹരണമാണ്. അദ്ദേഹം പറഞ്നജ്തു സത്യം മാത്രമാണ്. അതിന്റെ പേരില്‍ അദ്ദേഹത്തെ ക്രൂശിക്കാനാണ് എല്ലവരും ശ്രമിച്ചത്. അതുകൊണ്ടുതന്നെ രാഷ്ട്ട്രീയക്കാര്‍ക്കും മറ്റു നേതാക്കള്‍ക്കും പരസ്യമായി സത്യം വിളിച്ചു പറയാന്‍ കഴിയില്ല. തങ്ങള്‍ ജനങ്ങളോടൊപ്പമാനെന്നു പറഞ്ഞു അവരും സമരങ്ങളുടെ മുന്‍പന്തിയില്‍ ഇടം പിടിക്കുന്നു. ഇതൊക്കെ ക്കണ്ട് സാധാരണക്കാരായ ജനം മുഴുവന്‍ എന്തോ വലിയ കാര്യം സംഭവിക്കാന്‍ പോകുന്നു എന്ന മട്ടില്‍ ചര്‍ച്ചിക്കുന്നു.
ഏറിയാല്‍ ഏതാനും ദിവസങ്ങള്‍ കൂടി.. അതു കഴിയുമ്പോള്‍ ആര്‍ക്കും വേണ്ടാത്ത ചവറാകും ഈ മുല്ലപ്പെരിയാര്‍ . പുതിയ എന്തെങ്കിലും വിഷയം വരുമ്പോള്‍ അതിന്റെ പിന്നാലെ പോകണമല്ലോ. സംശയമില്ല.
പ്രിയപ്പെട്ട പുണ്യവാളന്‍,
ReplyDeleteപോസ്റ്റിനെക്കാള്‍ ഇഷ്ട്ടമായത്,വാല്‍ക്കഷണം...!
കാര്‍ട്ടൂണ്‍ വര വാചാലം...
അക്ഷരതെറ്റുകള്‍ ഒഴിവാക്കുമല്ലോ...
സമകാലീന വിഷയത്തിന്റെ ഗൌരവം വായനക്കാരനിലേക്ക് എത്തിച്ചതിനു അഭിനന്ദനങ്ങള്‍...!
സസ്നേഹം,
അനു
കലുപ്പ് : താങ്കളുടെ കൌതുകമുള്ള പേര് പോലെ കലുപ്പുകള്‍ തീരുന്നില്ല അല്ലെ ഹ ഹ ഹ !!
ReplyDeleteപറഞ്ഞു പറഞ്ഞു ഇപ്പോ ഡാമിന് സത്യത്തില്‍ വല്ല കുഴപ്പവും ഉണ്ടോ എന്ന് സംശയിച്ചു പോകുന്ന അവസ്ഥയില്‍ എത്തിയിരിക്കുന്നു കാര്യങ്ങള്‍. എന്താ ചെയ്യുക എന്ത് തന്നെയായാലും ഇത്രയും കാല പഴക്കം ഉള്ള ഡാം സംശയത്തിന്റെ പേരില്‍ ആണേല്‍ പോലും പൊളിച്ചു പുതിയ ഡാം പണിയുന്നതില്‍ ഒരു തെറ്റും ഇല്ല മനസമാധാനം ആണല്ലോ സുഹൃത്തെ വലുത് . എന്തിനും ഒരു കാലാവധി ഇല്ലെ !!
താങ്കള്‍ ശേഷം പറഞ്ഞ കാര്യങ്ങള്‍ ഒരു സത്യം തന്നെയാണ് ..
ഏതായാലും വായിച്ചതിലും അഭിപ്രായം തുറന്നു പറഞ്ഞതിലും സന്തോഷം
വളരെ നല്ല ബ്ലോഗ് .. അവസാനം ആ ബേബി ഡാം എന്ന് പറയുന്ന സാധനം ജനങ്ങള്‍ കുത്തി പൊളിക്കും.. അതോടെ തീരും എല്ലാ പ്രശ്നങ്ങളും.. വെള്ളം സുഖമായി ഒഴുകി ഇടുക്കിയില്‍ എത്തും.. തമിള്‍ നാടിന്‍റെ അനുമതിയും വേണ്ടാ..
ReplyDeleteഡാമിനു കുഴപ്പമുണ്ടോ എന്നു ചോദിച്ചാല്‍ കാലപ്പഴക്കത്താല്‍ സ്വാഭാവികമായി ഉണ്ടാകാവുന്ന എല്ലാ കുഴപ്പങ്ങളും ഉണ്ട്. ചോര്‍ച്ചയും വിള്ളലുകളുമെല്ലാം അതിന്റെ ലക്ഷണങ്ങളാണ്. അതു നാള്‍ക്കുനാള്‍ കൂടിക്കൊണ്ടിരിക്കുകയും ചെയ്യും . എന്നാല്‍ ഇതൊന്നും ഡാമിന്റെ തകര്‍ച്ചയുക്കും അതുവഴിയുണ്ടാവുന്ന ശക്തമായ വെള്ളപ്പാച്ചിലിനും പ്രളയ്ത്തിനുമൊന്നും വഴിവെക്കുന്നതല്ല. സിനിമകളില്‍ കാണുന്നപോലുള്ള ഡാം തകര്‍ച്ചയും വെള്ളപ്പൊക്കവുമൊന്നും ഒരിക്കലും സംഭവിക്കില്ല. റിക്ച്ചര്‍ സ്കെയിലില്‍ 6 തീവ്രതയ്ക്കു മുകളിലുള്ള ഭൂകമ്പങ്ങള്‍ താങ്ങാന്‍ ഡാമിനു ശേഷിയില്ല എന്നണു വിവിധ പഠനങ്ങള്‍ കാണിക്കുന്നത്. ഈ പ്രദേശത്ത് ഉണ്ടായ ഏറ്റവും ശക്തമായ ഭൂകമ്പം 4.5 ആണു. ഇത് 6 നോട് അടുത്താണ് എന്നു തോന്നുമെങ്കിലും ലോഗരിതമിക് സ്കെയിലില്‍ 4.5ഉം 6 ഉം തമ്മില്‍ വലിയ അന്തരമുണ്ട്.
ReplyDeleteമറ്റൊരു രസകരമായ കണക്കാണ് 35 ലക്ഷം ആളുകള്‍ മരിക്കും എന്നത്. ഇതു ആരു എങ്ങിനെ ഉണ്ടാക്കിയ കണക്കാണ് എന്നു മനസ്സിലാവുന്നില്ല. നാലു ജില്ലകള്‍ വെള്ളത്തിനടിയിലാവും എന്നും കേള്‍ക്കുന്നു. കൃത്യമായി കണക്കുകൂട്ടി നോക്കിയില്ലെങ്കിലും ഇടുക്കിയും മുല്ലപ്പെരിയാറും പലതവണ കണ്ടിട്ടുള്ള ആളെന്ന നിലയില്‍ നാലു ജില്ലകളെ ആ വെള്ളം എങ്ങിനെ മുക്കികളയുമെന്നു മനസ്സിലവുന്നില്ല. (രണ്ടു ഡാമുകളിലെ വെള്ളത്തിന്റെ അളവും നാലു ജില്ലകളുടെ ഭൂവിസ്താരവും എടുത്തു എളുപ്പം കണക്കു കൂട്ടി നോക്കവുന്നതേയുള്ളു.) ഈ കണക്കുകള്‍ എല്ലാം കേട്ട് ജനസ്നേഹിയായ നമ്മുടെ ഒരു മന്ത്രിക്കു ഉറങ്ങാന്‍ കൂടി കഴിയുന്നില്ല. പാവം .
ശ്രീമാന്‍ കലുപ്പ് : കലുപ്പില്‍ തന്നെ ഹ ഹ
ReplyDeleteകാലപ്പഴക്കം കൊണ്ടുള്ള വിള്ളല്‍, ചോര്‍ച്ച , ബലക്ഷയം എന്നിവ ഭയപ്പെടേണ്ടതല്ലേ എന്നാണു സധാരണക്കാരന്‍ മാത്രമായ എനിക്കും സംശയം ആ സംശയം നമ്മള്‍ എന്തിനു ചുമന്നു നടക്കണം. താങ്കള്‍ പറഞ്ഞതൊക്കെ സാങ്കേതികമായി ശരിയായിരിക്കാം ഇതൊകെ ചിലപ്പോ ബുദ്ധിക്ക് മനസിലായി എന്നിരിക്കും പക്ഷെ മനസിനു മനസിലാക്കില്ല അത് വെറുതെ ഭയപ്പെടും ഭയപ്പെടുത്തി കൊണ്ടിരിക്കും. 6 അടയാളപ്പെടുത്തുന്ന ഒരു കുലുക്കം ഇന്നുണ്ടാകാം നാളെ ഉണ്ടാക്കാം ചിലപ്പോ ഈ നൂറ്റാണ്ടില്‍ ഉണ്ടായില്ലാ എന്നും വരാം. ഇതൊകെ പറഞ്ഞിട്ട് ഇനി വല്ല കാര്യവുമുണ്ടോ എല്ലാ പേരും ഭയപെട്ടു പോയി അത് തന്നെ ഇനി ഒറ്റ ന്യായം പൊളിച്ചെ പറ്റൂ പുതിയ ഡാം കെട്ടിയേ പറ്റൂ പുതിയ കരാറും അതിനുതകുന്ന വ്യവസ്ഥകളും വേണം ...
കണക്കിന്റെ കാര്യം പ്രസക്തമായ ചോദ്യമാണ് ഒരാള്‍ മുപ്പതു ലക്ഷം എന്ന് പറയുന്നു പിന്നെ അത് നാല്‍പ്പതു ലക്ഷം ആയി ഒരിക്കല്‍ മന്ത്രി പറഞ്ഞത്രേ അത് എഴുപതു ലക്ഷം ആണെന്ന് ആവോ സത്യത്തില്‍ സുഹൃത്തെ ആര്‍ക്കും ഒരു കണക്കും ഡാമിനെ കുറിച്ച് വ്യക്തമായ ഒരു അറിവും ഇല്ല , എന്തായാലും ശുഭാകരമായത് മാത്രം സംഭാവികട്ടെ എന്നാശിക്കാം ...താങ്കള്‍ ഒരു സാങ്കേതിക വിദഗ്ദ്ധന്‍ ആണെന്ന് തോന്നുന്നു ജയാമ്മ എത്ര തന്നു ഹ ഹ ഹ
വിച്ചു: ബേബി ഡാം പൊളിക്കും എന്നൊന്നും ഉറക്കെ പറയല്ലേ എന്റെ വിച്ചു കുട്ടാ , അത് പടക്ക ശാലയ്ക്ക് തീ കൊടുക്കുന്ന പോലെ ആയി പോകും തമിഴന്മാര്‍ മൊത്തം നാല് പാട് നിന്നും കേരളത്തെ ചുട്ടു ചാമ്പല്‍ ആക്കും സഹാസത്തിനൊക്കെ പോയാല്‍
എന്റെ സാഹസം വായിച്ചതിലും അഭിപ്രായം പറഞ്ഞതിലും സന്തോഷം
എന്തിനാണ് അന്തര്‍സംസ്ഥാന നദീജല കരാര്‍ എന്ന ഏര്‍പ്പാട് കൊണ്ടു നടക്കുന്നത് എന്ന് മനസ്സിലാകുന്നില്ല. ഫെഡറല്‍
ReplyDeleteസംവിധാനം ഉള്ള നമ്മുടെ നാട്ടില്‍ കുറെ കാര്യങ്ങള്‍ കേന്ദ്രത്തിന്‍റെ ചുമതലയിലും കുറെ അതാത് സംസ്ഥാനങ്ങളുടെ ചുമതലയിലും ബാക്കി രണ്ടുകൂട്ടര്‍ക്കും എന്നാണല്ലോ. അന്തര്‍സംസ്ഥാന നദീജല വിതരണം കേന്ദ്രത്തിന്‍റെ കീഴിലുള്ള വകുപ്പ് ആക്കുക. ഡാം നിര്‍മ്മിക്കുന്നതും ജലവിതരണം
നടത്തുന്നതും കേന്ദ്ര സര്‍ക്കാര്‍. അപ്പോഴും തന്‍പിള്ള പൊന്‍ പിള്ളയെന്ന സമീപനം ഉണ്ടാവാനിടയുണ്ട്. എന്നാലും ഇത്തരത്തിലൊരു പ്രതിസന്ധി കൂടാതെ കഴിക്കാം. കോടതി കയറി ഇറങ്ങാതെ പ്രശ്നപരിഹാരം ഉണ്ടാക്കാനും
ആവുമല്ലോ.
( നമ്മുടെ നാട്ടില്‍ പെയ്യുന്ന വെള്ളം ഉപയോഗിക്കുന്ന സ്ഥലം
നമ്മുടെ സംസ്ഥാനത്തിന്‍റേതാവണം എന്ന് ആരോ എഴുതിയത് വായിച്ചു ).
ലേഖനവും അതില്‍ ചേര്‍ത്ത കാര്‍ട്ടൂണ്‍സും നന്നായിരിക്കുന്നു. വാല്‍ക്കഷ്ണത്തില്‍ കൊടുത്ത സജ്ജെഷന്സും ഉഗ്രന്‍.
ReplyDeleteഈ ഡിസംബര്‍ സുനാമി യുടെ മറ്റൊരു മുഖമായ് "മുല്ലപ്പെരിയാര്‍ ദുരന്തം" എന്ന പേരില്‍ നമ്മുടെ മുമ്പില്‍ വരാതിരിക്കട്ടെ .......
ReplyDeleteപുണ്യാളൻ..
ReplyDeleteകേന്ദ്രൻസ് ഇടപെട്ട് തീർക്കാവുന്ന നിസ്സാരമായ കാര്യമാണ് മുല്ലപ്പെരിയാർ വിഷയം..
ജലം (ഏതുവിധത്തിലുള്ളതായാലും) കേന്ദ്രൻസിന്റെ അധികാരപരിധിയിലാക്കുന്നതിനുള്ള ഭരണഘടനാഭേദഗതി ബില്ല് ഹസ്തിനപുരം കൊട്ടാരക്കെട്ടിൽ ഉറങ്ങുന്നുണ്ട്.!! അതനുസരിച്ച് മുല്ലപ്പെരിയാർ തടാകം കുപ്പിവെള്ളക്കമ്പനിക്കാർക്ക് തീരെഴുതിക്കൊടുത്താൽ ആർക്കും പ്രതിരോധിക്കാനാനാവില്ല..അതിനുവേണ്ടതൊക്കെ കേന്ദ്രൻസ് നോക്കിക്കൊള്ളും.!!
ഈ തീരുമാനമെടുക്കാൻ വേണ്ടപ്പെട്ടവർക്ക് ഒരു മിനിട്ടുമാത്രം മതി..!!
-----
താങ്കളുടെ ലേഖനവും അതോടൊപ്പമുള്ള ചിത്രീകരണവുമെല്ലാം വളരെ നന്നായിട്ടുണ്ട്.
എല്ലാവിധ നന്മകളും നേരുന്നു.
ആശംസകൾ.
dasan unni : ചേട്ടാ താങ്കളുടെ നിര്‍ദേശം വളരെ വിലപ്പിടിച്ചതാണ് ! നട്ടെലുള്ള ഒരു ഭരണാധികാരി നമ്മുകില്ലാതെ പോയി അതാണ് നമ്മുടെ ശാപം !
ReplyDeleteഡോക്ടര്‍ : സന്തോഷം ഞാനും ഹാപ്പി
ശീതള്‍ : അങ്ങനെ വരാതിരിക്കാന്‍ പ്രാര്‍ത്ഥിക്കാന്‍ ആല്ലേ നമ്മുക്ക് ആവു
ഉണ്ണി ചേട്ടാ : എത്ര എത്ര സാധ്യതകള്‍ നമ്മുക്ക് മുന്നില്‍ ഉണ്ട് എന്നിട്ടും ഭരണകര്‍ത്താക്കള്‍ അനങ്ങാപറ നയം സ്തീകരിക്കുന്നു ലജ്ജാകരവും വേദനജനകവുമാണ് ! നന്ദി
എന്റെ ലേഖനം വായിച്ച അഭിപ്രായം പറഞ്ഞ എല്ലാപേര്‍ക്കും നന്ദി
ഇപ്പോഴത്തെ ട്രെന്റ് മുല്ലപ്പെരിയാറാണ്... ഇതിന്റെ ഏറ്റവും വലിയ പ്രത്യാഘാതം ഉണ്ടാക്കിയത് സന്തോഷ് പണ്ഢിറ്റിനാണ്.. സന്തോഷ് പണ്ഢിറ്റ് തരംഗം കേരളനാട്ടില്‍ അലയടിച്ചിരുന്ന നേരത്താണ് ഇപ്പോള്‍ ഈ മുല്ലപ്പെരിയാര്‍ പൊന്തിവന്നത്.. അങ്ങനെ ടിയാന്‍ അല്പം സ്വാഹയായി! ഈ പ്രശ്നം ഇന്നും ഇന്നലെയും തുടങ്ങിയതല്ലേ ഉസ്ക്കൂളില്‍ പോകുന്ന സമയത്ത് തന്നെ കേട്ടുകേട്ടു മനസ്സില്‍ തങ്ങിയതാണീ മുല്ലപെരിയാര്‍. ഇരുപത് വര്‍ഷമായി പരിഹരിയ്ക്കപ്പെടാത്ത ഒരു പ്രശ്നം പാവം ഊമനും ജോസപ്പേട്ടനും വിചാരിച്ചാലുണ്ടോ നടക്കണ്.. ഇനിയിപ്പോ ഡാം പണി തുടങ്ങിയാല്‍ തന്നെ അതിന്റെ എല്ലാ പണികളും തീര്‍ന്ന് ഒരു ഡാമായി രൂപാന്തരപ്പെടുവാന്‍ വര്‍ഷങ്ങളെടുക്കും.. അപ്പോഴേയ്ക്കും ആ ഡാമും, ഈ ഡാമും പൊട്ടും.. എന്തായാലും ഒരു പൊട്ടല് ഉറപ്പാ.. ഈ പ്രശ്നത്തില്‍ ഏറ്റവും വികാരഭരിതരായി കണ്ടത് സൈബര്‍ ലോകത്തെ വികാരജീവികളാണ്, ഇതുകൊണ്ട് ഒരു ഗുണമുണ്ടായതിപ്പോ തമിഴ് നാട്ടില്‍ പഠിയ്ക്കുന്ന മലയാളി പയ്യന്മാര്‍ക്ക് മിണ്ടിയാല്‍ തമിഴന്മാരുടെ ബൂസ്റ്റാ.. നത്തിംഗ് വില്‍ ഹേപ്പണ്‍.. ജീര്‍ണ്ണീച്ച ഒരു സര്‍ക്കാറും, ചോരകുടിയന്മാരായെ ഭരണകര്‍ത്താക്കളുമുള്ള ഈ നാട്ടില്‍ മുപ്പത് ലക്ഷമല്ല, മുപ്പത് കോടിയുടെ ആളപായമുണ്ടെന്നറിഞ്ഞാലും ഒന്നും നടക്കില്ല! ഡാമിന് പൊട്ടാനാണ് യോഗമെങ്കില്‍ അത് പൊട്ടുക തന്നെ ചെയ്യും.. ഒന്നുമില്ലാത്ത അവസ്ഥയില്‍ വിധിയ്ക്ക് വിട്ടുകൊടുക്കുന്ന ഒരു പരിപാടിയുണ്ടല്ലോ; ഇതും വിധിയ്ക്ക് വിട്ടുകൊടുക്കാം..
ReplyDeleteമലയാളി ഉത്സാഹിച്ചാല്‍ ഡാം മുതല്‍ കടല്‍ വരെ മിക്സ് ചെയ്തു കുടുച്ചു വറ്റിക്കാം ....!!!
ReplyDeleteകലിപ്പ് എന്ന പേരായ സുഹൃത്തുമായി മുകളില്‍ ഞാന്‍ നടത്തിയ ആശയ സംവദത്തിലെ അദ്ദേഹത്തിന്റെ അവസാന മറുപടി :
ReplyDeleteസുഹ്രുത്തേ, ഭൂമികുലുക്കം ഉണ്ടാവുന്ന കാര്യം പറയുകയാണെങ്കില്‍ ചിലപ്പൊള്‍ അതിലും വലിയ ഭൂമികുലുക്കം ഉണ്ടാവാം . അപ്പോള്‍ നാമുണ്ടാക്കിയ പഴയ കെട്ടിടങ്ങളെല്ലാം തകര്‍ന്നുവീഴാം . ഭൂമികുലുക്കത്തെ പ്രതിരോധിക്കാന്‍ രൂപകല്‍പന ചെയ്ത കെട്ടിടങ്ങളൊഴിച്ച് ബാക്കിയെല്ലാം ഇപ്പോളേ തകര്‍ത്തുകളയണോ.. ഒരുപക്ഷേ 7.5 ശക്തിയുള്ള ഒരു ഭൂകമ്പത്തില്‍ ഇടുക്കി ഡാമും തകരാം . അപ്പോള്‍ അതിനെതിരെയും സമരം വേണ്ടിവരും . മാത്രമല്ല പുതിയ ഡാം അവിടെ ഉണ്ടാക്കിയാലും ഇതു തന്നെ അവസ്ഥ.
ഞാന്‍ ഒരു സാങ്കേതിക വിധഗ്ദ്ധനൊന്നുമല്ല. അണക്കെട്ടു പൊട്ടി വെള്ളം നിറയുന്ന സീനുകള്‍ സിനിമയില്‍ കാണുന്നപോലെ അല്ല യഥാര്‍ഥത്തില്‍ സംഭവിക്കുന്നത് . ഡാമില്‍ വലിയ വിള്ളലുകള്‍ ഉണ്ടായാല്‍ അതിലൂടെ ശക്തിയായി ജലം പ്രവഹിക്കുകയും ചെയ്യും . എന്നാല്‍ ഇതിന്റെ ഫലമായി ഡാ മുഴുവന്‍ ഒറ്റയടിക്ക് തകര്‍ന്നുവീഴില്ല. വിള്ളലിന്റെ വലുപ്പം തന്നെ കൂടണം എന്നു നിര്‍ബന്ധമില്ല. അഥവാ കൂടിയാല്‍ തന്നെ അതു വളരെ ചെറിയ തോതിലായിരിക്കും . സാങ്കേതികവിദഗ്ദ്ധന്മാര്‍ Dam Faliure Analysis നടത്തട്ടെ. അപ്പോള്‍ വിശദമായി അറിയാന്‍ കഴിയുമല്ലോ.
പിന്നെ ഭയം .. അതു കഴിഞ്ഞ ഒരു മാസമായി തുടങ്ങിയതാണ്. അടുത്ത ഒരു മാസത്തിനുള്ളില്‍ മാറിക്കോളും .
hridayam niranja xmas, puthuvalsara aashamsakal................
ReplyDeleteമുല്ലപ്പെരിയാര്‍ വറ്റിക്കാന്‍ ഒരേ ഒരു വഴിയെ ഉള്ളൂ .
ReplyDeleteകേരളത്തിന്റെ ക്രിസ്മസ് , ന്യൂ ഇയര്‍ ആഘോഷങ്ങള്‍ മുല്ലപ്പെരിയാരിലേക്ക് മാറ്റുക ഡാമിന്റെ അക്കരക്കും ഇക്കരക്കും ഓരോ ബിവറേജു ഔട്ട് ലെറ്റുകള്‍ തുടങ്ങുക. ചാലക്കുടിയില്‍ നിന്നും ബസ് സര്‍വിസ് നടത്തുക. മലയാളി ഉത്സാഹിച്ചാല്‍ ഡാം മുതല്‍ കടല്‍ വരെ മിക്സ് ചെയ്തു കുടുച്ചു വറ്റിക്കാം
YOU SAID IT MURALI MUKUNTHAN
ReplyDeleteMAHDU GOOD POST
ആക്ഷേപ ഹാസ്യ ലേഖനം കൊള്ളാം . സുഹൃത്തേ താങ്കള്‍ ദേശീയ പാര്‍ടികളെ സര്‍വ ആയുധങ്ങളും എടുത്തു കുറ്റപ്പെടുത്തുന്നു . അപ്പോള്‍ പ്രാദേശിക വാദം ആണോ നാടിനു നല്ലത് ? ദേശീയ ക്ഴ്ചപാട് ഉള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് സംസ്ഥാനങ്ങളെ തമ്മില്‍ അടിപ്പിച്ചു വിഷയങ്ങള്‍ പരിഹരിക്കാന്‍ കഴിയില്ല . ദേശീയ തലത്തില്‍ ഈ വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയ ഒരേ ഒരു പാര്‍ട്ടി സി പി ഐ എം ആണ് അത് എന്തെ താങ്കള്‍ കാണുന്നില്ല . കോലം കത്തിച്ചും പരസ്പരം തെറി വിളിച്ചും അല്ല പ്രശ്നം പരിഹരിക്കണ്ടത് . സംസ്ഥങ്ങള്‍ക്ക് മുകളില്‍ കേന്ദ്രം എന്നാ ഒന്ന് ഉണ്ട് അവര്‍ ഇതില്‍ ക്രീയതമ്കമായി ഇടപെട്ടു പ്രശ്നം പരിഹരിക്കണം എന്നും കേരളത്തിലെ ജനങ്ങളുടെ ജീവനും അതേപോലെ തമിഴ് കര്‍ഷകരുടെ വെള്ളവും സംരക്ഷിച്ചു കൊണ്ട് ഒരു പരിഹാരം ഉണ്ടാക്കണം എന്ന് വ്യക്തമായി സി പി ഐ എം പറഞ്ഞട്ടുണ്ട് . ഇതില്‍ ഇടപെടാന്‍ മടിച്ചു നില്‍ക്കുന്നത് കേന്ദ്ര സര്ക്കാര് ആണ് . അവര്‍ക്ക് അവരുടെ നില നില്‍പ്പ് ആണ് പ്രധാന വിഷയം .
ReplyDelete@കലുപ്പ് :ചിലപ്പൊള്‍ അതിലും വലിയ ഭൂമികുലുക്കം ഉണ്ടാവാം . അപ്പോള്‍ നാമുണ്ടാക്കിയ പഴയ കെട്ടിടങ്ങളെല്ലാം തകര്‍ന്നുവീഴാം . ഭൂമികുലുക്കത്തെ പ്രതിരോധിക്കാന്‍ രൂപകല്‍പന ചെയ്ത കെട്ടിടങ്ങളൊഴിച്ച് ബാക്കിയെല്ലാം ഇപ്പോളേ തകര്‍ത്തുകളയണോ..
ReplyDeleteതാങ്കളുടെ ഈ വാക്കുകളെ വളച്ചൊടിച്ചു പറഞ്ഞാല്‍ വേണം എന്നേ ഞാന്‍ പറയു മനുഷ്യ ജീവനാണ് വലുതെന്കില്‍ അത്തരം നിര്മിത്തികള്‍ ഒരു പരീക്ഷണത്തിന് വിട്ടു കൊടുക്കാതെ മാറി പുതിയ നിര്‍മാണ രീതിയില്‍ നിര്‍മ്മികണം എല്ലാ കാര്യവും മമനുഷ്യന് തടഞ്ഞു നിര്‍ത്താന്‍ ആവില്ല പക്ഷെ ചില മുന്‍കരുതലുകള്‍ എടുക്കുന്നതില്‍ ഒരു കുഴപ്പവും കാണുനില്ല
എന്റെ അഭിപ്രായത്തില്‍ ഒരു പരീക്ഷണതിനു വേണ്ടി ഡാം വച്ച് നോക്കി ഇരിക്കുന്നതില്‍ അര്‍ത്ഥമില്ല , ഇനിയുള്ള അവസരങ്ങളില്‍ എങ്കിലും ഇത്തരം വല്യ ഡാമുകള്‍ നിര്‍മ്മിക്കുന്നതില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുന്നതായിരിക്കും നല്ലതെന്നു തോനുന്നു .
@ജയരാജ് ,@ മുരളി മുകുന്ദന്‍ @ കവിയൂര്‍ ജി : സന്തോഷം
ReplyDelete@ കുറുപ്പ് : കുറ്റം പറച്ചില്‍ മലയാളിയുടെ ജന്മ സ്വഭാവം അല്ലെ !
പ്രാദേശിക വാദം ശരിയല്ല എന്നും അത് ഭയപെടുത്തുന്നു എന്നും ഞാന്‍ അവസന വരികളില്‍ പറഞ്ഞത് ശ്രദ്ധിച്ചില്ലേ ,
സത്യത്തില്‍ ദേശിയ കക്ഷികള്‍ ഇപ്പോ ചെയ്യുന്നത് തമ്മില്‍ അടിപ്പിക്കല്‍ അല്ലെ കുറുപ്പേട്ടാ !!
സിപിഎം പറഞ്ഞു എന്നത് നേര് പക്ഷെ ഇങ്ങനെ പറയുമെന്നല്ല മലയാളി കരുതിയത് അത് വ്യക്തം ആയിരുന്നില്ല ശക്തം ആയിരുനില്ല അക്കാര്യം സിപിഎമിന്റെ മുതിര്‍ന്ന നേതാവും പ്രതിപക്ഷ നേതാവായ വിഎസിന് പോലും മനസിലായില്ല ബോദ്ധ്യപ്പെട്ടില്ല അപ്പോഴാണോ സാധാരണക്കാരന്‍ ആയ എനിക്ക് പിന്നെ വിവാദം ആയപ്പോഴും അക്കാര്യം അങ്ങനെ അല്ല എന്ന് വ്യക്തമാക്കാന്‍ പിബി തയ്യാര്‍ ആയിലല്ലോ ഒഴിഞ്ഞു മാറുകയല്ലേ ചെയ്തത് !! പാര്‍ലമെന്റിനു മുന്നില്‍ സമരം ചെയ്ത തമിള്‍ സിപിഎം എംപി മാരെ അനുസരിപ്പിക്കാന്‍ അനുനയിപ്പിക്കാന്‍ എന്തു കൊണ്ട് പിബി ഇറങ്ങിയില്ല രംഗം സംശയാസ്പദം അല്ലെ
ഒരു കാര്യത്തിലെ ആശ്വസിക്കാനുള്ളതു എന്തിലും കേറി ഇടപെട്ടു തല്ലുണ്ടാക്കുന്ന ഡിഫിക്കാര്‍ ഇതില്‍ ബഹളം വച്ചില്ല !
അവസാന വാചകം എനിക്കിഷ്ടായിട്ടോ..നല്ല ഭാഷയും ശൈലിയുമുള്ള താങ്കളുടെ എല്ലാ പോസ്റ്റുകളും നന്നായിട്ടുണ്ട്.
ReplyDeleteഎല്ലാമൊരു നാടകമല്ലേ. ജനങ്ങളെ പറ്റിക്കാൻ. കേരളത്തിൽ എന്തു നടന്നാലും ചോദിക്കാനും , പറയാനുമാരുമില്ല എന്നു തമിഴ്നാടിനും മനസ്സിലായി.
ReplyDeleteഈ വരികളെ പോലെ തന്നെ വരകളിലും വാചാലനാണല്ലോ ഭായ്
ReplyDeleteഅഭിനന്ദനങ്ങൾ...കേട്ടൊ ഗെഡീ