സാധാരണക്കാനു വേണ്ടിയാണെന്ന ഭാവേന നിയമസഭാകക്ഷികള്‍ തമ്മില്‍ സഭയില്‍ അരങ്ങേറുന്ന അസാധാരണമായ ഏറ്റുമുട്ടലുകള്‍ സാധാരണക്കാരന്റെ സകല സമാധാനമാണ് ഇല്ലാതെയാക്കുന്നത് .
അങ്ങനെ ഇന്നവസാനം ബജറ്റിനോപ്പം കുറേ ദിവസത്തേക്കുള്ള യുദ്ധപ്രഖ്യാപനങ്ങളും കൂടെ സഭയില്‍ നിന്നുമുയര്‍ന്നു കേട്ടൂ എവിടെയൊക്കെയാവണം പ്രക്ഷോഭസമരങ്ങളും കല്ലേറും ലാത്തിച്ചാര്‍ജുകളൂമെന്നും എന്നോകെവേണം ഹര്‍ത്താലുകളുമെന്നും ഇനി തീരുമാനിച്ചാല്‍ മതി .
നയപ്രഖ്യാപനം നടത്താനുള്ള അവകാശവും അധികാരവും സര്‍ക്കാരുകളിലിരിക്കുമ്പോള്‍ അതു തടസപ്പെടുത്തുന്നതിനുവേണ്ടിയുള്ള സഭയിലെ അപ്രായോഗികമായ ഇടപെടലുകള്‍ അപലപനീയമായിയെന്നു വീണ്ടും പറയേണ്ടി വരുന്നത് ഖേദകരമാണ് . വര്‍ഷത്തില്‍ അല്പകാലം ഒത്തുചേരുന്ന സഭയില്‍ തുടര്‍ച്ചയായി നടപടികള്‍ തടസപ്പെടുത്തി കലാപമുണ്ടാക്കുന്ന പ്രതിപക്ഷങ്ങളുടെ പ്രവണത അവസാനിപ്പിക്കുവാന്‍ അംഗങ്ങളുടെ അവകാശങ്ങളും അഭിപ്രായങ്ങളും ഹനിക്കപ്പെടാതിരിക്കുന്ന ഒരുവ്യവസ്ഥ കൊണ്ടുവരുകയോ ഉണ്ടെങ്കില്‍ അതു കര്‍ശനമായി നടപ്പാക്കുകയോ വേണമെന്ന് പുണ്യവാളന് ആഗ്രഹിക്കുന്നു .
കാലാകാലങ്ങളായി ബജറ്റ് എന്നത് ഉല്പനവിലനിലവാരം ഉയര്‍ത്തുകയും താഴ്ത്തുകയും ചെയ്യുന്ന വെറും ഒരു പ്രക്രിയയായി മാറിയിരിക്കുന്നു .സര്‍ക്കാരുകളുടെ വരുമാന വര്‍ധനവിന് വേണ്ടി കുറെ നികുതികള്‍ വര്‍ദ്ധിപ്പിക്കുകയും . ജനപ്രിണനത്തിനു വേണ്ടി കുറെയൊക്കെ എടുത്തു കളയുകയും ചെയ്യും .ഫലത്തില്‍ നികുതി ക്രമികരണമല്ല അസമത്വവും അഴിമതിയുമാണെങ്ങും . വില്പനനികുതിയുടെ അടിസ്ഥാനതിലാണ് ഗവര്‍മെന്റുകളുടെ നിലനില്പെന്നതിലൂന്നി തന്നെ പറയുന്നു നികുതിവര്‍ദ്ധനവല്ലാതെ ധനസമാഹരണത്തിനായുള്ള മറ്റൊരു മാര്‍ഗ്ഗം ഫലപ്രദമായി നടപ്പാക്കാന്‍ ആവില്ല എന്നുണ്ടോ ? അതോ അതിനുള്ള ആര്‍ജ്ജവം ഇല്ലാതെ പോകുന്നതാണോ ? ആവോ
ഇന്ന് സഭയില്‍ അവതരിപ്പിച്ച മാണി ബജറ്റ് റെക്കോര്‍ഡു സ്ഥാപിച്ചും ചരിത്രം സൃഷ്ടിച്ചും അനവധിനിരവധി പ്രഖ്യാപനങ്ങള്‍ കൊണ്ടും സമ്പൂഷ്ടമായാതിനോപ്പം അതില്‍ സുന്ദരമായ സ്വപ്നങ്ങളും നിറയെ വാഗ്ദാനങ്ങളുമുണ്ട്
അങ്ങനെ അവതരിപ്പിച്ച ബാജറ്റിലൂടെ പരോക്ഷമായി നനാതുറകളില്‍ പെട്ടവരുടേയും ജീവിതത്തില്‍ നുഴഞ്ഞു കയറിയ വിലകയറ്റമെന്ന ഭീകരന് കൂടുതല്‍ പിടിമുറുക്കുകയാണ് ചെയ്യുക
അതു പോലെ തന്നെ പെന്ഷന് പ്രായം ഏകീകരണത്തിന്റെ പേരില്‍ തന്ത്രപരമായി പെന്ഷന് പ്രായം ഉയര്‍ത്താന്‍ ശ്രമിക്കുന്നത് അംഗീകരിക്കാനാവില്ല . അതുവഴി സര്‍ക്കാരിനുവല്ല നേട്ടവും ഉണ്ടാക്കുമെന്ന് കരുതുന്നുണ്ടെങ്കില്‍ അതുവെറും താല്‍ക്കാലികം മാത്രമായിരിക്കുമെന്നാണെന്റെ നിഗമനം .ക്രയശേഷി കുറഞ്ഞു വരുന്ന ഇത്തരം ജീവനക്കാരന് വീണ്ടും വന്‍ ശമ്പളം പറ്റി ഇരുന്നു നിരങ്ങി കസേര ഒടിച്ചുകളയുമെന്നതിനപ്പുറം നാടിനിവരെ കൊണ്ടൊരു പ്രയോജനവുമുണ്ടാകുകയില്ല. പകരം അടിസ്ഥാന ശമ്പളത്തില്‍കടന്നു കൂടുന്ന ചെറുപ്പകാര്‍ ചുറുച്ചുറുപ്പോടെ സാമൂഹിക പ്രതിബദ്ധത നിലനിര്‍ത്തുമെന്നു പ്രതീക്ഷിക്കുക എങ്കിലുമാക്കാം . പുതിയ കാലഘത്തില്‍ മാനേജ്മന്റ് തന്ത്രം തന്നെ ക്രയശേഷി കുറഞ്ഞ വയസന്മാരെ ഒഴുവാക്കുക എന്നതാണ്
കേരളത്തിന്റെ തൊഴിലില്ലായ്മ വര്‍ദ്ധിച്ചു നില്ക്കുന്നു എന്ന സര്‍വ്വേ റിപ്പോര്‍ട്ട് തലേദിവസം പുറത്ത് വിടുന്ന സര്‍ക്കാര്‍ തന്നെ ഇന്നിങ്ങനെ ഒരു പ്രഖ്യാപനം നടത്തിത് ഞെട്ടലുണ്ടാക്കുന്നു . കേരളത്തിന്റെ അങ്ങോളമിങ്ങോളമുള്ള സകലമാന സര്‍ക്കാര്‍ കാര്യാലയങ്ങളിലും ആയിരകണക്കിന് ഒഴുവുകള്‍ നിലനില്കുമ്പോഴും , പി.എസ്.സി യുടെ കനിവ് തേടി ലക്ഷകണക്കിനു യുവതി യുവാക്കള്‍ കാത്തിരിക്കുമ്പോള്‍ സകലമാനമേഖലകളിലും കരാര്‍ ജീവനക്കാര്‍ പണിയെടുമ്പോഴുമാണ് ഇതിനൊന്നും ഒരു പരിഹാരവും കാണാതെ ജനദ്രോഹകരമായ ഈ നടപടി സ്ഥികരിക്കുന്നത് നിര്‍ഭാഗ്യകരമാണ് .
വാല്‍ക്കഷണം: കേന്ദ്രത്തിലായാലും സംസ്ഥാനത്തിലായാലും എതൊരു സര്‍ക്കാര്‍ എന്തൊകെ വാരി കൊടുത്തിരുന്നാലും ക്രൂരമായി പൈശ്ചാചികമായി മദ്യത്തിനും സിഗരറ്റിനും വിലവര്‍ദ്ധിപ്പിക്കും കേരളത്തിലെ ഭൂരിപക്ഷം വരുന്ന ലഹരി ഉപഭോക്താക്കള്‍ ഈ വേദനകള്‍ ആരോട് പറയും .അവര്‍ക്ക് ചോദിക്കാനും പറയാനും ഇവിടെ ആരും ഇല്ലല്ലോ !!
സുഹൃത്തുകളെ അല്പം കൂടി ബജറ്റ് വിശകലനം ചെയ്യാന്‍ ഉണ്ടായിരുന്നു , അവിചാരിതമായി ഉണ്ടായ കാരണങ്ങളാല്‍ പകുതിക്ക് നിര്‍ത്തുന്നു വരുന്ന രണ്ടു ദിവസം ഓണ്‍ലൈന്‍ ഉണ്ടായി എന്ന് വരില്ല അതിനാല്‍ പോസ്റ്റുന്നു ....ക്ഷമിക്കുമല്ലോ !
പുണ്യാളന്റെ ഹാസ്യ ലേഖനം കുഞ്ഞുകുഞ്ഞിച്ചായന്റെ സങ്കടങ്ങള്‍ , നിയമസഭയിലെ കാഴ്ചകള്‍