നൂറു കണക്കിന് പേര്‍ പിന്തുടര്‍ന്ന് വന്ന പുണ്യവാളന്റെ ഫോളോ ഗഡ്ജെറ്റ്‌ തകരാറില്‍ ആയതിനാല്‍ പ്രിയ സുഹൃത്തുകള്‍ പുണ്യാളനെ ഇ-മെയില്‍ വഴി പിന്തുടരാന്‍ അഭ്യര്‍ത്ഥിക്കുന്നു !! "

Monday 19 March 2012

പ്രഖ്യാപനങ്ങള്‍ ഏറ്റുമുട്ടുമ്പോള്‍


സാധാരണക്കാനു വേണ്ടിയാണെന്ന ഭാവേന   നിയമസഭാകക്ഷികള്‍ തമ്മില്‍  സഭയില്‍   അരങ്ങേറുന്ന അസാധാരണമായ ഏറ്റുമുട്ടലുകള്‍    സാധാരണക്കാരന്റെ സകല സമാധാനമാണ് ഇല്ലാതെയാക്കുന്നത് .

അങ്ങനെ ഇന്നവസാനം  ബജറ്റിനോപ്പം കുറേ ദിവസത്തേക്കുള്ള യുദ്ധപ്രഖ്യാപനങ്ങളും കൂടെ  സഭയില്‍ നിന്നുമുയര്‍ന്നു കേട്ടൂ എവിടെയൊക്കെയാവണം  പ്രക്ഷോഭസമരങ്ങളും  കല്ലേറും  ലാത്തിച്ചാര്‍ജുകളൂമെന്നും എന്നോകെവേണം   ഹര്‍ത്താലുകളുമെന്നും ഇനി തീരുമാനിച്ചാല്‍ മതി .

നയപ്രഖ്യാപനം നടത്താനുള്ള അവകാശവും അധികാരവും സര്‍ക്കാരുകളിലിരിക്കുമ്പോള്‍   അതു തടസപ്പെടുത്തുന്നതിനുവേണ്ടിയുള്ള സഭയിലെ  അപ്രായോഗികമായ ഇടപെടലുകള്‍ അപലപനീയമായിയെന്നു വീണ്ടും പറയേണ്ടി വരുന്നത്‌ ഖേദകരമാണ് . വര്‍ഷത്തില്‍ അല്പകാലം ഒത്തുചേരുന്ന സഭയില്‍   തുടര്‍ച്ചയായി നടപടികള്‍ തടസപ്പെടുത്തി കലാപമുണ്ടാക്കുന്ന പ്രതിപക്ഷങ്ങളുടെ പ്രവണത അവസാനിപ്പിക്കുവാന്‍ അംഗങ്ങളുടെ അവകാശങ്ങളും അഭിപ്രായങ്ങളും ഹനിക്കപ്പെടാതിരിക്കുന്ന ഒരുവ്യവസ്ഥ കൊണ്ടുവരുകയോ ഉണ്ടെങ്കില്‍ അതു കര്‍ശനമായി നടപ്പാക്കുകയോ വേണമെന്ന് പുണ്യവാളന്‍ ആഗ്രഹിക്കുന്നു .

കാലാകാലങ്ങളായി ബജറ്റ്‌ എന്നത് ഉല്പനവിലനിലവാരം ഉയര്‍ത്തുകയും താഴ്ത്തുകയും ചെയ്യുന്ന വെറും ഒരു പ്രക്രിയയായി മാറിയിരിക്കുന്നു .സര്‍ക്കാരുകളുടെ വരുമാന വര്‍ധനവിന് വേണ്ടി കുറെ നികുതികള്‍ വര്‍ദ്ധിപ്പിക്കുകയും . ജനപ്രിണനത്തിനു വേണ്ടി കുറെയൊക്കെ എടുത്തു കളയുകയും ചെയ്യും .ഫലത്തില്‍ നികുതി ക്രമികരണമല്ല അസമത്വവും അഴിമതിയുമാണെങ്ങും . വില്പനനികുതിയുടെ അടിസ്ഥാനതിലാണ് ഗവര്‍മെന്റുകളുടെ നിലനില്പെന്നതിലൂന്നി തന്നെ പറയുന്നു നികുതിവര്‍ദ്ധനവല്ലാതെ ധനസമാഹരണത്തിനായുള്ള മറ്റൊരു മാര്‍ഗ്ഗം ഫലപ്രദമായി നടപ്പാക്കാന്‍ ആവില്ല എന്നുണ്ടോ ? അതോ അതിനുള്ള ആര്‍ജ്ജവം ഇല്ലാതെ പോകുന്നതാണോ ? ആവോ 


ഇന്ന് സഭയില്‍ അവതരിപ്പിച്ച മാണി ബജറ്റ്‌  റെക്കോര്‍ഡു സ്ഥാപിച്ചും ചരിത്രം സൃഷ്ടിച്ചും  അനവധിനിരവധി  പ്രഖ്യാപനങ്ങള്‍ കൊണ്ടും സമ്പൂഷ്ടമായാതിനോപ്പം  അതില്‍  സുന്ദരമായ സ്വപ്നങ്ങളും നിറയെ വാഗ്ദാനങ്ങളുമുണ്ട്

അങ്ങനെ അവതരിപ്പിച്ച ബാജറ്റിലൂടെ പരോക്ഷമായി നനാതുറകളില്‍ പെട്ടവരുടേയും ജീവിതത്തില്‍ നുഴഞ്ഞു കയറിയ വിലകയറ്റമെന്ന ഭീകരന്‍  കൂടുതല്‍ പിടിമുറുക്കുകയാണ് ചെയ്യുക 

അതു പോലെ തന്നെ പെന്‍ഷന്‍ പ്രായം ഏകീകരണത്തിന്റെ പേരില്‍ തന്ത്രപരമായി പെന്‍ഷന്‍ പ്രായം  ഉയര്‍ത്താന്‍ ശ്രമിക്കുന്നത് അംഗീകരിക്കാനാവില്ല . അതുവഴി സര്‍ക്കാരിനുവല്ല നേട്ടവും ഉണ്ടാക്കുമെന്ന് കരുതുന്നുണ്ടെങ്കില്‍ അതുവെറും താല്‍ക്കാലികം മാത്രമായിരിക്കുമെന്നാണെന്റെ നിഗമനം .ക്രയശേഷി കുറഞ്ഞു വരുന്ന ഇത്തരം ജീവനക്കാരന്‍ വീണ്ടും വന്‍ ശമ്പളം പറ്റി  ഇരുന്നു നിരങ്ങി കസേര ഒടിച്ചുകളയുമെന്നതിനപ്പുറം നാടിനിവരെ കൊണ്ടൊരു പ്രയോജനവുമുണ്ടാകുകയില്ല. പകരം അടിസ്ഥാന  ശമ്പളത്തില്‍കടന്നു കൂടുന്ന ചെറുപ്പകാര്‍ ചുറുച്ചുറുപ്പോടെ സാമൂഹിക പ്രതിബദ്ധത  നിലനിര്‍ത്തുമെന്നു പ്രതീക്ഷിക്കുക എങ്കിലുമാക്കാം . പുതിയ കാലഘത്തില്‍ മാനേജ്‌മന്റ്‌ തന്ത്രം തന്നെ ക്രയശേഷി കുറഞ്ഞ വയസന്മാരെ ഒഴുവാക്കുക എന്നതാണ് 

കേരളത്തിന്റെ തൊഴിലില്ലായ്മ വര്‍ദ്ധിച്ചു നില്‍ക്കുന്നു എന്ന സര്‍വ്വേ റിപ്പോര്‍ട്ട് തലേദിവസം പുറത്ത് വിടുന്ന സര്ക്കാര് തന്നെ ഇന്നിങ്ങനെ ഒരു പ്രഖ്യാപനം നടത്തിത്  ഞെട്ടലുണ്ടാക്കുന്നു . കേരളത്തിന്റെ അങ്ങോളമിങ്ങോളമുള്ള സകലമാന സര്‍ക്കാര്‍ കാര്യാലയങ്ങളിലും ആയിരകണക്കിന് ഒഴുവുകള്‍ നിലനില്കുമ്പോഴും , പി.എസ്.സി യുടെ കനിവ് തേടി ലക്ഷകണക്കിനു യുവതി യുവാക്കള്‍ കാത്തിരിക്കുമ്പോള്‍ സകലമാനമേഖലകളിലും കരാര്‍ ജീവനക്കാര്‍ പണിയെടുമ്പോഴുമാണ് ഇതിനൊന്നും ഒരു പരിഹാരവും കാണാതെ ജനദ്രോഹകരമായ ഈ നടപടി സ്ഥികരിക്കുന്നത് നിര്‍ഭാഗ്യകരമാണ് . 

വാല്‍ക്കഷണം: കേന്ദ്രത്തിലായാലും സംസ്ഥാനത്തിലായാലും എതൊരു സര്‍ക്കാര്‍ എന്തൊകെ   വാരി കൊടുത്തിരുന്നാലും  ക്രൂരമായി പൈശ്ചാചികമായി  മദ്യത്തിനും സിഗരറ്റിനും വിലവര്‍ദ്ധിപ്പിക്കും കേരളത്തിലെ ഭൂരിപക്ഷം വരുന്ന ലഹരി ഉപഭോക്താക്കള്‍ ഈ  വേദനകള്‍  ആരോട് പറയും .അവര്‍ക്ക് ചോദിക്കാനും പറയാനും ഇവിടെ ആരും ഇല്ലല്ലോ   !! 


സുഹൃത്തുകളെ അല്പം കൂടി ബജറ്റ് വിശകലനം ചെയ്യാന്‍  ഉണ്ടായിരുന്നു , അവിചാരിതമായി ഉണ്ടായ കാരണങ്ങളാല്‍   പകുതിക്ക് നിര്‍ത്തുന്നു  വരുന്ന രണ്ടു ദിവസം ഓണ്‍ലൈന്‍ ഉണ്ടായി എന്ന് വരില്ല അതിനാല്‍ പോസ്റ്റുന്നു ....ക്ഷമിക്കുമല്ലോ !

37 comments:

  1. കേന്ദ്രത്തിലായാലും സംസ്ഥാനത്തിലായാലും എതൊരു സര്‍ക്കാര്‍ എന്തൊകെ ഓക്കേ വാരി കൊടുത്തിരുന്നാലും ക്രൂരമായി പൈശ്ചാചികമായി മദ്യത്തിനും സിഗരറ്റിനും വിലവര്‍ദ്ധിപ്പിക്കും കേരളത്തിലെ ഭൂരിപക്ഷം വരുന്ന ലഹരി ഉപഭോക്താക്കള്‍ ഈ വേദനകള്‍ ആരോട് പറയും .അവര്‍ക്ക് ചോദിക്കാനും പറയാനും ഇവിടെ ആരും ഇല്ലല്ലോ !!

    സാധാരണക്കാനു വേണ്ടിയാണെന്ന ഭാവേന നിയമസഭാകക്ഷികള്‍ തമ്മില്‍ സഭയില്‍ അരങ്ങേറുന്ന അസാധാരണമായ ഏറ്റുമുട്ടലുകള്‍ സാധാരണക്കാരന്റെ സകല സമാധാനവും ഇല്ലാതെയാക്കുന്നത് .


    നാടകമേ ഉലകം...!!!

    ReplyDelete
  2. പെൻഷൻ പ്രായം നൂറുവയസാക്കണമെന്ന് ഞാൻ ശക്തിയ്ക്തം ആവശ്യപ്പെടുന്നു. അപ്പോൾ പിന്നെ ആർക്കും പെൻഷനും കൊടുക്കേണ്ടിവരില്ലല്ലോ. കെ.എം.മാണിസാർ സിന്ദാബാദ്. ഉമ്മൻ ചാണ്ടി സാറിന് ഡബിൾ സിന്ദാബാദ്!

    ReplyDelete
  3. വോട്ടു കൊടുത്ത് ജയിപ്പിച്ച് നിയമ സഭേലോട്ട് കെട്ടിയെടുത്തതോടെ അവരൊക്കെ വല്യ പുണ്യാളന്മാരാ...സ്വർഗ്ഗം നേരിട്ട് കണ്ടോര്‌.... നമ്മൾ അനുസരിച്ചാൽ മതി .. തർക്കം പാടില്ല.. തർക്കുത്തരം പാടില്ല..
    ബജറ്റിലങ്ങനെ പലതും പറയും....അവരു മുണ്ടു മുറുക്കിയുടുത്തിട്ട് നടന്നിട്ടാ ബജറ്റിൽ വാരിക്കോരി നിങ്ങൾക്കൊക്കെ തരുന്നതെന്ന് വല്ല വിചാരവുമുണ്ടോ?.. എതിർക്കുന്നവരും അനുകൂലിക്കുന്നവരും സാധാരണക്കാരനു വേണ്ടി ചാവാനും തയ്യാറാവും.. പുണ്യം ചെയ്തോരാ അവരൊക്കെ.. അല്ലാതെ ചുമ്മാ കട്ടിട്ടും ചുട്ടിട്ടും കോടികൾ ബന്ധുക്കൾക്ക് കൊടുക്കാൻ അവർക്ക് പിരാന്താ....!

    പുണ്യാളൻ എന്ന് എഴുതിപ്പിടിപ്പിച്ച് അവരുടെ കുറ്റോം പറഞ്ഞിട്ട് ബ്ളോഗെഴുതീട്ട് എന്തെടുക്കാൻ.. അവരെ പോലെ കണ്ണടച്ചു തുറക്കും മുന്നെ കോടികൾ ഉണ്ടാക്കാനറിയോ താങ്കൾക്ക്?

    ഇല്ലെങ്കിൽ മിണ്ടാതിരിക്ക്യാ..വോട്ടു ചെയ്ക.. ഹർത്താലും ബന്ദും ആവുമ്പോ വീട്ടിലിരുന്ന് ചാനലുകാണുക.. മതി ഇത്രേ വേണ്ടു.. നിങ്ങൾ ജീവിക്കാൻ പഠിച്ചു കഴിഞ്ഞു...

    ReplyDelete
    Replies
    1. ഹ ഹ ഹ , പുണ്യാളന്‍ ഇവിടെ ഇല്ലാ !!

      Delete
  4. സഭയില്‍ കാണിക്കുന്ന നാടകം എണ്ണയാട്ടുകാരന്റെ പഴയ നാടകം പോലെ അല്ലെ.

    നാടകം കളിച്ച്‌ അവന്മാര്‍ അവരുടെ ജീവിതം നന്നാക്കുന്നു നമ്മുടെതു നായ നക്കിയതും ആക്കുന്നു

    ReplyDelete
    Replies
    1. ഇവരെ ഒക്കെ വളര്‍ത്തി വലുതാക്കി സഭയിലേക്ക് ഉയര്‍ത്തി വിടുന്നത് നമ്മള്‍ ജനമല്ലേ പണിക്കര്‍ സാറേ , അവരെ മാത്രം കുറ്റം പറഞ്ഞാല്‍ വല്ല പരിഹാരവും ഉണ്ടാകുമോ ! കുറ്റം നമ്മുടേതും കൂടെ അല്ലെ

      Delete
  5. കേരളത്തിന്റെ തൊഴിലില്ലായ്മ വര്‍ദ്ധിച്ചു നില്‍ക്കുന്നു എന്ന സര്‍വ്വേ റിപ്പോര്‍ട്ട് തലേദിവസം പുറത്ത് വിടുന്ന സര്ക്കാര് തന്നെ ഇന്നിങ്ങനെ ഒരു പ്രഖ്യാപനം നടത്തിത് ഞെട്ടലുണ്ടാക്കുന്നു . കേരളത്തിന്റെ അങ്ങോളമിങ്ങോളമുള്ള സകലമാന സര്‍ക്കാര്‍ കാര്യാലയങ്ങളിലും ആയിരകണക്കിന് ഒഴുവുകള്‍ നിലനില്കുമ്പോഴും , പി.എസ്.സി യുടെ കനിവ് തേടി ലക്ഷകണക്കിനു യുവതി യുവാക്കള്‍ കാത്തിരിക്കുമ്പോള്‍ സകലമാനമേഖലകളിലും കരാര്‍ ജീവനക്കാര്‍ പണിയെടുമ്പോഴുമാണ് ഇതിനൊന്നും ഒരു പരിഹാരവും കാണാതെ ജനദ്രോഹകരമായ ഈ നടപടി സ്ഥികരിക്കുന്നത് നിര്‍ഭാഗ്യകരമാണ് .


    well said

    ReplyDelete
  6. മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ ജലപീരങ്കി പ്രയോഗിച്ചു
    എ.ഐ.വൈ.എഫിന്റെ സെക്രട്ടറിയേറ്റ് മാര്‍ച്ചിനിടെ മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ ജലപീരങ്കി പ്രയോഗിച്ചു. വെള്ളം കയറി നിരവധി മാധ്യമപ്രവര്‍ത്തകരുടെ ക്യാമറകള്‍ കേടായി. പ്രവര്‍ത്തകരെ പിരിച്ചുവിടാനായി പ്രവര്‍ത്തിപ്പിച്ച ജലപീരങ്കി മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ തിരിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് അസി. കമ്മീഷണര്‍ പറഞ്ഞു.

    ക്യാമറകളുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ സമീപിക്കുമെന്ന് പത്രപ്രവര്‍ത്തകയൂണിയന്‍ അറിയിച്ചു. തത്സമയ സംപ്രേക്ഷണം ഒഴിവാക്കാനായിരുന്നു ദൃശ്യമാധ്യമങ്ങളുടെ ക്യാമറയ്ക്കുനേരെ ജലപീരങ്കി പ്രവര്‍ത്തിപ്പിച്ചതെന്ന് ആരോപണം ഉയര്‍ന്നു കഴിഞ്ഞു

    ReplyDelete
    Replies
    1. സത്യം പകര്‍ത്തി ജനപക്ഷതെത്തിച്ചു കൊണ്ടിരുന്ന മാധ്യമ പ്രവര്‍ത്തകാര്‍ക്ക് നേരെ ജലഭീകരന്‍ ഭീകര നൃത്തമാടി എങ്കില്‍ അത് തികതും യാദ്രിചികം ആയിരിക്കണമെന്നില്ല

      കാരണം ഇതൊന്നും അറിയാത്ത കാണാത്ത നഗരം അല്ലല്ലോ നമ്മുടേത്

      Delete
  7. തൊഴില്‍ അന്വേഷിച്ചു നടക്കുന്ന നിരവധി ചെറുപ്പക്കാര് ഉള്ള കേരളം പോലെ ഒരു സംസ്ഥാനത്ത് ഇങ്ങനെ ഒരു തീരുമാനം തൊഴില്‍ രഹിതരായ ആള്‍ക്കാരോട് ഉള്ള വെല്ലുവിളി ആണ് . ചില്ല് മേടയില്‍ ഇരിക്കുന്ന അധികാരികള്‍ക്ക് തൊഴില്‍ രഹിതരുടെ വേദന മനസ്സിലാകില്ല . അത് അനുഭവിച്ചു തന്നെ അറിയണം . ഈ സര്‍ക്കാര്‍ തീരുമാനത്തിന് എതിരെ പ്രതികരിക്കാന്‍ കേരള ജനത തയ്യാറാകണം .വിദ്യ സമ്പന്നരായ ഒരുപാട് തൊഴില്‍ രഹിതര്‍ ഉള്ള കേരളത്തില്‍ തൊഴില്‍ ഇല്ലായിമ പൂര്‍ണ്ണമായും ഇല്ലാണ്ട് ആക്കാന്‍ ഒരു സര്‍ക്കാരിനും കഴിയില്ല . പക്ഷെ ഉള്ള തൊഴില്‍ അവസരങ്ങള്‍ നഷ്ടപെടുത്താതെ ഇരിക്കാന്‍ ആണ് നോക്കണ്ടത് .തെറ്റുകള്‍ക്ക് എതിരെ പ്രതികരിക്കാതെ ഇരിക്കാന്‍ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിനും കഴിയില്ല . ഈ തീരുമാനത്തിന് എതിരെ പ്രതികരിച്ചത് ഇടതു പക്ഷം മാത്രം അല്ല എന്ന് ഇന്നത്തെ പത്ര വാര്‍ത്തകള്‍ ശ്രെധിച്ചാല്‍ മനസ്സിലാകും . മുന്‍വിധിയോടെ ഉള്ള സമീപനങ്ങള്‍ ശെരിയകണം എന്ന് ഇല്ല പുണ്യവാളന്‍ . നിയമസഭയില്‍ പ്രതിഷേധിക്കാന്‍ ഉള്ള അവകാശം സാമാജികര്‍ക്കു ഉണ്ട് . ആ നിലയിലെ അവര്‍ പ്രതിഷേധിച്ചുള്ളൂ .

    ReplyDelete
    Replies
    1. എന്റെ ആ പരാമര്‍ശം ഇന്നലത്തെ സംഭവത്തെ കുറിച്ചായിരുന്നു എന്നവിശ്വാസം നൂറു ശതമാനം ന്യായികരിക്കതകതാണ് ,

      പക്ഷെ പൊതുവേ സീറോ അവര്‍ , ചോദോത്തര വേള തുടങ്ങിയ കേന്ദ്ര സംസ്ഥാന സഭകളിലെ നടപടികള്‍ തടസപ്പെടുത്തുന്ന പ്രവണത പണ്ടും ഉണ്ടായിരുന്നിരിക്കും പക്ഷെ നമ്മള്‍ ഇപ്പൊ കാണുമ്പോ ഒരു വിഷമം അതിനൊപ്പം ഇന്നലെത്തെത് കൂടെ കണ്ടപ്പോ ഞാനത് പറഞ്ഞെന്നെയുള്ളൂ ,

      ഇന്നലെ നടുത്തളത്തില്‍ ഇറങ്ങി സമരം അത്രയ്ക്ക് വേണമായിരുന്നോ എന്ന് ഇപ്പോഴും സംശയിക്കുന്നു

      Delete
    2. ഓരോ വിഷയങ്ങളെ സംബന്ധിച്ച് പ്രതിപക്ഷത്തിന് ഉള്ള എതിര്‍പ്പുകള്‍ പലപ്പോഴും ശക്തമായ പ്രതിഷേധത്തില്‍ കൊണ്ട് എത്തിച്ചട്ടുണ്ട് . അതിനെ സഭ നിര്‍ത്തി വെക്കാത്ത നിലയില്‍ ഉള്ള ബഹളം ആകാതെ നോക്കാന്‍ ഭരണ പക്ഷത്തിനും പ്രതി പക്ഷത്തിനും ബാധ്യത ഉണ്ട് . പരസ്പര ബഹുമാനവും സഹകരണവും ഇല്ലാതെ പോകുമ്പോള്‍ അങ്ങനെ ഉള്ള രംഗങ്ങള്‍ ഉണ്ടാകും

      Delete
  8. വിലകയറ്റം സര്‍ക്കാരിനു പ്രശ്നം അല്ല അവര്‍ക്ക് വലുത് കൊടീശരന്മാരുടെ സന്തോഷം ആണ് എന്ന് കേന്ദ്ര ബാഡ്ജറ്റും തെളിയിച്ചതാണ് . മൂര്‍ക്കാന്‍ പാമ്പിന്റെ കൂട്ടില്‍ നിന്നും മാടപ്രാവിനെ പ്രതീക്ഷിക്കാന്‍ കഴിയില്ല രണ്ടും കൊണ്ഗ്രസ്സു സര്ക്കാര്കള്‍ തന്നെ . കൂടുതല്‍ ക്രീയാത്മകമായ ലേഖനങ്ങള്‍ പ്രതീക്ഷിക്കുന്നു . അഭിനന്ദനങ്ങള്‍

    ReplyDelete
    Replies
    1. മുകേഷ്‌ അബാനി ഒരു ഇന്റര്‍നെറ്റ് കമ്പനി വിലകെടുത്തപ്പോ എല്ലാരും ആഘോഷിച്ചു , പിന്നാലെ ചെലവ് കുറഞ്ഞ ആകാശ്‌ കമ്പ്യൂട്ടര്‍ പുറത്തിറക്കിയപ്പോ വീണ്ടും ചിരിച്ചു വെറുതെ അല്ല മുകേഷ്‌ അണ്ണന്‍ ഇതൊകെ ചെയ്തെ

      അത് പോലെ ജോയ്‌ ജെറ്റ് പുറത്തിറങ്ങി അധികം ആയില്ല എല്ലാ ജില്ലയിലും എയര്‍ സ്രിപ്പ് ഇടുക്കിക്കും , വയനാട്ടിലും വിമാനത്താവളം ഹ ഹ ഹ ഇതും യാദ്രിഷികം ആയിരിക്കും അല്ലെ !!

      ബിസിനസ് ലോകം സര്‍ക്കാര്‍ ചിലവില്‍ !!

      ഈ ലേഖനം വായിച്ചാല്‍ നന്നായിരിക്കും @ കോര്‍പ്പറെറ്റ്‌ കൊള്ള

      Delete
  9. അയ്യൊ....നിയ്ക്ക് സംസാരിയ്ക്കാന്‍ അറിയാത്ത വിഷയമാണ്‍..ആശംസകള്‍ ട്ടൊ...!

    ReplyDelete
  10. പെന്‍ഷന്‍പ്രായം ഫലത്തില്‍ എല്‍ഡിഎഫാണ് ഉയര്‍ത്തിയതെന്നാണ് ധനമന്ത്രിയുടെ വാദം. അത് ശരിയാണെങ്കില്‍ വീണ്ടും പെന്‍ഷന്‍പ്രായം എന്തിനുയര്‍ത്തണം? സംസ്ഥാന ജീവനക്കാരുടെ പകുതിയിലധികമുള്ള അധ്യാപകരുടെ റിട്ടയര്‍മെന്റ് പ്രായത്തെക്കുറിച്ച് ധനമന്ത്രിക്ക് എന്ത് പറയാനുണ്ട്? ഇന്നലെയും ഇന്നും നാളെയും അവര്‍ ഏകീകരിച്ച തീയതിയില്‍തന്നെയാണ് വിരമിക്കാന്‍ പോകുന്നത്. അധ്യാപകരുടെ കാര്യത്തില്‍ പണ്ടുമുതലേ സ്വീകരിച്ച നയം ബാക്കിയുള്ള ജീവനക്കാരുടെ കാര്യത്തിലേക്ക് വ്യാപിപ്പിക്കുകയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്തത്. അപ്പോള്‍ത്തന്നെ ഒരാള്‍ക്കും തൊഴില്‍ നഷ്ടപ്പെടില്ലെന്ന് ഉറപ്പുവരുത്തിയിരുന്നു. വര്‍ഷാദ്യംതന്നെ ആ വര്‍ഷത്തെ റിട്ടയര്‍മെന്റ് വേക്കന്‍സികള്‍ക്ക് സൂപ്പര്‍ ന്യൂമെറി തസ്തിക സൃഷ്ടിച്ച് നിയമനം നടത്തിയിരുന്നു. എന്നാല്‍ , പെന്‍ഷന്‍പ്രായം 56 ആയി ഉയര്‍ത്തുന്നതോടെ ഇത്തരമൊരു നടപടി സാധ്യമല്ല. അങ്ങനെ തൊഴിലില്ലാത്തവര്‍ക്ക് ഒരുവര്‍ഷം നിയമന ആനുകൂല്യങ്ങള്‍ നിഷേധിച്ചിരിക്കുന്നു.

    ഒരു സൂപ്പര്‍ ന്യൂമറി തസ്തികയും സൃഷ്ടിക്കാതെയാണ് പെന്‍ഷന്‍പ്രായം ഉയര്‍ത്തിയത്. സര്‍ക്കാര്‍മേഖലയില്‍ നഷ്ടപ്പെടുന്ന തൊഴില്‍ മറ്റ് തൊഴില്‍മേഖലയില്‍നിന്ന് ലഭിക്കുമെന്ന പ്രതീക്ഷയും ഈ ബജറ്റ് നല്‍കുന്നില്ല. പൊതു സാമ്പത്തികസ്ഥിതി മെച്ചപ്പെടുന്നതിന്റെ ഫലമായി മറ്റ് തൊഴില്‍മേഖലകളില്‍ അധികമായി തൊഴില്‍ സൃഷ്ടിക്കപ്പെടുന്നില്ല.
    (ഡോ. തോമസ് ഐസക്)

    ReplyDelete
    Replies
    1. ഇക്കാര്യം ഞാന്‍ വ്യക്തമായും പറഞ്ഞതാണ് , എന്ത് കൊണ്ട് ഏകീകരണം അവര്‍ക്ക് നിര്‍ത്തലാക്കി കൂടായിരുന്നു ....... അംഗീകരിക്കാന്‍ ആവില്ല ന്യായമൊന്നും

      അതു പോലെ തന്നെ പെന്‍ഷന്‍ പ്രായം ഏകീകരണത്തിന്റെ പേരില്‍ തന്ത്രപരമായി പെന്‍ഷന്‍ പ്രായം ഉയര്‍ത്താന്‍ ശ്രമിക്കുന്നത് അംഗീകരിക്കാനാവില്ല .( ലേഖനത്തില്‍ പറഞ്ഞത് )

      Delete
  11. സര്‍ക്കാരിന്റെ നല്ല ധനകാര്യ മാനേജു മെന്റിന്റെ ഭാഗം ആണ് കഴിഞ്ഞ ഒന്‍പതു മാസം ആയി കേരളത്തില്‍ നടക്കുന്ന കര്‍ഷക ആത്മഹത്യകള്‍ . കഴിഞ്ഞ ഇടതു സര്‍ക്കാരിന്റെ കാലത്ത് കേരളത്തില്‍ നിന്നും അപ്രത്യക്ഷമായ കര്‍ഷക ആത്മഹത്യ വീണ്ടും കേരളത്തില്‍ താണ്ടവം ആടാന്‍ തുടങ്ങി . ഇനി തൊഴിലില്ലാത്ത ചെരുപ്പകരെയും ആ വഴിയിലേക്ക് നയിക്കനാണോ സര്‍ക്കാരിന്റെ പ്ലാന്‍ എന്ന് അറിയില്ല .

    ReplyDelete
    Replies
    1. കാര്‍ഷിക മേഖലയില്‍ പ്രഖ്യാപനങ്ങലോകെ നടപ്പാക്കുകയാണെങ്കില്‍ ആശാവഹമായ മാറ്റം ഉണ്ടാകുന്ന കാര്യത്തില്‍ ലവലേശം സംശയമില്ല പക്ഷെ ഇതു വിധേനയാവും നടപ്പാക്കുക എന്നാ കാര്യത്തില്‍ ആശങ്കകള്‍ നിലനില്‍ക്കുന്നു .....

      കുടാതെ കാര്‍ഷിക വില തകര്‍ച്ചയാണ് കര്‍ഷകരുതെ പ്രധാന പ്രശ്നം , ഒന്നിനും വിലസ്ഥിരത ഇല്ല .അതിനോകെ ബജറ്റ് എന്തെങ്കിലും മാര്‍ഗ്ഗം മുന്നോട്ടു വയ്ക്കുന്നോ ?


      ഇപ്പോഴും പാലക്കാട്ടിലും ആലപുഴയിലെയും പാടങ്ങളില്‍ നെല്ല് കെട്ടി കിടക്കുകയാണ് ഒരു മഴ ഒരു തൂറ്റാല്‍ മതി അതൊകെ കിളിര്‍ത്തു വരാന്‍ ...

      Delete
  12. രാഷ്ട്രീയം

    ദൈവങ്ങള്‍ ഗുണ്ടാപ്പിരിവിന് ഇറങ്ങിയിട്ടുണ്ട് .
    സാത്താനേ നീയെ ശരണം .!

    നല്ല ലേഖനം ..ആശംസകള്‍

    ReplyDelete
  13. പെൻഷനെക്കുറിച്ച് പറയുകയാണെങ്കിൽ... എന്തുപറയണമെന്നറിയില്ല.

    ReplyDelete
  14. നമ്മുടെ നാട്ടില്‍ എന്തെങ്കിലും ശരിയാംവണ്ണം നടക്കുന്നുവെങ്കില്‍ അത് അത്ഭുതപ്പെടേണ്ടുന്ന ഒരു കാര്യമെന്നേ പറയേണ്ടു.

    ReplyDelete
  15. കമന്റുകള്‍ കണ്ടപ്പോള്‍ നമ്മുടെ രാഷ്ട്രീയക്കാരെ കുറിച്ചു വളരെ ബഹുമാനം തോന്നിപ്പോകുന്നു

    അകെ നാലും മൂന്നും ഏഴു ബ്ലോഗര്‍മാരുള്ളിടത്ത്‌ ഈ അടുത്ത കാലത്തു നറ്റക്കുന്ന തെറിവിളികളും മറ്റും കണ്ടല്ലൊ

    പത്തു പൈസ വരവില്ലാത്ത ഈ സ്ഥലത്ത്‌ ഇതാ ഗതി.

    അപ്പോള്‍ കാശും കൂടി വരവുള്ള ഭരണ രംഗത്ത്‌ ആ കസേരയില്‍ ഇരിക്കണം എങ്കില്‍ തൊലിക്കട്ടി തുടങ്ങി ഉള്ള മഹാഗുണങ്ങള്‍ എത്രയായിരിക്കും ഇവര്‍ക്കൊക്കെ

    ഈ എല്ലാ ഇരപ്പാളികളെയും ഒതുക്കണ്ടെ?

    അതിനവര്‍ക്കൊരു പ്രത്യേക നമാവാകം

    ReplyDelete
  16. ഇനി പെന്‍ഷന്‍ പ്രായം മരിക്കുന്ന ഡേറ്റ് വരെ ആകാം
    ഭാഗ്യം ഉള്ളവര്‍ മുന്നോട്ടു അപ്പോള്‍ പിന്നെ മറ്റുള്ളവര്‍ ജനസംഖ്യ കുറക്കാന്‍ മുതിര്‍ന്നു കൊള്ളും
    പിന്നെ ഒരു ഗുണം വോട്ടു എങ്ങും പോകുകയുമില്ല

    ReplyDelete
  17. മരിക്കുന്നതു വരെ ആക്കിയാല്‍ ഒരു ഗുണം ഉണ്ട്‌ പിന്നെ ഈ പി എസ്‌ സി എല്ലാം പിരിച്ചു വിടാം

    മരിക്കുന്ന മുറയ്ക്ക്‌ മരിക്കന്ന ആളിന്റെ മകനൊ മകള്‍ക്കൊ ജോലി കൊടുത്താല്‍ മതിയല്ലൊ

    ഹൊ എന്തൊരാശ്വാസം

    ReplyDelete
  18. ഐസക്ക്‌ അമ്പത്തഞ്ചു വര്‍ഷവും പതിനൊന്നു മാസവും വരെയുയര്‍ത്തിയ പെന്‍ഷന്‍ പ്രായം ഒരു മാസം കൂടി കൂട്ടിയത് മഹാ അപരാധം തന്നെ.സര്‍ക്കാരിന്റെ എല്ലാ നടപടികളും എതിര്‍ക്കുന്നതാണ് പ്രതിപക്ഷത്തിന്റെ കര്‍ത്തവ്യം എന്ന് ആരാണാവോ ഈ രാഷ്ട്രീയക്കാര്‍ക്ക് പറഞ്ഞു കൊടുത്തത്?

    ReplyDelete
    Replies
    1. സത്യത്തില്‍ നമ്മുടെ രാജ്യത്തില്‍ സകലമാന പ്രതിപക്ഷ കക്ഷികളും അനുവര്‍ത്തിച്ചു വരുന്ന അനുഷ്ടാനമാണ് ഈ എന്തിനെയും എതിര്‍ക്കുക എന്നത് അതുടന്‍ മാരും എന്ന് കരുതാന്‍ ആവില്ല ! പെന്‍ഷന്‍ വിഷയത്തില്‍ പ്രതിപക്ഷ സര്‍ക്കാന്‍ തൊഴിലാളി സംഘടനകള്‍ കമാ എന്ന് രണ്ടക്ഷരം മിണ്ടിയതായി കേട്ടില്ല അവര്‍ മിണ്ടുകല്യുമില്ല അതുപോലെ എല്ലാം എത്തിക്കും എന്നത് ശരിയുമല്ല !!

      ഐസക്‌ കാര്യം സാങ്കേതികമായി അങ്ങനെ പറയാം, ആത്മാര്‍ഥത ഉണ്ടായിരുന്നു എങ്കില്‍ കുറച്ചു കൂടി മുന്‍കരുതലോടെ ഇകാര്യത്തില്‍ ഒരു തീരുമാനം എടുക്കാം ആയിരുന്നു ! ഇപ്പോള്‍ കാട്ടിയിരിക്കുന്നത് ഞങ്ങള്‍ ചെറുപ്പക്കാരോട് ചെയ്ത അനീതി തന്നെ മുപ്പത്താറു വയസാക്കി എന്നത് കൊണ്ടൊന്നും അതിനു ഉടന്‍ ഒരു പരിഹാരം ആവുന്നില്ല ,

      ഒന്ന് വിവാഹം കഴിക്കണം എങ്കില്‍ലോണ്‍ വേണമെങ്കില്‍ പഠിച്ചു തളര്‍ന്നു വിശ്രമികണമെങ്കില്‍ ഒന്ന് സ്വതമായി ജീവികണന്കില്‍ പോലും സര്‍ക്കാര്‍ ജോലി അവശ്യ ഘടകം ആയി മാറുന്ന കാലഘത്തില്‍ ഇതൊരു കടുംകൈ ആയി പോയി

      Delete
  19. വര്‍ഷത്തില്‍ അല്പകാലം ഒത്തുചേരുന്ന സഭയില്‍ തുടര്‍ച്ചയായി നടപടികള്‍ തടസപ്പെടുത്തി കലാപമുണ്ടാക്കുന്ന പ്രതിപക്ഷങ്ങളുടെ പ്രവണത അവസാനിപ്പിക്കുവാന്‍ അംഗങ്ങളുടെ അവകാശങ്ങളും അഭിപ്രായങ്ങളും ഹനിക്കപ്പെടാതിരിക്കുന്ന ഒരുവ്യവസ്ഥ കൊണ്ടുവരുകയോ ഉണ്ടെങ്കില്‍ അതു കര്‍ശനമായി നടപ്പാക്കുകയോ വേണമെന്ന് പുണ്യവാളന്‍ ആഗ്രഹിക്കുന്നു.

    അങ്ങനെ എല്ലാം പുണ്യാളന്റെ ആഗ്രഹം പോലെയും സങ്കൽപ്പം പോലെയും ആയിരുന്നെങ്കിൽ എന്ത് സുന്ദരമായേനെ ഈ സമത്വ സുന്ദര കേരളത്തിലെ നമ്മുടെ വാഴ്ച.! ആശംസകൾ.

    ReplyDelete
  20. ഞാന്‍ ഒരു സര്‍ക്കാര്‍ സ്കൂള്‍ അധ്യാപികയാണ്. എങ്കിലും പെന്‍ഷന്‍ പ്രായം ഉയര്‍ത്താനുള്ള സര്‍ക്കാര്‍ നീക്കം പെന്‍ഷന്‍ പറ്റുന്ന ജീവനക്കാര്‍ക്ക് കൊടുക്കാനുള്ള തുക താല്‍ക്കാലികമായി തടയുക അല്ലെങ്കില്‍ വൈകിക്കുക എന്നത് മാത്രമാണെന്ന് തിരിച്ചറിയുന്നു. എന്ന് മാത്രമല്ല പെന്‍ഷന്‍ പ്രായം ഉയര്‍ത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തെ എതിര്‍ക്കുന്ന ഒരാളുമാണ് . ഇതിലെ കള്ളക്കളികള്‍ തിരിച്ചറിയുന്ന ജീവനക്കാര്‍ ഒരിക്കലും ഇതിനെ അനുകൂലിക്കുകയുമില്ല. നിയമനനിരോധതിന്റെ മറുവശമാണ് പെന്‍ഷന്‍ പ്രായമുയര്ത്തല്‍. സര്‍ക്കാര്‍ ജോലിയില്‍ കയറിപ്പറ്റുക എന്നാ സ്വപ്നവുമായി ഇരിക്കുന്ന എത്രയോ ചെറുപ്പക്കാരുടെ സങ്കല്‍പ്പമാണ് തകരാന്‍ പോകുന്നത്. അത് തിരിച്ചറിയാന്‍ ഒരു ബുദ്ധിമുട്ടുമില്ല, കാരണം റാങ്ക് ലിസ്റ്റില്‍ കയറിയ നാള്‍ മുതല്‍ ഇതേ മനസുമായി കാത്തിരുന്നിരുന്ന നാള്‍ ഏറെ പിറകിലല്ല എന്നത് തന്നെ.

    ReplyDelete
    Replies
    1. ടീച്ചറുടെ മറുപടി പുണ്യാളനെ ആവേശം കൊള്ളിക്കുന്നു ...

      സത്യത്തില്‍ എന്തിനും ഏതിനും പ്രതികരിക്കുന്ന സര്‍ക്കാര്‍ സര്‍വീസ്‌ സംഘടനകള്‍ ഇതില്‍ കക്ഷിരാഷ്ട്രിയഭേദമില്ലാതെ പിന്തുണക്കുകയും സ്വാഗതം ചെയ്യുകയും അല്ലെ ചെയ്തത് ആരേലും അതിന്റെതിരെ ഒരക്ഷരം ഒരിയാടിയോ .

      പെന്‍ഷന്‍ പ്രായം ഉയര്‍ത്തി വൈദ്യൂതി ബോര്‍ഡിനു ഉത്തരവ് നല്ക്കിയത്തില്‍ ആവേശഭരിതരായാണ് ഉദ്ദ്യോഗസ്ഥ സംഘടന ആര്യാടന്‍ മുഹമ്മദിന് ( ഇന്നോ ഇന്നലെയും) സ്ഥികരണ പരിപാടിക്കള്‍ ഏര്‍പ്പാടാക്കിയത് . കടുത്ത വിയോജിപ്പും വെല്ലു വിളികളും ഇറക്കിയ യുവജന സംഘടനകള്‍ എന്ത് ചെയ്തു .....

      Delete
  21. കാലിക പ്രസക്തമായ ഈ ലേഖനത്തിന് ആശംസകള്‍

    ReplyDelete
  22. പറഞ്ഞതത്രയും വാസ്തവം... പറയാനുള്ളത് നന്നായി പറഞ്ഞു...

    ReplyDelete
  23. പുണ്യാളന്‍ പറഞ്ഞത് ശരിയാ.. പുകയിലയും, മദ്യവുമൊക്കെ അവശ്യവസ്തുക്കളായിപ്പോയില്ലേ..!
    നവസാരം കലക്കി കുടിച്ചാല്‍ കിട്ടില്ലല്ലോ മറ്റവന്റെ ഗുണം..!

    ReplyDelete
  24. പുണ്യാളന്‍ കസരുന്നുണ്ടല്ലോ..

    ReplyDelete
  25. എന്തെങ്കിലുമൊക്കെ കാട്ടിക്കൂട്ടുക എന്നതില്‍ കവിഞ്ഞ ഒന്നും ഇല്ലാത്തവര്‍ക്ക്‌ എന്ത് വേണമെങ്കിലും ആവാമല്ലോ.

    ReplyDelete