നൂറു കണക്കിന് പേര്‍ പിന്തുടര്‍ന്ന് വന്ന പുണ്യവാളന്റെ ഫോളോ ഗഡ്ജെറ്റ്‌ തകരാറില്‍ ആയതിനാല്‍ പ്രിയ സുഹൃത്തുകള്‍ പുണ്യാളനെ ഇ-മെയില്‍ വഴി പിന്തുടരാന്‍ അഭ്യര്‍ത്ഥിക്കുന്നു !! "

Sunday, 5 June 2011

നരകത്തില്‍ പോകാതിരിക്കാന്‍ ഒരു സൂത്രം


ഇന്നു പരിത്ഥിതി ദിനം ആണെന്ന്  കണ്ടു . ഒരു ദിവസം ഇതൊകെ ആഘോഷമാക്കിയാല്‍  മതിയോ .

ഭൂമി ഭാരതീയ വിശ്വാസ പ്രമാണങ്ങളില്‍ ദേവിയാണ്.  ലോക ജനതയെ വഹിക്കുന്നു സര്‍വ്വ ജീവജാലങ്ങള്‍ക്കും വായുവും ജലവും ആഹാരവും വസ്ത്രവും വാസസ്ഥലവും നല്‍ക്കുന ഭൂമി യഥാര്‍ത്ഥത്തില്‍ മാതാവിന് തുല്യ തന്നെ  

ഭൂമിപൂജ  ഭാരതിയ ആചാരങ്ങളില്‍ ശ്രേഷ്ടമായ ഒന്നാണ്. ഭാരതീയ ചിന്താധാരകള്‍ ആത്മിയവും 
തത്വശാസ്ത്രപരവും മാത്രമാണെന് ചിന്തിക്കുന്ന അനവധി പേര്‍ ഉണ്ട് നാട്ടില്‍ .

ശാസ്ത്രചിന്താധാരകളടങ്ങാത ആത്മീയതയും വിശ്വാസപ്രമാണങ്ങളും ഭാരതത്തില്‍ കുറവാണെന്നതാണ് സത്യം .മനുഷ്യനും ,  അവന്റെ ചുറ്റുപാടും ഭൂമിയും അതിലെ വൃക്ഷലതാദികളും , ജന്തുജാലങ്ങളും , സുര്യനും ചന്ദ്രനും തുടങ്ങി എല്ലാമെല്ലാം മനുഷ്യന്റെ ആചാര അനുഷ്ടനങ്ങളുമായും വിചാരങ്ങലുമായും വിശ്വാസങ്ങളുമായും പൂര്‍വിക്കര്‍ ബന്ധിപ്പിച്ചത് പ്രകൃതിയുടെ നിയമങ്ങള്‍ഒരിക്കലുംലംഘിക്കപ്പെടരുതു   എന്ന വിചാരതില്‍ത്തന്നെ .

ഭാരതിയരാണ് പ്രകൃതി സംരക്ഷണം അതൊരു ദിനചര്യയായി ആചരിച്ചത്‌ അതും സഹസ്രബ്ധങ്ങളായി  .  ആ പരിപോഷപ്രക്രിയയുമായി  ബന്ധിപ്പിക്കുവാനാണ് ക്ഷേത്രങ്ങളും കാവുകളും ക്ഷേത്ര കുളങ്ങളും പരിപാലിച്ചു പോയത് .വൃക്ഷപൂജ , ഗോപൂജ , സര്‍പ്പപൂജ , തുളസി പൂജ ..തുടങ്ങിയവയൊക്കെയും ചെയ്തിരുന്നത് .

ഇങ്ങനെ  ഇതൊക്കെ നമ്മള്‍ മനസിലാക്കി  പിന്തുടര്‍ന്ന് വന്നിരുന്നു എങ്കില്‍ നമ്മുക്കും തലമുറക്കും ഈ ഗതി വരില്ലായിരുന്നു . പണ്ട് പഠിക്കുമ്പോള്‍ കേരളത്തില്‍ വന ഭൂമി 33 % നിന്നും 27 % കുറഞ്ഞിരിക്കുന്നു എന്നു പഠിച്ചു ഇപ്പോള്‍ കേള്‍ക്കുന്നു 16 % മെന്നു ..നാളെ അത് 6 % എന്നോമറ്റോ കേള്ക്കാതിരിക്കട്ടെ 

നമ്മുക്ക് നമ്മുടെ പൂര്‍വികര്‍ നല്ല ഭൂമി നല്ല ജലം നല്ല വായു ഇവ നല്‍ക്കി നാളെ ഇതു അടുത്ത തലമുറയ്ക്ക് മടക്കി കൊടുക്കാന്‍ ഉള്ള കടമ നമ്മുക്കുണ്ട്  സ്വത്തും പണത്തിനു മൊപ്പം അല്‍പ്പം നന്മയും പ്രകൃതിയും ബാക്കി വക്കണം  

ഒരു ആല്‍മരവും , ഒരു വേപ്പും ഒരു പേരാലും പത്ത് പുളിയും മൂന്ന് വിളാര്മരവും കൂവളവും നെല്ലിയും ,അഞ്ചു വീതം മാവും തെങ്ങും നാട്ടു പിടിപ്പിക്കുനവന്‍  നരക്കത്തില്‍ പോക്കില്ല എന്നാണ്  നീതിസാരം അതുക്കൊണ്ട് വേഗം മരം വച്ച് പിടിപ്പിക്കാന്‍ തുടങ്ങു സഖാവേ ...... 

protect mother earth 

15 comments:

  1. ഒരു ആല്‍മരവും , ഒരു വേപ്പും ഒരു പേരാലും പത്ത് പുളിയും മൂന്ന് വിളാര്മരവും കൂവളവും നെല്ലിയും , അന്ജുവീതം മാവും തെങ്ങും നാട്ടു പിടിപ്പിചാല്‍ ഭൂമിയില്‍ തന്നെ ഒരു സ്വര്‍ഗം തീര്‍ക്കാം ..മഹത്തായ ആശയം ......നീതിസാരം നിസാരമല്ല

    ReplyDelete
  2. ഈ പ്രവഞ്ചത്തെ ഈശ്വരനായിക്കണ്ട് അവന്ന്‌ ഹിതകരമല്ലാത്തതൊന്നും ചെയാത്ത ഒരു സമൂഹം വളര്‍ന്നു വരട്ടെ എന്ന് ആശിക്കാം

    ReplyDelete
    Replies
    1. സുമേഷ് ഗണപതി :

      വളര്‍ന്നു വന്നു കൊള്ളും എന്നാശിച്ചിരുന്നാല്‍ പോര , നമ്മുക്കും ഈ പറഞ്ഞതൊക്കെ ചെയ്യാന്‍ ഉള്ള ബാദ്ധ്യത ഉണ്ട് . നമ്മുടെ മാതൃക കണ്ടാണ്‌ ഇന്നിയുള്ള പുതുതലമുറ വളര്‍ന്നു വരേണ്ടത്ത് അങ്ങനെ ആണ് നമ്മള്‍ അവരെ വളര്‍ത്തേണ്ടത് ...... അഭിപ്രായത്തിനു നന്ദി

      Delete
  3. വായുവും ജലവും ആഹാരവും വസ്ത്രവും വാസസ്ഥലവും നല്‍ക്കുന ഭൂമിദേവി യദാര്‍ത്ഥത്തില്‍ മാതാവിന് തുല്യയാണ്

    ReplyDelete
  4. ഹിഹി കൊള്ളാം.. നല്ല ചിന്തകള്‍..

    ReplyDelete
  5. ഉത്കൃഷ്ടമായ ചിന്തയാണ്. നമുക്ക് മാത്രമല്ല, അടുത്ത തലമുറകള്‍ക്കും ഉപകാരപ്പെടുന്നതാണ് മരങ്ങള്‍. അവ വെച്ചുപിടിപ്പിക്കേണ്ടത് ആവശ്യമത്രേ.

    ReplyDelete
  6. "ആടി മുകില്‍ മാല കുടി നീര് തിരയുന്നു
    ആതിരകള്‍ കുളിര് തിരയുന്നു
    ആവണികള്‍ ഒരു കുഞ്ഞു പൂവ് തിരയുന്നു
    ആറുകളൊഴുക്ക് തിരയുന്നു
    സര്‍ഗ ലയതാളങ്ങള്‍ തെറ്റുന്നു
    ജീവരഥ ചക്രങ്ങള്‍ ചാലിലുറയുന്നു..........."

    ReplyDelete
  7. ഭാരതിയരാണ് പ്രകൃതി സംരക്ഷണം അതൊരു ദിനചര്യായായി ആചരിച്ചത്‌ അതും സഹസ്രബ്ധങ്ങളായി
    ഈ പ്രവഞ്ചത്തെ ഈശ്വരനായിക്കണ്ട് അവന്ന്‌ ഹിതകരമല്ലാത്തതൊന്നും ചെയാത്ത ഒരു സമൂഹം വളര്‍ന്നു വരട്ടെ എന്ന് ആശിക്കാം.
    ആശംസകൾ.

    ReplyDelete
  8. കാലോചിതമായ ചിന്തകള്‍ നന്നായിരിക്കുന്നു

    ReplyDelete
  9. ഒരു ആല്‍മരവും , ഒരു വേപ്പും ഒരു പേരാലും പത്ത് പുളിയും മൂന്ന് വിളാര്മരവും കൂവളവും നെല്ലിയും ,അഞ്ചു വീതം മാവും തെങ്ങും നാട്ടു പിടിപ്പിക്കുനവന്‍ നരക്കത്തില്‍ പോക്കില്ല....


    നല്ല ആശയം

    ReplyDelete
  10. പുണ്യാളൻ..

    താങ്കൾ പറഞ്ഞതുപോലുള്ള മരങ്ങളിൽ അരയാലും പേരാലും കൂവളവും ഒഴികെയുള്ള മരങ്ങളെല്ലാം എന്റെ വീട്ടുമുറ്റത്ത് നട്ടുവളർത്തിയിട്ടുണ്ട്..പലതും വലിയ മരങ്ങളായിരിക്കുന്നു. ഇപ്പോഴും തൈകൾ നട്ടുപിടിപ്പിക്കുന്നത് വലിയ താല്പര്യമുള്ള കാര്യമാണ്‌.
    പുണ്യാളന്റെ കണക്കനുസരിച്ച് എനിക്ക് ഡബിൾ സ്വർഗ്ഗം കിട്ടാനർഹതയുണ്ടെന്നു തോന്നുന്നു.!

    ReplyDelete
    Replies
    1. ഹ ഹ ഹ ഹ തീര്‍ച്ചയായും ഉണ്ണി അണ്ണാ താങ്കള്‍ക്കു താങ്കളുടെ പൂര്‍വ്വികരെയും സ്വര്‍ഗ്ഗത്തില്‍ വച്ച് കാണാം....

      സന്തോഷമായല്ലോ ഇനി മിട്ടായി എടുക്കൂ ആഘോഷിക്കൂ !!!!!!!

      Delete
  11. പ്രീയപ്പെട്ട പുണ്യാള,
    നന്ദി ബ്ലോഗില്‍ വന്നതിനും ലിങ്ക് പോസ്ടിയത്തിനും
    നന്നായി കുറിച്ചു, എല്ലാവരും ഇനിയെങ്കിലും ചിന്തിച്ചു
    കാര്യങ്ങള്‍ ഈ അവസാന നിമിഷത്തില്‍ എങ്കിലും
    ക്രമപ്പെടുത്തിയില്ലെങ്കില്‍ നാം ഒരു നാശത്തിന്റെ
    വക്കിലേക്കാണ് നീങ്ങുന്നത്‌, അതെ ഒരു മരം
    നട്ടു പിടിപ്പിക്കൂ, അത് കുറഞ്ഞ പക്ഷം നമ്മെയും
    നമ്മുടെ വരും തലമുറയെ എങ്കിലും രക്ഷിക്കും.

    പിന്നെ ഒന്ന് കൂടി ശ്രദ്ധിച്ചാല്‍ കുറെ അക്ഷര പിശകുകള്‍
    ഒഴിവാക്കാം.
    ആശംസകള്‍

    ReplyDelete
    Replies
    1. സന്തോഷം സാര്‍ , എന്റെ ആദ്യകാല രചനകളില്‍ ധാരാളം തെറ്റുകള്‍ വന്നു പെട്ടിരുന്നു ഒരു പാട് വഴക്കും കേട്ടൂ , ഞാന്‍ ഇപ്പൊ അല്പം നന്നായി എന്ന് തോന്നുന്നു. ഇതിലെ ചില തെറ്റുകള്‍ ഞാന്‍ മാറ്റി , ക്ഷമിക്കൂ ... നന്ദി

      Delete
  12. ഭാരതീയ ചിന്താധാരയെ കുറിച്ച് സംസാരിച്ചു വന്നു കൊണ്ട് പെട്ടെന്ന് അവസാനിപ്പിച്ച പോലെ തോന്നി. കുറച്ചു കൂടി എഴുതാമായിരുന്നു ട്ടോ. എന്നാലും, ഈ കാലഘട്ടത്തില്‍ ഇങ്ങനെ ചിന്തിക്കുന്ന പുണ്യാളന്മാരും ഇവിടെ ഉണ്ട് എന്നറിഞ്ഞതില്‍ സന്തോഷം.

    വീണ്ടും വരാം..ആശംസകള്‍.

    ReplyDelete