നൂറു കണക്കിന് പേര്‍ പിന്തുടര്‍ന്ന് വന്ന പുണ്യവാളന്റെ ഫോളോ ഗഡ്ജെറ്റ്‌ തകരാറില്‍ ആയതിനാല്‍ പ്രിയ സുഹൃത്തുകള്‍ പുണ്യാളനെ ഇ-മെയില്‍ വഴി പിന്തുടരാന്‍ അഭ്യര്‍ത്ഥിക്കുന്നു !! "

Thursday 31 May 2012

ജനാധിപത്യത്തെ ഞെക്കി കൊല്ലുന്നവര്‍

കേരളം രാഷ്ട്രിയ പ്രബുദ്ധരുടെ നാടാണെന്നാണല്ലോ  പൊതുവെയുള്ള വയ്പ്പ്. രാഷ്ട്രിയ സമുദായ മുതലാളിമാര്‍ ചൂണ്ടികാട്ടുന്നിടതോക്കെ  ചെന്ന് കുത്തുന്നതിനെയാണോ   പ്രബുദ്ധതയെന്നു പറയുന്നത് .? 

ഒരു കാലത്ത്  പൊതു ജനമെന്നറിയപ്പെട്ടിരുന്ന നിഷ്പക്ഷരായ  ജനവിഭാഗത്തിനു  കേരളത്തില്‍  വംശനാശം  സംഭവിച്ചു വരുകയാണ് . കാലാകാലങ്ങളില്‍  തുടരുന്ന പക്ഷവാദ പരമായ  രാഷ്ട്രീയ-സാമുദായിക, ലിംഗ വര്‍ഗ്ഗ  തൊഴിലാളി  മുതലാളി  സര്‍വ്വീസ്  സംഘടനകളുടെ  നീരാളി പിടിയില്‍ ഞെരിഞ്ഞമരുകയാണിവിടെ  ശേഷിക്കുന്ന പൊതുജനത്തിന്റെ  വികാരവും ധാര്‍മ്മികതയും.കാരണം ഏതെങ്കിലുമൊരു സംഘടനയിലെങ്കിലും അംഗമാകാതെ സ്വസ്ഥതമായി ജീവിച്ചു പോകാനാകാത്തൊരു സ്ഥിതി  സംജാതമായ  രാഷ്ട്രീയ സാഹചര്യമാണ്  കേരളത്തിലിന്നു  നിലനില്‍ക്കുന്നത്. അത്ര മാത്രം സംഘടനാ സ്വാതന്ത്ര്യത്തിന്റെ  മറവില്‍  ആദര്‍ശത്തിന്റെയും , അവകാശങ്ങളുടെയും , അധികാരത്തിന്റെയും  പേരില്‍  സമൂഹം  വിഘടിച്ചു  സ്ഫോടനാത്മകവും, സങ്കുചിതവും , മലീമസവുമായ അവസ്ഥാന്തരങ്ങളിലൂടെ കടന്നു പൊയ്ക്കൊണ്ടിരിക്കയാണ് എന്നുള്ളത്   ഖേദകരവും  വേദനാജനകവുമായ  വസ്തുതയാണ് 

അത് കൊണ്ടൊക്കെ  തന്നെയാണ്  സാര്‍വ്വത്രിക -രാഷ്ട്രീയ  കക്ഷികളും കേരളത്തില്‍ നിഷ്പക്ഷരായ ജനവിഭാഗത്തെ നിഷ്കരുണം അവഗണിച്ചു  സാമുദായിക സംഘടനകളുള്‍പ്പടെയുള്ളവരുടെ തിണ്ണ നിരങ്ങാന്‍ മത്സരിച്ചു  അവയെ വിശ്വാസത്തിലെടുക്കാനും , പ്രീതിപ്പെടുത്താനും പരിശ്രമിക്കുന്നതും . അത്തരം സംഘടനകളുടെ സംഘടിത മുതലാളിമാര്‍  തലയെണ്ണി  കാട്ടി അധികാര ദുര്‍ഗ്ഗങ്ങളെ ഭീക്ഷണിപ്പെടുത്തുന്നതും. തെരഞ്ഞെടുപ്പുകളുടെ കാഹളമുയരുമ്പോഴാണിവരുടെ   ആത്മ വീര്യം സടകുടഞ്ഞുണരുന്നതു  ,വീതം വയ്പ്പിന്റെയും ,വിഴുപ്പലക്കലുകളുടേയും , വീമ്പ് പറച്ചിലുകളുടേയും  വീരസ്യങ്ങള്‍ കൊണ്ട് ശബ്ദ മുഖരിതമായി  ഗോളാന്തര വാര്‍ത്തകള്‍ സ്യഷ്ടിക്കുന്നതും .


സാമുദായിക സംഘടനകളുടെ കാര്യം :- ഓരോ തെരഞ്ഞെടുപ്പിലും വിജയ സാധ്യതയുള്ള രാഷ്ട്രീയ കക്ഷികള്‍ക്ക് മാത്രമേ ഇവിടെയുള്ള ഒട്ടുമിക്ക സമുദായവും  പരസ്യ പിന്തുണ പ്രഖ്യാപിക്കാറുള്ളൂ . ഭരണത്തിലിരിക്കുന്നവര്‍  കഴിഞ്ഞ 5 വര്‍ഷക്കാലവും  സമുദായ ഉദ്ദാരണത്തിനു വേണ്ടി ഒരു ചുക്കും ചെയ്യുന്നില്ല എന്നവര്‍ പഴി പറയും.പ്രതിപക്ഷ കക്ഷികള്‍ക്ക്  പിന്തുണ പ്രഖ്യാപിക്കും. പുതിയ മന്ത്രി സഭ വരും  വിജയിപ്പിച്ചവരോധിച്ചത് ഞങ്ങളാണെന്ന് വീമ്പിളക്കി അധികാരത്തിന്റെ നിഴല്‍ പറ്റി സുഖലാളനകളില്‍ പരമാനന്ദം കണ്ടെത്താന്‍  പരിശ്രമിക്കും. കേരളത്തില്‍ തുടര്‍ച്ചയായി  ഭരിക്കാന്‍ ജനമൊരു സര്‍ക്കാറിനേയും അനുവദിക്കില്ലയെന്നത്‌ ഇക്കൂട്ടര്‍ ഓര്‍ക്കാന്‍ ഇഷ്ടപ്പെടുന്നുണ്ടാവില്ല.

വാസ്തവത്തില്‍ ഈ പറയെപ്പെടുന്ന അത്രയും സ്വാധീനം  കേരളത്തില്‍ സാമുദായിക സംഘടനകള്‍ക്കുണ്ടോ ? അതോ  . മുതലാളിമാര്‍ പറയുന്നിടത്തൊക്കെ കുത്താനും മാത്രമുള്ള  സാക്ഷരത മാത്രമേ  ഇക്കണ്ട കാലം കൊണ്ട് മലയാളി നേടിയിട്ടുള്ളോ?

പിന്നെ എന്ത് കൊണ്ട് മാറി മാറി ഇടതിനും വലതിനും  സമുദായ സ്നേഹമില്ലെന്നും  ഞങ്ങളുടെ വോട്ടു നേടി  ജയിച്ചതിന്റെ നന്ദിയില്ലെന്നും പരാതി പറയുന്ന ഭൂരിപക്ഷ ഹൈന്ദവ സമുദായങ്ങള്‍ ലോകത്തെ സര്‍വ്വത്ര ഹൈന്ദവരുടേയും  ഹോള്‍ സെയില്‍ രക്ഷകരായി  സ്വയം അവരോധിച്ചു  നടക്കുന്ന ബി .ജെ .പി  എന്ന ഭാരത ജനതാ പാര്‍ട്ടിയെ  കേരളത്തില്‍ പിന്തുണച്ചു വിജയിപ്പിച്ചു  ഭരണത്തിലവരോധിക്കുന്നില്ല . സഹിക്കുന്നതിനും ഒരു പരിധിയോക്കെയില്ലേ.

ഇത്തവണത്തെ ഉപതെരഞ്ഞെടുപ്പ് ഭരണ പ്രതിപക്ഷ കക്ഷികള്‍ക്ക് മാത്രമല്ല സകല സമുദായങ്ങള്‍ക്കും വലിയ തലവേദനയായി പോയി  നെയ്യാറ്റിന്‍കര തെരഞ്ഞെടുപ്പില്‍  ആര് ജയിക്കുമെന്ന്  ഒരു തിട്ടവുമില്ലാത്ത  ആഷ്‌ബുഷ് കണ്‍ഫ്യൂഷനില്‍  സകല കോമാളികളും ചേര്‍ന്ന് അത് കൊണ്ട് മന :സാക്ഷി  വോട്ടെന്ന മാന്ത്രിക വടി ചുഴറ്റി കാത്തിരിക്കുന്നത് .

രാഷ്ട്രീയ കാരണങ്ങള്‍ : രാജ്യത്ത് ഇരുപത്തിയഞ്ച് വയസു തികഞ്ഞ ഏതൊരു വ്യക്തിയ്ക്കും ശക്തമായ സമുദായ രാഷ്ട്രീയ സ്വാദീനമുള്ള മണ്ഡലങ്ങളില്‍ മത്സരിച്ചു വിജയിച്ചു രാജ്യത്തു വിഹരിക്കാം . അയാളുടെ മുന്‍കാലപ്രവര്‍ത്തനങ്ങളെ  വിദ്ദ്യാഭ്യാസ സാമൂഹിക സാമ്പത്തിക യോഗ്യതകളെ ,  സാധ്യതകളെ  കണിശമായി ചോദ്യം ചെയ്യാന്‍ പരിഗണിക്കാന്‍ തടസപ്പെടുത്താന്‍ യാതൊരുവിധ വ്യവസ്ഥയും നമ്മുടെ നിയമശൃംഘലയില്‍ ഉള്പ്പെടുത്തപെട്ടിട്ടില്ല. അത്തരം ചില ശുദ്രജീവികള്‍ ദശാബ്ദങ്ങളായി വച്ച് വാഴുന്ന പല മണ്ഡലങ്ങളിലും ആഘോഷിക്കതക്കവിധമുള്ള വികസനങ്ങള്‍ നടന്നിട്ടില്ല എന്നത് അതുകണ്ട് തന്നെ ആശ്ചര്യപെടുത്തുന്നുമില്ല. കാരണം ജനപ്രധിനിധികളുടെ പ്രവര്‍ത്തനം പരിശോധിക്കാന്‍ നിയമപരമായോ രാഷ്ട്രീയമായോ ഒരു സംവിധാനവുമില്ല സംഘടനാ ശക്തിയില്‍ അവര്‍ക്ക് വീണ്ടും സധൈര്യം മത്സരിക്കാം .

മാത്രമല്ല വിജയിച്ചു വരുന്ന സ്ഥാനാര്‍ഥിയ്ക്ക്  ആകെ വോട്ടിന്റെ മുപ്പതു ശതമാനം പോലും  ലഭിക്കുന്നില്ലാ എന്നത് ജനാധിപത്യത്തിന്റെ ജയപരാജയമായി വിലയിരുത്താന്‍ പുണ്യാളന്‍ ആളല്ല 

വ്യാജ സ്ഥാനാര്‍ഥികളെ  ഉണ്ടാക്കി വോട്ടറെ വഴിതെറ്റിക്കുന്ന രാഷ്ട്രീയകാര്‍ പരസ്പരം വിവാദങ്ങളും കുപ്രച്ചരണങ്ങളും കൊണ്ട് മുഖരിതമാക്കിയ അന്തരീക്ഷത്തില്‍ .  ഫയലില്‍   ഒപ്പിടാന്‍ പോലും  ഭയമാണിന്ന്  ഓരോ ഉദ്യോഗസ്ഥനും ,  കോടതി കയറാന്‍ അത് മതിയല്ലോ ?മൂര്‍ത്തിയെക്കാള്‍ വലിയ ശാന്തിക്കാര്‍ ഉള്ളനാടയത് കാരണം രാഷ്ട്രീയക്കാര്‍ കാട്ടി കുട്ടുന്ന പേയ്കൂത്തുകളെ കുറിച്ച് പുണ്യാളന്‍ നീശബ്ദന്‍  ആകുന്നു. സമയം വെറുതെ കളയണ്ടല്ലോ !


അവരെന്തുകൊണ്ടാണീവിധം പ്രവര്‍ത്തിക്കുന്നത് അതിനുള്ള ധൈര്യം  അവര്‍ക്കാരു നല്‍കി എന്നൊക്കെയാണ് പുണ്യാളന്റെ ചിന്തയും വ്യാകുലതയും .


പൌരസമൂഹം : ലക്ഷോപലക്ഷം ദേശസ്നേഹികള്‍ ത്യാഗോജ്വലമായ സമരങ്ങളിലൂടെ നേടിയെടുത്ത സ്വതന്ദ്രം അതര്‍ഹിക്കുന്ന ആദരവോടെ പരിഗണിക്കാതെ പോകുന്നതിന്റെയും അന്നവര്കണ്ട സ്വപ്നം വികലമായ മനോദൌര്‍ബല്യങ്ങള്‍ ആയി തകര്‍ന്നു പോയതിന്റെയും കാരണം രാഷ്ട്രീയക്കാരുടെ ചുമലിലേക്ക് സൌകര്യപൂര്‍വ്വം കയറ്റിവച്ച് ഒളിച്ചോടുകയാണിവിടെ പൌരസമൂഹം . രാജ്യത് നടമാടുന്ന ആരാജകത്വത്തിന്റെയും അഴിമതിയുടെയും അക്രമത്തിന്റെയും അവികസനത്തിന്റെയും ഭരണനിര്‍വഹണ സ്തംഭനത്തിന്റെയും കാരണഭൂതന്‍ അന്യഗ്രഹ ജീവികളോ പേരറിയാത്ത ദുര്‍ഭൂതങ്ങളുടെയോ അല്ല. ഇവിടെ ജനിച്ചു മരിച്ച നമ്മുടെ പൂര്‍വികരും ഞാനും നീയുമാണ് അതിന്റെ ഓക്കേ ഉത്തരവാദികള്‍ . 


മാറ്റത്തിന്റെ മഹാശക്തി വിരല്‍തുമ്പില്‍ ആവാഹിച്ചു മഷിപുരട്ടി കടന്നു ചെണ് സമുദായ-രഷ്ട്രീയ ഇഷ്ടക്കാര്‍ക്ക് നിഷ്കരുണം മുദ്രചാര്‍ത്തി ചാരിതാര്‍ഥൃത്തോടെ മടങ്ങുന്ന നമ്മള്‍ ഇതില്‍ കൂടുതല്‍ ഒന്നും ആഗ്രഹിക്കാന്‍ പാടില്ല ഒന്നും കിട്ടുനില്ല എന്ന് പരാതിയും പഴിയും പറയാന്‍ അര്‍ഹരും അല്ല 


പ്രതികരിയ്ക്കാനറിയുന്ന സമൂഹത്തിനു മാത്രമേ കെട്ടുറപ്പുള്ള ഭരണകൂടത്തെ സൃഷ്ടിക്കാനാവു .


പരാതി പറയുന്നവരും പഴിപറയുന്നവരുമാകാതെ അനീതികള്‍ക്കും അഴിമതിക്കുമെതിരെ പ്രതിശേധിക്കുന്നവാനും  പ്രതികരിയ്ക്കാനും പഠിക്കണം.


നമ്മുക്ക് സമാധാനം വേണം സമത്വം വേണം ജനാധിപത്യം എന്ന് എഴുതികണ്ടാല്‍ പോര  അത് അനുഭവിച്ചറിയണമെങ്കില്‍  നേടിയെടുക്കാന്‍ ആര്‍ജവം കാട്ടണം.


നിര്‍ഭാഗ്യവശാല്‍ കഴിഞ്ഞ കുറെ കാലമായി പ്രത്യൂല്പാദനം മാത്രം നടത്താനറിയുന്ന അതില്‍ മാത്രം ഊന്നല്‍  നല്‍കുന്ന ഒരു ജനവിഭാഗമായി ഭാരതീയര്‍ വളര്‍ന്നു വരുന്നുണ്ട്. കിട്ടുന്ന ബിരുദവും താങ്ങി നാടുവിടാനുള്ള വ്യഗ്രതയിലാണവര്‍ . ചുറ്റും നടക്കുന്നതിനെ  കാണാന്‍ നേരമില്ല അതിനെ കുറിച്ച് ചിന്തിക്കാന്‍ മനസുമില്ല . ജനാധിപത്യത്തോടും രാഷ്ട്രീയത്തോടും ഒട്ടും വിശ്വാസവുമില്ല അതിനെ അന്തസായി  അഭിമാനം കൊള്ളൂകയും ചെയ്യുന്നു .


സുഹൃത്തെ , വോട്ടു ചെയ്യാതെയിരുന്നാല്‍ ജനാധിപത്യം പൂത്തുലയുകയില്ല , നൂറു ശതമാനം  വോട്ട് രേഖപെടുതിയതുകൊണ്ട് മാത്രം ഒരു വസന്തവും വരുകയില്ല . നിഷ്പക്ഷവും  നീതിപൂര്‍ണവും നിര്‍ഭയവുമായ ശരികണ്ടെത്തുമ്പോഴാണു    ജനാധിപത്യം അര്‍ത്ഥവതാകുന്നതും ശക്തിപെടുന്നതും


വാല്‍കഷണം : എന്റെ സമുദായത്തിന് എം എല്‍ എ ഇല്ല , എം പി ഇല്ല മന്ത്രി ഇല്ല . ഒരു പഞ്ചായത്തംഗം എങ്കിലുമുണ്ടെന്നു അറിവുമില്ല . ജഡ്ജിയെ തന്നില്ല ആരെയും രാഷ്ട്രപതി ആക്കിയതുമില്ല . നിങ്ങള്‍ പറയൂ  പിന്നെ ഞാന്‍ എന്തിനു വോട്ട് ചെയ്യണം അല്ലെ  ! !  ( സമുദായ മുതലാളിമാരെ )


പുറത്തു കടക്കാന്‍ ഇതിലെ ഒരു വഴിയുണ്ട് : നിയമ സഭയിലെ കാഴ്ചകള്‍   കണ്ടു 

ഉടന്‍ വരുന്നു : വൈ ദിസ്‌ കൊലവെറി കൊലവെറി  ഡി  !! 

41 comments:

  1. പ്രിയ വായനക്കാരെ സുഹൃത്തുകളെ , കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ നിങ്ങളുടെ അരികിലേക്ക് എത്തിപെടാന്‍ കഴിഞ്ഞിരുന്നില്ല അതുകാരണം രചനകള്‍ വായിക്കാന്‍ തുടങ്ങിയിട്ടെ ഉള്ളൂ അല്പം കാത്തിരിക്കൂമല്ലോ ...

    എന്റെ നയനിലപാടുകളോട് യോജിപ്പും വിയോജിപ്പും ഉണ്ടാക്കാം അഭിപ്രായങ്ങള്‍ കാത്തിരിക്കുന്നു സ്നേഹപൂര്‍വ്വം @ പുണ്യവാളന്‍

    ReplyDelete
  2. അംഗങ്ങളുടെ എണ്ണം ഇയര്‍ത്തിക്കാട്ടി നിങ്ങളെ ജയിപ്പിച്ചത് ഞങ്ങളാണ് എന്നു വാദിക്കുന്ന സാമുദായിക നേതാക്കളെ കാണുമ്പോള്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ എട്ടുകാലി മമ്മൂഞ്ഞ് എന്ന കഥാപാത്രത്തെയാണ് ഓര്‍മ്മ വരുന്നത്. ഇങ്ങനെ വാദിച്ച് എന്തെങ്കിലും നേട്ടമുണ്ടായാല്‍ അതും നേതാക്കള്‍ക്കു മാത്രമാണ് പ്രയോജനപ്പെടുന്നത്. പാവങ്ങള്‍ എന്നും പാവങ്ങള്‍ തന്നെ. ഇരുത്തി ചിന്തിപ്പിക്കുന്ന രചന. ഇനിയും ഞാനിതുവഴി വരും. ആശംസകള്‍...

    ReplyDelete
    Replies
    1. തീര്‍ച്ചയായും ഞാന്‍ പലപ്പോഴും ചിന്തിച്ചിട്ടുണ്ട് ഇത്തരം സംവരണങ്ങള്‍ നേടിയെടുക്കുന്നതോകെ സമുദായത്തിന്റെ അടിസ്ഥാനവര്ഗത്തിന് നീതിയുക്തമായി ലഭിക്കുന്നുണ്ടോ എന്ന്?

      എനിക്ക് തോന്നുന്നു ചില സമുദായങ്ങളുടെ പിന്നില്‍ ജനം കൂടുന്നത് മൈക്രോ ഫിനാന്‍സ് സംരംഭങ്ങള്‍ കൊണ്ടും അതൊകെ നടത്തി സമൂഹത്തില്‍ ആളുകളിക്കുന്നത് പെന്‍ഷനായയാല്യ പ്രമാണിത്യം ചമയാന്‍ പുറപ്പെടുന്ന ചില വ്യക്തികളൂടെ സമര്ത്യവുമായിരിക്കണം !

      വീണ്ടും വരുമെന്നരിഞ്ഞതില്‍ സന്തോഷം നന്ദി

      Delete
  3. സാമുദായിക സംഘടനകള്‍ എപ്പോഴും വിലപേശുന്നതും നേടിയെടുക്കുന്നതും സംഘടനയില്‍ അംഗമായ ഒരു ന്യുനപക്ഷതിന് വേണ്ടിയാണ്. ഇതിനു വേണ്ടി ഇവര്‍ പ്രതിനിധികരിക്കുന്നു എന്ന് അവകാശപെടുന്നത് മൊത്തം സമുധായത്തെയും. യഥാര്‍ത്ഥത്തില്‍ പൊതു സമൂഹത്തിന് മുന്നില്‍ സമുദായത്തെ പ്രതിപട്ടികയില്‍ നിര്‍ത്തുകയാണ് സാമുദായിക സംഘടനകള്‍ ചെയ്യുന്നത്.

    ReplyDelete
    Replies
    1. താങ്കള്‍ പറഞ്ഞത് വളരെ ശരിയാണ് , നമ്മുടെ ചുറ്റുപാടും നടക്കുന്ന ഒട്ടുമിക്ക കാര്യത്തിലും ന്യൂനപക്ഷം ചെയ്യുന്നതിന്റെ ഓക്കേ പാപഭാരം ചുമക്കാന്‍ അവരിലെ ഭൂരിപക്ഷവും വിധിക്കപെടുകയാണ്

      Delete
  4. ഒരു വികസര രാജ്യത്തു ജനാധിപത്യം വേരൂന്നുനതിന്റെ പ്രശ്നങ്ങളാണ് ഇതൊക്കെ.ജയിക്കുന്നതുവരെ സമദൂരമെന്നും ശരി ദൂരമെന്നും പറയുക.ജയിച്ചാല്‍ അതിന്നുകാരണം ഞമ്മളാണെന്ന് പറയുക.ഇതൊക്കെയാണല്ലോ സമീപകാല കാഴ്ചകള്‍.ഉളുപ്പില്ലാത്ത നേതാക്കള്‍ ഏത് പ്രസ്ഥാനത്തിനും ബാധ്യതയാണ്.ഭരണക്കാരനും പ്രതിപക്ഷത്തിരിക്കുന്നവനും തമ്മില്‍ ജനപിന്തുണയില്‍ വലിയ വ്യത്യാസമൊന്നുമില്ലാതെ വരുമ്പോഴാണ് ഇത്തരം മമ്മൂഞ്ഞുമാര്‍ നിറഞ്ഞാടുന്നത്.

    ReplyDelete
  5. ''ഒരു വസന്തവും വരുകയില്ല ''ഈ വരികള്‍ ഒട്ടും ഉചിതമല്ല
    ഇതു ജനാതിപത്യ വിരുദ്ധ പ്രഖ്യാപനമാണ് സംസാരിക്കാനും പ്രതികരിക്കാനും അവകാശം ഉണ്ടെന്നു കരുതി ഇങ്ങനെ പറയരുത് ൧൦൦ ശതമാനം വോട്ടുകള്‍ രേഖപ്പെടുത്തുന്നത് നല്ലതാണ് അതിനു സാധിക്കയുമില്ല എന്നത് സത്യം ,എന്നാല്‍ കുടുതല്‍ ജന പങ്കാളിത്തം ഉണ്ടാവുന്നത് നല്ലത് തന്നെ അതിനാല്‍ എന്ത് പടച്ചുവിടാന്‍ ഒരു ബ്ലോഗര്‍ക്ക് അവകാശമുണ്ട്‌ എന്നാല്‍ അത് അംഗികരിക്കണം എന്നില്ല .ഒന്ന് വിശദികരിക്കണം.
    സാഹതിയ ഭാഷ ഒരിക്കലും ഏറി വിഷയ ഹത്യ ആവല്ലേ പുണ്യാ

    ReplyDelete
    Replies
    1. സുഹൃത്തെ , വോട്ടു ചെയ്യാതെയിരുന്നാല്‍ ജനാധിപത്യം പൂത്തുലയുകയില്ല , നൂറു ശതമാനം വോട്ട് രേഖപെടുതിയതുകൊണ്ട് മാത്രം ഒരു വസന്തവും വരുകയില്ല . നിഷ്പക്ഷവും നീതിപൂര്‍ണവും നിര്‍ഭയവുമായ ശരികണ്ടെത്തുമ്പോഴാണു ജനാധിപത്യം അര്‍ത്ഥവതാകുന്നതും ശക്തിപെടുന്നതും

      കവിയൂര്‍ ജി മുഴുവാന്‍ വായിച്ചിട്ടും എങ്ങനെ ആണിത് തെറ്റിധരിച്ചതെന്നു മനസ്സില്‍ ആവുന്നില്ല ,

      ആളു കൂടിയത് കൊണ്ട് പാമ്പ് ചാവില്ല എന്ന് ഒരു ചൊല്ലുണ്ടല്ലോ

      യുവതലമുരയും രാഷ്ട്രീയത്തോട് വിരക്തതയും ഉള്ള സമൂഹത്തിലെ പതിനഞ്ചു സതമാനം പൌരന്മാര്‍ വോട്ട് രേഖപെടുത്തന്‍ വിമുഖത കാട്ടുന്നുണ്ട് , അവരോടു ഞാന്‍ പറയുന്നു നിങ്ങള്‍ വിട്ടു നിന്നാല്‍ നഷ്ടം നിങ്ങള്ക്ക് തന്നെ കാരണം നിഷ്പക്ഷമായി ചിന്തിക്കുന്നവന്‍ വോട്ട് രേഖപെടുതിയാല്‍ കപട രാഷ്ട്രീയക്കാരന്‍ ഒരു പക്ഷെ പുറത്തിരികേണ്ടി വരും അതിനാല്‍ അത്തരക്കാര്‍ക്ക് സ്വന്തം സമുദായത്തെയും അനുയായികളെയും മാത്രമാക്കും വിശ്വാസം.

      അതെ പോലെ തന്നെ ഇന്ത്യയിലെ ചില സംസ്ഥാനത് നടക്കുന്ന പോലെ തോക്കിന്‍ കുഴലിലൂടെയും രൂപ വാങ്ങിയും ആരാധന മൂതും പോളിംഗ് ബൂത്തിലേയ്ക്ക് തള്ളികയറി വോട്ട് ചെയ്തത് കൊണ്ടും ഒരു പ്രയോജനവും ജനത്തിനുണ്ടാവില്ല ഇല്ല .

      അതുകൊണ്ട് തീര്‍ച്ചയായും രേഖപെടുത്തുന്ന വോട്ടുകള്‍

      നിഷ്പക്ഷവും നീതിപൂര്‍ണവും നിര്‍ഭയവുമായ ശരികണ്ടെത്തുമ്പോഴാണു ജനാധിപത്യം അര്‍ത്ഥവതാകുന്നതും ശക്തിപെടുന്നതും ,

      ഓരോ വ്യക്തിയും കക്ഷി രാഷ്ട്രീയത്തിനു ഉപരിയായി ചിന്തികണമെന്ന ആഖ്വനമാണ് പുണ്യാളനു നല്ക്കാനുള്ളത് ....

      ഇതില്‍ ഒരു ജനാധിപത്യ വിരുദ്ധതയും ഉണ്ടെന്നു തോന്നുന്നില്ല ......

      Delete
  6. പുണ്യവാളന്റെ നിരീക്ഷണം ഒരു പരിധി വരെ ശെരിയാണ്‌ . ഇന്ന് രാഷ്ട്രീയക്കാര് മിക്കവരും മണ്ഡലത്തിലെ ജാതി സമവാക്യം നോക്കി ആണ് സ്ഥാനര്ധികളെ നിശ്ചയിക്കുന്നത് . അത് പൂര്‍ണ്ണമായും തെറ്റാണു എന്ന് പറയാന്‍ കഴിയില്ല . ഒരു തിരഞ്ഞെടുപ്പ് എന്നതില്‍ ജയിക്കുക എന്നതാണ് പ്രാധാന്യം . അല്ലാതെ ആദര്‍ശവും കെട്ടി പിടിച്ചു ഇരുന്നാല്‍ ജയിക്കുകയില്ല . ജയിക്കാന്‍ വേണ്ടി ഉള്ള ചില പോടീ കൈകള്‍ക്ക് അപ്പുറം ഇടതു പക്ഷം ഒരിക്കലും സാമുദായിക പ്രീണനത്തിനു പോയിട്ടില്ല . ഇടതു ഭരണ സമയത്ത് ജാതി സമവാക്യം നോക്കി മന്ത്രിയെ നിശ്ചയിക്കാരും ഇല്ല . ഒരു ജാതി മതക്കാരും ഭരണത്തില്‍ കൈ കടത്താന്‍ മുതിരാറും ഇല്ല . അതൊക്കെ സംഭവിക്കുന്നത്‌ യു ഡി എഫ് ഭരണത്തില്‍ മാത്രം ആണ് എന്ന് ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാകും . വിമോചന സമരത്തിലൂടെ കേരളത്തിലെ എല്ലാ ജാതി മത പിന്തിരിപ്പന്‍ ശക്തികളെയും കൂട്ടുപിടിച്ച യു ഡി എഫ് ഇന്നും ആ നിലപാടുകള്‍ തുടരുന്നു . അതിന്റെ അവസാനത്തെ ഉദാഹരണമാണ്‌ അഞ്ചാം മന്ത്രിയും കൂടെ ഉണ്ടായ വകുപ്പ് മാറ്റവും . അഞ്ചാം മന്ത്രി അവര്‍ക്ക് അവകാശ പെട്ടതാണ് പക്ഷെ അതിന്റെ കൂടെ കാണിച്ച വകുപ്പ് മാറ്റം നായരേം ഇഴവനെയും തൃപ്തി പെടുത്താന്‍ വേണ്ടി മാത്രം ആണ് . ഇതൊക്കെ സാമുദായിക പ്രീണനത്തിന്റെ ഭാഗം തന്നെ ആണ് .

    ReplyDelete
  7. കാലികപ്രസക്തിയുള്ള വിഷയം വളരെ ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു.
    ആദര്‍ശങ്ങളല്ല അധികാരമാണ് എല്ലാവര്‍ക്കും നോട്ടം.ആശയങ്ങളല്ല ഭൌതിക
    നേട്ടങ്ങളാണ് രാഷ്ട്രീയം കൊണ്ട് ഏവരും ലക്ഷ്യമിടുന്നത്.അതിനായി എന്തു
    കുതന്ത്രങ്ങളും പ്രയോഗിക്കാന്‍ അതതിന്‍റെ തലപ്പത്തുള്ളവര്‍ കച്ചകെട്ടിയിറങ്ങുന്നു.
    സാധാരണക്കാരായ പാവം വോട്ടര്‍മാര്‍!
    "മാറ്റത്തിന്‍റെ മഹാശക്തി വിരല്‍ത്തുമ്പില്‍ ആവാഹിച്ചു മഷിപുരട്ടി കടന്നുചെന്ന്
    സാമുദായിക-രാഷ്ട്രീയ ഇഷ്ടക്കാര്‍ക്ക് നിഷ്കരുണം മുദ്രചാര്‍ത്തി ചാരിതാര്‍ത്ഥ്യത്തോടെ
    മടങ്ങുന്ന നമ്മള്‍ ഇതില്‍ കൂടുതല്‍ ഒന്നും ആഗ്രഹിക്കാന്‍ പാടില്ല ഒന്നും കിട്ടുന്നില്ല
    എന്ന് പരാതിയും പഴിയും പറയാന്‍ അര്‍ഹരും അല്ല "
    ലേഖനത്തിന്‍റെ തലവാചകം "ജനാധിപത്യത്തെ ഞെക്കി കൊല്ലുന്നവര്‍"എന്നണോ?
    അതൊ?
    ആശംസകളോടെ

    ReplyDelete
    Replies
    1. ഓ തെറ്റ് പറ്റി പോയി ചൂണ്ടി കാട്ടിയതിന് നന്ദി ......

      ഇങ്ങനെ എന്തെങ്കിലും ഇല്ലാതെ പുണ്യാളന്റെ ബ്ലോഗ്‌ അപൂര്‍ണം ആണല്ലോ ഹ ഹ ഹ

      Delete
  8. ഇന്നത്തെ രാഷ്ട്രീയം അവസരവാദം എന്ന അജണ്ടയിലെക്ക് മാത്രം ഒതുങ്ങിയിരിക്കുന്നു.
    ജയിച്ചവന്റെ ഒപ്പം കൂടി ഞങ്ങളാണ് ജയിപ്പിച്ചത്‌ എന്ന് പറയാന്‍ സമുദായ സംഘടനകളും.
    എല്ലാം സഹിക്കാന്‍ കഴുതകളും !!!

    ReplyDelete
  9. അബ്സറിക്കായുടെ കമന്റിനടിയിൽ ഒരൊപ്പ് കൂടി എന്റെ വക.! ഈ കേരളത്തിൽ ഇന്നേവരെ ഒരു പഞ്ചായത്തംഗത്തെ ജയിപ്പിക്കാൻ പോലും ഒരു സമുദായത്തിനും കഴിഞ്ഞിട്ടില്ല,ഇനി കേരളത്തിൽ കഴിയുകയുമില്ല. പിന്നെ എന്തിനാണീ മുറവിളികൾ അവകാശവാദങ്ങൾ ? ആശംസകൾ.

    ReplyDelete
  10. nannaayittund punnyaalaa. punnaalanu mathrame engane thurannadichu ezhuthan kazhiyoo. lekhanam nannaayittund. eniyum nalla nalla karyangal njangal pratheekshikkunnu

    ReplyDelete
  11. ഇക്കഴിഞ്ഞ ഉപതിരഞ്ഞെടുപ്പില്‍ ഒരാള്‍ പ്രസംഗിക്കുന്നത് കേട്ടു.. '' മനസാക്ഷി വോട്ടു ചെയ്യാന്‍ സമ്മതം തന്നിരിക്കുന്നു എന്ന് ''.. എന്തൊന്ന ഇത്.. ഒരാള്‍ക്ക്‌ വോട്ടു ചെയ്യാന്‍ വേറൊരാള്‍ സമ്മതം കൊടുക്കുന്ന കാഴ്ച.. ഇതൊക്കെ കാണുമ്പോള്‍ ചിരിച്ചു മരിക്കും ജനങ്ങള്‍ ..
    ഇവന്മാരുടെയൊക്കെ വിചാരം ഇവര്‍ പറയുന്നതാണ് ജനങ്ങള്‍ കേള്‍കുന്നതെന്നാണ്.. താങ്കള്‍ പറഞ്ഞ പോലെ അവസരം നോക്കി പിന്തുണ നല്‍കുന്ന കുറെയെണ്ണം.. സത്യത്തില്‍ ആ സമുദായത്തെ കൂടി പറയിപ്പിക്കാനെ ഇത് സഹായിക്കൂ..
    തങ്ങള്‍ ഒന്നുമല്ലെന്നരിയാമെന്‍ഗിലും തങ്ങളാണ് ഇവരെയൊക്കെ ജയിപ്പിക്കുന്നതെന്ന പൊള്ളത്തരങ്ങള്‍ ....

    പുണ്യാളാ ... വിശദമായ വ്യക്തമായ ശക്തമായ .. ലേഖനം..
    എഴുത്ത് തുടരുക...
    ഭാവുകങ്ങള്‍..

    ReplyDelete
  12. പണ്ട് സ്കൂളില്‍ പഠിച്ച കാലത്ത് സാമൂഹ്യപാഠം ക്ലാസ്സില്‍ ടീച്ചര്‍ ജനാധിപത്യത്തെയും ഇലക്ഷനെയും പറ്റിയൊക്കെ പറഞ്ഞുതന്നതില്‍ ഒരു വാചകം ഇപ്പോഴും ഓര്‍മ്മിക്കുന്നു. “പല സ്ഥാനാര്‍ത്ഥികള്‍ നില്‍ക്കും ഒരു സീറ്റിന്. നിങ്ങള്‍ എല്ലാവരെയും ഏറ്റവും നല്ല സ്ഥാനാര്‍ത്ഥിയ്ക്ക് മാത്രമേ വോട്ട് ചെയ്യാവു. കൊടിയോ പാര്‍ട്ടിയോ ഒന്നും നോക്കരുത്” ഇന്ന് സ്കൂളുകളില്‍ അങ്ങിനെ പഠിപ്പിക്കുമോ എന്ന് അറിഞ്ഞുകൂടാ. പക്ഷെ ഒരു ഇലക്ഷനിലും എന്റെ മണ്ഢലത്തില്‍ യോഗ്യനായ ഒരു സ്ഥാനാര്‍ത്ഥി എന്നെനിക്ക് തോന്നുന്ന ഒരാള്‍ വന്നിട്ടില്ല. ഞാന്‍ വോട്ട് ചെയ്തിട്ടുമില്ല

    ReplyDelete
  13. "ചുറ്റും നടക്കുന്നതിനെ കാണാന്‍ നേരമില്ല അതിനെ കുറിച്ച് ചിന്തിക്കാന്‍ മനസുമില്ല . ജനാധിപത്യത്തോടും രാഷ്ട്രീയത്തോടും ഒട്ടും വിശ്വാസവുമില്ല അതിനെ അന്തസായി അഭിമാനം കൊള്ളൂകയും ചെയ്യുന്നു"

    ഇങ്ങിനെ ആവുമ്പോള്‍ പരാതി പറയാനും പഴി ചാരാനും മാത്രമായി നിലകൊള്ളാം. അതാണ്‌ ഇപ്പോഴത്തെ ഫാഷന്‍! കുറ്റങ്ങള്‍ ഉണ്ടാകില്ലല്ലോ. ഒന്നും ചെയ്യുകയും വേണ്ട. കിട്ടുന്ന സമയത്ത്‌ കിട്ടുന്ന വഴിയിലൂടെ നേരായി പ്രതികരിക്കാന്‍ ശ്രമിക്കാതെ പരാതിയും പഴിയും മാത്രമായി നടക്കുന്നത് കൊണ്ട് പ്രത്യേകിച്ചൊന്നും സംഭവിക്കുന്നില്ല എന്ന് തന്നെയാണ് എനിക്കും തോന്നുന്നത്. ലേഖനത്തില്‍ സൂചിപ്പിച്ചത്‌ പോലെ ജാതികളുടെ കളി ഇല്ലാതാക്കാനെന്കിലും അത്തരം ഇടപെടലുകള്‍ സഹായിക്കില്ലേ? എല്ലാം ഒന്നാണ് എന്ന പോതുവല്‍ക്കരണം നടത്തുന്നത് ചീത്തക്ക് സമൂഹത്തില്‍ നിലനില്പ്പുണ്ടാക്കാന്‍ നടത്തുന്ന ബോധപൂര്‍വ്വമായ ശ്രമമായിരിക്കും, നല്ലതിനെ ചീത്തയാക്കാനും തിരിച്ചറിയാതിരിക്കാനും വേണ്ടി മാത്രം. നൂറു ശതമാനവും നല്ലതായിരിക്കണം ശരിയായിരിക്കണം എന്നത് പറയാന്‍ മാത്രം പറ്റുന്നതും പ്രായോഗികമാല്ലാത്തതും ആണെന്നാണ് ഞാന്‍ കരുതുന്നത്.
    ലേഖനം ചിന്തിപ്പിക്കുന്ന ഒന്നായി.

    ReplyDelete
  14. nannaayittund. aashamsakal
    സ്നേഹത്തോടെ wings
    www.wingsonline.blogspot.com

    ReplyDelete
  15. "നിര്‍ഭാഗ്യവശാല്‍ കഴിഞ്ഞ കുറെ കാലമായി പ്രത്യൂല്പാദനം മാത്രം നടത്താനറിയുന്ന അതില്‍ മാത്രം ഊന്നല്‍ നല്‍കുന്ന ഒരു ജനവിഭാഗമായി ഭാരതീയര്‍ വളര്‍ന്നു വരുന്നുണ്ട്. "
    അതു കലക്കി
    :)

    ReplyDelete
  16. സുപ്രഭാതം പുണ്ണ്യാളാ..
    വായിച്ചു ട്ടൊ...വളരെ പ്രസക്തമായ വിഷയം,
    പക്ഷേ ഇത്തര വിഷയങ്ങള്‍ക്ക് നല്ലൊരു അഭിപ്രായം പറയാന്‍ നിയ്ക്ക് അറിയില്ലാ ക്ഷമിയ്ക്കാ...!
    വായനയ്ക്ക് നന്ദി...!

    ReplyDelete
  17. ഈ സമുദായരാഷ്ട്രീയം ഉന്മൂലനം ചെയ്‌താല്‍ മാത്രമേ നമ്മുടെ നാട് നന്നാവൂ.
    എന്ത് ചെയ്യാം പൊതു ജനത്തെ നാം കഴുതകള്‍ എന്നല്ലേ അഭിസംബോധന ചെയ്യുന്നത് ..
    ആ കഴുതകളെ കൊണ്ട് എന്തും ചുമപ്പിക്കാം എന്ന ധാരണയിലേക്ക് നേതാക്കള്‍ എത്തി കഴിഞ്ഞിരിക്കുന്നു. കഷ്ട്ടം എന്നല്ലാതെ എന്ത് പറയാന്‍ ????

    ReplyDelete
  18. സത്യം പറഞ്ഞാല്‍ , ഞാന്‍ ജീവിതത്തില്‍ ആകെ ഒരു തവണ ഒരു പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മാത്രമാണ് വോട്ടു ചെയ്തത്. പിന്നെ വന്ന ഒരു വോട്ടെടുപ്പിലും ഞാന്‍ ഭാഗമായില്ല. ഞാന്‍ ഒരു അരാഷ്ട്രീയ വാദിയൊന്നുമല്ല, പലപ്പോഴും പല തരത്തില്‍ പ്രതികരിച്ചിട്ടുള്ള ഒരു പാവം പൌരന്‍ മാത്രമാണ്. ഒരു നല്ല പൌരനയാല്‍ നിങ്ങള്‍ അറിയാതെ തന്നെ രാഷ്ട്രബോധമുള്ള ഒരു നല്ല രാഷ്ട്രീയക്കാരനായി നിങ്ങള്‍ മാറും. അതിനു ഒരു കൊടിയുടെയോ പാര്‍ട്ടിയുടെയോ പിന്തുണ വേണ്ട എന്നതാണ് എന്‍റെ അഭിപ്രായം. താങ്കളുടെ എല്ലാ വിശദീകരണവും താഴെ പറഞ്ഞ ആ ഒരൊറ്റ വാചകത്തില്‍ ഒതുക്കിയിരിക്കുന്നു. ആശംസകള്‍.

    "നിഷ്പക്ഷവും നീതിപൂര്‍ണവും നിര്‍ഭയവുമായ ശരികണ്ടെത്തുമ്പോഴാണു ജനാധിപത്യം അര്‍ത്ഥവതാകുന്നതും ശക്തിപെടുന്നതും"

    ReplyDelete
  19. ഒറ്റയ്ക്ക് നില്‍ക്കുന്ന ഒരാള്‍ക്ക്‌ ഇന്നത്തെ സമൂഹത്തില്‍ എന്താണ് ചെയ്യാനാവുക? പലപ്പോഴും യാതൊരു ആശയപ്രതിബധതയുമില്ലാത്ത അത്തരക്കാര്‍ സ്വാര്‍ത്ഥലാഭത്തിനായി ആരുടെ കൂടെ കൂടാനും തയ്യാറാവുന്ന കാഴ്ചയാണ് കാണാറ്.. രാഷ്ട്രീയം മോശമൊന്നുമല്ല. പക്ഷെ അതിനെ ബാധിചിരിക്കുന്ന ചില അപചയങ്ങള്‍ നമ്മളെ നിരാശരാക്കുന്നു.

    ReplyDelete
  20. പൊതുജനം കഴുത..!!!
    കഴുതകളുടെ ഉയിര്‍ത്തെഴുനേല്‍പ്പിനായി നമുക്കു കാത്തിരിക്കാം.

    ReplyDelete
  21. നമ്മുടെ നാട്ടില്‍ ഭൂരിഭാഗം മത പുരോഹിതരും സാമുദായിക നേതാക്കള്‍ എന്നവകാശ പെടുന്ന തപ്പാനകളും വിശ്വാസികളെ മാക്സിമം ചൂഷണം ചെയ്യുന്നു അതിനെതിരെ പ്രതികരിക്കാന്‍ പോലും കഴിയാതെ പാവം പൊതുജനം നിസഹായ അവസ്ഥയില്‍ കണ്ണ് മിഴി ക്കുക്ക ആണ്

    ReplyDelete
  22. മതം പറഞ്ഞു വോട്ട് പിടിക്കുക എന്നതു തന്നെ ഒരു കോപ്പിലെ ഏർപ്പാടാണ്‌. അതില്ലാതാക്കുക എന്നത് നടക്കാത്തകാര്യവും. രാഷ്ട്രീയ്മില്ല എന്നു പറയുന്നത് ഒരു ഫാഷനാണ്‌ പുതു തലമുറയിൽ..

    ReplyDelete
  23. നമ്മുക്ക് സമാധാനം വേണം സമത്വം വേണം ജനാധിപത്യം എന്ന് എഴുതികണ്ടാല്‍ പോര അത് അനുഭവിച്ചറിയണമെങ്കില്‍ നേടിയെടുക്കാന്‍ ആര്‍ജവം കാട്ടണം
    ----------------------------
    ആരെങ്കിലും ആ ആർജ്ജവം കാട്ടുന്നുണ്ടോ?... ഉണ്ടെങ്കിൽ എന്തു കൊണ്ട് അരമനകളിലും തങ്ങൾ ഹൌസിലും നായർ ഹൌസിലും ഒക്കെ അനുഗ്രഹം തേടി ഈ പുലി വാലു പിടിക്കുന്നവർ കയറിയിറങ്ങുന്നു..
    ഈയിടെ കേട്ടത് ഒരു സമുദായം വലിയ കക്ഷിയോട് ആലോചിക്കാതെ മന്ത്രിയെ പ്രഖ്യാപിക്കുന്നു.. സ്ഥാനം പിടിച്ചെടുക്കുന്നു.
    മറ്റൊരു സമുദായം ആ മന്ത്രി ശരിയല്ല.. ഈ മന്ത്രി നമ്മുടെ ജാതിക്ക് വേണ്ടതു ചെയ്തില്ല എന്നൊക്കെ പറഞ്ഞു നിലവിളിക്കുന്നു.

    സത്യത്തിൽ ഇന്ത്യാ മഹാ രാജ്യ ഭരണം എന്നത് മതാധിഷ്ഠിതമായ എന്നതാണോ എന്നു പലപ്പോഴും ധരിച്ചു പോകുന്നു.. ഇല്ലെങ്കിൽ എന്തുകൊണ്ട് ന്യൂനപക്ഷം ഭൂരിപക്ഷം എന്നു പറയുന്നു..
    നമ്മൾ എല്ലാവരും ഭാരതീയരാണ്.. ഓരോ ഭാരതീയനും തുല്ല്യ അധികാരമാണുള്ളത് അപ്പോൾ സംവരണവും മണ്ണാംകട്ടയും ഒക്കെ വേണ്ടത് സമൂഹത്തിലെ എല്ലാ പാവപ്പെട്ടവർക്കും മാത്രമാണ്.. അല്ലാതെ ജാതിയും മതവും പറഞ്ഞു കൊണ്ടല്ല..

    വിദ്യാഭ്യാസവും തൊഴിലും എല്ലാം ജാതിയെ, മതത്തെ അടിസ്ഥാനമാക്കി നൽകുന്നതും സംവരണം നൽകുന്നതും ഈ ജനാധിപത്യരാജ്യത്ത് പരിഹാസ്യമാണ്.. എല്ലാവരും തുല്ല്യരാണ് എന്നാൽ ചിലർ അതുല്ല്യരാണ് എന്ന് എങ്ങിനെ വന്നു ചേരുന്നു.. ചുരുക്കത്തിൽ ഭിന്നിപ്പിച്ചു ഭരിക്കണം രാഷ്ട്രീയപാർട്ടികൾക്ക് അത്രേ വേണ്ടൂ..

    എല്ലാ ജാതി, മത സംവരണങ്ങളും എടുത്തു കളഞ്ഞ് എല്ലാജാതി മതങ്ങളിലുമുള്ള പാവപ്പെട്ടവർക്ക് മാത്രം സംവരണം നൽകി നിയമം ഭേദഗതി വരുത്തുകയാണ് ആർജ്ജവമുള്ള ഒരു രാഷ്ട്രീയക്കാരൻ ചെയ്യേണ്ടത്.. അല്ലാതെ ഒരേ പന്തിയിൽ രണ്ടു വിളമ്പല്ല നടത്തേണ്ടത്.. അത് പരോക്ഷമായി മതങ്ങൾ തമ്മിലുള്ള ശത്രുതയ്ക്ക് ഇടയാക്കുകയാണ് ചെയ്യുന്നത്..

    ഈയിടെ കേട്ടത് ചില മന്ത്രിമാർക്ക് നിലവിളക്ക് കത്തിക്കാൻ പറ്റില്ലത്രേ…വെളിച്ചം അന്ധകാരത്തെ അകറ്റുന്നതാണ് എന്നാണ് അടിസ്ഥാനം.. പക്ഷെ അത് ഹൈന്ദവതയാണത്രേ… അപ്പോൾ അവർ എല്ലാ മത വിഭാഗങ്ങളേയും ആ മന്ത്രിമാർ പ്രതിനിധീകരിക്കുന്നതെങ്ങിനെ?.. അതും വിദ്യാഭ്യാസ മന്ത്രിമാരാണ് എന്നതാണ് വൈരുദ്ധ്യം.
    ഒരു മന്ത്രി എന്നാൽ ജാതി മത വ്യത്യാസമില്ലാതെ എല്ലാവരേയും മനസ്സു കൊണ്ട് ഉൾക്കൊള്ളുവാൻ കഴിയുന്നവനാകണം.. വിളക്കു കത്തിക്കേണ്ടിടത്ത് കത്തിക്കണം ക്രിസ്ത്യൻ പള്ളിയിൽ പോകേണ്ടി വന്നാൽ പോകണം.. മുസ്ലീം പള്ളികളിൽ പോകേണ്ടി വന്നാൽ പോകണം.. അവർ ഓർക്കേണ്ടത് ഇത് സ്വന്തം വീടല്ല എല്ലാ ജനവിഭാഗത്തിന്റേയും പ്രതിനിധിയായി ഭരിക്കേണ്ട മന്ത്രിയാണ് അവരെന്നാണ്..
    ചുരുക്കത്തിൽ സാക്ഷരരാണെന്ന് കൊട്ടി ഘോഷിക്കുന്ന മലയാളികളുടെ മനസ്സാണ് ഏറ്റവും അധികം മാലിന്യം കൊണ്ട് മൂടിയിരിക്കുന്നത്..

    ReplyDelete
    Replies
    1. ചേട്ടന്‍ അവസാനം പറഞ്ഞതൊക്കെ നൂറു ശതമാനം ശരിയാണ് , മലയാളിയുടെ മനസ്സില്‍ ആണ് മാലിന്യം. വിളക്ക് കത്തിക്കാന്‍ മടിക്കുന്ന മന്ത്രിയെ പുറത്താക്കാന്‍ നമ്മുക്ക് കഴിയുനില്ല കഷ്ടം തന്നെ. കേട്ടപ്പോ അറപ്പും വെറുപ്പും തോന്നുന്നു എന്തൊരു നാണക്കേട് !

      Delete
  24. സാമുദായിക ഇടപെടലുകള്‍ രാഷ്ട്രീയത്തിന് എന്നല്ല രാഷ്ട്രത്തിനു തന്നെ ഭീഷണിയാണ്. വ്യക്തികള്‍ തമ്മിലുള്ള വിവേചനരഹിതമായ, എന്നാല്‍ വിവേക പൂര്‍ണവും സൗഹാര്‍ദപരമായ ഇടപെടലുകളിലൂടെയെ ഇതിന്‌ എന്തെങ്കിലും ഒരു മാറ്റം ഉണ്ടാവൂ.

    ReplyDelete
  25. വായിക്കപ്പെടേണ്ട ഒരു നല്ല പോസറ്റ്‌ ,,ചിലപ്പോഴെക്കെ ചിന്തിക്കാറുണ്ട് ഇത്രയും സാക്ഷരതയുള്ള നമ്മുടെ നാടിനെന്ത് പറ്റിയെന്നു..
    -----------------------------
    ബ്ലോഗില്‍ വീണ്ടും സജീവമായതില്‍ സന്തോഷം കേട്ടോ ..

    ReplyDelete
  26. വരാന്‍ വൈകി യതില്‍ ഖേദിക്കുന്നു നാട്ടുകാരാ. ഇനിയും വരും ഈ വഴി. എഴുത്ത് ഇഷ്ടായെന്നുകൂടി അറിയിക്കുന്നു.

    മനു..

    ReplyDelete
    Replies
    1. ഹ ഹ ഹ സന്തോഷം ഡിയര്‍ മനു , വീണ്ടും വരുക

      എന്നരികിലേക്ക് വരുന്നവരാരും ഒറ്റയ്ക്ക് പോകാറില്ല , ഞാനും പിന്നാലെ വരും

      Delete
  27. Replies
    1. എന്റെ അപ്പാപ്പാ പേടിയാവുന്നെ ഈ ചിരി കണ്ടിട്ട് , ഇങ്ങനൊന്നും പുണ്യാളനെ നോക്കി ചിരിക്കല്ലേ

      Delete
  28. പുണ്യാളനും പേടിയോ ?

    ReplyDelete
  29. രാഷ്ട്രീയ / രാഷ്ട്രകച്ചവടങ്ങള്‍ .... :-(

    ReplyDelete
  30. വസ്തുതകള്‍ ശരിയായി വിലയിരുത്തിയിട്ടുണ്ട്. ഈ അഭിപ്രായം തന്നെയാണ് എനിക്കും ഉള്ളത്. അഭിനന്ദനങ്ങള്‍.

    ReplyDelete
  31. മനസ്സാക്ഷിയെ ഭയന്ന് വോട്ടു ചെയ്യാറില്ല. രാഷ്ട്രീയം അത്ര തന്നെ.

    ReplyDelete
  32. ഒരായിരം നന്ദി ഈ സന്ദര്‍ശത്തിനും അഭിപ്രായ പ്രകടനത്തിലും നന്ദി

    ReplyDelete