നൂറു കണക്കിന് പേര്‍ പിന്തുടര്‍ന്ന് വന്ന പുണ്യവാളന്റെ ഫോളോ ഗഡ്ജെറ്റ്‌ തകരാറില്‍ ആയതിനാല്‍ പ്രിയ സുഹൃത്തുകള്‍ പുണ്യാളനെ ഇ-മെയില്‍ വഴി പിന്തുടരാന്‍ അഭ്യര്‍ത്ഥിക്കുന്നു !! "

Monday 18 June 2012

ഇനി സ്വര്‍ണ്ണവും തീക്കളിയാണേ..

കനകം മൂലം കാമിനി മൂലം
കലഹം പലവിധമുലകില് സുലഭം 
രസകവി കുഞ്ചന്‍ നമ്പ്യാരുടെ ഈ വരികള്‍ മലയാളി എറ്റുപാടിയത് കാവ്യസൌന്ദര്യം കൊണ്ട് മാത്രമാകില്ല. സ്വര്‍ണ്ണത്തെ അതിന്റെ നാനാര്‍ത്ഥങ്ങളിലും അനുഭവിച്ചറിഞ്ഞ തലമുറകള്‍ ആണല്ലോ നമ്മുടെതൊകെ. അത്രമേല്‍ ചരിത്രാധിതകാലം മുതല്‍ സ്വര്‍ണ്ണം മനുഷ്യ മനസുകളെ ഭ്രമിപ്പിച്ചു ഭരിച്ചു കൊണ്ടിരിക്കുകയാണ്. അതിന്റെ ആക്കം അനേകമടങ്ങ്‌ വര്‍ദ്ധിപ്പിച്ചാണ് സ്വര്‍ണ്ണത്തിന്റെ സമീപകാല വിലവര്‍ദ്ധനവുകളും ഉത്തമ നിക്ഷേപ മാര്‍ഗ്ഗമെന്ന  വിലയിരുത്തലും  അതിന്റെ വാര്‍ത്താപ്രധാന്യവും നമ്മെ മതിഭ്രമിപ്പിക്കുന്നത് .


കഴിഞ്ഞ മൂന്ന് നാല് വര്‍ഷ കാലയിളവിനുള്ളില്‍ സ്വര്‍ണ്ണം നേടിതന്നത്രയും ലാഭം മറ്റൊരു നിക്ഷേപത്തിനും സാധിച്ചില്ലായെന്നത് കൊണ്ടും ലോകത്തെ പ്രമുഖനിക്ഷേപങ്ങളെല്ലാം സാമ്പത്തികമാന്ദ്യത്തിലകപ്പെട്ടു ആടിയുലയുമ്പോഴും കുതിപ്പ് നടത്തിയതും സ്വര്‍ണ്ണം സ്വര്‍ഗ്ഗസമാനമായ സുരക്ഷിത നിക്ഷേപമാണെന്ന ധാരണ പൊതുവേ വ്യാപകമായി പടരുവാന്‍ കാരണമാവുമായി. സ്വര്‍ണ്ണവ്യാപരശാലകളും പണയവായ്പ്പാ സ്ഥാപനങ്ങളും ഇതിനു വേണ്ട പ്രചാരം നല്‍കുന്നുമുണ്ട് .

എന്നാല്‍ ഏതൊരു നിക്ഷേപമാര്‍ഗ്ഗത്തെ പോലെയും  ലാഭനഷ്ട സാധ്യതയുള്ള നിക്ഷേപം തന്നെയാണ് സ്വര്‍ണ്ണവും. അതുകൊണ്ട് തന്നെ  സമീപകാലത്തുണ്ടായ വന്‍ വിലവര്‍ദ്ധനവ്‌ ശക്തമായൊരു തിരുത്തലിനു കളമൊരുക്കാനുള്ള സാധ്യതയിലേക്ക് സ്വര്‍ണ്ണത്തെ  അടുപ്പിക്കുകയാണെന്നത് കരുതിയിരിക്കേണ്ട യാഥാര്‍ത്ഥ്യമാണ്.

എത്രമാത്രമാണത്തിന്റെ സാധ്യതയെന്നും വിലര്‍ദ്ധനവിന്റെയും വിലത്തകര്‍ച്ച ഉണ്ടാവുകയാണെ അതെങ്ങനെ ആയിരിക്കുമെന്നുമുള്ള എന്റെ സ്വന്തം നിഗമനങ്ങള്‍ മാത്രമാണ്  അവതരിപ്പിക്കുന്നത്‌ .

ഓഹരി വിപണിയിലും റിയല്‍ എസ്റ്റേറ്റലും വന്‍കുതിപ്പുകള്‍ക്ക് പിന്നാലെ അപ്രതീക്ഷിതമായാണ് പലപ്പോഴും തകര്‍ച്ചകള്‍  കടന്നുവന്നിട്ടുള്ളതെന്നത് ചരിത്രമാണ് .

ഇന്ത്യന്‍ ഓഹരി വിപണിയില്‍ രണ്ടായിരത്തി എട്ടില്‍ ഉണ്ടായ റെക്കോര്‍ഡ്‌ നേട്ടവും തുടര്‍ന്നുണ്ടായ തകര്‍ച്ചയും തന്നെ ഉദാഹരിച്ചെടുക്കാം . 21,000  പൊയന്റ്സ് റെക്കോര്‍ഡ്‌ നേട്ടത്തില്‍ നിന്നും 7,000-ത്തോളം തകര്‍ന്നു വീഴുമ്പോള്‍ ഇന്ത്യയില്‍ റിയല്‍ എസ്റ്റേറ്റ്‌ മേഖല അതിന്റെ  പാരമ്യത്തില്‍ എത്തി നില്‍ക്കുകയായിരുന്നു . വെറുതെ ആയിരുന്നുമില്ല ഈ കുതിപ്പ് .  ലോക സാമ്പത്തിക ഭൂപടത്തില്‍ നിര്‍ണായക ശക്തിയായി ഇരട്ടസംഖ്യയോടടുത്ത  വളര്‍ച്ചാനിരക്കോടെ ഇന്ത്യ തിളങ്ങി നിന്ന കാലത്താണല്ലോ? അത് സംഭവിച്ചത് .

അന്ന് അമേരിക്കയിലെ ഭവനവായ്പ്പാ വിപണിയില്‍ തുടങ്ങിയ പ്രതിസന്ധി മാന്ദ്യമായി മാറുമ്പോഴും ഇന്ത്യയെ അതൊരിക്കലും ബാധിക്കുകയില്ലായെന്നും വിപണിയിലേക്ക് പണമൊഴുകുമെന്നുമായിരുന്നു പൊതുവേ വിലയിരുത്തല്‍ . അക്കാലത്തു കടം വാങ്ങിയും ലോണ്‍ എടുത്തതും ബാങ്ക് നിക്ഷേപവും ഓക്കേ ഓഹരി വിപണിയില്‍ വാരിയെറിഞ്ഞു വഴിയാധാരമാവുകയായിരുന്നു ഇന്ത്യയിലെ ചെറുകിടനിക്ഷേപകര്‍ എന്ന സാധാരണമനുഷ്യര്‍ .

അതുപോലെതന്നെയാണ്  ക്രൂഡ് ഓയില്‍ വിലവര്‍ദ്ധനയിലും സംഭിച്ചത്. മാന്ദ്യത്തിനു മുന്നേ 150-160  ഡോളര്‍ കടന്ന  ക്രൂഡ്  ഇരുന്നൂറു കടക്കുമെന്ന് ഇനിയൊരു തിരിച്ചുവരവ്‌ അസാദ്ധ്യമെന്നും നമ്മള്‍ അന്നും പ്രതീക്ഷിച്ചു വിശ്വസിച്ചു ശേഷം  50-60  ഡോളര്‍  എത്തുമ്പോഴും നമ്മള്‍ ആശ്ചര്യപ്പെട്ടില്ല. മാന്ദ്യം ശക്തമായ ഡോളറിനെയും മുട്ടുകുത്തിച്ചു ...

അത് കൊണ്ട് വിലയിരുത്തലുകളുടെ ഈ അപാകതയാണ് നിക്ഷേപമെന്ന നിലയ്ക്ക് സ്വര്‍ണ്ണത്തിന്റെ കാര്യത്തിലും ഭയപ്പെടുത്തുന്നത് ... 

ബിസിനസ് അനലിസ്റ്റുകള്‍  ഗമണ്ടന്‍ പേരുള്ള ഒരു തിയറി പറയാറുണ്ട്‌,അത്  നമ്മുടെ മാതൃഭാഷയില്‍ പറഞ്ഞാല്‍ ഒരു കയറ്റം ഉണ്ടെങ്കില്‍ സുനിശ്ചിതമായി ഒരു ഇറക്കവുമുണ്ടാക്കും അതിനു ഒരു കാരണം അപ്പോഴത്തെ സാഹചര്യത്തില്‍ ഉരുത്തിരിഞ്ഞു വരുകയും ചെയ്യും അത്ര തന്നെ .

സ്വര്‍ണ്ണം എങ്ങനെയാണ് കുതിച്ചുയര്‍ന്നത്‌  
------------------------------------------------------------


അമേരിക്കയില്‍  ബാങ്കുകളുടെ തകര്‍ച്ച സാമ്പത്തികമാന്ദ്യമായി തുടങ്ങുമ്പോള്‍ ലോകമാകമാനം ഓഹരി വിപണികള്‍ തകര്‍ന്നു.  ധനകാര്യ സ്ഥാപനങ്ങളും വന്‍കിട നിക്ഷേപകരും  പലതും വിറ്റൊഴിഞ്ഞു സ്വര്‍ണ്ണം വാങ്ങി കൂട്ടാന്‍ തുടങ്ങിയപ്പോള്‍ മുതലാണ്‌ സ്വര്‍ണ്ണത്തിനു നല്ല കാലം തുടങ്ങിയത്.ഇതോടെ സ്വര്‍ണ്ണത്തിനു  സുരക്ഷിച്ച നിക്ഷേപമെന്ന പരിവേഷം ലഭിച്ചു. തുടര്‍ന്ന് ഡോളറിനു ഉണ്ടായ തകര്‍ച്ചയും അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് കുറെ കാലത്തേയ്ക്ക് പലിശ നിരക്കുകള്‍  വര്‍ദ്ധിപ്പിക്കുകയില്ലാ എന്നാ പ്രഖ്യാപനവും ശക്തിപകര്‍ന്നു . അമേരിക്കയിലെയുംയൂറോപ്യന്‍ രാജ്യങ്ങളുടെയും കടപത്രങ്ങളില്‍ വിശ്വാസം നഷ്ടപ്പെട്ട വിദേശ രാജ്യങ്ങള്‍ വിദേശ നാണ്യശേഖരം സ്വര്‍ണ്ണത്തിലേക്ക് മാറ്റിയത് സ്വര്‍ണ്ണത്തെ കൂടുതല്‍ തിളക്കമുള്ളതാക്കി മാറ്റി ( ഇന്ത്യയും  ഇരുനൂറു ടണ്‍ സ്വര്‍ണ്ണം വാങ്ങിയിരുന്നു )

ഇതിന്റെ ആവേശത്തിലാണ് ഇന്ത്യയില്‍  ETF  പോലെ ഉള്ള നിക്ഷേപങ്ങളും സ്വര്‍ണ്ണ നാണയവും ബാറുകളും റെക്കോര്‍ഡ്‌ വില്‍പനയില്‍ എത്തിയത്. ഇവ ആദ്യ കാലങ്ങളില്‍ മികച്ച ലാഭം നേടുകയും ചെയ്തു .

വിലതകര്ച്ച  എന്ന് എങ്ങനെ എവിടുന്ന് 
-----------------------------------------
ഈ ചോദ്യത്തിന് കൃത്യമായൊരുത്തരം നല്ക്കാനാവില്ല എനിക്കെന്നല്ല  ആര്‍ക്കും കൃത്യമായി പ്രവചിക്കാന്‍   സാധ്യമല്ലാത്ത ഒരു പ്രഹേളികയാണത് . ചില ഊഹങ്ങളും വസ്തുതകളും വിളിച്ചു പറയാനേ ആവു .

രണ്ടോ മൂന്നോ ആഴ്ച്ചകള്‍ കൊണ്ടോ മാസങ്ങള്‍  കൊണ്ടോ സംഭവിക്കാന്‍ ഇടയുള്ളതല്ല വരാന്‍ ഇരിക്കുന്ന തകര്‍ച്ച.  ഇപ്പോഴത്തെ സാമ്പത്തിക സാമൂഹിക സാഹചര്യത്തില്‍  ഇനി വിലവര്‍ദ്ധിക്കാനെ പോകുന്നില്ലാ എന്ന് പറയാനുമാകില്ല കുറച്ചു കൂടെ ഉയര്‍ന്നു പുതിയ റെക്കോര്‍ഡ്കള്‍ ഭേദിക്കാന്‍ തന്നെയാണ്  സാധ്യത .  

ന്നാല്‍ ലോകരാജ്യങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്ന സാമ്പത്തികമാന്ദ്യം കാലാകാലം തുടരുകയൊന്നുമില്ല. അത്തരം പ്രതിസന്ധികളില്‍ പ്രകടമായ  മാറ്റം സംഭവിച്ചു തുടങ്ങുന്നതെന്നാണോ അന്നു മുതല്‍ നിക്ഷേപങ്ങള്‍ പഴയ മാദ്ധ്യമങ്ങളായ ഓഹരിവിപണിയിലേക്കും റിയല്‍ എസ്റ്റേറ്റിലേക്കും മടങ്ങി വന്നു തുടങ്ങും .സ്വര്‍ണ്ണത്തിലേക്ക് പോയ നിക്ഷേപത്തിന്റെ നല്ലൊരു പങ്കും ആവും വിധം ധനകാര്യസ്ഥാപനങ്ങളും വന്‍കിട നിക്ഷേപകരും വിറ്റൊഴിയും.ഇതിനിടയില്‍ ഏതെന്കിലും രാജ്യങ്ങളുടെ റിസര്‍വ് ബാങ്കുകള്‍ ടണ്‍കണക്കിന് സ്വര്‍ണ്ണം  പൊതു വിപണിയില്‍ വില്‍ക്കുക കൂടെ ചെയ്‌താല്‍ മാലപടക്കത്തിന് തീപിടിച്ച പോലെ ആവും കാര്യം .  

വിലവര്‍ദ്ധനവിന്റെ മൂര്‍ദ്ധ്യനത്തില്‍ സ്വര്‍ണ്ണം വാങ്ങിക്കൂട്ടിയ ചെറുകിട നിക്ഷേപകര്‍ ഇതൊന്നും അറിയുകയോ തുടക്കത്തില്‍ വിശ്വസിക്കുകയോ ചെയ്യില്ല, അപ്പോഴേയ്ക്കും അവരുടെ നിക്ഷേപം കൊള്ളയടിക്കപ്പെട്ടിട്ടുണ്ടാവും. കാലാകാലങ്ങളായി ഇവിടെ സംഭവിച്ചു വരുന്ന പ്രതിഭാസമാണത് .

ചരിത്രം പരിശോദിക്കുമ്പോഴും രാജ്യാന്തര വിപണിയില്‍ സ്വര്‍ണ്ണം പഴുതടച്ച സുരക്ഷിത നിക്ഷേപം എന്നല്ലാ എന്ന് മനസിലാക്കും. 1980- കളില്‍  850 ഡോളര്‍ എത്തിയ ശേഷം 260 ഡോളറിലേയ്ക്ക് വീണുടഞ്ഞിട്ടുണ്ട് . 1990 കളിലും  2008 കളിലും ഇതാവര്‍ത്തിച്ചിട്ടുണ്ട് . 

സ്വര്‍ണ്ണ വില തകര്‍ന്നാല്‍ : 
--------------------------------
വിലവര്‍ദ്ധനവോടെ വലിയ വിപണിയാണ് പണയ വായ്പാ സ്ഥാപനങ്ങള്‍ക്ക് കൈവന്നത് കൂടുതല്‍ സ്വര്‍ണം വാങ്ങി പണയം വയ്ക്കുന്നവര്‍ മലയാളി ആയത് കൊണ്ടാവും കേരളത്തില്‍ ഇത്രയും  വലിയ സ്ഥാപങ്ങള്‍ ഉണ്ടായതും വലിയ തോതില്‍ വളര്‍ന്നു വന്‍ലാഭം കൊയ്യുന്നതും ആകെ വായ്പാ വിപണി 40,000  കോടിയില്‍ നിന്നും  1,00,000 കോടി രൂപയിലേക്ക് കുതിയ്ക്കുകയാണ് റിസര്‍വ് ബാങ്ക് ചില നിയന്ദ്രണങ്ങള്‍ കൊണ്ട് വരുന്നത് . 

ഈ സ്ഥാപനങ്ങളെകൊണ്ടു പോതുമെഖല ബാങ്കുകള്‍ പൊറുതി മുട്ടിയിരിക്കുകയാണ് പോലും പരിധിയില്ലാതെ വായ്പാ തുക സ്വര്‍ണ്ണ വില അനുസരിച്ച് നല്ക്കുന്നതിനാലും വിലത്തകര്‍ച്ച ഉണ്ടായാല്‍ ഇത്തരം സ്ഥാപങ്ങള്‍ അത് കൊണ്ട് തന്നെ തകര്‍ന്നു പോകുമെന്ന ഭയത്താലും റിസര്‍വ് ബാങ്ക് ചില നിയന്ദ്രനങ്ങള്‍ കര്‍ശനമാക്കി . മുമ്പ് 70%  വരെ വായ്പ്പാ അനുവദിക്കാം എന്ന പരിധി 60% ആക്കി കുറച്ചു അത് ഒരു നല്ല പ്രഹരം തന്നെയായിരുന്നു സ്വര്‍ണ്ണപണയ സ്ഥാപനങ്ങള്‍ക്ക് കൂടാതെ പ്രയോരിറ്റി ഫണ്ട് എന്ന നിലയില്‍ പൊതുമേഖലാ ബാങ്കുകളില്‍ ലഭിച്ചിരുന്ന ലോണ്‍ നിര്‍ത്തലാക്കി . കൂടുതലായി കടപത്രങ്ങളെയും മറ്റു ഇനി അവര്‍ക്ക് ആശ്രയികേണ്ടി വരും .അതിനാല്‍ ഓക്കേ തന്നെയാണ് വിപണിയില്‍ തിളങ്ങി നിന്ന പണയ സ്ഥാപങ്ങളുടെ ഓഹരി വിലകള്‍ വളരെ ഏറെ താഴ്ന്നു കിടക്കുന്നത് അവരുടെ ലാഭത്തില്‍ ഇതൊകെ പ്രതിഫലിക്കുക തന്നെ ചെയ്യും ... സ്വര്‍ണ്ണം തകര്‍ന്നാല്‍ ഇത്തരം സ്ഥാപനങ്ങളുടെ ഭാവിയും പരിങ്ങളില്‍ ആവും ബാക്കി......... ചിന്ത്യം !! 

കൂടാതെ ഇന്ത്യയില്‍  സ്വര്‍ണ്ണം ഉപഭോഗം കുറയ്ക്കുവാന്‍ ചില നയപരിപാടികള്‍ സര്‍ക്കാര്‍ ആലോചിക്കുകയുമാണ്. അതിന്റെ മുന്നോടിയാണ് കേന്ദ്രബജ്ജറ്റില്‍   നികുതി വര്‍ദ്ധിപ്പിച്ചതും. 58000 - 60000 കോടി രൂപയുടെ മൂല്യമുള്ള സ്വര്‍ണ്ണം വര്ഷാവര്ഷം ഇറക്കുമതി ചെയ്യുന്നതിലും സര്‍ക്കാരിനല്പം നീരസം ഉണ്ടെന്നു തോന്നുന്നു. ഇന്ത്യകാരന്റെ കൈവശം ഏതാണ്ട്  20,000  ടണ്‍ സ്വര്‍ണ്ണശേഖരം ഉണ്ടെന്നാ ഏകദേശ കണക്ക് ... 

വാല്‍ക്കഷണം : സ്വര്‍ണ്ണ വില വര്‍ദ്ധനവിന്റെ കാര്യങ്ങള്‍ ഗൌരവപൂര്‍വ്വം  വയസ്സായ  രണ്ടു പേര്‍ ചര്‍ച്ച ചെയ്യുന്നത് അവിചാരിതമായി കേട്ടു .

സ്ത്രീ   : എന്താ അണ്ണാ പെട്ടെന്നുള്ള വിലകയറ്റത്തിനു കാരണം ,

അണ്ണന്‍ : അത് പിന്നെ ഇന്ത്യയും പാക്കിസ്ഥാനും യുദ്ധം ചെയ്യാന്‍ പോകുകയല്ലേ യുദ്ധം വന്നാല്‍ എല്ലാരും എന്ത് ചെയ്യും . കൈയില്‍ ഇരിക്കുന്ന പണമൊക്കെ കൊണ്ട് നാട് വിട്ടു പോകാന്‍ ആവുമോ ? അത് കൊണ്ട് കൈയിലുള്ള പണത്തിനൊക്കെ  സ്വര്‍ണ്ണം വാങ്ങി വച്ചാല്‍ യുദ്ധം വരുമ്പോ അതും എടുത്തു നാട് വിട്ടു പോകാമല്ലോ ? സ്വര്‍ണ്ണം ആയാല്‍ എവിടെ ചെന്നാലും  പണമാക്കി മാറ്റാമല്ലോ ? അത് കൊണ്ട് ഭയം മൂലം സ്വര്‍ണ്ണം വാങ്ങുന്നത് കാരണമാ ഇതിനിങ്ങനെ   വിലകയറുന്നത്   ഹും !! 


NB: പുണ്യാളന്റെ പോസ്റ്റ്‌ വായിച്ചുണ്ടാക്കുന്ന നാശനഷ്ടങ്ങള്‍ക്ക് പുണ്യാളന്‍ യാതൊരു വിധത്തിലും ഉത്തരവാദി ആയിരിക്കുന്നതല്ല. ഇതു പുണ്യാളന്റെ സ്വന്തം നിഗമനങ്ങള്‍ മാത്രമാണ്. യാതൊരു ആധികാരികതയുമില്ലയെന്നും വിനയപൂര്‍വം അറിയിക്കുന്നു. ഉയര്‍ന്ന വിലയില്‍ നിക്ഷേപമായി പണമിറക്കുമ്പോള്‍  സൂക്ഷിക്കാ എന്ന് മാത്രമേ അര്‍ഥം ആക്കുന്നുള്ളു. (പിന്നെ പോസ്റ്റ്‌ മൂലമുണ്ടാകുന്ന നേട്ടങ്ങളുടെ  ലാഭവിഹിതം  ചെക്കായും ഡ്രാഫ്റ്റ്‌ ആയും എക്സ്പ്രസ്സ്‌ മണിയായും സ്ഥികരിക്കാന്‍ യാതൊരു വൈമനസ്യവും കാട്ടുകയില്ലാ എന്നാ സന്തോഷം വാര്‍ത്തയും വിശാലമനസോടെ അറിയിക്കുന്നു.)



62 comments:

  1. ഒരു കയറ്റത്തിന് ഒരു ഇറക്കം ഉണ്ട് എന്നത് നേര് തന്നെ എങ്കിലും സുരക്ഷിത നിക്ഷേപം എന്നാ നിലയില്‍ ആണ് സ്വര്‍ണ്ണം സാമ്പത്തിക ലോകം കാണുന്നത് . സ്വര്‍ണ്ണത്തിന്റെ ഈ വിലക്കയറ്റം കാരണം ദുരിതം അനുഭവിക്കുന്ന സാധാരണക്കാര് ആണ് . പാവപെട്ടവന്‍ പെണ്മക്കളെ കെട്ടിച്ചു വിടണം എങ്കില്‍ ഒരു ഗതിയും ഇല്ലാതെ അലയുകയാണ് . ഇത് കാരണം വിവാഹം താമസിക്കുന്ന പല കുട്ടികളെയും അറിയാം . ഒരു ഭാഗത്ത്‌ ലാഭം കൊതിച്ചു സ്വര്‍ണ്ണം വാരിക്കൂട്ടുന്നവര്‍ ഇങ്ങനെ ദുരിതം അനുഭവിക്കുന്ന ജനങ്ങളെ ക്കുറിച്ച് ആലോചിക്കുന്നില്ല .

    പുണ്യന്‍ പറഞ്ഞപോലെ ഒരു തകര്‍ച്ച സമീപ ഭാവിയില്‍ സാധ്യത ഇല്ല കാരണം ലോക വിപണി ഒരു സ്ഥിരത എതിയട്ടില്ല . അങ്ങനെ ഉള്ള അവസരത്തില്‍ സ്വര്‍ണ്ണത്തിന്റെ മൂല്യം ഇനിയും കൂടും . നല്ല ഒരു നിരീക്ഷണം ആണ് നടത്തിയത് . അഭിനന്ദനങ്ങള്‍

    ReplyDelete
    Replies
    1. പുണ്യാളന്റെ ഈ സ്വര്‍ണ്ണ വിശേഷം വിന്ജ്യാനപ്രദമായിരുന്നു. പല പുതിയ വിവരങ്ങളും കിട്ടി.
      താഴെ കൊടുത്ത ലിങ്കിലും ചില സ്വര്‍ണ്ണ വിശേഷങ്ങള്‍ ഉണ്ട്....
      സ്വര്‍ണ്ണത്തിന്റെ മായാ ജാലങ്ങള്‍

      പിന്നെ ഒടുവിലെ അണ്ണന്റെ കണ്ടെത്തലും നന്നായി...
      ആശംസകള്‍...

      Delete
    2. പുണ്യാളന്‍ അന്നെ പറന്നിറങ്ങി വായിച്ചു അഭിപ്രായം പറഞ്ഞെന്നു കണ്ടല്ലോ

      Delete
  2. എത്ര വില കൂടിയാലും വാങ്ങിക്കാന്‍ ആളുണ്ടാകും ..എന്നാ തിരക്കാ സ്വര്‍ണ കടയുടെ മുന്നില്‍ ...ഹഹ അണ്ണന്‍ പറഞ്ഞത് എനികിഷ്ടപെട്ടു

    ReplyDelete
  3. ആക്രാന്തം മൂത്ത്‌ കയ്യിലില്ലാത്ത കാശ്‌ വായ്പ്പയെടുത്തും ഇരട്ടിപ്പിക്കുന്ന "ബുദ്ദി"

    ഉണ്ണാനും ഉടുക്കാനും ഉള്ളപ്പോഴും ഇല്ലാത്തതുണ്ടെന്നു കാണിക്കാനുള്ള ബുദ്ദി

    അയലത്തുകാരന്‍ കാറില്‍ നടന്നാല്‍ അതിനപ്പുറമുള്ള കാറില്‍ നടക്കണം എന്ന ബുദ്ദി

    അയലത്തുകാരന്‍ ഒരു നില വീടു വച്ചാല്‍ എനിക്കു രണ്ടുനില വീടു വേണം എന്ന ബുദ്ദി

    അതതരക്കാരൊക്കെയല്ലെ പുണ്യാ പെടുന്നുള്ളു

    അവനവന്റെ ജോലി ചെയ്ത്‌ ഉള്ള കാശുകൊണ്ട്‌ അന്നം കഴിച്ചു കിടക്കുനവരോ

    ഓഹരിയില്‍ കൊണ്ടുപോയി ഇടാന്‍ മാത്രം കയ്യിലുണ്ടായിരുന്നു ഇട്ടു - പൊട്ടി
    ഇല്ലാത്തവന്‍ ഇടുന്നും ഇല്ല പൊട്ടുന്നും ഇല്ല

    അതിനിപ്പൊ എന്തു ചെയ്യാനാ

    ReplyDelete
  4. whatever goes up will come down. A reminder of this kind may do good.

    ReplyDelete
  5. എന്തയാലും ഒന്നും ഒരു സ്റ്റേബിളായ പ്രോപ്പ്രറ്റികൾ അല്ലാ ഈ ബിസ്നസിൽ, ഒരു ലക്കിൽ അങ്ങ് കിട്ടും ചിലപ്പൊ മൂക് ക്കുത്തി താഴെ കിടക്കും

    ReplyDelete
  6. ഇത്തിരി കുറഞ്ഞിട്ടുവേണം പത്തുകിലോ വാങ്ങാന്‍. എന്നിട്ട് പൊന്നുകൊണ്ടൊരു പുളിശ്ശേരി...

    ReplyDelete
  7. കാലികപ്രസക്തം. നന്നായിരിക്കുന്നു, സുഹൃത്തേ. ഇതൊക്കെ എവിടെ എത്തും എന്ന് ആര്‍ക്കറിയാം.

    ReplyDelete
  8. വിലയിടിവ്‌ കാണാന്‍ കഴിഞ്ഞെങ്കില്‍ നന്നായിരുന്നു. വാങ്ങാന്‍ ഏതായാലും കഴിയില്ല.

    ReplyDelete
  9. നല്ല വിശദീകരണത്തോടെയുള്ള വിവരണം . ഈ വിഷയത്തില്‍ ഒരു ബിരുദാനന്തര ബിരുദം എടുത്ത ആളാണോ പുണ്യാളന്‍ ? എനിക്കിത് മുഴുവന്‍ വായിച്ചു കഴിഞ്ഞപ്പോള്‍ ഇക്കൊനമിക്സ് പരീക്ഷക്ക്‌ പഠിക്കാന്‍ ഇരുന്ന പോലെ തോന്നി പോയി ട്ടോ.

    എന്തായാലും നല്ല വിവരങ്ങള്‍ തന്ന ഈ പോസ്റ്റിനു അഭിനന്ദനങ്ങള്‍..ആശംസകള്‍.

    ReplyDelete
    Replies
    1. ഡിയര്‍ പ്രവീണ്‍ @ സ്വന്തമായി ഒരു ബിരുദവും പോലും ഇല്ലത്തവനാ പുണ്യാളന്‍ ,

      വിപണിയില്‍ നടക്കുന്ന മാറ്റങ്ങള്‍ വാര്‍ത്തകള്‍ കുറെ കാലമായി സൂക്ഷ്മതയോടെ നിരീക്ഷിച്ചു കൊണ്ടിരിക്കുകയായിരുന്നു. വിലയിടിയണം ഇത്രയൊന്നും സ്വര്‍ണ്ണവില വര്‍ധനവ്‌ വേണ്ട അത് താഴോട്ടു പോരട്ടെ , അതിനു സ്വയം സമാധാനിക്കാന്‍ കണ്ടെത്തിയ കുറെ കാരണങ്ങളാണിവിടെ കുറിച്ചത്.

      എന്നെ പോലെ നിങ്ങള്‍ക്കും ആശിക്കാം സമാധാനിക്കാം അത്ര തന്നെ.

      Delete
    2. നല്ല ബോധവൽക്കരണം നൽകുന്ന
      കാര്യപ്രസക്തമായ ലേഖനം ..കേട്ടോ ഭായ്

      Delete
  10. കാര്യപ്രസക്തമായ ലേഖനം പുണ്യ ..സ്വര്‍ണ്ണം ഇടിയുന്നത് പോലെ തന്നെ വില കയരുമെന്നത് ഒരു യാഥാര്‍ത്ഥ്യം ആണ് .ഇതിലും വലിയ ഒരു തകര്‍ച്ച നമ്മുടെ റിയല്‍ എസ്റ്റേറ്റുകാരെ കാത്തിരിക്കുന്നുണ്ടോ എന്നാന്നു എന്റെ സംശയം ...പിന്നെ നമ്മുടെ സ്വര്‍ണ്ണം തലമുറകള്‍ കൈമാറിയാണ് വരുന്നത് ...അതുകൊണ്ട് തന്നെ എത്രത്തോളം നമ്മളെ ഇത് ബാധിക്കുമെന്ന് കണ്ടറിയാം ..ആശംസകള്‍ പുണ്യ

    ReplyDelete
  11. പുണ്യാളാ... അഭിനന്ദനങ്ങൾ ആദ്യമേ അറിയിയ്ക്കുന്നു.. കാരണം സാധാരണക്കാരായ ജനങ്ങൾ തീർച്ചയായും മനസ്സിലാക്കിയിരിയ്ക്കേണ്ട ഒരു വസ്തുതയാണ് ഇവിടെ വിശദമായി അവതരിപ്പിച്ചിരിയ്ക്കുന്നത്.. പ്രത്യേകിച്ച് കേരളത്തിലെ ജനങ്ങൾ..
    എത്ര പേർ ഈ ലേഖനത്തിൽ വിശദീകരിച്ചിരിയ്ക്കുന്ന വസ്തുതയെ അംഗീകരിയ്ക്കുമെന്നറിയില്ലെങ്കിലും,അടുത്തുതന്നെയല്ലെങ്കിലും വരാനിരിയ്ക്കുന്ന കാലങ്ങളിലെന്നെങ്കിലും ഈ ഭീഷണി യാഥാർത്ഥ്യമാകുമെന്നുറപ്പ്... അത് മുന്നിൽകണ്ടുള്ള സുരക്ഷിതനിക്ഷേപങ്ങൾ നടത്തുന്നവർ ഭാഗ്യവാന്മാർ..
    കാലികപ്രസക്തമായ ഈ ലേഖനത്തിനും, പുണ്യാളനും എല്ലാവിധ ആശംസകളും നേരുന്നു...

    ReplyDelete
  12. വില കൂടുന്നു വില കൂടുന്നു എന്ന് കേള്‍ക്കാം
    ബാക്കി ഒന്നും ആലോചിക്കാന്‍ സമയമില്ല.
    വളര്‍ന്നു വരുന്ന മക്കളുടെ രക്ഷിതാക്കളുടെ നിലവിളി കേള്‍ക്കാം.
    ലേഖനം നന്നായി
    ആശംസകള്‍

    ReplyDelete
  13. innum swarna vila koodiyallo Punyaalaa. nammal okke kandum albudhappettum nilkkuka allaathe enthu cheyyaan...

    ReplyDelete
  14. പുണ്യാളാ ഈ പോസ്റ്റ് അവസരോചിതമായി.സ്വര്‍ണം ഒരു തിരുത്തലിന്റെ വാക്കത്താണ്.അതുകൊണ്ടുതന്നെ 2011ല്‍ ഇറക്കുമതി ചെയ്തതില്‍ കുറവേ നമ്മള്‍ 2012ല്‍ ഇറക്കുമതി ചെയ്തുള്ളൂ.

    ReplyDelete
    Replies
    1. അതെ സാര്‍ 46% കുറവാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത് ഇത് തുടരുമോ എന്നറിയില്ലാ അല്ലെ പറയാന്‍ ആവില്ല ....

      Delete
  15. "ബിസിനസ് അനലിസ്റ്റുകള്‍ ഗമണ്ടന്‍ പേരുള്ള ഒരു തിയറി പറയാറുണ്ട്‌. അതു നമ്മുടെ
    മാതൃഭാഷയില്‍ പറഞ്ഞാല്‍ ഒരു കയറ്റം ഉണ്ടെങ്കില്‍ സുനിശ്ചിതമായി ഒരു ഇറക്കമുണ്ടാകും.അതിന്‍റെ ഒരു കാരണം അപ്പൊഴത്തെ സാഹചര്യത്തില്‍
    ഉരുത്തിരിഞ്ഞു വരുകയും ചെയ്യും.അത്രതന്നെ."
    ആനുകാലിക സംഭവവികാസങ്ങളെ സൂക്ഷ്മമായി നിരീക്ഷിച്ചെഴുതിയ
    അര്‍ത്ഥവത്തായ ഒരു ലേഖനം.
    ആശംസകള്‍

    ReplyDelete
  16. പുന്ന്യാളന്‍ നല്ലൊരു economist കൂടി ആണെന്ന് ഈ അവലോകനം തെളിയിച്ചിരിക്കുന്നു.
    കൂടുതല്‍ അവലോകനങ്ങള്‍ ഇനിയും പോരട്ടെ, നമ്മുടെ കേന്ദ്രത്തിലെ സാമ്പ്തികവിഭാഗതിലേക്കൊരു
    adviser ന്റെ സ്ഥാനത്തിനു അപേക്ഷിച്ചാല്‍ അത് punyaalanu തന്നെ ഉറപ്പു. രണ്ടു തരാം മൂന്നു തരം.
    സ്വര്ന്നമെന്ന മഞ്ഞ ലോഹം ജീവിതത്തില്‍ ഉപയോഗിച്ചിട്ട്ല്ലാത്ത ഞാന്‍ ഇനി ഒന്നും പറയുന്നില്ലേ.
    കുറിപ്പിന് നന്ദി, നമ്മുടെ സാമ്പത്തിക വിഭാഗത്തിന്റെ ശ്രദ്ധയില്‍ ഇതു പെട്ടാല്‍ രക്ഷപെട്ടെന്നു ചുരുക്കം
    ചിരിയോ ചിരി.

    ReplyDelete
    Replies
    1. ഹ ഹ ഹ ഹ ....... എനിക്ക് വയ്യേ ഇനി ചിരിക്കാന്‍ ഹും

      Delete
  17. 1970 കാലഘട്ടത്തില്‍ സ്വര്‍ണ്ണത്തിന് വില വെറും 152 രൂപ. ഒരു പവന്. ആരെങ്കിലും വിശ്വസിക്കുമോ?? വിജ്ഞാനപ്രദംഈ ലേഖനം

    ReplyDelete
    Replies
    1. വിശ്വസിക്കാത്തവര്‍ ഉണ്ടേ,പുണ്യാളനോട് പറയൂ ഞാന്‍ വിശ്വസിപ്പിച്ചു തരാം ഹ ഹ ഹ കൂള്‍

      Delete
  18. ഇൻവെസ്റ്റ് ചെയ്യാൻ ഇപ്പോൾ ഏറ്റവും നല്ലത് വെള്ളിയാണെന്നു കേട്ടു. എന്തെങ്കിലും കാര്യമുണ്ടൊ അതിൽ. അല്ലാതെ സ്വർണ്ണം വാങ്ങാൻ കാശില്ലാതെയല്ലാട്ടോ.. :)

    വിജ്ഞാനപ്രദമായിരിക്കുന്നു പുണ്യാളാ ഈ ലേഖനം

    ReplyDelete
    Replies
    1. വെള്ളിയെ കുറിച്ച് ഒരു പാട് പറയാന്‍ വലിയ വെളിപാടുകള്‍ ഇപ്പൊ ഇല്ല ,
      പിന്നെ അങ്ങനെ ആണെങ്കില്‍ സ്വര്‍ണ്ണം തന്നെ വാങ്ങരുതോ അതാവും നല്ലതെന്നെ

      Delete
  19. Replies
    1. സൂക്ഷിച്ചാല്‍ ആധായകാരവും ഹ ഹ ഹ

      Delete
  20. സുപ്രഭാതം പുണ്ണ്യ്യാളാ....
    ഈ സ്ത്രീകള്‍ക്ക് മഞ്ഞനിറ ലോഹത്തിനോട് എന്താ ഇത്ര ആവേശം എന്നാ മാനസ്സിലാകാത്തത്...
    അതോണ്ട് ഞാന്‍ വെളുത്ത നിറത്തിനോട് ആവേശം കാണിച്ചാലൊ എന്ന് ആലോചിയ്ക്കാ...
    അതാവുമ്പൊ വാരിവലിച്ച് അണിയണ്ടല്ലൊ... ഡയമണ്ടെയ്...
    ശ്ശൊ...ഇച്ചിരി അധികമായി പോയെങ്കില്‍ ക്ഷമി..

    നല്ല പോസ്റ്റ് ട്ടൊ...
    സ്വര്‍ണ്ണ വിശേഷങ്ങള്‍ എല്ലാവരും ഒന്ന് അറിഞ്ഞിരിയ്ക്കട്ടെ...
    എത്രയൊക്കെ സ്വര്‍ണ്ണത്തിനെ കുറ്റം പറഞ്ഞാലും അതിന്‍റെ പിന്നാലെ ഓടുന്നവരാ ഈ പറഞ്ഞ പുണ്ണ്യാളനടക്കം... :)

    സുപ്രഭാതം ട്ടൊ...!

    ReplyDelete
  21. സ്വര്‍ണ്ണത്തിളക്കമുള്ള പോസ്റ്റ്!
    :)

    എന്റെ അമ്മൂമ്മ പറഞ്ഞിട്ടുണ്ട്, 60 കളില്‍ 100 രൂപയ്ക്ക് ഒന്നേകാല്‍ പവന്റെ സ്വര്‍ണ്ണമാല വാങ്ങിയ കാര്യം!

    ReplyDelete
  22. അത് പിന്നെ ഇന്ത്യയും പാക്കിസ്ഥാനും യുദ്ധം ചെയ്യാന്‍ പോകുകയല്ലേ യുദ്ധം വന്നാല്‍ എല്ലാരും എന്ത് ചെയ്യും . കൈയില്‍ ഇരിക്കുന്ന പണമൊക്കെ കൊണ്ട് നാട് വിട്ടു പോകാന്‍ ആവുമോ ? അത് കൊണ്ട് കൈലുള്ള പണത്തിനൊക്കെ സ്വര്‍ണ്ണം വാങ്ങി വച്ചാല്‍ യുദ്ധം വരുമ്പോ അതും എടുത്തു നാട് വിട്ടു പോകാമല്ലോ ? സ്വര്‍ണ്ണം ആയാല്‍ എവിടെ ചെന്നാലും പണമാക്കി മാറ്റാമല്ലോ ? അത് കൊണ്ട് ഭയം മൂലം സ്വര്‍ണ്ണം വാങ്ങുന്നത് കാരണമാ ഇതിനിങ്ങനെ വിലകയറുന്നത് ഹും !!

    വേറെ കമന്റ്സൊന്നുമില്ല. ആശംസകൾ.

    ReplyDelete
  23. വിശദമായ ലേഖനം..
    ഈ പ്രയത്നത്തിനു അഭിനന്ദനങ്ങള്‍..

    ReplyDelete
  24. സ്ത്രീകള്‍ വാരിവലിച്ച് സ്വര്‍ണം അണിയുന്നതില്‍ കവിഞ്ഞൊരു വൃത്തികേട്‌ ഇല്ലെന്നാണ് ഞാന്‍ കരുതുന്നത്. അതിന്റെ ഏറ്റവും വലിയ ഒരുപകാരം പെട്ടന്നൊരു അത്യാവശ്യം വന്നാല്‍ ( ഞങ്ങളെപ്പോലുള്ള സാധാരണക്കാര്‍ക്ക് ) മറ്റൊരു ഡോകുമെന്റും ഇല്ലാതെ വലിയ ഒരു തുക ബാങ്കില്‍ നിന്ന് ലഭിക്കുമെന്നത് തന്നെയാണ്... മറ്റു വശങ്ങള്‍ ഈ പോസ്റ്റിലൂടെ അറിഞ്ഞു. നന്ദി.

    ReplyDelete
  25. ellaa sthreekalum swornathil thalparyam ullavar alla eniku swornathil thalparyamilla. pinne madhuvinte oru kuzhappam kurachu speedu kooduthal anu. athu kaaranam akshara thettu oru paadu varum. enne thallanda ammaava, njan nannaavilla. enthaayalum aashmsakal. swornathinu stheramaayi oru vila mathram aakkiyal oru paruthi vare vila niyanthrikkamenna eniku thonnunnathu.

    ReplyDelete
    Replies
    1. സ്വര്‍ണ്ണം കേരളത്തില്‍ നിന്നും കുഴിച്ചെടുക്കുന്ന കാലത്ത് അതിനെ കുറിച്ചൊക്കെ ആലോചിക്കാം ചേച്ചി അല്ലാതെ ഇപ്പോ നോ രക്ഷ ,

      ഒരു കാര്യം കൂടെ പറയട്ടെ ലോകത്ത് ആകെ സ്വര്‍ണ്ണ ഉദ്പാദനം 2500 ടണ്‍ ആണ് അതിലെ ഇരുപതു ശതമാനവും ഇന്ത്യക്കാര്‍ വാങ്ങിയിട്ടും ഈ സ്വര്‍ണ്ണത്തിന്റെ വില നിയന്ദ്രണന്തില്‍ ഇന്ത്യക്കാര്‍ക്ക് ഒരു പങ്കും ഇല്ലാ എന്ന സത്യം വിചിത്രം ആണെന്ന് തോന്നും കാരണം ഇവിടെ വാങ്ങുന്നത് മുഴുവനും ആഭാരണമായാണ് ഇപ്പോള്‍ അല്ലെ മലയാളി കേള്‍ക്കുന്നത് ഈ പി എഫ് , നാണയം , ബാര്‍ എന്നോകെ ഹും

      Delete
  26. നല്ല രീതിയില്‍ ചിട്ടപ്പെടുത്തിയ ഒരു ലേഖനം തന്നെ .പുന്യന്റെ നിഗമനങ്ങള്‍ ശരിയുമാണ്. പൈസ ഉള്ളവര്‍ അത് എവിടെയെങ്കിലും ഒക്കെ നിക്ഷേപിക്കട്ടെ . എന്തായാലും സ്റ്റോക്ക്‌ മാര്‍ക്കെറ്റ് പോലെ
    ഉള്ള അവസ്ഥ ഒരിക്കലും സ്വര്ന്നതിനുണ്ടാകില്ല . ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകാം അല്ല ഉണ്ടാകും .തീര്‍ച്ച . പക്ഷെ പണം ഇല്ലാത്തവര്‍ കടം വാങ്ങിയും വസ്തു പണയം വച്ചും ഒന്നും സ്വര്‍ണ്ണം നിക്ഷേപത്തിന് വാങ്ങാതിരിക്കുക . സൂക്ഷിച്ചാല്‍ ദുഖിക്കേണ്ടാ എന്നല്ലേ !

    ReplyDelete
  27. നമസ്കാരം പുണ്ണ്യാളാ..
    പുണ്യാളന്റെ പോസ്റ്റ് കുറച്ച് മുമ്പ് വായിക്കണമായിരുന്നെന്ന് തോന്നി. കാരണം ഞാനീയിടെ അനിയത്തിയുടെ കല്ല്യാണത്തിനിത്തിരി സ്വര്‍ണ്ണം വാങ്ങി. അന്നിതൊന്നും അറിഞ്ഞിട്ടല്ല വാങ്ങിയത്. അല്ല അറിഞ്ഞിട്ടും വലിയ വിശേഷമൊന്നുമില്ലാലോ. മലബാര്‍ ഗോള്‍ഡുകാരോടിതെന്തെങ്കിലും പറഞ്ഞിട്ട് കാര്യമുണ്ടോ? അവര്‍ വില കുറക്കുമോ?

    നല്ല ലേഖനം. വളരെ വിവരദായകം. ആശംസകള്‍..

    ReplyDelete
    Replies
    1. ഹ ഹ ഹ സ്വര്‍ണ്ണം വാങ്ങല്ലേ വാങ്ങല്ലേ എന്നല്ല പുണ്യാളന്‍ പറഞ്ഞു വരുന്നേ , ഇപ്പോ വിലകൂടി പോകുന്ന വേളയില്‍ വെപ്രാളപ്പെട്ട് നിക്ഷേപം എന്ന മട്ടില്‍ കൂടെ പോകുന്നതില്‍ സൂക്ഷിക്കുക അത്ര തന്നെ ,,,,,

      പിന്നെ അനിയത്തി കുട്ടിക്ക് വാങ്ങിയ സ്വര്‍ണ്ണം പത്തരമാറ്റല്ലേ, അതിനെങ്ങനെ വിലകുറയും അതില്‍ ചേട്ടന്റെ സ്നേഹമില്ലേ !! കൂള്‍ .

      Delete
  28. അവസാനത്തെ പട്ടിക നന്നായി പുണ്യാളന്‍...

    ReplyDelete
  29. നന്നായി പഠിച്ചു വിലയിരുത്തി എഴുതിയ ഈ പോസ്റ്റിനു അഭിനന്ദനങ്ങള്‍.

    ReplyDelete
  30. മനം മയക്കും സ്വർണ്ണവിശേഷം അസ്സലായി,,

    ReplyDelete
  31. സ്വര്‍ണ തിളക്കമാര്‍ന്ന ഈ വിവരണം ഗംഭീരം...!ആശംസകള്‍....!

    ReplyDelete
  32. ഏതായാലും ഞാൻ സ്വർണത്തിന്റെ വഴിയിലേക്കു വരുന്നില്ല.... നമുക്കൊന്നും അടുക്കാൻ പറ്റിയ ഒരു സാധനമല്ല അത്.....

    പഠിച്ചെഴുതിയ ഇത്തരം ലേഖനങ്ങളാണ് ബൂലോകത്ത് വേണ്ടത്. നല്ല മാതൃക....

    ReplyDelete
  33. ഒന്നര വര്ഷം ജപ്പാനില്‍ ഇരുന്നിട്ട് ഇവിടെ ഒരുത്തിയുടെ കാതില്‍ പോലും ഒരു തരി സ്വര്‍ണം കണി കണ്ടിട്ടി ല്ല . . . നിക്ഷേപം നടത്തേണ്ടത് വിദ്യ അഭ്യസിക്കുന്നതിലും , അഭ്യസിച്ച വിദ്യ ഉപയോഗിക്കുന്നതിലും ആണെങ്കില്‍ അതായിരിക്കും ഏറ്റവും നല്ല നിക്ഷേപം

    ReplyDelete
  34. സ്വര്‍ണ്ണത്തിനു ഇനിയും വിലകൂടും എന്ന് വിചാരിച്ചു കെട്ടിയവന്റെ കാശു മുഴുവനും തീര്‍ത്ത്‌ സ്വര്‍ണ്ണം വാങ്ങുന്ന ആക്രാന്തക്കരികളെ അറിയാം. എന്റെ പൊന്നെ...ഈ പെണ്ണുങ്ങളുടെ ഒരു പൊന്നാക്രാന്തം. ആ കാശിനു വല്ല പറമ്പും വാങ്ങിയിട്ടെങ്കില്‍ സ്വര്‍ണ്ണത്തെക്കാള്‍ ലാഭം ലഭിക്കും എന്നറിയാത്ത വിഡ്ഢികു കുസ്മാണ്ടങ്ങള്‍.

    ReplyDelete
  35. പോസ്റ്റ്‌ മൂലമുണ്ടാകുന്ന നേട്ടങ്ങളുടെ ലാഭവിഹിതം ചെക്കായും ഡ്രാഫ്റ്റ്‌ ആയും എക്സ്പ്രസ്സ്‌ മണിയായും സ്ഥികരിക്കാന്‍ യാതൊരു വൈമനസ്യവും കാട്ടുകയില്ലാ ---
    ഇത് കൊളളാം..

    നല്ല പോസ്റ്റ്.

    ReplyDelete
  36. നമ്മുടെ കയ്യില്‍ ഈ പറയുന്ന സാധനം സ്റ്റോക്കില്ല ,,അത് കൊണ്ട് ടെന്‍ഷന്‍ നിറഞ്ഞു പൊട്ടാറായ തലയില്‍ സ്പേസ് ഇല്ലാത്തതു കൊണ്ട് ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ ഈ വിഷയം ആലോചിച്ചു ടെന്‍ഷന്‍ പുറത്തുനിന്നു എടുക്കുന്നതല്ല !!

    ReplyDelete
  37. എത്രയൊക്കെ പറഞ്ഞാലും നമ്മുടെ സ്ത്രീകള്‍ക്ക് സ്വര്‍ണതോടുള്ള ഭ്രമം കുറഞ്ഞിട്ടില്ല തന്നെ!
    എന്തിനു സ്ത്രീകളെ മാത്രം പറയണം, ഇന്നത്തെ കാലത്ത് ആരാണ് ചുരുങ്ങിയത് അന്‍പതു പവനെന്കിലുമില്ലതെ ഒരു പെണ്ണിനെ കയ്യേല്‍ക്കുക!
    ഇങ്ങനെ കുതിച്ചു കയറുന്ന സ്വര്‍ണവില കാണുമ്പോള്‍ പെണ്മക്കളുള്ള മാതാപിതാക്കളുടെ നെഞ്ചില്‍ തീയാണ് .
    സ്ത്രീയാണ് ധനമെന്നും , അതിനു പൊന്നിനെക്കാള്‍ വിലയുണ്ടെന്നും മനസ്സിലാക്കിയിരുന്നെങ്കില്‍ നമ്മുടെ നാട്ടുകാര്‍ ....
    കാലികപ്രസക്തമായ പോസ്റ്റ്‌ ആണ് പുണ്യാളാ.

    ReplyDelete
  38. ആശംസകള്‍........ ബ്ലോഗില്‍ പുതിയ പോസ്റ്റ്‌..... പ്രിത്വിരാജ് സിംഹാസ്സനത്തില്‍, മുല്ല മൊട്ടും മുന്തിരി ച്ചാറുമായി ഇന്ദ്രജിത്ത്....... വായിക്കണേ...........

    ReplyDelete
    Replies
    1. എന്റെ ചേട്ടാ, പുണ്യന്‍ ഒരിക്കല്‍ പറഞ്ഞതാ എന്റെ പോസ്റ്റിനെ കുറിച്ച് ഒരക്ഷരം മിണ്ടാതെ ഇങ്ങനെ എന്നെ വേദനിപ്പികരുതേ എന്ന് ...

      പുണ്യാളനെ അറിയിച്ചാല്‍ അല്ലെ ഒന്ന് സ്മരിച്ചാല്‍ പുണ്യാളന്‍ അവിടെ പറന്നിറങ്ങില്ലേ ?

      ഇതാ ഇപ്പോ നിക്ക് വിഷമം ആയെ , എന്നാലും ഈ പിണക്കം ഓക്കേ മാറിയാല്‍ പുണ്യാളന്‍ വരും കേട്ടോ ... കാത്തിരിക്കണേ അതുവരെ

      Delete
  39. പുണ്യവാളന്റെ പോസ്റ്റ്‌ വായിച്ചു നല്ല വാക്കുകള്‍ പറഞ്ഞ. എന്നെ പ്രോസ്ലാഹിപ്പിച്ച. എന്നെ എന്റെ ബ്ലോഗിനെ പിന്തുടരാന്‍ തീരുമാനിച്ച. എല്ലാ നല്ല സുഹൃത്തുകള്‍ക്കും ഹൃദയത്തിത്തെ ഭാഷയില്‍ നന്ദി രേഖപെടുത്തുന്നു. തുടര്‍ന്നും ഈ സഹകരണം ഉണ്ടാവുമല്ലോ ...

    ReplyDelete
  40. സ്വർണ്ണത്തിന്റെ പുറകേ പോയെങ്കിൽ വാക്കിന്റെ വഴിയേ വരില്ലായിരുന്നു !
    ഗഹനമായ, വിജ്ഞാനപ്രദമായ ഈ ലേഖനത്തിന്‌ നന്ദി. സൂക്ഷിച്ചു വയ്ക്കേണ്ട ഒന്ന്.

    ReplyDelete
    Replies
    1. സന്തോഷം , സാര്‍. സൂക്ഷിച്ചു വച്ചോള്ളൂ,വിലകുറയാതിരുന്നാല്‍ പുണ്യാളനെ തേടിവരല്ലേ

      Delete
  41. കുറച്ചു സ്വര്‍ണം വാങ്ങാമെന്നു വിചാരിച്ചതാ ഇനി വേണ്ട

    ആശംസകള്‍

    ReplyDelete
    Replies
    1. പിതാവേ വീട്ടമ്മമാരുടെ തല്ലും പര്യാക്കും പുണ്യാളനു വാങ്ങി തരും എന്ന് തന്നെ അല്ലെ

      Delete
  42. അപ്പൊ സ്വര്‍ണ്ണം വാങ്ങണൊ വേണ്ടയോ? :))

    ReplyDelete
    Replies
    1. നമ്മുക്ക് സ്വര്‍ണ്ണമില്ലാതെ ഒരാഘോഷമില്ല അത്യാവശ്യത്തിനു ആവാം പക്ഷെ സ്വര്‍ണ്ണം വാങ്ങല്‍ ഒരു ആഘോഷമാക്കരുത് അപ്പൊ എല്ലാം ശുഭം , നന്ദി

      Delete
  43. പുണ്യാളന്‍ അതിന്റെ എല്ലാ സാധ്യതകളെ കുറിച്ചും ഉലക്ക പോലെ ശക്തവും വ്യക്തമാവുമായി പറഞ്ഞു കഴിഞ്ഞല്ലോ ?

    സ്വര്‍ണ്ണം നിക്ഷേപ മാര്‍ഗ്ഗമായി സ്ഥികരിക്കുമ്പോ ഇത്തരം അപടക സാധ്യതകളെ പരിഗണിക്കണം അത്ര തന്നെ. അപ്പോഴും പുണ്യാളന്‍ അവസാന വക്കാല്ല എന്ന് അറിയാമല്ലോ , കൂള്‍

    ReplyDelete
  44. ...ലോഹാ.. സമസ്താ സുഖിനോ ഭവന്തൂ…

    ഉള്ള സ്വർണ്ണം മുഴുവൻ വിറ്റു തുലച്ചു എല്ലാവരും സുഖമായി ജീവിച്ചോ.. ഈ വർഷാവസാനം ലോകാവസാനം വരുന്നു എന്നൊക്കെയാ കേട്ടത്.. ശരിയായാലും തെറ്റായാലും അത്രേം കാലമെങ്കിലും നന്നായി ജീവിക്കുമല്ലോ?

    ആശംസകൾ..

    ReplyDelete
    Replies
    1. ഹ ഹ ഹ ഹ ആഹാ .... സതീശന്‍ ചേട്ടന്റെ ഓരോ തമാശകള്‍ ഹും

      Delete
  45. ഡിയര്‍ ഫ്രണ്ട്സ് , പുണ്യവാള ഈ ലേഖനം എഴുതിയിട്ട് കുറെ കാലം ആയില്ലേ , ഒരു ചെറിയ അപ്പ്‌ഡേറ്റ് നടത്തി കേട്ടോ ....... ദേ വായിക്കൂ ,

    സ്വര്‍ണ്ണ വില തകര്‍ന്നാല്‍ :
    -----------------------------------------
    വിലവര്‍ദ്ധനവോടെ വലിയ വിപണിയാണ് പണയ വായ്പാ സ്ഥാപനങ്ങള്‍ക്ക് കൈവന്നത് കൂടുതല്‍ സ്വര്‍ണം വാങ്ങി പണയം വയ്ക്കുന്നവര്‍ മലയാളി ആയത് കൊണ്ടാവും കേരളത്തില്‍ ഇത്രയും വലിയ സ്ഥാപങ്ങള്‍ ഉണ്ടായതും വലിയ തോതില്‍ വളര്‍ന്നു വന്‍ ലാഭം കൊയ്യുന്നതും ആകെ വായ്പാ വിപണി 40,000 കോടിയില്‍ നിന്നും 1,00,000 കോടി രൂപയിലേക്ക് കുതിയ്ക്കുമ്പോഴാണ് റിസര്‍വ് ബാങ്ക് ചില നിയന്ദ്രണങ്ങള്‍ കൊണ്ട് വരുന്നത് .

    ഈ സ്ഥാപനങ്ങളെകൊണ്ടു പോതുമെഖല ബാങ്കുകള്‍ പൊറുതി മുട്ടിയിരിക്കുകയാണ് പോലും പരിധിയില്ലാതെ വായ്പാതുക സ്വര്‍ണ്ണ വില അനുസരിച്ച് നല്ക്കുന്നതിനാലും വിലത്തകര്‍ച്ച ഉണ്ടായാല്‍ ഇത്തരം സ്ഥാപങ്ങള്‍ അത് കൊണ്ട് തന്നെ തകര്‍ന്നു പോകുമെന്ന ഭയത്താലും റിസര്‍വ് ബാങ്ക് ചില നിയന്ദ്രണങ്ങള്‍ കര്‍ശനമാക്കി . മുമ്പ് 70% വരെ വായ്പ്പാ അനുവദിക്കാം എന്ന പരിധി 60% ആക്കി കുറച്ചു അത് ഒരു നല്ല പ്രഹരം തന്നെയായിരുന്നു സ്വര്‍ണ്ണപണയ സ്ഥാപനങ്ങള്‍ക്ക് കൂടാതെ പ്രയോരിറ്റി ഫണ്ട് എന്ന നിലയില്‍ പൊതുമേഖലാ ബാങ്കുകളില്‍ ലഭിച്ചിരുന്ന ലോണ്‍ നിര്‍ത്തലാക്കി . കൂടുതലായി കടപത്രങ്ങളെയും മറ്റു ഇനി അവര്‍ക്ക് ആശ്രയികേണ്ടി വരും .അതിനാല്‍ ഓക്കേ തന്നെയാണ് വിപണിയില്‍ തിളങ്ങി നിന്ന പണയ സ്ഥാപങ്ങളുടെ ഓഹരി വിലകള്‍ വളരെ ഏറെ താഴ്ന്നു ഉണ്ടായത്. അവരുടെ ലാഭത്തില്‍ ഇതൊകെ പ്രതിഫലിക്കുക തന്നെ ചെയ്യും ... സ്വര്‍ണ്ണം തകര്‍ന്നാല്‍ ഇത്തരം സ്ഥാപനങ്ങളുടെ ഭാവിയും പരിങ്ങലില്‍ ആയേക്കാം ......

    കൂടാതെ ഇന്ത്യയില്‍ സ്വര്‍ണ്ണം ഉപഭോഗം കുറയ്ക്കുവാന്‍ ചില നയപരിപാടികള്‍ സര്‍ക്കാര്‍ ആലോചിക്കുകയുമാണ്. അതിന്റെ മുന്നോടിയായാണ്‌ കേന്ദ്രബജ്ജറ്റില്‍ നികുതി വര്‍ദ്ധിപ്പിച്ചതു. പതിനായിരക്കണക്കിനു കോടി രൂപ മൂല്യമുള്ള സ്വര്‍ണ്ണം വര്ഷാവര്ഷം ഇറക്കുമതി ചെയ്യുന്നത് സാമ്പത്തിക ഭാരമാകുന്നതിലും ഇറക്കുമതി കമ്മി വര്‍ദ്ധിക്കുന്നതിലും സര്‍ക്കാരിന് ആശങ്കയുണ്ട് . അക്കാരണം കൊണ്ട് തന്നെയാണ് റിസേര്‍വ് ബാങ്ക് സ്വര്‍ണ്ണ കട്ടി , ആഭരണം , നാണയം , സ്വര്‍ണ്ണത്തിനു മേല്‍ പണം മുടക്കുന്ന E T F , മ്യൂച്വല്‍ ഫണ്ട് യുണിറ്റുകള്‍ വാങ്ങാന്‍ ബാങ്കുകള്‍ വായ്പ്പ നല്ക്കരുതെന്നു. സ്വര്‍ണ്ണ ഇറക്കുമതിയും സ്വര്‍ണ്ണ വയ്പ്പകളും സംബന്ധിച്ച് പഠിക്കാന്‍ നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ട്‌ പരിഗണിച്ചു നിര്‍ദേശം പുറപ്പെടുവിച്ചത് .


    2011 - 2012 ല്‍ 1067 ടണ്‍ സ്വര്‍ണ്ണമാണ് രാജ്യം ഇറക്കുമതി ചെയ്തത് ചെലവ് 3,30,0000 കോടി രൂപ. പെട്രോളിയം കഴിഞ്ഞാല്‍ അടുത്ത സ്ഥാനത്തുള്ള സ്വര്‍ണ്ണം ഇന്ത്യകാരന്റെ കൈവശം ഏതാണ്ട് 20,000 ടണ്‍ ഉണ്ടെന്നാണ് കണക്ക് ...

    ReplyDelete
  46. ഒരിക്കല്‍ കൂടി വന്നു ചര്‍ച്ചകള്‍ വിശദമായി വായിച്ചു, ഒത്തിരി നന്നായി ഈ ശ്രമം....... പിന്നെ ബ്ലോഗില്‍ പുതിയ പോസ്റ്റ്‌ ഉണ്ട് അഭിപ്രായം പറയണേ................

    ReplyDelete