നൂറു കണക്കിന് പേര്‍ പിന്തുടര്‍ന്ന് വന്ന പുണ്യവാളന്റെ ഫോളോ ഗഡ്ജെറ്റ്‌ തകരാറില്‍ ആയതിനാല്‍ പ്രിയ സുഹൃത്തുകള്‍ പുണ്യാളനെ ഇ-മെയില്‍ വഴി പിന്തുടരാന്‍ അഭ്യര്‍ത്ഥിക്കുന്നു !! "

Saturday 28 July 2012

പല്ലില്ലാ............................................ യെന്നു കണ്ടു അണ്ണാക്കിലേക്ക് കൈയിടരുത്



രോ രാഷ്ട്രീയക്കാരന്റെയും ആത്യന്തിക ലക്‌ഷ്യം ധനമോഹമാണെന്നു ചിലര്‍  പറഞ്ഞു നടക്കുന്നുണ്ടെങ്കിലും രാഷ്ട്രീയ കുപ്പായം തയ്ച്ചിട്ടു നടക്കുന്നവരുടെയൊക്കെ ത്യാഗവും  മോഹവും  ധ്യാനവും എന്നും  അവരെ മതിഭ്രമിപ്പിക്കുന്ന അധികാരസ്ഥാനങ്ങള്‍ മാത്രമാണ് .  MLAയോ   MPയോ ,കുറഞ്ഞ പക്ഷം  ഒരു പഞ്ചായത്ത് പ്രസിഡന്റ്‌ സ്ഥാനമെങ്കിലും കൊതിക്കാത്തവര്‍ ആരുണ്ട്‌.

എല്ലാത്തിനും അതിന്റേതായ ഒരു സമയമുണ്ടെന്ന് പണ്ഡിതര്‍ പറയും . ശുക്രന്‍ ഉച്ചസ്ഥായിയില്‍ നിന്നത് കൊണ്ട് കാര്യമില്ല. നീചരാശിയില്‍ നിന്നുള്ള പാപഗ്രഹങ്ങളുടെ ഒരു ദൃഷ്ടി മതി  സ്ഥാനചലനം മുതല്‍ ഇച്ഛാഭംഗം വരെ സൃഷ്ടിക്കാന്‍.

അതാണ്‌ നമ്മുടെ ഉമ്മന്‍ ഹാജിയെ പിടിച്ചു കറക്കി കൊണ്ടിരിക്കുന്നത്. ശുക്രന്‍  ഉച്ഛസ്ഥായിയായി ഉച്ചിയില്‍ ഉറച്ചു നിന്നിട്ടും ഒരു മേല്‍ഗതി വരുന്നില്ല.


ചെന്നിത്തലയുടെ നീചരാശിയില്‍ നിന്നുള്ള നോട്ടവും, കോണ്‍ഗ്രസിനെ ഗ്രസിച്ചിരിക്കുന്ന ലീഗിന്റെ അപഹാരവും,  ഘടകകക്ഷികളുടെ അസ്ഥാനത്തുണ്ടായ  പ്രഭാവവും, ക്ഷുദ്രജീവികളായ സമുദായമേലാളന്മാരുടെ ദോഷൈക ദൃഷ്ടിയും കൊണ്ടൊക്കെ തന്നെ വാലില്‍ തീ പിടിച്ച പോലെ ഇരിക്കപ്പൊറുതി കിട്ടാതെയാണ്   ഉമ്മന്‍ ഹാജിയുടെ അതിവേഗം ബഹുദൂരമുള്ള പാച്ചില്‍. 

കാലക്കേട് കാരണം തൊട്ടതൊക്കെ വിവാദമായി  പറഞ്ഞതൊക്കെ വിടുവായത്തവും.. 'പട പേടിച്ചു പന്തളത്തു ചെന്നപ്പോള്‍ പന്തംകൊളുത്തിപ്പട' എന്ന പോലെയാണ്   പുതുപ്പള്ളിയിലൊന്നു ചെന്നാലുള്ള സ്ഥിതി

അതിനിടയിലേക്കാണ് ഗ്രഹണസമയങ്ങളില്‍ തലപൊക്കി പൂഞ്ഞാറിലെ ചൊറിയാന്‍ നീര്‍ക്കോലി കോലിട്ടിളക്കി കേമത്തരം കാട്ടുന്നത്. ഏതു പട്ടിക്കും ഒരു അതിന്റേതായ ഒരു സമയം വരും എന്ന് പറയുന്നത് വെറുതെ അല്ലല്ലോ ?

ഈ കാലക്കേടൊക്കെ മാറ്റാനാണ് ബദ്ധശ്രദ്ധനായി പാഞ്ഞു നടന്നു പാണക്കാട്ടും പെരുന്നയിലും അരമനയിലും കയറിയിറങ്ങി അവിടത്തെ കുലദൈവങ്ങളെ താണുവീണു വണങ്ങി വഴിപാടുകളും നേര്‍ച്ചദ്രവ്യങ്ങളും മുറയ്ക്ക് നല്ക്കുന്നത്. മലപ്പുറത്തേയും കോട്ടയത്തേയും ജീവാത്മാവുകള്‍ക്ക്   കഷ്ടിചു  ജീവിച്ചു പോകണമല്ലോ ?  

ആ മഹാ നേട്ടങ്ങളുടെ കണക്കെടുപ്പല്ലേ  സര്‍ക്കാരിന്റെ കരുതലും വികസനവും? 

അല്പം പൊടിപ്പും തൊങ്ങലും മേമ്പൊടിയായി വിതറി  ചിലതൊക്കെ 'ഒന്നവലോകിച്ചു' നോക്കാം

മൃഗീയഭൂരിപക്ഷം നേടുന്ന മുന്നണി ഭരണത്തിലേറിയാല്‍  പിന്നെ  ജനത്തിനു പുല്ലുവിലയാണെന്ന പോലെ  തന്നെയാണ് തട്ടി കൂട്ട് മന്ത്രിസഭ നിലവില്‍ വന്നാലും.  പക്ഷെ ജനത്തിനൊപ്പം മുഖ്യമന്ത്രിക്കും  ഇരിക്കപ്പൊറുതി കിട്ടില്ല. ദീപസ്തംഭം മഹാശ്ചര്യം വലിയെടാ വലിയെന്ന മട്ടില്‍ അധികാരത്തിന്റെ എല്ലിന്‍ കഷണത്തിന് വേണ്ടിയുള്ള വഴക്കും വയ്യാവേലിയും നിത്യദുരിതമായി തലയില്‍ ഏറ്റു വാങ്ങലാണ് ആ യഥാര്‍ത്ഥ ജനവിധി !!

ഇവിടെയും മറ്റൊന്നല്ല സംഭവിച്ചത്. സര്‍ക്കാരിന്റെ മധുവിധു കാലം കഴിഞ്ഞപ്പോള്‍ ഒരു പരുക്കന്‍ യാഥാര്‍ത്ഥ്യം ജനം തിരിച്ചറിയുകയായിരുന്നു. ക്രിയാത്മകമായ കാര്യശേഷി പ്രകടിപ്പിക്കാതെ, അസൂത്രിതമല്ലാത്ത പദ്ധതികള്‍ നടപ്പാക്കിയും  യഥാവിധിയവ പ്രയോജനപ്പെടുത്താതെയും കാട്ടി കൂട്ടുന്ന അഴിമതിയുടെയും ധൂര്‍ത്തിന്റെയും പാപഭാരം മുഴുവന്‍ സാധാരണക്കാരന്റെ തലയില്‍ കെട്ടി വയ്ക്കാന്‍ കാരണങ്ങള്‍ കണ്ടെത്തുകയായിരുന്നു ശേഷമുള്ള കാലം .

സമുദായ വിപ്ലവത്തിന്റെ ഉപോല്‍പ്പന്നങ്ങളും അവശിഷ്ടങ്ങളുമായി കടന്നു കൂടിയ പലേതിണ്ണനിരങ്ങികളായ  മന്ത്രിപുംഗവന്‍മാരും,  സര്‍ക്കാരിന്റെ ഭരണ നിര്‍വഹണ വിഭാഗങ്ങളുടെ ഭാഗമാണെന്ന വിവരം ജനം തിരിച്ചറിയുന്നത്, ഉദ്ദിഷ്ടകാര്യ ഉപകാരസ്മരണകള്‍ അയവിറക്കിയ  പ്രഖ്യാപനങ്ങള്‍ നടത്തുമ്പോഴും,  സംസ്കാര കേരളത്തിന്റെ  പ്രബുദ്ധതയുടെ നേര്‍ക്ക്‌ പുളിച്ച തെറി അഭിഷേകം  നടത്തി  നിഷ്കളങ്കതയോടെ പല്ലിളിച്ചു മോണ കാട്ടുമ്പോഴുമാണ് ... 

വെറും പ്രഖ്യാപനങ്ങളിലൂടെ അല്ലാതെ ജനത്തിനു ആശ്വാസകരവും  ആശാവഹമായ നടപടികള്‍ യഥാവിധി ഏറ്റെടുത്തു നടപ്പാക്കാതെ സര്‍ക്കാര്‍ വിവാദങ്ങള്‍ സൃഷ്ടിച്ചു ആഘോഷിച്ചു നടക്കുന്നു .

ഇടതു മാറി വലതു വച്ച് ചുവടുമാറ്റിയ ജനത്തിനു  വിജയാഹ്ലാദത്തിന്റെ ഭാഗമായുള്ള മധുരം വിളമ്പല്‍ മാത്രമായിരുന്നു ആദ്യം വന്ന പെട്രോള്‍ വിലവര്‍ദ്ധനയിലൂടെ അധിക നികുതി വേണ്ടായെന്നു വച്ച് നീട്ടിയത്  . എല്ലാം വിശേഷാവസരങ്ങളിലല്ലേ സാധ്യമാകു  എന്നത് വ്യക്തം ആക്കി ശേഷം വന്ന വിലവര്‍ദ്ധനയുടെ പാപഭാരം ചുമക്കാന്‍  സര്‍ക്കാര്‍ തയ്യാര്‍ ആയില്ലായെന്നു മാത്രമല്ല അവസാനം  ഏഴു രൂപ വര്‍ദ്ധിച്ചപ്പോള്‍ വേണ്ടാന്നുവച്ച  നികുതിയിളവ്‌ കേന്ദ്രം വില രണ്ടു രൂപ  കുറച്ചപ്പോള്‍  പിന്‍വലിച്ചു നയം വ്യക്തം ആക്കുക കൂടി ചെയ്തു .

വിലകയറ്റം കൊണ്ട് ജനം നട്ടംതിരിഞ്ഞിരിക്കുമ്പോള്‍  വൈദ്യൂതി നിരക്ക് കഴുത്തറുപ്പന്‍ മട്ടില്‍ വര്‍ദ്ധിപ്പിച്ചത് അവസാന ഉദാഹരണം മാത്രം .

ജനക്ഷേമവും ജനപ്രിയവുമായ വികസന നടപടികള്‍

കോട്ടയത്തേയും മലപ്പുറത്തേയും പ്രത്യേക വികസന ജില്ലകളായി പ്രഖ്യാപിച്ചു

ഒരു രൂപയുടെ അരിവിതരണത്തിലൂടെ സാധാരണക്കാരനെ കൈയടിപ്പിച്ചതിനോടൊപ്പം അവരുടെ ശുഷ്ക്കിച്ച പണസഞ്ചിയിലേക്ക് കൈയ്യിടാന്‍  തുഗ്ലക് വ്യവസ്ഥകള്‍ തിരുകികയറ്റി, വില്ലേജ് നഗരസഭാ ജീവനക്കാര്‍ക്ക് വേണ്ടി ഒരു ബോണസ്‌ വരുമാനം നടപ്പാക്കി (ശേഷം വ്യവസ്ഥ പിന്‍വലിക്കേണ്ടി വന്നു ) .

ഒരു രൂപയുടെ അരി വിതരണത്തെ  മദ്ധ്യവര്‍ഗ്ഗജനവിഭാഗത്തിനും റേഷന്‍ മുതലാളിമാര്‍ക്കും ഹോട്ടല്‍ വ്യവസായികള്‍ക്കും ആവേശം കൊള്ളിച്ച പദ്ധതിയാക്കി. (ഒരു തേങ്ങ കൂടി കൊടുത്തെങ്കിലോയെന്നാശിച്ചു. പിന്നെ പണിക്ക് പോകാതെ മൂന്ന് നേരവും ചമന്തിയും ചോറും തിന്നു ടിവി കണ്ട് ഇരിക്കാമായിരുന്നല്ലോ).

പൂജപ്പുര തടവുകാരുടെ സ്നേഹവാത്സല്യങ്ങളേറ്റു വാങ്ങി ആഹ്ലാദിച്ചു കഴിഞ്ഞ വെറും പിള്ളയെ അവതാര പുരുഷനാക്കി,  വൃദ്ധ  തടവുകാരുടെ  ആശയും ആവേശവുമാക്കി അവരോടൊപ്പം കേട്ട് കേള്‍വിയില്ലാത്ത  മാര്‍ഗ്ഗത്തിലൂടെ  തുറന്നു വിട്ടു

പെന്‍ഷന്‍ പ്രായപരിധി ഉയര്ത്തി സര്‍വീസ്‌ സംഘടനകളുടെ പ്രിയം നേടിയ സര്‍ക്കാര്‍, റാങ്ക് ലിസ്റ്റ് കാലാവധി ആറു മാസം നീട്ടി റാങ്ക് ലിസ്റ്റുകാരെ  ആഹ്ലാദിപ്പിച്ചു. ഇതിലൊക്കെ അതൃപ്തരായ യുവജനങ്ങളുടെ അപേക്ഷാ പ്രായം പുനര്‍നിശ്ചയിച്ചു  അവരെയും, ലാത്തിച്ചാര്‍ജു നടത്തി കൊടുത്തു വീരയുവജനരക്തങ്ങള്‍ക്കും തൃപ്തി വരുത്തി .

പുതിയ കള്ളുഷാപ്പുകള്‍ അനുവധിക്കില്ലയെന്ന് പ്രഖ്യാപിച്ചു ബാര്‍ മുതലാളിമാരെയും മദ്യം നിരോധനം ഏര്‍പ്പാടാക്കില്ലയെന്നു പ്രഖ്യാപിച്ചു മദ്യവാന്മാരെയും ലഹരിപിടിപ്പിച്ചു. ത്രീസ്റ്റാര്‍ ബാര്‍ കേസ് ഹൈകോടതിയില്‍ തോറ്റപ്പോള്‍ അപ്പീല്‍ പോകാതെ  അതിനു  മുകളില്‍ കയറി അട ഇരിക്കുന്നു.

മൂന്നാര്‍ ദൌത്യം രണ്ടാം ഘട്ടം നടപ്പാക്കാന്‍ മലകയറി  പ്രഹസനനാടകം അവതരിപ്പിച്ചു. മൂന്നാര്‍ ട്രൈബൂണല്‍ സംവിധാനത്തിന് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ വേണ്ട അടിസ്ഥാന സൌകര്യങ്ങളോ താല്പര്യമോ നല്‍കാതെ നവീന മൂന്നാര്‍ സ്വപ്നം പെരുവഴിയിലാക്കി. കയ്യില്‍ വന്നിരുന്ന ഏകദേശം  264 ഏക്കര്‍ ഭൂമി, വ്യവസ്ഥകളില്‍ ഇളവ്‌ നല്‍കി റിയല്‍ എസ്റ്റേറ്റ്‌ കമ്പനിക്ക് ലാഭം ഉണ്ടാക്കി കൊടുത്ത സര്‍ക്കാര്‍. റിയല്‍ എസ്റ്റേറ്റ്‌ മാഫിയകള്‍ക്ക് വേണ്ടി നെല്‍വയല്‍ നികത്തല്‍ സാധുകരിക്കാന്‍  പദ്ധതി നടപ്പാക്കാന്‍ ഒരുങ്ങുകയാണ് ഇപ്പോള്‍.

നെല്ലിയാമ്പതി തോട്ടം മുതലാളിമാരുടെ അവശതകളും  ആഗ്രഹങ്ങളും സഫലമാക്കാന്‍ സര്‍ക്കാര്‍ ആവുന്ന വിധം പരിശ്രമിച്ചു വരുന്നുണ്ട്.

സകല  കടലാസു സംഘടനകള്‍ക്കും  സ്മാരക ഫൌണ്ടേഷനുകള്‍ക്കും പാര്‍ട്ടി സ്വന്തക്കാര്‍ക്കും സര്‍വ്വകലാശാല മുതല്‍ എല്‍പി സ്കൂള്‍ വരെയുള്ളവയുടെ   നഗരഹൃദയങ്ങളിലെ കോടികള്‍ വിലമതിക്കുന്ന ഭൂമി വെറുതെ പതിച്ചു നല്‍കി വരുന്നുണ്ട് .

സകല  മേഖലയിലും  മാഫിയാ വല്‍ക്കരണത്തിനുള്ള  ഊര്‍ജ്ജവും വളവും നല്ക്കുന്നു. 

സ്കൂള്‍ കോളേജ് മാനേജുമെന്റുകള്‍ക്ക് വിദ്യാഭ്യാസത്തെ കച്ചവടമാക്കാന്‍ വേണ്ട സകലവിധ ഒത്താശയും ചെയ്തു കൊടുത്തു .

സര്‍ക്കാര്‍ സ്കൂളുകള്‍ അടച്ചു പൂട്ടല്‍ ഭീഷണിയില്‍ നിലനില്‍ക്കുമ്പോഴും ത്യാഗമാനോഭാവത്തോടെ  126 CBSE സ്കൂളുകള്‍ക്ക് അനുമതി നല്‍കി.

സര്‍ക്കാരിന് വര്‍ഷം അരക്കോടി രൂപയുടെ അധികച്ചിലവുണ്ടാക്കുന്ന സ്വകാര്യ സ്കൂള്‍  എയ്ഡഡ് പദവിയിലേക്ക് ഉയര്‍ത്തി, നിത്യവൃത്തിക്ക് വകയില്ലാത്ത മാനേജ്മെന്റിനെ രക്ഷിക്കാന്‍ ശ്രമിച്ചു.

സ്വര്‍ണ്ണ മുതലാളി വിമാന കമ്പനി ആരംഭിച്ചപ്പോള്‍ കേരളമാകെ  പറന്നിറങ്ങാന്‍ എയര്‍സ്ട്രിപ് നിര്‍മാണ പ്രഖ്യാപനത്തിനും  വിമാനത്താവള നിര്‍മാണത്തിനും സര്‍ക്കാര്‍ മുന്നിട്ടിറങ്ങി.   

ആദിവാസി ഉദ്ദാരണത്തിനു എന്ത് കേട്ടാലും മോണ കാട്ടി ചിരിക്കുന്ന  ജയലക്ഷ്മിയുടെ മാനദണ്ഡങ്ങള്‍ മറികടന്നുള്ള സ്പെഷ്യല്‍ സ്വജനപക്ഷപാതസാഹസ പ്രകടനം. 

വിളപ്പില്‍ശാലയിലൂടെ തിരുവനന്തപുരത്തെ  നാറ്റിച്ചു രോഗാതുരമാക്കി,  നഗരത്തിലെ ആശുപത്രികള്‍ക്ക്‌ വരുമാന വര്ദ്ധനയുണ്ടാക്കി നല്‍കി .

ഒരു ചവര്‍ പ്രശ്നം പോലും നേരാവണ്ണം പരിഹരിക്കാന്‍ കഴിയാത്ത ഒരു സര്‍ക്കാര്‍ നാണക്കേട്‌ തന്നെയെന്ന് മാലോകരെ കൊണ്ട് പറയിപ്പിച്ചു

കേരള ജനതയെ സാമുദായികമായി തരംതിരിച്ചു സങ്കുചിതവും സങ്കര്‍ഷഭരിതവുമായ ഒരന്തരീക്ഷം സൃഷ്ടിച്ചെടുത്തൂ എന്നതാണ് കേരളം എക്കാലവും ഓര്‍ക്കാന്‍ പോകുന്ന വലിയ നേട്ടം

സ്മാര്‍ട്ട് സിറ്റിയുടെ കല്ല്‌ ഇപ്പോഴും മണ്ണിന്റെ അടിയില്‍  കിടക്കുന്നു, വിഴിഞ്ഞം പദ്ധതി  അനിര്‍വചനീയമായി നില്‍ക്കുന്നു, പുതിയ  മുല്ലപ്പെരിയാര്‍  ഡാം വെറും ദിവാസ്വപ്നം, പാലക്കാട്‌ കോച്ച്‌ ഫാക്ടറി ഏതാണ്ട് കയ്യില്‍ നിന്നും പോയ പോലെ, മെട്രോ ട്രെയിന്‍, മോണോ ട്രെയിന്‍, അതിവേഗ ട്രെയിന്‍ , തുടങ്ങിയതൊക്കെ കേള്‍ക്കുമ്പോഴും സാധാരണക്കാരന്റെ ജീവിതഭാരം കൂടുന്നതല്ലാതെ വലിയ മാറ്റങ്ങള്‍ ഒന്നും സംഭവിക്കുന്നില്ല.


സര്‍ക്കാരിന്റെ കരുതല്‍ എന്ന  അട്ടിമറി സംരക്ഷണ വിശേഷണങ്ങള്‍:

ടി എം ജേക്കബിന്റെ അഴിമതി അട്ടിമറിച്ചു , അങ്ങേരുടെ പഴയ വക്കീലിനെ തന്നെ മാതൃകാ പരമായി സര്‍ക്കാര്‍ കേസ് ഏല്‍പ്പിച്ചു. 

പാമോയില്‍ കേസ് അട്ടിമറിച്ചു , 'ക്ലീന്‍ചിറ്റ്' നല്‍കിയ ഉദ്ദ്യോഗസ്ഥനു സ്ഥാനകയറ്റം നല്‍കി.

കാസര്‍ഗോഡ് വെടിവയ്പ്പ് അന്വേഷണക്കമ്മീഷനെ പിരിച്ചു വിട്ടു മുസ്ലിം ലീഗിനെ സന്തോഷിപ്പിച്ചു

ഐസ്ക്രീം കേസും അതിന്റെ കോടതി  അട്ടിമറിയെ കുറിച്ചുള്ള അന്വേഷണവും അട്ടിമറിച്ചു (തെളിവില്ല പോലും), കുഞ്ഞാലിക്കുട്ടിയെ ഒക്കത്ത് വച്ച്   ലീഗിന്റെ മാനം  കാത്തു.

ടൈറ്റാനിയം മലബാര്‍ സിമെന്റ്സ്‌ അഴിമതി അട്ടിമറികളിലൂടെ  പല 'സാധു' ജീവിതങ്ങള്‍ക്കും ആശ്വാസം നല്‍കി

മുല്ലപ്പെരിയാര്‍ കേസില്‍   സത്യവാങ്മൂലം നല്‍കി കേരളത്തിന്റെ  വാദം ദുര്‍ബലമാക്കിയ  അഡ്വക്കേറ്റ് ജനറലിനെ അതേ സ്ഥാനത്തിരുത്തി പൊന്നാട നല്‍കി ആദരിച്ചു.

എസ്എഫ്ഐക്കാരുടെ നെഞ്ചത്ത് നോക്കി വെടിവയ്ക്കാത്തത്തില്‍ പോലീസ് (DYSP) പിള്ളയ്ക്ക്  ഗുഡ് സര്‍ട്ടിഫിക്കറ്റ് .

നിയമസഭകളില്‍ അരങ്ങേറിയ നാടകീയ സംഭവവികാസങ്ങളില്‍ നിന്നും അപമാനകരമായി കൈ കഴുകി

ഇരട്ടത്താപ്പുള്ള തച്ചങ്കരിയെ സര്‍ക്കാരിന്റെ പൊന്നോമനയായി ലാളിച്ചു പാലിച്ചു  പോരുന്നു .

പാവപ്പെട്ട മല്‍സ്യത്തൊഴിലാളികളെ  വെടിവച്ച് കൊന്ന ഇറ്റാലിയന്‍ നാവികരെ വിളിച്ചു വരുത്തി അതിഥികളാക്കി സല്‍ക്കരിച്ചു. ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയെ നോക്കു കുത്തിയാക്കി മലയാളിയുടെ മാനത്തിനു  കോടികള്‍  വിലപറഞ്ഞു ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഒത്താശ ചെയ്തു കൊടുത്തു .

കപ്പല്‍ ഇടിച്ചു കൊന്നവരുടെ വാര്‍ത്തകള്‍ കേള്‍ക്കാന്‍ പോലും ഇല്ലാതെ ആഴങ്ങളിലേക്ക് പൂഴ്ത്തി.

ഹൈക്കോടതിയും സുപ്രീം കോടതിയും സര്‍ക്കാരിനെ വിമര്‍ശിച്ചും നോട്ടീസ് അയച്ചും നാണം സ്വയം കെടുന്നു. 

കാലുവാരുന്ന എംഎല്‍എയുടെ മണ്ഡലത്തിനു കോടികളുടെ പദ്ധതികള്‍  ഒഴുക്കുന്ന മാന്ത്രിക വിദ്യ നടപ്പാക്കി.

സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ക്ക് കീഴിലുള്ള സ്ഥാപനങ്ങളെ സ്വകാര്യവല്ക്കരിക്കാനുള്ള ധൃതഗതിയിലുള്ള നീക്കം.

പ്രകോപനപരമായി പ്രസംഗിച്ച ബഷീറിനെയും നാടാകെ അശ്രീരം പറഞ്ഞു നടക്കുന്ന ചീഫ്‌ വിപ്പിനെയും ഗണേഷ്‌ കുമാറിനെയും നവോത്ഥാന നായകന്മാരാക്കി,

ആറല്ല മുപ്പത്തി എട്ടാണ്  വലുതെന്നു അറിയാന്‍ പാടില്ലാത്ത സിപിഎം. ആറാം പ്രതിയായ ബഷീറിനെ അറസ്റ്റു ചെയ്യാതെ മുപ്പത്തി എട്ടാണ് പ്രതിയായ ജയരാജിനെ അറസ്റ്റു ചെയ്തതില്‍  പ്രതിഷേധിച്ചു ഹര്‍ത്താല്‍ നടത്തിയപ്പോള്‍ സര്‍ക്കാര്‍ ചിരിച്ചു

ചോറില്‍ പൊതിഞ്ഞ  ചേമ്പുരുള  പോലെ പുറത്തു വരുന്ന സര്‍ക്കാര്‍ ഉത്തരവുകള്‍ നല്‍കുന്ന ആവേശം.

പിന്നെ മന്ത്രിപുംഗവന്മാരുടെ ഇഷ്ടക്കാര്‍ക്കൊക്കെ ഇഷ്ടം പോലെ മുന്തിയ ഇനം ഗ്യാലക്സി ഫോണുകള്‍, ഗൃഹോപകരണങ്ങള്‍, ഡിന്നര്‍ സെറ്റ്  തുടങ്ങിയ സമ്മാനപ്പെരുമഴ!...


അങ്ങനെ കുഭേരന്‍ എന്നോ പാവപ്പെട്ടവന്‍ എന്നോ വ്യത്യാസം ഇല്ലാതെ അഴിമതിക്കാര്‍ക്കും പെണ്‍വാണിഭക്കാര്‍ക്കും  കുറ്റവാളികള്‍ക്കും എല്ലാം സുഭിക്ഷമായി കഴിയാന്‍ സാധിക്കത്തക്കവിധം കേരളത്തെ   ഉമ്മന്‍ ഹാജി, ക്ഷേമ ദേശമാക്കി മാറ്റി .

തൊക്കെ കാണുമ്പോള്‍ ഒരേ ഒരാള്‍ക്കേ അസുഖമുള്ളൂ. എല്ലാവരും സുഖിക്കുന്നു എല്ലാവരും സന്തോഷിക്കുന്നു എല്ലാവരും എല്ലാം വാരി വാരി എടുക്കുന്നു. പിള്ള ചാപിള്ള ആയിരുന്നു എങ്കില്‍ ഒരു അച്ഛനും ഇങ്ങനെ ഒരു ഗതി വരില്ലായിരുന്നു. പൂജപ്പുര ജയിലിലെ സ്നേഹോഷ്മളമായ ജീവിതമുപേക്ഷിച്ചു  മഹാത്യാഗിയായി വൈഷമ്യത്തോടെ വനവാസത്തിനിറങ്ങുമ്പോള്‍ പലതും സ്വപ്നം കണ്ടിരുന്നു. പക്ഷെ ഇച്ഛകള്‍ക്കൊക്കെ ഇങ്ങനെ ഒരു ഭംഗം വരുമെന്ന് ദുസ്വപ്നങ്ങളില്‍ പോലും നിനച്ചിരുന്നില്ല.

അങ്കക്കലി പൂണ്ടു കച്ച മുറുക്കി കസര്‍ത്ത് കാട്ടി വാളകം മെയ്ഡ് വജ്രായുധവും താങ്ങി പാഞ്ഞു നടന്നു വീമ്പുപറഞ്ഞു നാടാകെ കുലുക്കി നടന്നിട്ടും പണ്ടേ  പോലെ ഒന്നും ഫലിച്ചില്ല. അതിനാല്‍ പൂഞ്ഞാറ്റിലെ കുട്ടിച്ചാത്തനോടു ഒരേ ഒരു പ്രാര്‍ത്ഥനയേയുള്ളൂ  ആ കാര്‍ക്കോടകന്‍ മന്ത്രിയുടെ കസേരയുടെ കീഴെ 'വാളകം' വയ്ക്കണം. പണ്ട് ജയിലില്‍ കിടന്ന അസുഖം (ഇരുമ്പിന്റെ കുറവ്) പുറത്തിറങ്ങിയതോടെ ഭേദമായി. പക്ഷെ പുറത്തിറങ്ങിയപ്പോള്‍ പിടിപെട്ട അസുഖം എന്താണെന്ന് അറിയാന്‍ ഇപ്പോള്‍ ശാസ്ത്രലോകം ഗവേഷണം തുടരുന്നു. പണ്ട് പെരുന്തച്ചനും ഇത് പോലെ എന്താണ്ടായിരുന്നു അസുഖം പോലും !!

വാല്‍കഷണം : കാര്യം കാണാന്‍ കഴുതക്കാലും പിടിക്കണമെന്ന് പണ്ടേതോ പണ്ടാരം പറഞ്ഞിട്ടുള്ളത് നേരാ, കാലം കടന്നപ്പോള്‍ കഴുതയാണോ അതോ  കഴുതയുടെയാണോ കാലു പിടിക്കുന്നതെന്ന കാര്യത്തില്‍ സംശയമെങ്കിലും, ഒരു കാര്യത്തില്‍ ലവലേശം  തര്‍ക്കമില്ല - എല്ലാം കണ്ടു കൊണ്ടിരിക്കുന്നത് വെറും കോവര്‍ക്കഴുതകള്‍ തന്നെ !!...

62 comments:

  1. വേലിയേലിരുന്ന പാമ്പിനെ എടുത്ത് എങ്ങാണ്ടോ വച്ചൂന്ന് പറഞ്ഞ്കേട്ടിട്ടുണ്ട്..

    നമുക്ക് പിന്നെ ആകെ രണ്ടുപാമ്പല്ലേ ഉള്ളു അയ്യഞ്ചുകൊല്ലം കൂടുമ്പോള്‍ മാറിമാറിവയ്ക്കാന്‍.
    ഇപ്പത്തോന്നും അവരാണ് നല്ല പാമ്പെന്ന്
    അവര്‍ ഇരിക്കുമ്പത്തോന്നും ഇവരാണല്ലേ ഭേദം എന്ന്.

    ReplyDelete
    Replies
    1. ഹ ഹ ഹ അജിത്‌ ചേട്ടാ , ഇതിലും നല്ല ഒരു കമന്റ് നമ്മുടെ ജനാധിപത്യത്തെ കുറിച്ച് പറയാന്‍ ഇല്ല, അത്ര ഇഷ്ടായി.... സന്തോഷം വായനയ്ക്കും മികച്ച അഭിപ്രായത്തിനും

      Delete
  2. പുണ്യാളനറിയോ ഒന്ന് ബാലൻസ് ചെയ്ത് നിൽക്കാനുള്ള തത്രപ്പാട്!
    ദീപസ്തംഭം തെളിഞ്ഞിങ്ങനെ നിൽക്കുമ്പോൾ....

    ReplyDelete
    Replies
    1. ഹ ഹ ഹ ചെയ്യായി അതിനു പുണ്യാളന്‍ മന്ത്രിയായിരുന്നില്ലല്ലോ ! സന്തോഷം

      Delete
  3. പുണ്യാളാ,
    ഇവിടം വരെയെത്തി ഒന്ന് പിടിച്ചു നിക്കാന്‍ ഇക്കൂട്ടര്‍ പെടുന്ന പാടുകള്‍ എത്ര!
    പാവം കഴുതകള്‍ ഇത്തരം കൂത്തുകള്‍ കാണാന്‍ ഇവരെ പിന്നെയും പിന്നെയും
    പടവിലേറ്റുന്നു പിന്നെ രക്ഷയില്ലാതെ വരുമ്പോള്‍ പടവ് മുങ്ങാതിരിക്കാന്‍
    പിടികിട്ടുന്ന ഏതു വൃത്തികെട്ട കച്ചിത്തുരുമ്പിലും പിടിച്ചു തൂങ്ങിക്കിടക്കാന്‍
    അതായത് (5) വര്‍ഷം മുഴുവിപ്പിക്കാനും പെടാപ്പാട് പെടുന്ന കാഴ്ച കഷ്ടാല്‍
    കഷ്ടതരം തന്നെ! ഈശ്വരോ രക്ഷതു. അവലോകനം നന്നായി. വീണ്ടും കാണാം

    ReplyDelete
  4. പുണ്യവാളൻ കലക്കുന്നുണ്ടല്ലോ.ആശംസകൾ!

    ReplyDelete
    Replies
    1. ഉം ഉം ഉം കോണ്‍ഗ്രസ്‌ സര്‍ക്കാരിനിട്ടു പത്തു പറഞ്ഞതിനല്ലേ മനസിലായി മനസിലായി ,

      Delete
  5. ഏകദേശം പഞ്ചായത്തുതല നേതാക്കള്‍ മുതല്‍ മുകളിലോട്ടുള്ള സകലമാന രാഷ്ട്രീയക്കാരനേയും, ഇപ്പോള്‍ ജയിലിലും മറ്റുമായി വിലസുന്ന സകല സുപാരികളെയും സര്‍ക്കാര്‍ സര്‍വീസിലുള്ള യൂണിയന്‍ നേതാക്കളെയും നിരത്തി നിര്‍ത്തി ആഹാ എന്തൊരു സുന്ദരസ്വപ്നം

    അതു നടന്നാല്‍ നാടു നന്നാകും അല്ല്നെകില്‍ സ്വാഹാ

    ReplyDelete
  6. വായിച്ചു.ആശംസകള്‍, നിങ്ങളുടെ ഒരുകണ്ണിന് കണ്ണട വേണം

    ReplyDelete
    Replies
    1. ആഹാ ഹി ഹി , അതെതു കണ്ണിനാണെന്നാ ഇടതിനാണോ ,

      എന്നാല്‍ ഒന്നറിയുക സുഹൃത്തെ , രണ്ടു കണ്ണിന്നും അന്ധവിശ്വസത്തിന്റെ തിമിരം ബാധിക്കാത്തത് കൊണ്ടാ സത്യം വേഗം തിരിച്ചറിയുന്നത്‌ ! സന്തോഷം , നന്ദി

      Delete
  7. ഒന്നു പിടിച്ചുനില്‍ക്കാന്‍ ആരെയൊക്കെ പ്രീണിപ്പിക്കണം!!!
    ആശംസകള്‍

    ReplyDelete
  8. രാഷ്ട്രീയം ഒരു ഞാണിന്മേല്‍ക്കളിയല്ലേ പുണ്യാളാ... ആരെയൊക്കെ തൃപ്തിപ്പെടുത്തണം! അതിനിടയ്ക്ക് കൂടെ നില്‍ക്കുന്നവരുടെ പൂളുവയ്പ്പും... എങ്ങനെയെങ്കിലും അഞ്ചു വര്‍ഷം തികയ്ക്കണ്ടേ? ഇതല്ല, ഇതിലും വലുതും വരുംനാളുകളില്‍ പ്രതീക്ഷിക്കാം.

    ReplyDelete
  9. പഴയത് പലതും ഓര്‍മ്മയില്‍ ഇല്ലായിരുന്നു. വായിച്ചപ്പോഴാണ് ഓരോന്നും തെളിഞ്ഞുവന്നത്. പുതിയ സംഭവം വരുമ്പോള്‍ പഴയത് മറന്നു പോകുന്നു. ഇത് അവര്‍ക്ക്‌ നന്നായി അറിയാമെന്ന് തോന്നുന്നു. അതാവും പഴയതിനേക്കാള്‍ പുതിയത് ഓരോ ദിവസവും ഉണ്ടാകുന്നത്....
    വിശദമായി വിവരങ്ങള്‍ അവതരിപ്പിച്ചു.

    ReplyDelete
    Replies
    1. അതെ രാംജി സാര്‍ ആധികാരികം ഒന്നും അല്ല എങ്കിലും ഞാനും പലതും ഓര്‍മിച്ചു എടുത്ത പലതും വിട്ടു പോയിട്ടുണ്ടാവും , സന്തോഷം നന്ദി

      Delete
  10. സമകാലീകം നന്നായി പറഞ്ഞു റാംജീസാബ് പറഞ്ഞത് പോലെ പലതും ഇത് വായിക്കുമ്പോഴാണ് ഓര്‍മ്മകളില്‍ വീണ്ടും തെളിയുന്നത്.

    ReplyDelete
  11. വായിച്ചു, ഭരണപക്ഷ രാഷ്ട്രീയത്തെ ഹാസ്യത്തിന്റെ മേമ്പൊടിയോടെ വിലയിരുത്തിയത് നന്നായി പുണ്യവാളാ... ആശംസകൾ

    സാമുദായിക സംഘടനകളെ പ്രീണീപ്പെടുത്താൻ പാടുപെടുന്ന ഒരു രാഷ്ട്രീയ സംഘടനക്കും നന്നായി ഭരിക്കാൻ കഴിയില്ല

    ReplyDelete
  12. വളരെ നല്ല രചന .... എന്ത് കാണിച്ചാലും തിരഞ്ഞെടുപ്പ് വരുമ്പോള്‍ ജനം കഴുതയെ പോലെ ഇവര്‍ക്ക് തന്നെ വോട്ട് ചെയ്യുകയല്ലേ . ഒരു വശത്ത് അഴിമതിയും വര്‍ഗ്ഗീയതയും കുതിരകച്ചവടവും ജനദ്രോഹ നടപടിയും . മറു വശത്ത് വിഭാഗീയതയും കൊലപാതകവും വെല്ലു വിളികളും . കേരള ജനത ഇനി തിരഞ്ഞെടുപ്പ് പൂര്‍ണ്ണമായും ബഹിഷ്കരിക്കാണ്ടി വരും . ഇങ്ങനെ പോയാല്‍ . ഒരു പാട് വാഗ്ദാനങ്ങളുമായി വന്ന സര്ക്കാര് ആണ് ഇപ്പോള്‍ എല്ലാം വര്‍ഗ്ഗീയമായെ കാണുനുള്ളൂ . ഭരണം എന്നൊന്ന് ഇന്ന് കേരളത്തില്‍ ഇല്ല . പ്രതി പക്ഷം എന്നൊന്നും ഇല്ല . ഇവന്‍ മാര്‍ക്ക് ഒക്കെ വോട്ട് ചെയ്തു ജയിപ്പിച്ചു വിട്ട ജനത്തെ പറഞ്ഞാല്‍ മതി .

    ഞാന്‍ ഒരു രാഷ്ട്രീയക്കാരന്‍ തന്നെ ആണ് പക്ഷെ ഇന്ന് കേരളത്തില്‍ കാണുന്ന രാഷ്ട്രീയത്തോട് എനിക്ക് യോജിപ്പ് ഇല്ല . കാരണം എല്ലാം വര്‍ഗീയതയും അഴിമതിയും കുതുകാല്‍ വെട്ടും തമ്മില്‍ അടിയും വിഭാഗീയതയും ആണ് . ഈ രാഷ്ട്രീയം അല്ല നമുക്ക് വേണ്ടത് വികസനത്തിന്റെ സാമൂഹിക പുരോഗതിയുടെ രാഷ്ട്രീയം ആണ് . അതിനെ കുറിച്ച് ചിന്തിക്കാന്‍ കേരളത്തിലെ രാഷ്ട്രീയക്കാര്‍ക്കോ അവരുടെ അജണ്ട നിശ്ചയിക്കുന്ന മഞ്ഞ പത്രങ്ങള്‍ക്കോ ( എല്ലാ പത്രങ്ങളും ചാനലുകളും ) കഴിയുന്നില്ല അവര്‍ക്ക് ഓരോ ദിവസത്തെ അരി വേവിക്കാന്‍ ഉള്ള വിറകു പോലെ ഓരോ വിവാദങ്ങള്‍ അതിന്റെ ചൂട് മാറുമ്പോള്‍ അടുത്തത് . ഇങ്ങനെ പോയാല്‍ വിദൂരം അല്ലാത്ത ഭാവിയില്‍ കേരളത്തിലെ തൊഴില്‍ ഇല്ലാത്ത ചെരുപ്പകാരും വിലക്കയറ്റം മൂലം പൊരുതി മുട്ടുന്ന സാധാരണക്കാരും തെരുവില്‍ ഇറങ്ങും . ചുവന്ന പ്രഭാതങ്ങള്‍ സ്വപ്നം കണ്ട പഴയ പല്ല് കൊഴിഞ്ഞ വിപ്ലവത്തിന്റെ പുര്‍ത്തിയ സന്തതികള്‍ ഉദയം ചെയ്യപ്പെടും .

    മാറ്റങ്ങള്‍ പ്രകൃതി നിയമം ആണ് അത് സംഭാവിക്കുന്നും ഉണ്ട് . പക്ഷെ മാറാത്തതു ഒന്ന് മാത്രം കേരളത്തിലെ ഇപ്പോളത്തെ രാഷ്ട്രീയക്കാരുടെ സ്വഭാവവും മാധ്യമങ്ങളുടെ എന്തിനെയും വിവാദം ആക്കി റേറ്റിങ്ങ് കൂട്ടാന്‍ ഉള്ള സ്വഭാവവും . കേരളത്തിന്‌ അത്യാവശ്യമായ വ്യാവസായിക കാര്‍ഷിക വികസനത്തിലേക്ക് വെളിച്ചം വീശാന്‍ പോലും ഇന്നത്തെ ഈ കഴിവ് കെട്ട ഭരണത്തിന് കഴിയും എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല ...

    നല്ല ഒരു ലേഖനം . കൂടുതല്‍ വിമര്‍ശനാത്മകമായ ലേഖനങ്ങള്‍ പ്രതീക്ഷിക്കുന്നു . മനസ്സില്‍ നീറി പുകയുന്ന പ്രതിഷേധവുമായി ഒരു പ്രവാസി .

    ReplyDelete
    Replies
    1. പ്രവാസിയുടെ നീറി പുകചിലുകള്‍ കുറയാന്‍ തക്ക മാറ്റം ഉണ്ടാവട്ടെ എന്നാശിക്കുന്നു ,

      തിരഞ്ഞെടുപ്പില്‍ ജനം വോട്ട് ചെയ്യാന്‍ പോകാതിരുന്നാലും ജയം രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തന്നെയാവും എന്നാ എന്റെ വിചാരം , ആരാണോ മണ്ഡലത്തില്‍ എണ്ണത്തില്‍ ശക്തന്‍ അവരുടെ അന്ധവിശ്വാസികളായ പാര്‍ട്ടി പ്രവര്‍ത്തകര്‍ മാത്രം തിരുമാനിച്ചാല്‍ മതിയല്ലോ.

      ഇത്തവണത്തെ രാഷ്ട്രപാതി തിരഞ്ഞെടുപ്പു പോലെ അവിടെ ജനത്തിന്റെ ആവശ്യത്തിന് വല്ല വിലയും ഉണ്ടായോ ?

      Delete
  13. രാഷ്ട്രീയം നല്ല താല്‍പ്പര്യമുള്ള ഒരാളാണ് ഞാന്‍.സുഹൃത്തുക്കളുടെ നിര്‍ബ്ബന്ധം കൊണ്ട് തല്‍ക്കാലം എഴുതുന്നില്ല എന്നെ ഉള്ളൂ.വന്ന അഭിപ്രായങ്ങളില്‍ അജിത്ത് എഴുതിയത് സത്യം.അങ്ങോട്ടും ഇങ്ങോട്ടും മാറിനിന്നു കുറ്റം പറയുമ്പോള്‍ എന്താണ് ബാക്കിപത്രം എന്നൊന്ന് നോക്കുന്നത് നന്നാവും.

    ReplyDelete
  14. ഒരു ചൂരലും അല്പം ചാണകവെള്ളവും കിട്ടിയിരുന്നെങ്കില്‍ ..........................

    നന്നായി എഴുതി
    ആശംസകള്‍

    ReplyDelete
    Replies
    1. എങ്കില്‍ പുണ്യവാളനെ തല്ലി ഓടിക്കാം എന്നാണോ വിചാരം ഹി ഹി ഹി !

      Delete
  15. ഓരോ തവണ തിരഞ്ഞെടുപ്പ്‌ നടക്കുമ്പോഴും പല പ്രതീക്ഷകളോടെയും ആളുകള്‍ വോട്ടു ചെയ്യുന്നു.
    അധികാരത്തില്‍ ആര് എത്തിയാലും കോരന് കഞ്ഞി കുമ്പിളിള്‍ തന്നെ.

    ReplyDelete
  16. പണ്ട് ഞങ്ങളുടെ പുഞ്ചപ്പാടം കൊയ്ത്തുകഴിയുമ്പോള്‍ കൃഷിക്കാരനോട് ചോദിക്കും.
    “ വിളവ് എങ്ങനുണ്ടായിരുന്നു മാധവാ..?”
    “ ഓ..ഗുണമില്ലന്നേ,,കഴിഞ്ഞകൊല്ലം ഇതിലും മെച്ചമായിരുന്നു..!”
    അടുത്തകൊല്ലം ഇതേ ചോദ്യം ഇതേ മാധവനോടു ചോദിക്കുമ്പോഴും, ഇതേ ഉത്തരമായിരിക്കും കിട്ടുക..!! ഇതുതന്നെ ഇപ്പോള്‍ നാടിന്റെ അവസ്ഥ..!
    മാ‍റിമാറി ഭരിക്കുമ്പോള്‍ എന്തൊങ്കിലുമൊക്കെ വ്യത്യസ്ഥത പണ്ടൊക്കെയുണ്ടായിരുന്നു. ഇപ്പോ എല്ലാവരും ‘പണി‘ പഠിച്ചു..! പ്രതികരിക്കാന്‍ ജനത്തിനും ശേഷിയില്ലാതായി..!അല്ലെങ്കില്‍ ത്തന്നെ ആ വനരോദനം ആരുകേള്‍ക്കാന്‍..! ഏറ്റവുമൊടുവിലത്തെ ഭരണപരിഷ്ക്കാരം തന്നെ നോക്ക്, കുടിശ്ശിക നേരാംവണ്ണം പിരിച്ചെടുക്കാന്‍ ഒരു നടപടിയും എടുക്കാതെ പാവം ജനത്തിനെ പിഴിഞ്ഞു വീണ്ടും നഷ്ട്ടംനികത്താന്‍ നോക്കുന്ന ഈ ഭരണനിപുണര്‍ സത്യത്തില്‍ ആരെയാണു ’സേവി‘ക്കുന്നത്..? ഉച്ചിഷ്ടം കൊണ്ടു മലീമസമായ നാടിന്റെ മുറവിളിയ്ക്ക് കാലങ്ങള്‍ പഴക്കമുണ്ട്..! കുറേവാക്ധോരണികള്‍ മുഴക്കിയതല്ലാതെ,ഒരുപടിപോലും അക്കാര്യത്തില്‍ മുന്നോട്ടുപോകാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല.!ലോകത്തിലെമ്പാടുമെത്രയോ രാജ്യങ്ങളില്‍ നടപ്പാക്കിയ, നമ്മുടെ നാടിനനുയോജ്യമായ ഒട്ടനവധി സംസ്കരണരീതികളുള്ളതില്‍ ഒന്ന്‍ ,പരീക്ഷണാടിസ്ഥാനത്തില്‍പ്പോലും പ്രാവര്‍ത്തിക മാക്കാന്‍ ആരും തുനിയുന്നില്ല.മറ്റെങ്ങും കാണാത്തവിധം റോഡ്ടാക്സ് കൊടുത്ത് മറ്റെങ്ങും കാ‍ണാത്തതരം റോഡിലൂടെ വണ്ടിയോടിച്ച് നടുവൊടിച്ച് , ആരോഗ്യവും, ജീവിതവും കുട്ടിച്ചോ‍റാക്കി നട്ടംത്തിരിയുന്ന പാവം ജനം നെട്ടോട്ടമോടുന്ന ഈ മാമലനാട്, മുടക്കുമുതലേതുമില്ലാതെ കൃഷിയിറക്കി കൊയ്തുകൂട്ടുന്ന കാഷ്ട്രീയ കൂട്ടുകൃഷിക്കു പറ്റിയ വളക്കൂറുള്ള മണ്ണെന്ന് അവര്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു..! നാമിപ്പോഴും ഇക്കരെയാണ് മഴയും വെള്ളവും വായുവും കിട്ടാതെ..!!

    എഴുത്തിന് ആശംസകള്‍ പുണ്യാളാ..!
    എരിയുന്ന തീയില്‍ അല്‍പ്പം എണ്ണ ഒഴിച്ചുതന്നതിന് നന്ദി..!
    അങ്ങനെ കത്തട്ടെ.

    ReplyDelete
    Replies
    1. ഹ ഹ ഹ ......

      ഒരു തീ പന്തമായി ഉയരൂ ചേട്ടാ , അധികാരത്തിന്റെ ദുഷ്ടമേലാങ്കികള്‍ എരിഞ്ഞടങ്ങട്ടെ എന്താ !!

      Delete
  17. രാഷ്ട്രീയം എന്നത് നാറികള്‍ക്ക് പറഞ്ഞിട്ടുള്ളതാണെന്ന്‍ എവിടെയോ കേട്ടിട്ടുണ്ട്. സഹിക്കാവുന്നതിന്റെ പരമാവധി ജനങ്ങള്‍ സഹിക്കും. പിന്നീട് എല്ലാത്തിനേം പച്ചയ്ക്ക് കൊളുത്തും. വിപ്ലവങ്ങള്‍ എല്ലാം തന്നെയുണ്ടായിട്ടുള്ളത് സഹിക്കാവുന്നതിന്റെ പരമാവധി കഴിഞ്ഞിട്ടുള്ളപ്പോഴാണ്...

    ReplyDelete
  18. പുണ്യാളാ എഴുത്തു നന്നായി..എഴുതിയ മിക്ക കാര്യങ്ങളോടും സമാനചിന്താഗതിതന്നെയാണ് എന്റേതും..വ്യത്യസ്ത അഭിപ്രായമുള്ളവ ഇതൊക്കെയാണ്..

    1. പെൻഷൻ പ്രായം ഉയർത്തുക തന്നെ വേണം. രണ്ടാണ് കാരണങ്ങൾ..ഒന്ന് ആരോഗ്യവും ജോലിചെയ്യാൻ ശേഷിയുമുള്ള വയോജനങ്ങൾ ഏറി വരുന്നു. ഇവരുടെ നേരത്തേയുള്ള പുനരധിവാസം സാമൂഹിക-സാമ്പത്തിക ബാധ്യതകൾ ഏറെ സൃഷ്ടിക്കും.രണ്ടാമത്തേത് ഇന്നത്തെ ചെറുപ്പക്കാർക്ക് തൊഴിൽ ലഭിക്കാൻ അത്ര പാടില്ല...തൊഴിലില്ലായ്മ വളരെ കുറവാണ് കേരളത്തിൽ.

    2. അഞ്ചാം മന്ത്രി വിവാദം..തികഞ്ഞ അനാവശ്യമായ വിവാദമാണത്...സാമുദായികസംവരണം വച്ചസാനിപ്പിക്കേണ്ട കാലം കഴിഞ്ഞു....ഒരു വിഭാഗം ന്യൂനപക്ഷമാണെന്ന് വച്ച് അധികപരിഗണന കൊടുക്കുന്നതും ന്യൂനപക്ഷമായതു കൊണ്ട് എം.എൽ.എ മാരുടെ കണക്കനുസരിച്ച് അർഹമായ മന്ത്രിസ്ഥാനം കിട്ടാത്തത്തും ഒരു പോലെ തെറ്റാണ്...20 എം.എൽ.എ മാർ ഉണ്ടെങ്കിൽ അതിനനുസരിച്ച് മന്ത്രിമാരെ ചോദിക്കാൻ അവർക്ക് അർഹതയുണ്ട്....മുസ്ലീം ലീഗെന്ന വർഗ്ഗീയപാർട്ടിക്ക് 20 എം.എൽ.എമാരെ കിട്ടാൻ ഇടയായ സാഹചര്യമാണ് ജനാധിപത്യവാദികൾ പരിശോധിക്കേണ്ടത്...

    ReplyDelete
    Replies
    1. സന്തോഷം , വ്യത്യസ്ത അഭിപ്രായം ശക്തമായി പറഞ്ഞതില്‍ ,

      1. താങ്കള്‍ ആദ്യം പറഞ്ഞ കാര്യം ഒരു പരിധിവരെ ശരിയാണ് പെന്‍ഷന്‍ പ്രായം അറുപതു ആക്കുന്നതിനോട് എനിക്ക് കടുത്ത വിയോജിപ്പോന്നും ഇല്ല. ഇപ്പൊ നടപ്പാക്കുകയാണ് എങ്കില്‍ അത് യുവാക്കളുടെ അവസരങ്ങള്‍ നഷ്ടമാക്കും എന്നാ കാര്യത്തില്‍ തര്‍ക്കം ഉണ്ടാവുകയില്ല.

      ഈ കഴിഞ്ഞ ദിവസത്തില്‍ ഒന്നില്‍ കേന്ദ്രമാനവവികസന മന്ദ്രാലയം പുറത്തു വിട്ട സര്‍വേയില്‍ തൊഴില്‍ ഇല്ലായ്മയില്‍ മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. ഗോവ കഴിഞ്ഞാല്‍ ഏതാണ്ട് നാലാം സ്ഥാനം*.

      അതിനാല്‍ സര്‍ക്കാര്‍ ആദ്യം ചെയ്യേണ്ടത് നിലവിലുള്ള ആയിരക്കണക്കിന് ഒഴുവുകള്‍ നികത്തുകയാണ് വേണ്ടത് , കൂടെ യുവജനക്ഷേമത്തിനായി കൂടുതല്‍ പദ്ധതികള്‍ നടപ്പാക്കി കാലക്രമേണ ദീര്‍ഘകാല പദ്ധതിയായി ഘട്ടം ഘട്ടമായി പെന്‍ഷന്‍ പ്രായം ഉയര്ത്തട്ടെ , അതിലും കൃത്യമായ മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്നതും നല്ലതായിരിക്കും .

      2.ഡിയര്‍ ഈ പറഞ്ഞ കാര്യത്തിലും പുണ്യവാളനു തര്‍ക്കമേ ഇല്ല , സത്യമാണ് മുഴുവനും.

      പക്ഷെ താങ്കളുടെ രണ്ടു അഭിപ്രായവും എന്റെ ഈ പോസ്റ്റില്‍ ഞാന്‍ ആക്ഷേപഹാസ്യമായാണ് ഉള്‍പ്പെടുതിയത് അല്ലെ ശ്രമിച്ചത്‌ ....

      ഈ രണ്ടു വിഷയത്തെ കുറിച്ചും ഞാന്‍ വിയോജിപ്പുകള്‍ പലയിടത്തായി എഴുതിയിട്ടുണ്ട് ,

      1.
      @ ജനാധിപത്യത്തെ ഞെക്കി കൊല്ലുന്നവര്‍ , നന്ദി !

      Delete
  19. പച്ചയായ സത്യങ്ങള്‍ മൂക്കിനു നേരെ നിന്ന് പല്ലിളിക്കുമ്പോഴും തെളിവിന്റെ അഭാവം എന്നാ കാരണം പറഞ്ഞു എത്രയോ കേസുകള്‍ ഇപ്പോഴും തീര്‍പ്പാവാതെ കിടക്കുന്നു. ജയകൃഷ്ണന്‍ മാഷ്‌ കൊലപാതകം, അഭയ കേസ്, കുഞ്ഞാലിക്കുട്ടി കേസ്, ശാരി കേസ്, മുത്തൂറ്റ് കേസ്, ഇടുക്കി കൊലപാതകങ്ങള്‍, ടീപ്പി കേസ്, പിന്നെ അത് പോലുള്ള ഒരു പാട് കൊലപാതകങ്ങള്‍, ഒരു പാട് സാമ്പത്തീക കേസുകള്‍.. ഇപ്പൊ നടക്കും അറസ്റ്റ്, അന്വേഷണ ഉദ്ദ്യോഗസ്ഥന്‍ മിടുക്കനാ.. ഈ കേസ് മുഖ്യമന്ത്രി വിടില്ല്യ. അല്ലെങ്കില്‍ അച്ചു മാമ വിടില്ല്യ.. എന്നൊക്കെ പ്രതീക്ഷിച്ചു കഴുതകളായ ജനം ഇങ്ങനെ പത്രങ്ങള്‍ വാങ്ങി വായിച്ചു കാശ് കളഞ്ഞു ഇങ്ങനെ ഇരിക്കും. എവിടെ?!!. പകല്‍ പോലെ തെളിവുകള്‍ ഉള്ള ഇത്യാദി കേസുകള്‍ ഒരാഴ്ച കഴിഞ്ഞാല്‍ ചീറ്റിപ്പോകും. പിന്നെ അതിനെ കുറിച്ച് ആലോചിക്കാന്‍ പൊതു ജനത്തിനും താല്പ്പര്യമില്ല്യ. അപ്പോഴേക്കും പൈങ്കിളി വാരികയിലെ നോവല്‍ പോലെ അടുത്ത കുംഭകോണം / കൊലപാതകം അരങ്ങേറും. അപ്പോള്‍ പഴയ മുയലിനെ വിട്ടു പുതിയതിനെ പിടിക്കാന്‍ എല്ലാവരും ഓടിത്തുടങ്ങും.. കേരളം ഭ്രാന്താലയമായി മാറിക്കഴിഞ്ഞു എന്നതിന് ഇതിലും വലിയ തെളിവ് വേണോ. എന്ത് കൊണ്ട് ഇത്തരം ജനശ്രദ്ധ ആകര്‍ഷിക്കപ്പെടുന്ന വിവാദ കേസുകള്‍ അന്വേഷിച്ചു പൂര്‍ത്തീകരിക്കപ്പെടുന്നില്ല്യെ? കേരളത്തിലെ പ്രസക്തമായ മൂന്നു മുന്നണികള്‍ക്കും ഒരേ പോലെ ഇതില്‍ പങ്കുണ്ടെന്ന് ഏതു കുഞ്ഞിനും മനസ്സിലാവും. കോടിക്കണക്കിനു രൂപയുടെ ഭക്ഷണ ധാന്യങ്ങള്‍ പുഴുവരിച്ചു കേടാവുന്നത് ഹൃദയവേദനയോടെയാണ് എല്ലാവരും കണ്ടത്. വികസനത്തിന്റെ ഏതു മേഖലയിലും അഴിമതി പീലി വിരിച്ചാടുന്നു. ജനങ്ങളെ വിഡ്ഢികള്‍ ആക്കുന്നതിനു എല്ലാ മുന്നണികളും ഒരുമിച്ചിരിക്കുന്നു. കൂട്ടുകാരെ നിങ്ങള്‍ ഇവരുടെ കാപട്യം മനസ്സിലാക്കൂ.. വോട്ടു ചെയ്യാതിരിക്കുകയാണ് ഏറ്റവും നല്ല പ്രതിവിധി. കാരണം ചുരുങ്ങിയ പക്ഷം കുറ്റബോധത്തില്‍ നിന്നെങ്കിലും നമ്മള്‍ക്ക് രക്ഷപ്പെടാനാവും. ഉണ്ണി പറഞ്ഞത് പോലെ നല്ല ആദര്‍ശങ്ങള്‍ മനസ്സില്‍ ആവോളം നിറച്ചു വച്ച് അത് മനുഷ്യ നന്മക്കായി നമ്മുക്ക് പരമാവധി പ്രയോജനപ്പെടുത്താം. വിശന്നു വലയുന്ന ഒരു മനുഷ്യന് ഒരു നേരത്തെ ഭക്ഷണം കൊടുക്കാനെങ്കിലും കഴിഞ്ഞാല്‍ അത് ഏതു രാഷ്ട്രീയ സേവനത്തെക്കാള്‍ ഔന്നത്യത്തിലുള്ള ഒരു ആദര്‍ശപൂര്‍ത്തീകരണം ആണെന്ന് ഞാന്‍ പറയും. പട്ടിണി മാറ്റാന്‍ സ്വന്തം കുഞ്ഞിനെ വില്‍ക്കുന്നവരുടെ ഈ പിശാചിന്റെ സ്വന്തം നാടിനെ.. സ്വപ്നതുല്യമായ ദൈവത്തിന്റെ സ്വന്തം നാടാക്കി മാറ്റുവാന്‍ ആദ്യം നമ്മുക്ക് നമ്മളെ തന്നെ ശുദ്ധീകരിക്കാം. വലിച്ചെറിയൂ അധികാര ചിന്തകളും അന്ധമായ രാഷ്ട്രീയ നിലപാടുകളും.. പച്ച മനുഷ്യരായി ശരിയായ സാമൂഹ്യബോധത്തോടെ ജീവിക്കാന്‍ ശ്രമിക്കാം. ശ്രീക്കുട്ടന്‍ പറയുന്ന ആ ഒരു ദിവസത്തിനു വേണ്ടി നമുക്ക് കാതോര്‍ക്കാം... എല്ലാവര്‍ക്കും അഭിവാദ്യങ്ങള്‍.... പുണ്യാളനു ആശംസകള്‍ അഭിനന്ദനങ്ങള്‍..

    ReplyDelete
    Replies
    1. അഭിവാദ്യങ്ങള്‍ , എല്ലാരും ലോകത്തെ മാറ്റാന്‍ ഉല്‍സാഹിക്കുന്നു അതിനെ കുറിച്ച് വാതോരാതെ പ്രസംഗിക്കുന്നു ചിന്തിക്കുന്നു എഴുതുന്നു ,മറ്റുള്ളവര്‍ മാറട്ടെ ശേഷം ഞാന്‍ മാറാം എന്നാ ഭാവിക്കുന്നു ആരും സ്വയം മാറാന്‍ ശ്രമിക്കുന്നില്ല ,

      സ്വയം മാറ് മാറ്റം നമ്മെ തേടി വരും ഇതാണ് എന്റെ മുദ്രാവാക്യം ,

      ഒരു ജനസേവകനവാന്‍ ഒരു രാഷ്ട്രീയ കുപ്പായവും വേണ്ട ഒരു അധികാര സ്ഥാനവും വേണ്ട , പലതരത്തില്‍ നമ്മുക്ക് അത് ചെയ്യാന്‍ ആവും ഞാനും ഒരു സാമൂഹിക പ്രവര്‍ത്തനമാണ് ചെയ്യുന്നത്. സത്യത്തിലേക്ക് വെളിച്ചം വീശാന്‍ ശ്രമിക്കുന്നു സ്വയം ഒരു പുണ്യവാളനായി ....നന്ദി

      Delete
  20. ഇതൊക്കെ ഒരു അഡ്ജസ്റ്റന്മെന്റിൽ ഇങ്ങനെ പോക്കുകയ ബ്ലോഗ് എഴുതി ഭരണം തകർക്കരുത് ഹിഹിഹിഹ്

    ReplyDelete
  21. ആക്ഷേപഹാസ്യം പോലെ ഒരു ലേഖനം ..അതിവേഗം മതനേതാക്കളെ തൃപ്തിപ്പെടുത്താനും ബഹുദൂരം ജനങ്ങളെ ശ്വാസം മുട്ടിക്കാനും ഒരു സര്‍ക്കാര്‍ ..പേരിനൊരു മുഖ്യനും ഭരിക്കാന്‍ ഘടകകക്ഷികളും .ഇങ്ങനെ പോയാല്‍ .മുല്ലപെരിയാര്‍ പൊട്ടാനോന്നും കാക്കേണ്ടി വരില്ല മലയാളികള്‍ കൂട്ടത്തോടെ മരിക്കാന്‍ . അസുഖങ്ങളും , പട്ടിണിയും മതി ഒപ്പം ആഞ്ഞൊരു തള്ളും ഇരുട്ടിലേക്ക് കൊള്ളാം സര്‍ക്കാരെ കൊള്ളാം അതിവേഗം തന്നെ ബഹുദൂരം നമ്മള്‍ പുറകോട്ടു പോയി

    ReplyDelete
  22. എന്ത് പറഞ്ഞിട്ടെന്താ പുണ്യാളാ
    മ്മള് നന്നാവൂല്ല

    ReplyDelete
  23. ഭരണത്തില്‍ ഇരികുന്നവര്‍ എപ്പോഴും വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വരും .തട്ടിക്കൂട്ട് മന്ത്രിസഭാ ആയത് കൊണ്ട് പലപ്പോഴും പലര്‍ക്കും വഴങ്ങേണ്ടിയും വരും .തൂക്കു മന്ത്രിസഭാ വന്നപ്പോഴേ ഇതൊക്കെ പ്രതീക്ഷിച്ചതാ .എവിടം വരെ പോകുമെന്ന് കാത്തിരുന്നു കാണുക തന്നെ അല്ലെ ?

    ReplyDelete
  24. ഈശ്വരാ...ഞാന്‍ എന്താ ഈ പുണ്ണ്യാളനോട് പറയാ..
    മുകളില്‍ ഇരിയ്ക്കുന്നവര്‍ പറഞ്ഞതൊക്കെ തന്നെ..:)

    ആശംസകള്‍ ട്ടൊ...സുപ്രഭാതം...!

    ReplyDelete
  25. "എം.എൽ.എയോ എം.പിയോ കുറഞ്ഞപക്ഷം കോർപ്പറേഷൻ ചെയർമാനെങ്കിലുമോ ആകാൻ കൊതിയ്ക്കാത്ത ആരുണ്ട്"

    ഞാനുണ്ട് പുണ്യാളാ!

    (കിട്ടാത്ത മുന്തിരി പുളിക്കും :))

    ReplyDelete
  26. പുണ്യാളാ. പലരും പറയാൻ മടിയ്ക്കുന്ന ചില യാഥാർത്ഥ്യങ്ങൾ വളരെ നന്നായി പറഞ്ഞു.. ഇതൊന്നും തിരിച്ചറിയുവാനുള്ള കണ്ണുകൾ നമ്മുടെ ജനത്തിനില്ലാത്തിടത്തോളാം നാൾ ഈ രണ്ടു പാർട്ടികളുംചേർന്ന് നമ്മെ വിഡ്ഢികളാക്കിക്കൊണ്ടിരിയ്ക്കും..

    ReplyDelete
  27. ശരിയാണു മിസ്റ്റർ പുണ്യാളാ

    ReplyDelete
  28. മുന്‍പേ ഗമിക്കുന്ന ഗോവു തന്റെ പിന്‍പേ ഗമിക്കും ബഹു ഗോക്കളെല്ലാം എന്നല്ലേ .. ഇവിടെ കാട്ടിലെ തടി തേവരുടെ ആന വലിയെടാ വലി !! സംഭവാമി യുഗേ യുഗേ !!

    വളരെ നന്നായി പഠിച്ചു വിലയിരുത്തി എഴുതിയ ഒരു ലേഖനം . അഭിനന്ദനങ്ങള്‍ പുണ്യാ.

    പുണ്യന്‍ വിട്ടു പോയ ( ഒരു പ്രാവശ്യമേ വായിച്ചുള്ളൂ ... ഇത് കണ്ടതായി ഓര്‍ക്കുന്നില്ല ) അനാവശ്യമായി അവധി എടുത്തു പുറം രാജ്യങ്ങളില്‍ കറങ്ങി നടന്നതിനു സര്‍വ്വീസില്‍ നിന്ന് നീക്കം ചെയ്യപ്പെട്ട ബഹുംമാന്യ IAS കാരനെ നമ്മുടെ പാലായിലെ കേമന്റെ അളിയന്‍ എന്ന വ്യവസ്ഥയില്‍ അടീഷണല്‍ ചീഫ് സെക്രട്ടറി പദവി കൊടുത്തു മാസം ഒരു ലക്ഷം രൂപ ശമ്പളത്തില്‍ തലസ്ഥാന നഗരിയില്‍ വീരോചിതമായി നിയമിച്ചിരിക്കുന്നു . വെറുതെ
    നിയമന നിരോധനം എന്നൊക്കെ അപഖ്യാതി പറഞ്ഞുണ്ടാക്കരുത് !!!

    ReplyDelete
  29. റാംജിയും,പ്രഭനുമൊക്കെ പറഞ്ഞ് കഴിഞ്ഞു,എനിക്ക് പറയാനുൾലത്...അജിത്തും പറഞ്ഞത് അസ്സലായി...പുണ്യവാളാ ഇയ്യാളൊരു പുലിയാണല്ലോ...നല്ല ലേഖനം...തുടരുക.ഇനിയും....ആശംസകൾ

    ReplyDelete
  30. അതെ, ഇനിയും എഴുത്ത് തുടരുക.അഭിനന്ദനങ്ങൾ

    ReplyDelete
  31. സമകാലീന രാഷ്ട്രീയത്തെ ഇത്രകണ്ട് നന്നായി വിശകലനം ചെയ്യുന്ന ഒരു ലേഖനം ഞാന്‍ ഈ അടുത്ത സമയത്ത് എങ്ങും വായിച്ചിട്ടില്ല.രാഷ്ട്രീയം എന്ന വാക്ക് കൊണ്ട് എന്താണ് അര്‍ത്ഥമാക്കുന്നത് എന്ന തിരിച്ചറിവ് നമ്മുടെ രാഷ്ട്രീയക്കാര്‍ക്ക് ഉണ്ടാവേണ്ടത് അത്യാവശ്യമായ ഒരു ഘട്ടമാണ് ഇത്.രാഷ്ട്രീയക്കാര്‍ക്ക് ഇനി അടിസ്ഥാനമായ എന്തെങ്കലും പാരമ്പര്യമോ യോഗ്യതകളോ വക്കേണ്ട സമയം അതിക്രമിചിരിക്കുന്നു.രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിക്കുന്നതിനു മുന്നേ അയ്യാളുടെയും കുടുംബാങ്ങളുടെയും അടുത്ത ബന്ധുക്കളുടെയും സ്വത്ത് വിവരങ്ങങ്ങള്‍ ഗവര്‍മെന്റിന് സമര്‍പ്പിക്കെണ്ടതും ബോധ്യപ്പെടുതെണ്ടതുമാണ്.രാജ്യത്ത് സമഗ്ര സംഭാവനകള്‍ നല്‍കിയവരെ ആകണം തിരെഞ്ഞെടുപ്പില്‍ യോഗ്യരാക്കേണ്ടത്.ക്രിമനല്‍ പശ്ചാത്തലം ഉള്ളവരെയും രാഷ്ട്രീയത്തില്‍ പ്രവേശനം നല്‍കരുത്.രാഷ്ട്ര ബോധം ഉണ്ടാക്കുന്ന വിശ്വഭാരതി പോലെയുള്ള സര്‍വകലാശാലയില്‍ നിന്നുള്ള പഠനം ഇക്കൂര്‍ക്ക് നിര്‍ബന്ധമായും ഉണ്ടാവണം...ഇതൊക്കെ സ്വപ്നം കാണാന്‍ മാത്രമേ സാധിക്കൂ എന്ന് അറിയാമെങ്കിലും :വെറുതെ മോഹിക്കുവാന്‍ മോഹം...."
    പുണ്യവാളനു ആശംസകള്‍.....

    ReplyDelete
  32. ഇതൊക്കെ വായിച്ച് മൂക്കത്ത് വിരല്‍ വെച്ചിരുന്നുപോയി.. പോസ്റ്റില്‍ പറഞ്ഞതും കമന്‍റ്സില്‍ പറഞ്ഞതുമെല്ലാം വായിച്ചൂട്ടൊ പുണ്യാളാ..

    ReplyDelete
  33. സമകാലീന രാഷ്ട്രീയ വിഷയങ്ങള്‍ വിശകലനം ചെയ്ത നല്ല ലേഖനം.
    അഭിനന്ദനങ്ങള്‍....

    ReplyDelete
  34. പുണ്യാളാ...വിശദമായി വായിക്കാന്‍ ഒന്നു കൂടി വരുന്നുണ്ട്. നര്‍മ്മത്തില്‍ ചാലിച്ചെടുത്ത ഈ ലേഖനം കൊള്ളാം.

    ReplyDelete
  35. പ്രിയ മധൂ...
    ആൾ വിചാരിച്ച പോലെയല്ലല്ലൊ!
    പേടിക്കണ്ട ഞാനങ്ങനെയൊന്നും പ്രത്യേകിച്ച് വിചാരിച്ചില്ലട്ടൊ.ചുമ്മാ:))
    പ്രായം കുറവായതിനാൽ-കുട്ടിക്കളിയായാണു “പുണ്യവാളൻ”എന്നു സ്വയം വിശേഷിപ്പിക്കുന്നതെന്നേ കരുതിയിരുന്നുള്ളു.ഇപ്പോഴല്ലേ മനസ്സിലായത്, മധു അക്ഷരാർത്ഥത്തിൽ ഒരു പുണ്യവാളൻ തന്നെയെന്ന്!

    സംഗതി ഗംഭീരമായിട്ടുണ്ട്. അഭിനന്ദനങ്ങൾ...

    ReplyDelete
    Replies
    1. ഹ ഹ ഹ ഹ സന്തോഷം മാഷേ ,
      പുണ്യവാളന്‍ ഒന്നും വെറുതെ പറയില്ലാ എന്ന് മനസിലായില്ലേ.. അതാണ്‌ പുണ്യവാളന്‍

      Delete
  36. പുണ്യാളാ.. കാര്യങ്ങള്‍ മൊത്തം വളരെ നന്നായി എഴുതി അവതരിപ്പിച്ചിരിക്കുന്നല്ലോ ...വേണ്ട വിശദീകരണങ്ങളും ഉണ്ട്. പുണ്യാളന്‍ ഇത്രേം വിശദീകരണത്തോടെ എഴുതിയ ലേഖനം ഞാന്‍ ഇതാദ്യമായാണ് വായിക്കുന്നത്. ഇപ്പോള്‍ അടുത്ത കാലത്തൊന്നും ഇത്രക്കും കുറിക്കു കൊള്ളുന്ന ലേഖനം വായിച്ചതായി ഓര്‍ക്കുന്നില്ല. പല പദപ്രയോഗങ്ങളും വളരെ രസകരമായി തന്നെ പറഞ്ഞിരിക്കുന്നു, ഉദാഹരണത്തിന് ഉമ്മന്‍ ഹാജി, മൃഗീയ ഭൂരിപക്ഷം അങ്ങനെ തുടങ്ങീ ഒരുപാടുണ്ട് ...ഹ ഹ..കൊള്ളാം...നന്നായിട്ടുണ്ട്.

    എല്ലാ വിധ ആശംസകളും നേരുന്നു. ഈ പോസ്റ്റിനു സ്പെഷ്യല്‍ അഭിനന്ദനങ്ങള്‍ ...

    ReplyDelete
    Replies
    1. വളരെ സന്തോഷം പ്രവീണ്‍ , ആനന്ദം നല്‍ക്കുന്ന, പ്രോല്സാഹനജനകമായ അഭിപ്രായത്തിനു നന്ദി

      Delete
  37. കണ്ടു കൊണ്ടിരിക്കുന്ന ജീവികളുടെ കാഴ്ച്ച എന്നു തെളിഞ്ഞു കിട്ടും?
    വളരെ നന്നായി ഈ വിശകലനം.

    ReplyDelete
  38. നല്ല പോസ്റ്റ്‌..'. എങ്കിലും അക്ഷര തെറ്റുകള്‍ ഒരുപാട്. ശ്രദ്ധിക്കുമല്ലോ?

    ReplyDelete
  39. നല്ല വിശകലനം സത്യമാണ് നിങ്ങള്‍ എഴുതിയത് അഭിനന്ദനങ്ങള്‍

    ReplyDelete
  40. നല്ല പൊസ്റ്റ്..... സത്യസന്ധ്യമായ വിശ്കലനം....

    ReplyDelete
  41. @ PV ARIEL , @ ഇന്ത്യ ഹെരിറെജു , @ സിവി തങ്കപ്പന്‍ , @ ബെഞ്ചി നെല്ലികാല @ പടന്നക്കാരന്‍ @ സിദ്ധിക്ക് , @ മോഹിയുധീന്‍ , @ വെട്ടത്താന്‍ , @ അബ്സാര്‍ , @ സിയാട്ദ്‌ അബ്ദുള്‍ഖാദര്‍ , @ വര്ഷിനു വിനോദിനി ,@ ഷിബു തോവാള @ സുമേഷ്‌ വാസു @ ശ്രീകുമാര്‍ @ ചന്ദ്ത് നായര്‍ ,@ ശ്രീകുട്ടന്‍ , @ അനീഷ്‌ പുതുവാലില്‍ ,@ ഇസ്മയില്‍ , @ കാല്പാടുകള്‍ @ ഇലഞ്ഞി പൂക്കള്‍ , @ കുസുമം പുന്നപ്ര , @ വി വിജയകുമാര്‍ , @ ഫയാസ്‌ , @ നന്മാണ്ടന്‍ , @ എച്ചിമുകുട്ടി , @ ഹസീന്‍ , @ കമ്മാട്ടി , @ റൈന്യാ ഡ്രീംസ്‌ ....... തുടങ്ങിയ അഭിപ്രായം പറഞ്ഞതും പറയാതെ വായിച്ചും പ്രോത്സാഹിപ്പിച്ചു , എന്റെ ബ്ലോഗ്‌ പോസ്റ്റിനെ വിജയിപ്പിച്ച സന്തോഷിപ്പിച്ച സഹ ബ്ലോഗര്‍മാര്‍ക്കും സ്നേഹിതന്മാര്‍ക്കും സ്നേഹപൂര്‍ണ്ണമായ നന്ദിയും കടപ്പാടും രേഖപ്പെടുത്തുന്നു , സ്നേഹാശംസകളോടെ സ്വന്തം പുണ്യവാളന്‍

    ReplyDelete
  42. നല്ല അവലോകനം..അക്ഷരത്തെറ്റുകൾ ശ്രദ്ധിക്കുക

    ReplyDelete
  43. രാഷ്ട്രീയത്തില്‍ യാതൊരു താല്പര്യവുമില്ല....അതുകൊണ്ട് തന്നെ ഒരിക്കല്‍പോലും വോട്ട് ചെയ്തിട്ടുമില്ല...ഏതു പാര്‍ട്ടി ആയാലും കോരന് കുമ്പിളില്‍ തന്നെ കഞ്ഞി...നേരിന്റെ നേര്‍ക്ക്‌ വിരല്‍ചൂണ്ടുന്ന ഈ പോസ്റ്റിനു എന്റെ അഭിനന്ദനങ്ങള്‍...

    ReplyDelete
  44. അച്ചന്മാരുടെ കൊണവതിയാരം കാരണം ആശുപത്രീടെ മോളീന്ന് ചാടാന്‍ നിന്ന നേഴ്സ്മാരുടെ ആവശ്യങ്ങള്‍ പിതൃവാത്സല്യ സമാനമായ മൌനം കൊണ്ട് മാത്രം നടത്തികൊടുത്തു!!!
    നട്ടപ്പൊരി വെയിലത്ത് നാട്ടാരുടെ കൂക്കും തെറിവിളിയും കേട്ട് ചര്‍ച്ചിക്കാന്‍ പോയ കോളാമ്പി ജോര്‍ജും പെരുമഴയത്ത് വെട്ടിനിരത്താന്‍ പോയ പ്രതിപക്ഷ നേതാവും അപ്പൊ ആരായി? ?
    കുഞ്ഞൂഞ്ഞു കഥകള്‍ ഇങ്ങനെ കുറിക്കാന്‍ തുടങ്ങിയാല്‍ ബ്ലോഗ്‌ പോരാതെ വരും

    ReplyDelete
  45. നിങ്ങളുടെയൊക്കെ ബ്ലോഗ്‌ രചനകള്‍ വായിച്ചു ഈ എളിയ ഞാനും ഒരു ബ്ലോഗ്‌ തുടങ്ങി..കഥകള്‍ക്ക് മാത്രമായി ഒരു ബ്ലോഗ്‌...അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു....(ആദ്യ കഥ, ബഷീറും ബീവിയും ചെന്ന് ചാടിയ ഗുലുമാല്‍ വായിക്കാന്‍ ക്ഷണിക്കുന്നു)

    ReplyDelete
  46. നല്ല വിശകലനം. ഇതെല്ലാം ഒരു ജനാധിപത്യ രാജ്യത്തേ നടക്കൂ എന്നത് ജനാധിപത്യത്തിന്റെ ദുര്യോഗം.

    ReplyDelete