നൂറു കണക്കിന് പേര്‍ പിന്തുടര്‍ന്ന് വന്ന പുണ്യവാളന്റെ ഫോളോ ഗഡ്ജെറ്റ്‌ തകരാറില്‍ ആയതിനാല്‍ പ്രിയ സുഹൃത്തുകള്‍ പുണ്യാളനെ ഇ-മെയില്‍ വഴി പിന്തുടരാന്‍ അഭ്യര്‍ത്ഥിക്കുന്നു !! "

Thursday 6 September 2012

കൈയിട്ട് വാരലിനും വേണ്ടേ ഒരു നീതി



ഒരിന്ത്യക്കാരനായി ജനിച്ചു പോയതിനെക്കുറിച്ചോര്‍ത്തു  സാധാരനക്കാരന്‍ ദുഖിക്കുന്നതും ലജ്ജിക്കുന്നതും ര്‍ക്കാര്‍ ഓഫീസുകളിലേക്ക്  കടന്നു  ചെല്ലുന്ന നിമിഷമാണ്. അത്രമാത്രമുള്ള അവഗണനയും അവഹേളനവുമാണ്  ഇന്ത്യയിലാകമാനമുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ ജനങ്ങള്‍ക്ക്‌ സമ്മാനിച്ചു വരുന്നത്. സാധാരണകാരനെ മൂന്നാംകിട പൌരന്മാരായി കണക്കാക്കുന്ന ഈ ഉദ്യോഗസ്ഥദുഷ്പ്രഭുക്കന്മാരെയാണ് ഏഷ്യയിലെ ഏറ്റവും കാര്യനിര്‍വഹണശേഷി  കുറഞ്ഞ  ഉദ്യോഗസ്ഥവൃന്ദമെന്നു, Hong Kong-based Political and Economic Risk Consultancy (PERC) എന്ന സംഘടന നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്.( ഉദ്യോഗസ്ഥ രാഷ്ട്രീയ അഴിമതിയില്‍ അഞ്ചാം സ്ഥാനവും). എന്തിലും ഒന്നാം സ്ഥാനം വേണമെനാഗ്രഹിക്കുന്ന നമ്മുക്കിത് അഭിമാനമാണോ അപമാനമാണോ എന്ന് സ്വയം തീരുമാനിക്കാം. 

ഇത്തരം സേവനമനോഭാവത്തോടെ നികുതി  വരുമാനത്തിന്റെ സിംഹഭാഗവും കാര്‍ന്നു തിന്നു സുഭിക്ഷമായി വാഴുന്നവര്‍ തന്നെയാണ്, പൊതുമുതല്‍ അല്പം നീതി ബോധത്തോടെ പങ്കു വയ്ക്കുന്ന പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയ്ക്ക് നേരെ രാഷ്ട്രീയ സംഘടനകളുടെ  സങ്കുചിതമായ  നിലപാടുകള്‍ക്ക് പിന്നിലൂടെ കലാപമുയര്ത്താന്‍ ശ്രമിക്കുന്നത്. 

2004-ലാണ് കേന്ദ്രസര്‍ക്കാര്‍ സൈന്യത്തിലേതൊഴികെയുള്ള കേന്ദ്രനിയമനങ്ങള്‍ക്ക് പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കുകയും മറ്റു സംസ്ഥാനങ്ങളെ നടപ്പിലാക്കുന്നതിന് വേണ്ടി നിര്‍ബന്ധിക്കാന്‍ തുടങ്ങിയതും. എന്നാല്‍ കേരളവും ബംഗാളും ത്രിപുരയും ഒഴുകെ എല്ലായിടത്തും നടപ്പാക്കിയിട്ടും ചരിത്രാതീതകാലം മുതലുള്ള  കമ്യൂണിസത്തിന്റെ ഉടക്ക് നയം കാരണം  2002 ല്‍ തന്നെ  AK  ആന്റണി കൊണ്ട് വന്ന പരിഷ്കരണ നീക്കം തടസപ്പെടുത്തുകയും  2007- ല്‍  വിഎസ് ഭരണത്തിലേറി  പാടെ വലിച്ചു കീറി കളയുകയും  ചെയ്തു . 


എന്താണ് പങ്കാളിത്ത പെന്‍ഷന്‍നിലവിലുള്ള  സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ സമ്പ്രദായ  പ്രകാരം വിരമിച്ചശേഷം ഒരാള്‍ക്ക് ലഭിക്കുന്ന പെന്‍ഷന്‍ തുക നിശ്ചയിക്കുന്നത് ആ വ്യക്തിയുടെ സേവനകാലത്തിന്റെ ദൈര്‍ഘ്യം, പിരിയുന്നതിന് തൊട്ടുമുമ്പുള്ള മാസം വാങ്ങിയ ശമ്പളം തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ്. പുതിയ പദ്ധതി പ്രകാരം ഓരോ ജീവനക്കാരനും അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും ചേര്‍ന്ന തുകയുടെ പത്തു ശതമാനം  പെന്‍ഷന്‍  ഫണ്ടിലേക്ക് പ്രതിമാസം അടയ്ക്കണം. തുല്യമായ തുക സർക്കാരും  വിഹിതമായി നൽകും. ഈ പെന്‍ഷന്‍ഫണ്ട് വിവിധതരം പദ്ധതികളില്‍ നിക്ഷേപിച്ച്  ആ വരുമാനം  വിരമിച്ച ശേഷം പെന്‍ഷനായി നല്‍കുകയാണ് ചെയ്യുക. പെന്‍ഷന്‍ ഫണ്ട് റഗുലേറ്ററി ആന്‍ഡ് ഡെവലപ്പ്‌മെന്റ് അതോറിറ്റി എന്ന നിയന്ത്രണ സംവിധാനമാണ് പെന്‍ഷന്‍ ഫണ്ടുകള്‍ നിയന്ത്രിക്കുന്നത്. 

വളര്‍ച്ചയ്‌ക്കൊപ്പം തളര്‍ച്ചയ്ക്കുമുള്ള സാധ്യതയാണ് ഇത്തരം നിക്ഷേപങ്ങളുടെ പ്രത്യേകത. നഷ്ടസാധ്യത അടിസ്ഥാനമാക്കി മൂന്ന് തരത്തിലുള്ള നിക്ഷേപങ്ങളാണ് സാധാരണ സ്വീകരിക്കാറ്. 1. വിപണിയധിഷ്ഠിത ഓഹരികള്‍, 2. നിശ്ചിത വരുമാനം ഉറപ്പ് നല്‍കുന്ന സര്‍ക്കാരിതര സ്ഥാപനങ്ങളിലെ നിക്ഷേപങ്ങള്‍, 3. സര്‍ക്കാര്‍ കടപ്പത്രങ്ങള്‍ പോലുള്ള നിക്ഷേപങ്ങള്‍ഇതില്‍ ആദ്യത്തെ നിക്ഷേപമാര്‍ഗം ഉയര്‍ന്നലാഭം തന്നേക്കാം. പക്ഷേ, അത്രതന്നെ നഷ്ടസാധ്യതയും ഉണ്ട്.രണ്ടാമത്തെയും മൂന്നാമത്തെയും നിക്ഷേപമാര്‍ഗങ്ങള്‍ കുറഞ്ഞലാഭം മാത്രമേ തരുന്നുള്ളൂവെങ്കിലും നഷ്ടസാധ്യത തുലോം കുറവാണ്. നിക്ഷേപം വിവേച്ചനത്തോടെ തീരുമാനിക്കാനുള്ള അവകാശം ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്നുണ്ട്  താനും.

സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ സമ്പ്രദായത്തില്‍ സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ച ജീവനക്കാരന് പെന്‍ഷന്‍ നല്‍കേണ്ടത് സര്‍ക്കാറിന്റെ മാത്രം ബാധ്യതയാണ്. ഇതിനായി പ്രത്യേക ഫണ്ടോ, നീക്കിയിരിപ്പോ സര്‍ക്കാരിനില്ല. ഓരോ വര്‍ഷത്തേയും പെന്‍ഷന്‍ബാധ്യത കണക്കാക്കി തുക ഓരോ ബജറ്റിലും സര്‍ക്കാറിന്റെ വരുമാനത്തില്‍നിന്ന് കണ്ടെത്തുകയാണ് ചെയ്യുന്നത്. നിലവിലുള്ള 5.34 ലക്ഷം സര്‍ക്കാര്‍ ജീവനക്കാര്‍ക്കും , 5.50 ലക്ഷം പെന്‍ഷന്‍കാര്‍ക്കും  2012 - 2013  ല്‍ ശബളത്തിനു 16,765 കോടിയും , പെന്‍ഷനു  8178 കോടിയും, പലിശയിനത്തില്‍ 7234 കോടിയും ചിലവാക്കേണ്ടിവരുന്നു. ശബളം + പെന്‍ഷന്‍ + പലിശ എന്നിവ തനത് വരുമാനത്തിന്റെ 90.34 %  ആയി  കണക്കാക്കാന്‍ ആവുകയും. മൊത്തം കടബാധ്യത 88,746 കോടിയും ഉയരുകയും ചെയ്യുന്നു. അങ്ങനെ ആകെ ജനസംഖ്യയുടെ മൂന്ന് മുതല്‍ നാല് ശതമാനം  ( 3.25 %)   മാത്രം വരുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ ആകെ റവന്യൂ വരുമാനത്തിന്റെ തൊണ്ണൂറു ശതമാനത്തില്‍ അധികം കൈപ്പറ്റുമ്പോള്‍ അട്ടിമറിക്കപ്പെടുന്നത് കേരളത്തിന്റെ വിശാല വികസന സ്വപ്നങ്ങള്‍ കൂടെയാണ്. 

സര്‍ക്കാര്‍ കടം എടുക്കുന്ന പണം വികസനപ്രവര്‍ത്തങ്ങളിലേക്ക് എത്താതിരിക്കുമ്പോള്‍ പലിശഭാരം കൂടുന്നതിനനുസരിച്ച് ധനക്കമ്മി വര്‍ദ്ധിക്കുന്നു. കേന്ദ്ര ധനകാര്യ കമ്മീഷന്റെ നിര്‍ദേശമനുസരിച്ചു 2015-ല്‍ ധനക്കമ്മി  ഇല്ലാതെ ആക്കണമെങ്കില്‍ കടുത്ത സാമ്പത്തിക പരിഷ്ക്കാരങ്ങള്‍ നടപ്പാക്കിയേ മതിയാവു. അല്ലാത്തപക്ഷം സാമ്പത്തിക ധനസഹായം ആവശ്യപ്പെട്ടു  അങ്ങോട്ട്‌ ചെല്ലേണ്ടയെന്നാണ് കേന്ദ്രധനകാര്യ കമ്മീഷന്റെ  കര്‍ശന നിലപാട്.  ഇത്തരം ഒരു സാഹചര്യത്തില്‍ പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കാതെ   സര്‍ക്കാരിന്  മറ്റു മാര്‍ഗമില്ല. 

അങ്ങനെ അല്ലാതാകുകയാണെങ്കില്‍  കേരളത്തിലെ ആയുര്‍ദൈര്‍ഘ്യം യുറോപ്യന്‍ നിലവാരത്തില്‍ ഉയര്‍ന്നതു കാരണവും   പെന്‍ഷന്‍ പ്രായം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു  കുറവായത് കൊണ്ടും വര്ഷം ഇരുപതിനായിരത്തില്‍ അധികം പേര്‍ പെന്‍ഷനാവുകയും പെന്‍ഷന്‍ക്കാര്‍ ജീവനക്കാരുടെതിനെക്കള്‍ കൂടുതല്‍ ആവുകയും ചെയ്യുന്നതിനാലും നിലവിലുള്ള  സാമ്പത്തിക ബാധ്യത (ശബളത്തിനും പെന്‍ഷനും) 2021-22 ൽ 41,180 കോടിയും  2031-32 ൽ 1,95,000 കോടിയുമെന്ന അവിശ്വസനീയ സംഖ്യയിലേക്ക് എത്തിയേക്കും. അതിനനുസരിച്ചുള്ള വിഭവ സമാഹരണം നടത്താനുള്ള റവന്യൂ വരുമാനമില്ലാത്ത സര്‍ക്കാരിന് ശബളം നല്‍ക്കാന്‍ പോലുമാകാത്ത അവസ്ഥയാവും സംജാതമാകുക.

2013 ഏപ്രില്‍ മുതല്‍ നടപ്പാക്കുന്ന പദ്ധതി നിലവിലുള്ള ഒരു ജീവനക്കാരനെയും   ബാധിക്കുകയില്ല എന്നായിരിക്കുമ്പോള്‍ നിലവിലുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ പങ്കാളിത്ത പെന്‍ഷനെ  എതിര്‍ക്കുന്നത് ആത്മാര്‍ത്ഥയില്ലാത്തതും പക്ഷപാതപരവുമാണ്. യുവാകള്‍ക്ക് വേണ്ടി എന്ന് വാദിക്കുന്നവര്‍ പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയതിനെ സ്വാഗതം ചെയ്യുകയും,  ഇനിയും ഉയര്‍ത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നവരാണ്. ഓഫിസുകളില്‍ അധികമുള്ള ജീവനക്കാരെ പുനര്‍വിന്യസിക്കുക   വഴി യുവാക്കള്‍ക്ക്  പുതിയ നിയമനങ്ങള്‍ ഉണ്ടാവില്ല എന്നോര്‍ത്ത് കണ്ണീര്‍ ഒഴുക്കുന്നത്.  വര്‍ഷങ്ങളായി സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളില്‍ തൊഴില്‍ നോക്കുന്ന   താല്‍കാലിക കരാര്‍ ജീവനക്കാരുടെ  തൊഴില്‍ ഉറപ്പിനെ കുറിച്ച് അവരുടെ ക്ഷേമത്തെ കുറിച്ച് ഈ ഉദ്യോഗസ്ഥ വര്‍ഗ്ഗത്തിനു പരിവേദനമില്ല. യുവാക്കളെ ചൂണ്ടു പലകയാക്കി പ്രതിപക്ഷ ബുദ്ധി ജീവികള്‍ പ്രസംഗിച്ചു നടക്കുന്നതൊക്കെ  തങ്ങളേയും ബാധിച്ചു കളയുമോ എന്ന  ഭീതിയിലാണ് ജീവനക്കാര്‍.

2004 മുതല്‍ കേന്ദ്രസര്‍വീസിലുള്ള ഉദ്യോഗസ്ഥര്‍ക്ക്  കേരളത്തില്‍  പങ്കാളിത്ത പെന്‍ഷന്‍ നിലവിലുള്ളപ്പോഴും കേരളവും ത്രിപുരയും ബംഗാളും ഒഴുകെ ഇരുപത്തി ഒന്ന് ലക്ഷം ജീവനക്കാര്‍ പങ്കാളിത്ത  പെന്‍ഷന്‍  പരിധിയില്‍ വരുകയും  പെന്‍ഷന്‍ഫണ്ടിലേക്ക്  16,762 കോടി രൂപയുടെ നിക്ഷേപം സ്വരൂപിച്ചു കഴിഞ്ഞ ശേഷവും   കമ്യൂണിസ്റ്റ്‌  പാര്‍ട്ടി  ഭരിക്കുകയോ  മുഖ്യപ്രതിപക്ഷം ആയിരിക്കുകയോ  ചെയ്യുന്ന സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരിലെ ഒരു വിഭാഗത്തിന് മാത്രമാണ് ആശങ്ക.

കാലാകാലങ്ങളായി മാറി മാറി വരുന്ന സര്‍ക്കാരുകള്‍ തുടര്‍ന്ന് വന്ന പ്രീണന നയമാണ് സര്‍ക്കാര്‍ ജീവനക്കാരുടെ അനുകൂല്യങ്ങള്‍ ഇത്ര കണ്ടു വര്‍ദ്ധിക്കാന്‍ കാരണമായത്. അസുരന്**  വരം കൊടുത്തമാതിരിയാണ് ഇപ്പോള്‍   ജീവനക്കാര്‍ സര്‍ക്കാരിനും ജനങ്ങള്‍ക്ക്‌ നേരെ വിരല്‍ ചൂണ്ടി പാഞ്ഞടുക്കുന്നത്. ആര്. രാജേന്ദ്രബാബു അധ്യക്ഷനായ ഒന്‍പതാം ശബളപരിഷ്കരണ കമ്മീഷന്റെ നിര്‍ദേശത്തോടു കൂടെ ഓരോ അഞ്ചു വര്‍ഷവും പത്ത് ശതമാനം ശബള വര്‍ദ്ധനയും പന്ത്രണ്ടു ശതാമാനം പെന്‍ഷന്‍ വര്‍ദ്ധനയും ലഭിക്കും. ഇന്നത്തെ പരിസ്ഥിതിയില്‍ സര്‍ക്കാര്‍ ജീവനക്കാരന്റെ കുറഞ്ഞ ശബളം  8,500 രൂപയായി നിശ്ചയിച്ചു കഴിഞ്ഞു. ശബളത്തിനു പുറമേ   മറ്റു അനാധിയായ അനവധി ആനുകൂല്യങ്ങള്‍  ഉദ്യോഗസ്ഥതലത്തിലും സാമൂഹികമേഖലയിലും ഓരോ സര്‍ക്കാര്‍ ജീവനക്കാരനും ലഭിച്ചു വരുന്നു. ഒദ്യോഗതലത്തില്‍ നിന്നും വിരമിക്കുന്ന കീഴ്ത്തട്ട് ജീവനക്കാര്‍ മാത്രമാണ് സര്‍ക്കാര്‍ നല്‍ക്കുന്ന പെന്‍ഷനെ ആശ്രയിച്ചു ജീവിതം തള്ളി നീക്കുന്നതു, എന്നാല്‍ മേല്‍ത്തട്ട് ജീവനക്കാര്‍ വിരമിച്ച ശേഷം സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി നോക്കുകയോ സര്‍വീസില്‍ ഇരുന്നു ആര്‍ജിക്കുന്ന സാമ്പത്തിക ഭദ്രതയില്‍ നിന്നും ബിസിനസുകള്‍ തുടങ്ങി അധിക വരുമാനം കണ്ടെത്തുകയോ ആണ് ചെയ്തു വരുന്നത്. 

ഭരണകൂടം ഒരു പൊതുമേഖലാ സ്ഥാപനമാണ് അതിലെ ജീവനക്കാര്‍ക്ക് പൊതുമുതലില്‍ നിന്നും  നീതിയുക്തമായ  ആനുകൂല്യങ്ങളെ നല്‍ക്കാന്‍ ബാധ്യതയുണ്ടാകാവൂ അല്ലാതെ സര്‍ക്കാര്‍ ജീവനക്കാര്‍ ഒരു ജനതയുടെ ബാധ്യതയായി മാറരുത്. പെന്‍ഷന്‍ സര്‍ക്കാര്‍ ജീവനക്കാരന്റെ ജന്മാവകാശമാണന്ന ഭാവേന ആരും ഇനി  ജനസേവനത്തിറങ്ങേണ്ടതില്ല. കാരണം തൊഴിലില്ലാത്ത പട്ടിണി പാവങ്ങളും   അപകടം വഴി അംഗവൈകല്യം വന്നവരും, രോഗശയ്യയില്‍ ആയ നിത്യരോഗികളും നിരാലംബരായ വൃദ്ധരും ആദിവാസികളും സര്‍ക്കാരിന്റെ  ഉദാരസേവനങ്ങള്‍ക്കായി കൈനീട്ടി നില്‍ക്കുകയാണ്. അവര്‍ക്കും  ജീവിക്കാനുള്ള അവകാശമുണ്ട് . വിധവാ പെന്‍ഷനും, വാര്‍ദ്ധക്യ പെന്‍ഷനും ആശ്രിത പെന്‍ഷനും അവിവാഹിത അമ്മമാര്‍ക്കു നല്‍ക്കുന്ന പെന്‍ഷനും, കാര്‍ഷിക തൊഴിലാളി പെന്‍ഷനും  വികലാംഗ പെന്‍ഷനും  സര്‍ക്കാര്‍   നല്‍ക്കുന്ന ധനസഹായത്തെക്കാള്‍ എത്രയോ മേച്ചപ്പെട്ട ആനുകൂല്യങ്ങള്‍ ആണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്‍ക്കുന്നത് .

അതുകൊണ്ടൊക്കെ തന്നെ  സ്വാസ്ഥ്യ കേരളത്തിന്റെ  ദീര്‍ഘകാല വികസനത്തിന്  പങ്കാളിത്ത പെന്‍ഷന്‍ ഉടന്‍ നടപ്പാക്കുക തന്നെ വേണം. അപ്പോള്‍ തന്നെ  നിലവിലുള്ള ജിവനക്കാരുടെ ആശങ്കകളെ പരിഗണിക്കുകയും പരിഹരിക്കുകയും   കൂടാതെ പങ്കാളിത്ത പെന്‍ഷനില്‍ എം എല്‍ എമാരെയും    എം പിമാരെയും ഉള്‍പ്പെടുത്തുകയും വേണം. ഭാവിയിലൂടെ ചിന്തിക്കുമ്പോള്‍  സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരെയും പങ്കാളിയാക്കുവാന്‍ വേണ്ട നയരൂപികരണം സര്‍ക്കാര്‍ തുടങ്ങിവയ്ക്കണം.  

അശരീരി :  സര്‍വീസില്‍ ഇരിക്കുന്ന  കാലമത്രയും സ്വന്തം ശബളവര്ദ്ധനയ്ക്കും   അവകാശങ്ങള്‍ക്കും മാത്രമായി സമരം ചെയ്യുകയും സര്‍ക്കാരിനെ തരാതരം പോലെ കൊള്ളയടിക്കുകയും ജനത്തിന്റെ പോക്കറ്റില്‍ കൈയിട്ട ശേഷവും ഇനിയും ഇനിയും എന്ന് വിലപിക്കുകയും  ചെയ്യുന്ന   ഒരപൂര്‍വ്വ ജീവിവര്ഗ്ഗമായി സര്‍ക്കാര്‍ ജീവനക്കാര്‍ തരം താഴുകയാണ്. അതിനാല്‍ ലാസ്റ്റ്‌ ഗ്രേഡ്‌ ജീവനക്കാര്‍ക്കൊഴുകെയുള്ള പെന്‍ഷന്‍ സബ്രദായം തന്നെ കാലക്രമേണ നിര്‍ത്തലാക്കണം.

65 comments:

  1. ദൈവമെ പുണ്യാളന്‍ ഇത്ന്ന അലക്കാ അലക്കിയിരിക്കുന്നത്‌ :)

    ReplyDelete
    Replies
    1. ഹ ഹ ഹ ഹ ചുമ്മാ ( തല്ലു എതു വഴി എന്നാ ഞാന്‍ നോക്കിയിരിക്കുന്നെ )

      Delete
  2. കയ്യിട്ട് വാരിയെങ്കിലും പാവങ്ങളെ ജീവിക്കാന്‍ അനുവദിക്കില്ലേ പുണ്യാളാ....!!!

    ReplyDelete
    Replies
    1. ഹഹ... ഇക്കും ഇതാ പറയാന്‍ ഉള്ളത്....

      Delete
    2. ഹ ഹ ഹ പുണ്യാളന്‍ ഇനി എന്താ പറയുക, യോ !

      Delete
  3. വളരെ ശക്തമായി ചില യാഥാർത്ഥ്യങ്ങൾ കുറിക്കു കൊള്ളും വിധം...എങ്കിലും...!

    ReplyDelete
  4. കുറച്ചുകാലം കേന്ദ്രസര്‍ക്കാരില്‍ പ്രവര്‍ത്തിച്ചപ്പോ ആണ് ന്യൂ പെന്‍ഷന്‍ സ്കീം എന്ന പേരില്‍ ഒരു പരിപാടി ഉണ്ടെന്നും, അത് എന്തുമാത്രം നല്ലതാണെന്നും അറിയുന്നത്. നമ്മുടെ പണം നമുക്ക് തന്നെ സെലക്ട്‌ ചെയ്യാവുന്ന മ്യൂച്വല്‍ ഫണ്ടുകളിലും മറ്റു കടപ്പത്രങ്ങളിലും നിക്ഷേപിക്കാന്‍ കഴിയുന്നത് നല്ലത് തന്നെ.

    സംസ്ഥാന സര്‍ക്കാരില്‍ ഈ പദ്ധതി നടപ്പാക്കാന്‍ പോകുന്നെന്നു കേട്ടപ്പോള്‍ സന്തോഷം തോന്നി. പക്ഷെ ഇന്ത്യയിലെ മറ്റെല്ലാ സംസ്ഥാനങ്ങളും ഈ പദ്ധതി നേരത്തെ തന്നെ നടപ്പിലാക്കിയെന്നും, കമ്മൂനിച്ച് ഫരണം ഉള്ള മൂന്നിടത്ത് കൂടി മാത്രമേ ഇനിയും ഈ പദ്ധതി നടപ്പിലാക്കാതുള്ളൂ എന്നും കേട്ടപ്പോ എനിക്ക് തോന്നിയ വികാരം ... ആ!

    പണ്ട് പണ്ട് എ.ടി.എം വന്നപോഴും കമ്പ്യൂട്ടര്‍ വന്നപ്പോഴും ഇത് തന്നെയായിരുന്നു പ്രച്നം. പറഞ്ഞിട്ട് കാര്യമില്ല.

    ReplyDelete
  5. പുണ്യാളന്റെ അഭിപ്രായം ശരി തന്നെ, പക്ഷെ, ഈ കൈയ്യിട്ടു വാരലിനൊരു അറുതി വരുമെന്ന് അടുത്ത കാലത്താരും നിനക്കേണ്ട, കാര്യങ്ങളുടെ പോക്ക് അങ്ങനെ തന്നെ സര്‍ക്കാരും അവരെ പിന്താങ്ങുന്ന സര്‍ക്കാരുദ്യോഗസ്ഥ വര്‍ഗ്ഗവും പരസ്പ്പരം സഹായിച്ചു കൊണ്ടേയിരിക്കും അത് രണ്ടു കൂട്ടരുടെയും നില നില്‍പ്പിനും ആവശ്യമാണല്ലോ. പുണ്യാളനെപ്പോലെ ചിലര്‍ അവിടവിടെ നിന്ന് കുരച്ചിട്ടു ഒന്നും നേടാന്‍ പോകുന്നില്ല, ഇതു പണ്ടാരോ പറഞ്ഞ അമ്പിളിമാമനെ നോക്കി കുരച്ച ശുനകന്റെ കഥ പോലെ തന്നെ :-) ആഗ്രഹം നല്ല തു തന്നെ പുണ്യാളാ, ആശംസകള്‍
    PS: അക്ഷര പിശാചിനെ ഒന്ന് കൂടി കടിഞ്ഞാനിടെനതുണ്ട്‌

    ReplyDelete
    Replies
    1. പുണ്യാളന്റെ കുര വെറുതെ ആവുന്നത് അതേറ്റെടുക്കാന്‍ സമാന ചിന്താഗതിക്കാര്‍ പോലും തയ്യാര്‍ ആവാത്തത് കൊണ്ടാണ് അല്ലാതെ പുണ്യാളന്റെ കുരയുടെ കുഴപ്പം അല്ല ഒന്നും സാറേ,

      പുണ്യാളനൊറ്റയ്ക്ക് കൊടി പിടിച്ചു ഒരു സമരത്തിനും ഇറങ്ങാന്‍ ആവില്ല കാരണം കളിയാക്കി ചിരിക്കാന്‍ പ്രബുദ്ധ കേരളം തന്നെ മുന്നിലേക്ക്‌ ഒന്നാകെ വരും ,

      അതു കൊണ്ടാണ് കൊടിയും വഴിതടയലും പോര്‍വിളിയുമില്ലാത്ത ഒരു ആശയ സമരത്തിനു പുണ്യാളന്‍ തിരിഞ്ഞത്...... ഇതാണ് എന്റെ രാഷ്ടീയ പ്രവര്‍ത്തനം.

      സ്വയം മാറൂ മാറ്റം നമ്മെ തേടി വരും ....... ഇതാണെന്റെ ആശയം മുദ്രാവാക്യം

      Delete
  6. എന്തിനും ഏതിനും സര്‍ക്കാരിനെ കുറ്റം പറയുന്നവരുടെ കോറസ്സില്‍ കൂടാതെ കാര്യങ്ങള്‍ വസ്തുനിഷ്ഠമായി അവതരിപ്പിച്ചു.അഭിനന്ദനങ്ങള്‍.എന്തെങ്കിലും ജനോപകാര നടപടികള്‍ക്കായി ഒരു വകുപ്പ് തുടങ്ങുന്നു.അതിലെ അല്ലറ ചില്ലറ ജോലികള്‍ക്കായി ഉദ്യോഗസ്ഥരെ നിയമിക്കുന്നു.അവസാനം ഫണ്ട് മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്ക് ആനുകൂല്യം കൊടുക്കാന്‍ ചെലവാക്കേണ്ടി വരുന്നു.നമ്മുടെ നാടിന്‍റെ ദുരവസ്ഥയാണിത്.ആര്‍ക്ക് വേണ്ടിയാണോ വകുപ്പ് സൃഷ്ടിച്ചത്,അവര്‍ക്ക് മാത്രം ഒന്നും കിട്ടുന്നില്ല.കൈക്കൂലിക്കാരനെ കുഷ്ഠരോഗിയെപ്പോലെ കാണാന്‍ സമൂഹം തയ്യാറായാലേ കൈക്കൂലി അവസാനിക്കൂ.ഏറ്റവും കൂടുതല്‍ കൈക്കൂലി വാങ്ങുന്നവന് ഏറ്റവും വലിയ മാന്യത കൊടുക്കുന്ന സമൂഹമാണ് നാം.

    ReplyDelete
  7. നന്ദി പുണ്യാളാ.. ഇങ്ങനെ ഒരു ലേഖനം എഴുതിയതിനു.... ഒരു പാട് പഠിച്ചു തന്നെയാണ് ഈ ലേഖനം തയ്യാറാക്കിയിരിക്കുന്നത്... സര്‍ക്കാരിന്‍റെ കണ്ണ് തുറന്നെങ്കില്‍........ നമുക്ക് ആശിക്കാം...

    ReplyDelete
  8. നന്നായി പഠിച്ച് അവതരിപ്പിച്ച ലേഖനം.
    ഒറ്റപ്പെട്ട ശബ്ദങ്ങള്‍ ഒറ്റപ്പെട്ടു തന്നെ കിടക്കുന്ന കാലം.

    ReplyDelete
  9. പുണ്യാളാ..നിനക്ക് അടി ഉറപ്പാണ്..! ഈ “അശരീരി” യുടെ അവസാന വരിയുടെ പേരില്‍..!!
    എഴുതിയിട്ടുള്ള കണക്കുകള്‍ക്കോ,എണ്ണങ്ങള്‍ക്കോ ഉള്ള കൃത്യത എനിക്കറിഞ്ഞുകൂടാ. ഒന്നറിയാം ആദ്യത്തെ ഖണ്ഡികയിലെഴുതിയത്,അക്ഷരം പ്രതി ശരിയാണ്.ആ അവഹേളനവും, അവജ്ഞയും, അനുഭവിച്ചറിയാത്ത ഒരു പൌരനുമുണ്ടാകില്ല നാട്ടില്‍..! മാറണം.അറ്റ്ലീസ്റ്റ് അതിനെങ്കിലും ഒരുമാറ്റമുണ്ടാവണം..!
    ഈ എഴുത്തിന് ഒത്തിരി ആശംസകള്‍ നേരുന്നു ..!
    സസ്നേഹം..പുലരി

    ReplyDelete
    Replies
    1. കാലത്തെ പറഞ്ഞു പേടിപ്പികല്ലേ പ്രഭന്‍ ചേട്ടാ ,

      കണക്കുകള്‍ എണ്ണങ്ങള്‍ ഓക്കേ ഏറെ കുറെ വിശ്വസിക്കാം,

      ഭാവിയെ കുറിച്ചുള്ള സാങ്കല്പിക സഖ്യയില്‍ മാത്രമാണു ഉറപ്പു നല്‍കാന്‍ ആവാത്തത്,
      അത് കൊണ്ടാണ് അവിടെ അവിശ്വസനീയ സഖ്യ എന്ന് അടി വരയിട്ട് പറഞ്ഞത് ,
      പക്ഷെ അത്രയൊക്കെ സംഭവിക്കും അതൊരു അതിശയോക്തി ഒന്നുമല്ല ,

      അശരീരി - ഹ ഹ ഹ സാധാരണക്കാരനായ ഒരു പൌരന്‍ അങ്ങനെ ആഗ്രഹിക്കുന്നതില്‍ തെറ്റില്ല , ജീവനക്കാര്‍ക്ക് മാത്രമേ എതിരിപ്പുണ്ടാക്കൂ , അല്ലാത്തവര്‍ക്ക് കിട്ടാത്ത പുന്തിരിയുടെ പുളിപ്പല്ലേ എല്ലാം ..............വല്ലാത്ത കാലമല്ലേ

      നല്ല കമന്റിനു നന്ദി ശുഭദിനം നേരുന്നു സ്നേഹപൂര്‍വ്വം പുണ്യാളന്‍

      Delete
  10. nannaayittund madhu. aashamsakal

    ReplyDelete
  11. വസ്തുനിഷ്ടമായ ലേഖനം. പച്ചയായ സത്യങ്ങള്‍..അഭിനന്ദനങ്ങള്‍ പുണ്യാളാ..

    ReplyDelete
  12. നമ്മുടെ നാട്ടില്‍ ദരിദ്ര നിര്‍മാര്‍ജനത്തിനായി ഒരു വകുപ്പും കമീഷനും ഉണ്ട്. കോടികള്‍ ഈ ഇതിനുവേണ്ടി നീകിവെയ്ക്കാറുമുണ്ട്. ഏതെന്കിലും ഒരു പാവപെട്ടവന് ഇത് കൊണ്ട് എന്തെങ്കിലും ഉപകാരം കിട്ടിയതായി ആരെങ്കിലും കേട്ടിടുണ്ടോ? ഒരു പവപെട്ടവന്‍ ഒരു വരുമാന സര്‍ട്ടിഫിക്കറ്റ്‌ മേടിക്കാന്‍ ചെന്നാല്‍ അവനെ നാല് ദിവസം നടത്തിക്കും. എന്നാല്‍ നാട്ടിലെ പ്രമാണിക്ക് അനധികൃത മണല്‍വാരല്‍ അനുമതിക്ക് വെറും മണിക്കൂറുകള്‍ മതി.

    എല്ലാ സര്‍കാര്‍ ഓഫീസുകളിലും കമ്പ്യൂട്ടര്‍വല്‍ക്കരണം നിര്‍ബന്ധമാക്കണം. പണം കൈപറ്റി സര്‍ട്ടിഫിക്കറ്റ്‌ കൊടുക്കാന്‍ കിയോഷ്കുകള്‍ സ്ഥാപിക്കണം. പറ്റുമെങ്കില്‍ ഗള്‍ഫ്‌ രാജ്യങ്ങളിലെ പോലെ സര്‍കാര്‍ വകുപ്പുകള്‍ കമ്പനികള്‍ ആക്കി മാറ്റണം. താഴെകിടയിലെ ജോലിക്കാര്കൊഴികെ പെന്‍ഷന്‍ നിറുത്തലാക്കണം. പക്ഷെ പാവപെട്ട, കിട്ടുന്ന ശംബളംകൊണ്ട് രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്ന, സാദാ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഉപദ്രവിക്കുന്ന എന്തിനെയും ശക്തമായി എതിര്‍ക്കുകയും വേണം.

    ശ്രീജിത്ത്‌ എന്‍ പി - ഗൂഗിള്‍ ചേട്ടന്‍ എന്‍റെ അക്കൗണ്ട്‌ തടഞ്ഞു വെച്ചിരിക്കുവാ അതാ ഇങ്ങിനെ.

    ReplyDelete
    Replies
    1. ഹ ഹ ഹ മാഷ്‌ പറഞ്ഞതോകെ സത്യം ..
      അങ്ങനെ തന്നെയാണ് ഓരോ സാധാരണക്കാരന്റെ ആഗ്രഹം

      ഗൂഗിള്‍ എന്നോട് ചില അതിക്രമങ്ങള്‍ ചെയ്തു എന്റെ ഫോളോ ഗാഡ്ജെറ്റ് കാണ്മാനില്ല, ഗൂഗിളിനെ അങ്ങനെ വെറുതെ വിട്ടാല്‍ പറ്റില്ല ഇതും കൂട്ടി എന്നോട് ഇത് രണ്ടാം തവണയാണ്,
      നമ്മുക്ക് ഒരുമിച്ചു ഭൂലോകം അടച്ചിട്ടു ഒരു ഹര്ത്താന്‍ നടത്തിയാലോ ?

      Delete
  13. വളരെ സാമൂഹ്യപ്രസക്തിയുള്ള പോസ്റ്റ്‌..... .......... .... ഇപ്പോഴത്തെ സാമൂഹ്യവ്യവസ്ഥയില്‍ ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങിയില്ലെങ്കില്‍ ജനങ്ങള്‍ പുച്ഛത്തോടെയാവും നോക്കുക

    ReplyDelete
    Replies
    1. മാഷ്‌ പറഞ്ഞത് നേരാ , എല്ലാം കാര്യവും അവിശുദ്ധമായി തേടി എടുക്കാനും, ഒന്നിനും കാത്തിരിക്കാനും കഴിയാത്ത ജനമാണ് ഉദ്യോഗസ്ഥരെ മോഹിപിച്ചു വഴിതെറ്റിച്ചു അവര്‍ക്ക് ഉദാരമായി കൈകൂലി നല്‍കി ചീത്ത ആക്കുന്നത് ,അതിനു അനുകൂളിക്കാതെവരെ അത്തരക്കാര്‍ക്ക് പുച്ചം ആണ് താനും. പക്ഷെ അതിനുവേണ്ടി ചിലര്‍ ജീവിക്കുന്നുണ്ട് അവരെ ആണ് കൈയാമം വച്ച് റോഡിലൂടെ നടത്തേണ്ടത്...നന്ദി

      Delete
  14. പുണ്യവാളന്റെ നിരീക്ഷണങ്ങള്‍ ശ്ലാഘനീയം തന്നെ. പങ്കാളിത്ത പെന്‍ഷന്‍ ആകാം എന്ന് തന്നെയാണ് എന്റെയും അഭിപ്രായം. സര്‍ക്കാര്‍ ജീവനക്കാരന്റെ ഏറ്റവും കുറഞ്ഞ ശമ്പളം 8500 എന്ന് കണ്ടു. സ്വകാര്യ ജീവനക്കാരുടെയും ഏറ്റവും കുറഞ്ഞ വേതനം ഏറക്കുറെ
    ഇതിനോടടുത്തു തന്നെയാണ് നിജപ്പെടുത്തിയിട്ടുള്ളത് . എന്തായാലും ഇതുകൊണ്ടൊന്നും നമ്മുടെ നാട്ടില്‍ വലിയ വികസനമോ വിപ്ലവമോ വരും എന്ന പ്രതീക്ഷകള്‍ ഒന്നും തന്നെ വേണ്ട . അതുണ്ടാവണമെങ്കില്‍ ഇവിടുത്തെ അഴിമതി ഇല്ലാതാക്കുകയാണ് വേണ്ടത്. അതിന് ഈ സര്‍ക്കാര്‍
    ജീവനക്കാരന്റെ പെന്‍ഷനില്‍ കയ്യിട്ടു വാരിയില്ലേലും, അവനെ എടുക്കുന്ന ജോലി വേണ്ട രീതിയില്‍ ചെയ്യുപ്പിക്കാന്‍ കഴിഞ്ഞാല്‍ അത് തന്നെ വലിയ ഒരനുഗ്രഹം ആകും . ഇവിടെ കോഴ ഇലാത്ത സര്‍ക്കാര്‍ ഓഫീസുകള്‍ ഇല്ല. അടി മുതല്‍ മുടിവരെ അഴിമതിയാണ്. അവയുടെ ഒക്കെ ആകെ തുക നോക്കിയാല്‍ ഈ പങ്കാളിത പെഷനില്‍ കൂടി സര്‍ക്കാര്‍ ലഭിക്കാന്‍ ഉദ്ദേശിക്കുന്ന തുക വെറും ചെറുതായി തോന്നാം.
    സ്വകാര്യ മേഖലിയില്‍ പങ്കാളിത്ത പെന്‍ഷന്‍ മോഡല്‍ ആണ് ഇന്ന് പ്രാബല്യത്തില്‍ ഉള്ളത് !

    എല്ലാം സബ്സിഡി ആയി കൊടുത്തു , കൊടുക്കുന്നതില്‍ മഹാ ഭൂരിപക്ഷവും ആവ്ശ്യക്കരനില്‍ എത്താത്ത അവസ്ഥ മാറ്റി, സബ്സിഡിയുടെ ആനുകൂല്യം, ഖജനാവിന് ബാധ്യത ആകാതെ, സ്വയം തോഴിലധിഷ്ടിധമായ വരുമാന മാര്‍ഗ്ഗങ്ങളിലേക്ക് ഓരോ പൌരനേയും വളര്‍ത്തിക്കൊണ്ടു വരാന്‍ ഉതകുന്ന, തികച്ചും പ്രാദേശിക അടിസ്ഥാനത്തില്‍ ഉള്ള വികസനം ആണ് ആര്‍ജ്ജവം ഉള്ള രാഷ്ട്രീയ ഭരണ വര്‍ഗ്ഗങ്ങളില്‍ നിന്നുണ്ടാകേണ്ടത്, അല്ലാതെ ഭരണകൂടം പകുത്തു നല്‍കുന്ന നക്കാപീച്ച വെറുതെ ഇരുന്നു വാങ്ങുന്നതിനേക്കാള്‍ സ്വന്തം പങ്കാളിത്തത്തോടെ തനിക്കു ലഭിക്കുന്ന അര്‍ഹതപ്പെട്ട വേതനം ആകുമ്പോള്‍ അതിനുള്ള അന്തസ്സും ചര്താര്ധ്യവും ഒന്ന് വേറെ തന്നെയാണ് . അത് മാത്രമേ നമ്മുടെ പുരോഗതിക്കു കാരണ ഭൂതം ആകൂ എന്നാണു എനിക്ക് തോന്നുന്നത് . വളരെയേറെ പഠിച്ചു തയ്യാറാക്കിയ ലേഖനത്തിന് അഭിനന്ദനങ്ങള്‍ പുണ്യവാളാ .

    ReplyDelete
    Replies
    1. ശ്രീ അണ്ണാ , അണ്ണന്‍ പറഞ്ഞ ഓരോ പൊയന്റും നേരാ , പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കുന്നതോടെ ഇവിടെ വികസനം വന്നു നിറയും എന്നാ മൂഡ സ്വര്‍ഗ്ഗത്തില്‍ ഒന്നും അല്ല ഞാനും , അതൊരു ചുവടു വയ്പ്പ് മാത്രം , അല്ലെ തന്നെ ഇതുലൂടെ വല്ല നേട്ടവും ഉണ്ടാകുന്നു എങ്കില്‍ തന്നെ അതിനു എത്രയോ വര്ഷം കാത്തിരിക്കണം.

      ഇവിടെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ശബള ഇതര മാര്‍ഗ്ഗത്തിലൂടെ ഭീകരമായ കൊള്ളയാണ് നടത്തുന്നത്. ഒരു സദാ ഡ്രൈവര്‍ക്ക് പോലും പെട്രോള്‍ വെട്ടിപ്പിലൂടെ സ്വന്തം ശബളത്തെക്കാള്‍ തുക നേടാന്‍ ആവുന്നു.

      അതുകൊണ്ടാണ് അവര്‍ക്കെതിരെ ഉള്ള ഏതു നീക്കവും സംഘടിതമായി നേരിടുന്നത് , സര്‍ക്കാര്‍ ഓഫീസുകളില്‍ ഇത്ര കാലമായും സമ്പൂര്‍ണ്ണ പഞ്ചിങ്ങ് സബ്രദായം ഏര്‍പ്പാടാക്കാന്‍ ആയോ ?

      Delete
  15. ആശംസകള്‍ ട്ടൊ...

    നിയ്ക്ക് വായിയ്ക്കാന്‍ ഇടയ്ക്കൊരു കഥയൊ കവിതയൊ തരൂ പുണ്ണ്യാളാ... :)

    ReplyDelete
    Replies
    1. ഹ ഹ ഹ സന്തോഷം ടീച്ചര്‍, നമ്മുക്ക് വഴി ഉണ്ടാക്കാം ന്നെ പുണ്യാളന്‍ അല്ലെ പറയുന്നേ

      Delete
  16. നല്ലൊരു ലേഖനം .പക്ഷെ ഇന്നത്തെ വ്യവസ്ഥിതിയില്‍ കൈകൂലി വാങ്ങാത്ത ഉധ്യോഗസ്ഥര്‍ ഒറ്റപ്പെടും .മാത്രമല്ല പലരുടെയും നോട്ടപുള്ളികള്‍ ആകുകയും ചെയ്യും .സര്‍ക്കാര്‍ ഓഫീസുകളില്‍ വര്‍ക്ക്‌ ചെയ്യുന്ന മിക്കവാറും പേര്‍ പുഞ്ചിരിക്കാന്‍ പോലും മറന്നവര്‍ ആണ്.എന്തോ മഹാപാതകം ചെയ്തു എന്നാ മട്ടില്‍ ആണ് മിക്കവാറും കാര്യങ്ങള്‍ ചോദിച്ചറിയുക .ഒരു ഐഡന്റിറ്റി കാര്‍ഡ്‌ ഉണ്ടാക്കാന്‍ പോയി നേരിട്ട അനുഭവത്തിന്റെ വെളിച്ചത്തില്‍ ആണ് ഞാനിതു പറയുന്നത്.

    ReplyDelete
  17. നാടകമേ ഉലകം.. ഭരണ പ്രതി പക്ഷങ്ങള്‍ കാലാകാലങ്ങളായി നടത്തുന്ന നാടകം.. തിന്നുകയുമില്ല, തീറ്റിക്കുകയുമില്ല.. കയ്യിട്ടു വാരല്‍ വേറെയും..
    അശരീരി വെറും അശരീരിയല്ല.. അതാണിനി വേണ്ടത്..
    പുണ്യാളൂ .. സംഭവം പതിവ് പോലെ ശക്തം, പറയേണ്ടത് പറഞ്ഞു..
    അച്ചടി മഷി പുരളട്ടെ എന്നാശിക്കുന്നു..ആശംസിക്കുന്നു ..

    നല്ല ലേഖനത്തിന് അഭിനന്ദനങ്ങള്‍..

    ReplyDelete
    Replies
    1. ആഹാ മുത്തെ , നീ വന്നു ല്ലേ സന്തോഷം , അച്ചടി മഷി പുരളാന്‍ ഒരു ഭാഗ്യ കൊ വേണ്ടേ വരട്ടെ നോക്കാം കാത്തിരിക്കാം ന്നെ ! നന്ദി

      Delete
  18. ശെരിയാ...ഇടക്ക് ഗവണ്‍മെന്റ് ഓഫീസില്‍ പോകേണ്ടി വരുമ്പോള്‍ ഇടക് ഒന്ന് പൊട്ടിക്കാന്‍ എനിക്കും തോന്നിയിട്ടുണ്ട്

    ReplyDelete
  19. അടിപൊളി ലേഖനം ,വളരെ നല്ല നിരീക്ഷണം , ഈ പങ്കാളിത്ത പെന്‍ഷന്‍ എം എല്‍ എ മാര്‍ക്കിടയില്‍ ആദ്യം ഒന്ന് പരീക്ഷിച്ചാലെന്താ ?

    ആശംസകള്‍ പുണ്യവാളാ

    ReplyDelete
  20. പാവപ്പെട്ട രാഷ്ട്രീയക്കാരുടേയും, സർകാർ ജോലിക്കാരുടേയും കൈക്കൂലിയിൽ കല്ല് വാരിയിടുന്ന പോസ്റ്റാണല്ലൊ ഇത്

    ReplyDelete
  21. എന്താ പറ്റീന്നറിയില്ല.ഞാന്‍ അഭിപ്രായം എഴുതിയിരുന്നു.
    കാണാനില്ലല്ലോ?!!
    കാര്യങ്ങള്‍ സത്യസന്ധമായി അവതരിപ്പിച്ചിരിക്കുന്നു.അഭിനന്ദനങ്ങള്‍
    ആശംസകളോടെ

    ReplyDelete
    Replies
    1. ആ അഭിപ്രായം എവിടെ എന്ന് പുണ്യാളന്‍ ഒരു അടിയന്തിര അന്വോഷണം അന്നേരം തന്നെ നടത്തി പക്ഷെ അതെവിടെ പോയി എന്നറിയില്ല , വീണ്ടും അഭിപ്രായം നല്‍കിയതി ഒരതിരി സന്തോഷം നന്ദി !

      ഗൂഗിളിന്റെ ഓരോ തരത്തിലുള്ള അതിക്രമം തുടരെ തുടരെ ഉണ്ടായിട്ടും ഭൂലോകം അടച്ചിട്ടു ഒരു ഹര്‍ത്താലിന് ഞാന്‍ ഫേസ് ബുക്കില്‍ ഇതിനു ആഹ്വാനം നല്‍കിയിട്ടും ബ്ലോഗ്ഗര്‍ സമൂഹം ഇത് വരെ ആവേശത്തോടെ തയ്യാര്‍ ആയിട്ടില്ല , ഹും

      Delete
  22. ഇന്ന് സർക്കാർ ജീവനക്കാർ വിദേശ രാജ്യത്തു ലഭിക്കുന്നതിനേക്കാൾ വേതനം കൈപ്പറ്റുകയും നിത്യവും വേതന വർദ്ധനവിനു വേണ്ടി നിലവിളിക്കുകയും ചെയ്യുമ്പോൾ മറ്റുള്ള സ്വകാര്യ മേഖലകളിൽ പണിയെടുക്കുന്നവർക്ക് എന്താണ് ലഭിക്കുന്നത് എന്നതൊന്നും ഏതു ഗവർമെന്റിന്റേയും മുന്നിൽ വരുന്നില്ല..ഇനി വേണ്ടത് ഒരു പരിധിയിൽ കൂടുതൽ വേതനം പറ്റുന്നവരുടെ പെൻഷൻ എടുത്തുകളയുക എന്നതു തന്നെയാണ്..
    കാര്യങ്ങൾ സത്യസന്ധതയോടെ അവതരിപ്പിച്ചു. ആശംസകൾ

    ReplyDelete
  23. ഈ പുണ്ണ്യാളൻ ഇപ്പോൾ ഏത് സർക്കാർ ഓഫീസിലാണ് ജോലി ചെയ്യുന്നത്?

    ReplyDelete
    Replies
    1. യോ യോ യോ ......
      പുണ്യാളന്‍ ബേടാ തൊഴില്‍ രഹിതന്‍ ആണെന്നെ, അതല്ലേ കിട്ടാത്ത പുന്തിരിയില്‍ കടിച്ചു കലിപ്പുകള്‍ കാണിക്കുന്നേ, ഈ ടീച്ചര്‍ക്ക്‌ ഒന്നും അറിയില്ല ഹും !

      Delete
  24. പുണ്യാളാ , സര്‍ക്കാര്‍ ജീവനക്കാരൊക്കെ അന്യ ഗ്രഹ ജീവികളൊന്നു മല്ല. അവരെയിങ്ങനെ ഒറ്റപ്പെടുത്താതെ! ഈ പൊതു ജനം എന്നു പറയുന്നവരില്‍ അവരും പെടും. സമൂഹത്തിലെ ജീര്‍ണ്ണതകളെല്ലാം അവരിലും കാണും. അവരെ മാത്രമായിട്ടു നന്നാക്കിക്കളയാമെന്ന വ്യാമോഹവും വേണ്ട....
    മലയാളിയുടെ മദ്യം കുടിക്കാനുള്ള ആക്രാന്തം മുതലെടുത്താണു സര്‍ക്കാര്‍ പ്രധാനവരുമാനമുണ്ടാക്കുന്നത്. മണ്ണും വിണ്ണും കാടും മലയും കരാര്‍കൊടുത്തും വിറ്റു തുലച്ചും നാം പുരോഗതിയിലേക്കു കുതിക്കുകയാണു്‌. അതിനാക്കം കൂട്ടുവാന്‍ സര്‍ക്കാര്‍ ജീവനക്കാരന്റെ പെണ്‍ഷന്‍ വെട്ടിക്കുറക്കുകയോ ഭാവിയില്‍ അടിസ്ഥാന ശംബളം മാത്രം നല്‍കുകയോ ആവാം. എന്നാലെങ്കിലും പുണ്യാവാളന്‍ വിഭാവനം ചെയ്യുന്ന 'സ്വാസ്ഥ്യ കേരളത്തിന്റെ ദീര്‍ഘകാല വികസനം' സാധ്യമാവട്ടെ....

    ReplyDelete
    Replies
    1. സര്‍ക്കാര്‍ ജീവനക്കാര്‍ അന്യഗ്രഹജീവികള്‍ ആവരുത് എന്നാ പുണ്യവാളന്റെയും ആഗ്രഹം ഭൂമിയിലുള്ള ഞങ്ങള്‍ പാവങ്ങളെ അങ്ങനെ പരിഗണിക്കല്ലേ എന്നാ പ്രാര്‍ത്ഥന.

      സാര്‍ പറഞ്ഞതിനോട് ഒരു കാര്യത്തില്‍ യോജിപ്പാണ് , അകാരണമായി അനാവശ്യമായി അവിശുദ്ധമായ കാര്യങ്ങള്‍ നേടി എടുക്കാന്‍ കൈക്കൂലി നല്‍ക്കുന്ന ജനവും ഒരു പോലെ തെറ്റുകാരന്‍ ആണ്,അത് പിന്നെ ഇല്ലാതെ പണിയെടുക്കാന്‍ ആവാത്ത ഒരു സ്ഥിതിയവും.

      പിന്നെ സര്‍ക്കാര്‍ മദ്യം വിലക്കാതിരുന്നാല്‍ മദ്യ ഉപഭോഗം കുറയാന്‍ ഒന്നും പോകുന്നില്ല മദ്യ ദുരന്തങ്ങള്‍ ആവര്‍ത്തിച്ചു കൊണ്ടേ ഇരിക്കും.കേരളത്തെ മദ്യ വിമുക്തം ആക്കാന്‍ സര്‍ക്കാര്‍ ആത്മാര്‍ഥമായ നടപടി കൈ കൊള്ളുന്നില്ലാ എന്നാ കാര്യം സത്യം .

      ശബളവും ആനുകൂല്യങ്ങളും വെട്ടി കുറച്ചാല്‍ ഉടന്‍ സ്വാസ്ഥ്യ കേരളം വരുമെന്ന ദിവാസ്വപ്നം ഒന്നും പുണ്യവാളനില്ല. ഇവിടെ ദരിദ്രനിര്‍മാര്‍ജനത്തിനു ചിലവാക്കുന്ന തുകയില്‍ പകുതിയും അനര്‍ഹരായവരുടെ കൈകളില്‍ ആണ് എത്തുന്നത്‌.

      Delete
  25. PERC പറയാതെ തന്നെ നമുക്ക് ഏവര്‍ക്കും അറിയാവുന്ന കാര്യങ്ങള്‍ ആണ് മുഖവുരയായി പറഞ്ഞത്. കൊടിയുടെ നിറം നോക്കിയാണ് ഇവിടെ എന്തും തീരുമാനിക്കുന്നത് എന്ന് കൂടെ അവര്‍ പറയേണ്ടിയിരുന്നു. അത് പോകട്ടെ.
    പ്രസംഗങ്ങള്‍ കേട്ടും ലേഖനങ്ങള്‍ വായിച്ചും എനിക്ക് (എന്നെ പോലെ ചിലരും) മതിയായി. രാവിലെ തന്നെ മനസ്സ് മുഷിഞ്ഞല്ലോ, പുണ്യാളാ......
    സ്വയം മാറാത്ത (മാറാന്‍ ശ്രമിക്കുക പോലും ചെയ്യാത്ത) ഒരു സമൂഹത്തെ ദൈവം പോലും മാറ്റുകയില്ല. (ആശയം ഖുറാനില്‍ നിന്ന്).
    നല്ലത് ആഗ്രഹിക്കാം, നമുക്ക്, എപ്പോഴും.

    ReplyDelete
  26. പുണ്യാളന്‍ ശരി തന്നെ...എന്നാലും ഷാജി നായരമ്പലം
    പറഞ്ഞത് ഒന്ന് ശ്രദ്ധിക്കു..നാം ഒക്കെ ഒരു സമൂഹത്തിന്റെ
    വക്താക്കള്‍ കൂടിയാണ്...ഒരു സര്‍ക്കാര്‍ ജോലി കിട്ടിയാല്‍
    മതി പിന്നെ ആരോടും ബാധ്യത വേണ്ട എന്ന attitude
    അല്ലെ നമ്മുടെ മൊത്തം സമൂഹത്തിനു..

    ഈയിടെ വില്ലജ് ഓഫീസില്‍ കരം അടക്കാന്‍ ചെന്നിട്ട്
    കടം പറഞ്ഞു സാധനം വാങ്ങാന്‍ കടയില്‍ ചെന്നവനപ്പോലെ
    നിക്കേണ്ടി വന്നു..അല്പം മുഷിഞ്ഞു തന്നെ സംസാരിക്കേണ്ടി
    വന്നു അയാള്‍ മുഖം ഒന്ന് ഉയര്‍ത്തി നോക്കാന്‍....അഞ്ചു രൂപ
    ബാകി തരാന്‍ ഉണ്ട്..അങ്ങനെ ഒരു കാര്യം അറിയാത്ത മട്ടില്‍ എഴുന്നേറ്റു
    ഒരു പോക്കും...പിറകെ ചെന്നപ്പോള്‍ പുറത്തു ഒരു കോണില്‍ മാറി നിന്ന്
    സിഗരറ്റ് വലിക്കുന്നു..

    എന്നാല്‍ മറ്റൊരു ഓഫ്സില്‍ ഓഫീസര്‍ തന്നെ മാന്യം ആയി പെരുമാറുകയും ചെയ്തു
    ഒരു ചെറുപ്പക്കാരന്‍ ഓഫീസര്‍..അയ്യലും കുരെക്കഴിയുമ്പോള്‍ ഈ വ്യവസ്ഥിതിയുടെ
    ഭാഗം ആയേക്കാം..!!
    ലേഖനം ഇഷ്ടപ്പെട്ടു കേട്ടോ..കാര്യം പറഞ്ഞു....ആശംസകള്‍ നമ്മുടെ നാടിനും
    കൂടി....

    ReplyDelete
  27. നല്ല നിരീക്ഷങ്ങങ്ങള്‍...,.

    ReplyDelete
  28. എന്റെ അക്ഷരതെറ്റുകള്‍ സദയം ക്ഷമിക്കുക...(വീണ്ടും എഴുതാന്‍ ഉള്ള മടി)

    ReplyDelete
    Replies
    1. പുണ്യവാളന്‍ എല്ലാം ക്ഷമിച്ചിരിക്കുന്നു, ഞാന്‍ ക്ഷിച്ചാല്‍ അല്ലെ ഞാന്‍ എന്റെ അക്ഷരതെട്ടുകലോടും ഇവരും ക്ഷമിക്കൂ ..

      എന്റെ ബ്ലോഗ്‌ വായിച്ചു അഭിപ്രായം രേഖപ്പെടുതിയവര്‍ക്കും വായിച്ചു കടന്നു പോയവര്‍ക്കും സ്നേഹപൂര്‍വ്വമായ നന്ദിയും സന്തോഷവും രേഖപ്പെടുത്തുന്നു.

      Delete
  29. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരു പുണ്യവും നല്‍കാത്ത പോസ്റ്റ്

    ReplyDelete
    Replies
    1. എന്താ ചെയ്യുക , ഞാന്‍ അത്ര വല്യ പുണ്യവാളന്‍ ഒന്നും അല്ലന്നെ !!
      വായനയ്ക്ക് അഭിപ്രായത്തിനും സ്പെഷ്യല്‍ നന്ദി

      Delete
  30. വായിക്കാന്‍ വൈകി. എനിക്ക് അറിയാവുന്ന കാര്യങ്ങള്‍ ഞാന്‍ പറയട്ടെ... മൂന്നു സംസ്ഥാനങ്ങള്‍ ഒഴിച്ച് മറ്റു സംസ്ഥാനങ്ങള്‍ മുഴുവന്‍ പങ്കാളിത്തപെന്‍ഷന്‍ നടപ്പാക്കി കഴിഞ്ഞു. ഇതില്‍ ജീവനക്കാരന്‍ നിക്ഷേപിക്കുന്ന അത്രയും തുക സര്‍ക്കാര്‍ നിക്ഷേപിക്കും എന്നാണല്ലോ പറയുന്നത്. എന്നാല്‍ ഇത് നടപ്പാക്കിയ ഒരു സ്ഥലത്തും സര്‍ക്കാര്‍ നിക്ഷേപിക്കുന്ന തുക കൃത്യമായി നിക്ഷേപിക്കുന്നില്ല എന്നാണു അറിയാന്‍ കഴിഞ്ഞത്. ജീവനക്കാരന്‍ നിക്ഷേപിക്കുന്ന തുക ഷെയര്‍മാര്‍ക്കെറ്റില്‍ ഇടും എന്നാണു കേട്ടത്. പിന്നെ അതിന്‍റെ കാര്യവും കയ്യാലപ്പുറത്തെ തേങ്ങയാവും എന്നര്‍ത്ഥം. പിന്നെ ഇനി കയറുന്നവര്‍ക്ക്, എന്ന് ഇപ്പോള്‍ പറയുമെങ്കിലും അത് എല്ലാവര്ക്കും ബാധകമാക്കാനാണ് സാധ്യത. മറ്റൊരു കാര്യം, ഞാന്‍ പലപ്പോഴും കണ്ടിരിക്കുന്നത്, സര്‍ക്കാര്‍ ജീവനക്കാരുടെ ആനുകൂല്യങ്ങളില്‍ ഏറ്റവും അധികം അസഹിഷ്ണുത പ്രകടിപ്പിക്കുന്നവര്‍ സര്‍ക്കാര്‍ ജോലിക്ക് ശ്രമിച്ച് കിട്ടാത്തവര്‍ ആണെന്നതാണ്. പെന്‍ഷന്‍ കൊടുക്കുന്നത് ജീവനക്കാര്‍ക്ക് മാത്രമല്ല, വളരെ ചുരുങ്ങിയ കാലം മന്ത്രിയായിരുന്നവര്‍ക്കും, അവരുടെ സ്റ്റാഫിനും ഒക്കെയുണ്ട്. പിന്നെ, പെന്‍ഷന്‍ പ്രായം കൂട്ടുന്നത്‌ ജീവനക്കാരോടുള്ള പ്രിയം കൊണ്ടല്ല, വിരമിക്കുമ്പോള്‍ കൊടുക്കേണ്ടത് അല്‍പ്പം കൂടി നീട്ടാമല്ലോ എന്ന തന്ത്രമാണ്. അഞ്ചുവര്‍ഷം മന്ത്രിയായിരിക്കുമ്പോഴേക്കും വീട് മോടി പിടിപ്പിച്ചതിനും, ഫോണ്‍ബില്ലിനും ഒക്കെ ചെലവാക്കുന്ന തുക കണ്ട് പലപ്പോഴും കണ്ണ് തള്ളിയിട്ടുണ്ട്. വന്‍കിട കമ്പനികളും കുത്തകസ്ഥാപനങ്ങളും സര്‍ക്കാരിലേക്ക് അടക്കേണ്ട നികുതിയുടെ വലിപ്പം കണ്ട് അന്തിച്ചുപോയിട്ടുമുണ്ട്. അതൊക്കെ ആര് പറയാന്‍ അല്ലെ.. പിന്നെ പെരുമാറ്റത്തിന്റെയും, കൈക്കൂലിയുടെയും കാര്യം, നേരായ വഴിക്ക് കാര്യങ്ങള്‍ നടത്താതെ എളുപ്പത്തില്‍ നടക്കണമെന്ന് വിചാരിച്ചു കൈക്കൂലി കൊടുക്കുന്ന ആള്‍ക്ക് ഒരു കുറ്റവും ഇല്ലേ..? ഇപ്പോള്‍ പണ്ടത്തെ അവസ്ഥയല്ല. ഓഫീസുകളില്‍ പോകുമ്പോള്‍ നല്ല പ്രതികരണം ആണ് കിട്ടുന്നത് എന്നാണു എനിക്ക് തോന്നുന്നത്.(ഞാന്‍ ഒരു അധ്യാപികയാണ്.) ഒരാള്‍ മദ്യപിച്ച് ബസ്‌ ഓടിച്ചെന്നു കരുതി നമ്മളാരും ബസ്സുകള്‍; വേണ്ടെന്നു വെക്കാറില്ലല്ലോ...

    ReplyDelete
    Replies
    1. <>

      ടീച്ചര്‍ പറഞ്ഞ ഈ ന്യായം ആവും ചിലപ്പോ ഇതിനും യോജിക്കുന്ന മറുപടി ( ഒരാള്‍ മദ്യപിച്ച് ബസ്‌ ഓടിച്ചെന്നു കരുതി നമ്മളാരും ബസ്സുകള്‍; വേണ്ടെന്നു വെക്കാറില്ലല്ലോ...) മറ്റു സംസ്ഥാനങ്ങള്‍ അങ്ങനെ ചെയ്യുന്നില്ല എന്ന് പറയാന്‍ എനിക്കാവില്ല , അറിയില്ല. കേരള സര്‍ക്കാരും അവസരംവന്നാല്‍ അങനെ ചെയ്യാതിരിക്കില്ലാ എന്ന് പറയാനും ആവില്ല. ഒരു കാര്യം തീര്‍ച്ച അവകാശങ്ങളുടെ കാര്യത്തില്‍ ജനം ഒഴുകെ മറ്റെല്ലാം സംഘടിതരാണ് അവര്‍ സംഘം ചേര്‍ന്ന് തെരുവില്‍ ഇറങ്ങാല്‍ ഈ ഒരു കാരണം മതി. സര്‍ക്കാര്‍ നിക്ഷേപിച്ചു പോകും.

      നിക്ഷേപിക്കാന്‍ ഒരു മണിക്കൂര്‍ മുന്നേ പുറപ്പെട്ടു കഴിഞ്ഞു വേണമെങ്കില്‍ അത് ഒരു ദിവസം മുന്നേ ആക്കാം എന്നാ പോലെ !!

      << ജീവനക്കാരന്‍ നിക്ഷേപിക്കുന്ന തുക ഷെയര്‍മാര്‍ക്കെറ്റില്‍ ഇടും എന്നാണു കേട്ടത്. പിന്നെ അതിന്‍റെ കാര്യവും കയ്യാലപ്പുറത്തെ തേങ്ങയാവും എന്നര്‍ത്ഥം.>>>

      എന്റെ പണം ഷെയര്‍ മാര്‍കെറ്റില്‍ നിക്ഷേപിക്കണ്ടാ എന്ന് പറയാന്‍ ആവുമല്ലോ? അതിനുള്ള വകുപ്പുണ്ടല്ലോ , പകരം സര്‍ക്കാര്‍ കടപത്രങ്ങളില്‍ നിക്ഷേപിക്കാം ..പിന്നെ ഒരിക്കല്‍ തകര്‍ന്നു പോയി എന്ന് വച്ച് ഷെയര്‍ മാര്‍ക്കെറ്റ്‌ മുഴുവന്‍ കുഴപ്പം പിടിച്ചതാണെന്ന് മോശക്കാര്യം ആണെന്നും വിശ്വാസം എനിക്കില്ല അതുകൊണ്ടാ അനുകൂലിക്കുന്നെ.

      <<< സര്‍ക്കാര്‍ ജീവനക്കാരുടെ ആനുകൂല്യങ്ങളില്‍ ഏറ്റവും അധികം അസഹിഷ്ണുത പ്രകടിപ്പിക്കുന്നവര്‍ സര്‍ക്കാര്‍ ജോലിക്ക് ശ്രമിച്ച് കിട്ടാത്തവര്‍ ആണെന്നതാണ്.>>>

      ഒരു സാധാരണക്കാരന് രോഷം വേദന അമര്‍ഷം അസൂയ ഇതൊകെ ഉണ്ടാക്കും, ജോലി സ്ഥിരത വേണം ങ്കില്‍ , ഒരു ലോണ്‍ എടുക്കണം എങ്കില്‍ , ഒന്ന് പെണ്ണ് കെട്ടണം എങ്കില്‍ , ഒരു വാഹനം വാങ്ങണം എങ്കില്‍ , സമൂഹത്തിനു ഒരു സ്ഥാനം വേണമെകില്‍ , അഭിമാനത്തോടെ ദൈര്യതോടെ അഴിമതി നടത്തണം എങ്കില്‍ , എന്തിനു ഒന്ന് ജീവിക്കാന്‍ പോലും സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അയാലേ സാധിക്കും സമ്മതിക്കൂ എന്നാ അവസ്ഥയില്‍ ആണ് കാര്യങ്ങളുടെ പോക്കു .... അപ്പൊ പിന്നെ കിട്ടാത്ത പുന്തിരി പുളിക്കുക തന്നെ ചെയ്യും..

      <<< അഞ്ചുവര്‍ഷം മന്ത്രിയായിരിക്കുമ്പോഴേക്കും വീട് മോടി പിടിപ്പിച്ചതിനും, ഫോണ്‍ബില്ലിനും ഒക്കെ ചെലവാക്കുന്ന തുക കണ്ട് പലപ്പോഴും കണ്ണ് തള്ളിയിട്ടുണ്ട് >>

      ഇവര്‍ ചെയ്യുന്നതിനെ ന്യായിക്കരിക്കുക അല്ല , സര്‍ക്കാര്‍ ഓഫീസുകളുടെ ടെലിഫോണ്‍ വാട്ടര്‍ കരണ്ട് ബില്‍ എന്നിവ കണ്ടാലും ജനം ഞെട്ടും. ഔദ്യോഗിക ആവശ്യത്തിന് നല്‍ക്കുന്ന വാഹനം, ടെലിഫോണ്‍ ഉപകരണങ്ങള്‍ ചിലര്‍ക്ക് നല്‍ക്കുന്ന പ്രത്യേക നിയമങ്ങള്‍ (സ്റ്റാഫ്) എന്നിവ ഏതു വിധമാണ് ഉപയോഗിക്കുക എന്ന് ടീച്ചര്‍ക്കു പറഞ്ഞു തരണോ, ജന പ്രതിനിധികളെ തെരഞ്ഞെടുക്കാനും ഇഷ്ടം ആയില്ലേ വേറെ ആളെ എടുക്കാനും ജനത്തിനു അധികാരം ഉണ്ട് , എന്നാലേ ജീവനക്കാരുടെ കാര്യത്തില്‍ അങ്ങനെ ചെയ്യാന്‍ ആവുമോ? സസ്പെന്‍ഷന്‍ തന്നെ ഒരു സുഖവാസം അല്ലെ .

      <<< വന്‍കിട കമ്പനികളും കുത്തകസ്ഥാപനങ്ങളും സര്‍ക്കാരിലേക്ക് അടക്കേണ്ട നികുതിയുടെ വലിപ്പം കണ്ട് അന്തിച്ചുപോയിട്ടുമുണ്ട്. അതൊക്കെ ആര് പറയാന്‍ അല്ലെ..>>

      ഇക്കാര്യം ഉദ്യോഗസ്ഥ അഴിമതി അല്ലെ , ഇവിടെ എതു സര്‍ക്കാര്‍ വന്നാലും എത്ര ആത്മാര്‍ത്ഥ ഭരണം കഴിച്ചവച്ചലും ഒരു പരിധിക്കപ്പുറം ഇന്നത്തെ പരിസ്ഥിതിയില്‍ ഈ ഉദ്യോഗസ്ഥ ദുഷ്പ്രഭുക്കാന്മാരെ അനുസരിപ്പുക്കാനോ നടപടി എടുക്കാനോ ആവില്ല.

      << പിന്നെ പെരുമാറ്റത്തിന്റെയും, >> ടീച്ചര്‍ മിണ്ടരുത് ഹ ഹ ഹ

      <<< കൈക്കൂലിയുടെയും കാര്യം, നേരായ വഴിക്ക് കാര്യങ്ങള്‍ നടത്താതെ എളുപ്പത്തില്‍ നടക്കണമെന്ന് വിചാരിച്ചു കൈക്കൂലി കൊടുക്കുന്ന ആള്‍ക്ക് ഒരു കുറ്റവും ഇല്ലേ..? >>

      തീര്‍ച്ചയായും ഉണ്ട് ഞാന്‍ അത് ഇവിടെ മുകളില്‍ പറഞ്ഞു കഴിഞ്ഞു . പിന്നെ കിട്ടിയാലേ ചെയ്യൂ എന്നാ ഒരു വലിയ വിഭാഗം ഉണ്ടേ അവരെ എന്ത് ചെയ്യും ടീച്ചര്‍ ...

      <<< ഇപ്പോള്‍ പണ്ടത്തെ അവസ്ഥയല്ല. ഓഫീസുകളില്‍ പോകുമ്പോള്‍ നല്ല പ്രതികരണം ആണ് കിട്ടുന്നത് എന്നാണു എനിക്ക് തോന്നുന്നത്.>>>

      ഹ ഹ ഹ ഹ ഹ ചിരിയോ ചിരി ,ടീച്ചറോട് അങ്ങനെ ആവും എന്തായാലും ഒരു സര്‍ക്കാര്‍ അല്ലെ...... പക്ഷെ പലരുടെയും അനുഭവം അങ്ങനെ ആവാന്‍ വഴിയില്ല , വല്യ ഒരു അഭിപ്രായത്തിനു നന്ദി. സന്തോഷം ആശംസകള്‍




      Delete
  31. സത്യത്തില്‍ ഒരുആധികാരിക അഭിപ്രായം പറയാന്‍ ഇതിലെ പല കാര്യത്തിലും എന്‍റെ പരിമിതി സമ്മതിക്കുന്നില്ല.
    എന്നാലും കുറെ കാര്യങ്ങള്‍ അറിയാന്‍ പറ്റി എന്നത് സന്തോഷവും. അതുകൊണ്ട് തന്നെ നല്ലൊരു ലേഖനം.
    ആശംസകള്‍

    ReplyDelete
  32. പുണ്യവാളനു സര്‍ക്കാര്‍ ജീവനക്കാരെ കുറിച്ച് മുന്‍വിധി യൂണ്ടെന്നു പറയാതെ വയ്യ. അതു മാറ്റുവാന്‍ നിരക്ഷരന്റെ ഈ ബ്ലൊഗ് കൂടി നോക്കുക.
    http://niraksharan.blogspot.in/2012/05/blog-post.html
    പിന്നെ ഞാന്‍ പറഞ്ഞ കാതലായ വശത്തില്‍ പുണ്യവാളന്‍ സ്പര്‍ശിച്ചില്ല.
    കേരളത്തിലെ എതു രംഗത്താണു സര്‍ക്കാര്‍ സര്‍വ്വീസിലെ പോലെ അഴിമതിയില്ലാത്തത്?
    സാഹിത്യം? വിദ്യാഭ്യാസം? സ്വകാര്യ മേഖല? കച്ചവടം? ആതുരശുശ്രൂഷ.... അവിടെയൊക്കെ എല്ലാവരും പുണ്യവാളനെപ്പോലെ പുണ്യവാളന്മാരാണോ?
    മദ്യളമായി മാറിക്കൊണ്ടിരിക്കുന്ന കേരളം എങ്ങനെ എമെര്‍ജ് ചെയ്യുമെന്നു ഇന്നത്തെ പത്രത്തില്‍ സുഗതകുമാരി ചോദിക്കുന്നതു കണ്ടു.... ചിന്തിക്കുക.
    സര്‍വ്വ വ്യാപിയായ കേരളത്തിന്റെ ജീര്‍ണ്ണതക്ക് ഉത്തരവാദികള്‍ ഇവിടത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ മാത്രമോ? മറ്റെല്ലാം നിസ്സാരമാക്കി സര്‍ക്കാര്‍ ജീവനക്കാരാണു ഈ നാടിനെ മുടിക്കുന്നതെന്ന ഒരു സന്ദേശം മൊത്തത്തില്‍ അറിഞ്ഞോ അറിയാതെയോ പുണ്യവാളന്‍ പരത്തുന്നുണ്ടോ എന്നു സ്വയം പരിശോധിക്കുക.

    ReplyDelete
    Replies
    1. നിരക്ഷരന്റെ ലേഖനം വായിക്കാന്‍ സമയം ലഭിച്ചില്ല ഇനി അങ്ങോട്ട്‌ പോകുകയാണ് ,

      ഒരു കള്ളനെ പിടിക്കുമ്പോഴും ഒരു അഴിമതികാരനെ പിടിക്കുമ്പോഴും ഞാന്‍ മാത്രം അല്ല എന്റെ ചുറ്റും കള്ളന്മാരും അഴിമതികാരും ആണെന്ന് പറയുന്നത്. തെറ്റ് ചെയ്യുന്നതിന് കാരണവും ന്യായംവുമല്ല. എന്നും അതും ഒരു തെറ്റാണ് എന്നും വിശ്വസിക്കാന്‍ ആണ് പുണ്യവാളനിഷ്ടം.

      എന്റെ വിശ്വാസത്തില്‍ സ്ഥിരബുദ്ധി ഉറച്ച കാലം മുതല്‍ പറയുന്നു , ആദ്യം ജനം നന്നാവണം ജനം എന്ന് പറയുമ്പോള്‍ വോട്ട് ചെയ്യുന്നവന്‍ മാത്രം അല്ല സമൂഹത്തിലെ ഓരോ വ്യക്തിയും നമ്മുക്ക് എന്ത് വേണം എങ്ങനെ ഒരു ഭരണം വേണം എന്ന് തീരുമാനികുമ്പോ നല്ല സര്‍ക്കാരും നല്ല ഭരണ സംവിധാനവും ഉണ്ടാക്കും ... അത് വരെ ഇങ്ങനെ പഴിചാരി നമ്മുക്ക് നടക്കാം ഞാന്‍ പറയും നീ എന്നും നിങ്ങള്ക്ക് ഞാന്‍ മാത്രം ല്ല ചുറ്റും കുഴപ്പം ആണെന്നും , അവര്‍ പറയും നിങ്ങള്‍ ആണ് ഞങ്ങളെ ഇങ്ങനാക്കിയത് എന്നും കഥ ത്‌ാരും ... ചിലര്‍ പറയും മൊത്തം കുഴപ്പം ആണെന്നും ...

      പങ്കാളിത്ത പെന്‍ഷന്‍ ആവശ്യമാണ്‌ അതിനോടൊപ്പം ഉള്ള ആശങ്കകള്‍ പരിഹരിക്കപെടുകതന്നെ വേണം ....

      Delete
  33. നമ്മൂടെ ഭരണ കര്‍ത്താക്കളേക്കാള്‍ നമ്മെ കൂരിരുട്ടിലേക്ക്‌ തള്ളി വിടുന്നത്‌ ബ്യൂറോക്രാറ്റുകളാണെന്നാണ്‌ എന്‌റെ അഭിപ്രായം... അഴിമതിക്കും മറ്റും കൂട്ടു നില്‍ക്കുന്ന അതിനെ പ്രോത്സാഹിപ്പിക്കുന്ന നിരവധി പേര്‍... പോസ്റ്റിനെ കുറിച്ച്‌, നല്ല ലേഖനം, വിവിധ അറിവുകളും ആശയങ്ങളും നല്‍കിയ ഈ ലേഖനം മനസ്സിരുത്തി തന്നെ വായിച്ചു... പങ്കാളിത്ത പെന്‍ഷന്‍ അനിവാര്യം എന്ന് തന്നെയാണ്‌ എനിക്കും ഇത്‌ വായിച്ചപ്പോള്‍ തോന്നിയത്‌.

    ReplyDelete
  34. ആകെ കണ്‍ഫ്യൂഷന്‍ ആയല്ലോ....
    ഞാന്‍ ഒരു ഇടതുപക്ഷ ചിന്താഗതിക്കാരന്‍ ആണ്....
    ഞാന്‍ മാതൃഭൂമിയില്‍ പങ്കാളിത പെന്‍ഷന്‍ എന്നാ വിഷയത്തെ കുറിച്ച് തോമസ്‌ ഐസക്‌ സര്‍ പറഞ്ഞത് വായിച്ചിരുന്നു... ഇടതു പക്ഷ ചിന്തകനില്‍ എന്നതില്‍ ഉപരി നല്ല ഒരു സാമ്പത്തിക വിദഗ്ദ്ധന്‍ കൂടി ആണ് അദ്ദേഹം എന്നത് ആ ലേഖനം വിശ്വാസത്തില്‍ എടുക്കാന്‍ കാരണം ആയി എന്നത് സത്യം ആണ്...
    എന്നാല്‍ ഇത് വായിച്ചപ്പോ ഇതാണ് സാരി എന്ന് തോനുന്നു.....

    അതുകൊണ്ട് രണ്ടു ലേഖനങ്ങളില്‍ ഒന്ന് തട്ടിപ്പ് ആണെന്ന് മനസ്സിലായി.... എന്തായാലും ഇതിന്‍റെ ആധികാരികത ശരിക്കും മനസ്സിലാക്കാന്‍ തീരുമാനിച്ചു കഴിഞ്ഞു.....
    ഈ വിഷയം ഇങ്ങനെ ഒരു ലേഖനം എഴുതാന്‍ ആയി തിരഞ്ഞെടുത്ത താങ്കളെ അഭിനന്ദിക്കുന്നു...

    എന്തായാലും ഇതില്‍ പറഞ്ഞ പല കാര്യങ്ങളും പങ്കാളിത പെന്‍ഷന്‍ എന്നാ സമ്പ്രദായത്തെ എതിര്‍ത്ത എല്ലാവരെയും ഒന്ന് റീ- തിന്ക് ചെയ്യാന്‍ പ്രേരിപ്പിക്കും എന്നത് വാസ്തവം ആണ്... ഇത്ര വല്ല്യ കടം ..., നമ്മളെ പുല്ല് വില കല്‍പ്പിക്കുന്ന (എല്ലാവരും ഇല്ല.. എന്‍റെ അച്ഛന്‍ മാന്യന്‍ ആണ് ;-) ) നമ്മളുടെ ആകെ എണ്ണത്തിന്റെ നാല് ശതമാനം മാത്രം വരുന്ന വര്‍ഗത്തിന് വേണ്ടി സഹിക്കേണ്ട കാര്യം ഇല്ല.....

    അഭിനന്ദനങ്ങള്‍

    ReplyDelete
    Replies
    1. വളരെ സന്തോഷം ഉണ്ട് ഡിയര്‍ അഖില്‍ , സത്യം തിരിച്ചറിയുമ്പോള്‍ പുണ്യവാളനോടും ഒന്ന് പറയണേ എന്റേത് തെറ്റിധാരണകള്‍ ആയിരുന്നു എങ്കില്‍ അത് മാറ്റിയെടുക്കാമല്ലോ ?

      സ്വര്‍ണ്ണപാത്രം കൊണ്ട് മൂടിരിക്കുന്നു മണ്ണിലെ ശാശ്വത സത്യം, ഇന്നലെ വയലാര്‍ പറഞ്ഞത് തെരരഞ്ഞു നോക്കാം ...

      Delete
  35. പങ്കാളിത പെന്‍ഷനില്‍ എന്ത് നല്ല വശം ആണ് ഉള്ളത് എന്ന് ഈ ലേഖനത്തില്‍ കൂടി മനസ്സിലാക്കാന്‍ കഴിയുന്നില്ല . പിന്നെ പെന്‍ഷന്‍ വാങ്ങുന്നവരുടെ എണ്ണം കൂടിയത് എന്തേലും രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ കുഴപ്പം കൊണ്ട് അല്ല . കേരളത്തിലെ നല്ല ജീവിത നിലവാരത്തില്‍ ആയുസ്സ് കൂടി . കമ്മ്യൂണിസ്റ്റു കാരെ കുറ്റം പറയുന്നത് എന്തിനു എന്ന് മനസ്സിലാകുന്നില്ല . പങ്കാളിത പെന്‍ഷന്‍ ഫുണ്ടുകള്‍ സുരക്ഷിത നിക്ഷേപം എന്ന് പറയാന്‍ കഴിയില്ല . അത് ഓഹരി വിപണിയില്‍ ഇട്ടു നഷ്ടത്തിന് സാധ്യത ഉണ്ട് അതിനാല്‍ അത് ഉള്‍കൊള്ളാന്‍ കഴിയില്ല . പിന്നെ സര്‍ക്കാര്‍ ജീവനകക്ര്‍ക്ക് അവകാശപെട്ടതാണ് പെന്‍ഷന്‍ . അത് സര്‍ക്കാരുകളുടെ ഔദാര്യം അല്ല. ജീവിതത്തിന്റെ നല്ല ഒരു ഭാഗം സര്‍ക്കാര്‍ ജീവനക്കാര്‍ ആയി പ്രവര്‍ത്തിക്കുന്നവര്‍ക്ക് . ജീവിത അവസാനം കഴിഞ്ഞു കൂടാന്‍ ഉള്ള വക നല്കണ്ടത് സര്‍ക്കാരുകളുടെ കടമ ആണ് . അതിനു ഉള്ള റിസോഴ്സസ് കണ്ടെത്തണ്ടത് സര്‍ക്കാര്‍ ആണ് അല്ലാതെ ജീവനക്കാരുടെ അവകാശങ്ങളില്‍ കൈ ഇട്ടു വാരുക അല്ല വേണ്ടത് . ജീവനക്കാരുടെ പ്രവര്‍ത്തന ശേഷിയില്‍ പോരായിമ ഉണ്ട് എങ്കില്‍ അത് ഉയര്‍ത്താന്‍ ഉള്ള മാര്‍ഗ്ഗം സര്ക്കാര് കണ്ടെത്തണം . ശക്തമായ നിയ നിര്മാനതിലൂടെയും അതിന്റെ നിര്‍വഹണത്തില്‍ കൂടിയും , ജീവനക്കാര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കിയും അത് കൂറ്റന്‍ ശ്രെമിക്കണം.. അല്ലാതെ എന്തേലും പൊട്ടാ സംഘടനകളുടെ സര്‍വേ ഫലം കാണിച്ചു ജീവനക്കാര് എല്ലാം കഴിവ് കേട്ടവര്‍ ആണ് . അവകാശങ്ങള്‍ക്ക് വേണ്ടി മാത്രം നിലകൊള്ളുന്നവര്‍ ആണ് എന്ന് പറഞ്ഞാല്‍ അത് . കുരുടന്‍ ആനയെ കാണുന്നപോലെ ആണ് .

    ഓരോ ദിവസവും കൂടുന്ന കോസ്റ്റ് ഓഫ് ലീവിംഗ് അനുസരിച്ച് ശമ്പളത്തിലും പെന്ഷനിലും വര്‍ധനവ്‌ നല്‍കേണ്ടത് ആവശ്യം ആണ് . പിന്നെ ജീവനക്കാരെ അഴിമതിക്കാര് ആക്കുന്നത് നമ്മുടെ ജനം തന്നെ ആണ് . അവിഹിത മാര്‍ഗ്ഗത്തില്‍ കൂടി പലതും നേടാന്‍ ശ്രേമിക്കുന്നവര്‍ ആണ് ജീവനക്കാരെ അഴിമതിയിലേക്ക് നയിക്കുന്നത് . കൈക്കൂലി വേണം എന്ന് പറയുന്ന ഒരു ജീവനക്കാരനോട് അത് തരില്ല എന്ന് പറയാന്‍ ഉള്ള ആര്‍ജ്ജവം ജനം കാണിക്കണം . ആയിരം രൂപ ചോദിക്കുന്ന ജീവനക്കാരന് പതിനായിരവും പിന്നെ മധുവും മധുരാക്ഷിയേം കൊടുക്കുന്ന കൊള്ളക്കാരായ ജനം ആണ് ഇന്ന് കേരളത്തില്‍ അവര്‍ ആണ് ജീവനക്കാരെ കൊടിയ അഴിമതിയിലേക്ക് നയിക്കുന്നത് . ആദ്യം കേരള ജനത നന്നാവു തെറ്റുകള്‍ക്ക് എതിരെ പ്രതികരിക്കാന്‍ പഠിക്കു.. അഴിമതിക്കാരെ നിയമത്തിന്റെ മുന്നില്‍ കൊട്നു വരാന്‍ ഒരുപാട് മാര്‍ഗ്ഗങ്ങള്‍ ഉണ്ട് അവ ഉപയോഗിക്കുക . അല്ലാതെ എല്ലാരും അഴിമതിക്കാര് ആണ് എന്നാ ഇങ്ങനെ ഉള്ള വീക്ഷണങ്ങള്‍ ശെരിയല്ല .

    ജനങ്ങള്‍ തിരഞ്ഞെടുത്തു വിടുന്ന ഇശ്ചാ ശക്തി ഉള്ള സര്‍ക്കാരുകള്‍ ഉണ്ട് എങ്കില്‍ അഴിമതി കുറക്കാന്‍ കഴിയും .. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നടപ്പാക്കിയ അഴിമതി രഹിത ചെക്ക് പോസ്റ്റുകളുടെ സ്ഥിതി ഇന്ന് എന്താണ് ,, അവിടെ ഇന്ന് വലിയ അഴിമതിയുടെ കളം ആക്കി ഈ സര്ക്കാര് മാറ്റി . രാജ്യം ഭരിക്കുന്ന സര്ക്കാര് ലെക്ഷ കണക്കിന് കോടി രൂപ അഴിമതിയില്‍ മുങ്ങി കുളിച്ചു നില്‍ക്കുന്നു . അത് ഒന്നും കാണാന്‍ ഈ ലേഖകന്റെ കണ്ണിനു കഴിയുന്നില്ലേ . അതോ രാഷ്ട്രീയ തിമിരം ബാധിച്ചോ താങ്കള്‍ക്ക് .

    ReplyDelete
    Replies
    1. <>

      സഖാവ് ഒരു കണ്ണില്‍ കൂടെ നോക്കിയാല്‍ പലതും മനസ്സിലായി എന്ന് വരില്ല ...

      <<
      ഓഹരി വിപണിയില്‍ ഇട്ടു നഷ്ടത്തിന് സാധ്യത ഉണ്ട് അതിനാല്‍ അത് ഉള്‍കൊള്ളാന്‍ കഴിയില്ല >>

      ഓഹരി വിപണിയില്‍ വേണ്ട , സര്‍ക്കാര്‍ ബോണ്ടുകള്‍ കടപത്രങ്ങള്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ ആവാമല്ലോ , സര്‍ക്കാര്‍ എന്നതു സര്‍ക്കാര്‍ ജീവനക്കാര്‍ തന്നെയല്ലേ അപ്പൊ സ്വയം എന്താ വിശ്വാസം ഇല്ല. സര്‍ക്കാര്‍ എന്ത് വന്നാലും ശബളം തന്നു കൊള്ളും എന്നാ കാര്യത്തില്‍ മാത്രം മതിയോ വിശ്വാസം...

      << പിന്നെ സര്‍ക്കാര്‍ ജീവനകക്ര്‍ക്ക് അവകാശപെട്ടതാണ് പെന്‍ഷന്‍ >>

      സമൂഹത്തിന്റെ പൌരന്മാരെ രണ്ടു തരക്കാരായി കണക്കാക്കുന്ന ഭൂര്‍ഷ്വവികലവാദമല്ലേ ഇത്

      << സര്‍ക്കാരുകളുടെ ഔദാര്യം അല്ല >>

      ആണെന്നെ ഞാന്‍ പറയൂ , അല്ലെ അറുപതു വയസു കഴിയുന്ന ഏവര്‍ക്കും തതുല്യമായ്‌ പെന്‍ഷന്‍ ഏര്‍പ്പാടാക്കാന്‍ സര്‍ക്കാരുകള്‍ തയ്യാര്‍ ആവണം.ജീവനക്കാരെ വാന്തം വരുതിയ്ക്ക് നിര്‍ത്താനും അവരുടെ ഇഷ്ടങ്ങള്‍ സാധിചെടുക്കാനുമായി വേണ്ടാത്ത അനുകൂല്യ്നഗല്‍ വച്ച് നീട്ടി അവരെ ചീത്ത ആക്കിയത് ... ഇപ്പൊ അതൊകെ ജന്മാവകാശം ആയി മാറി

      << ജീവിതത്തിന്റെ നല്ല ഒരു ഭാഗം സര്‍ക്കാര്‍ ജീവനക്കാര്‍ ആയി പ്രവര്‍ത്തിക്കുന്നവര്‍ക്ക്. ജീവിത അവസാനം കഴിഞ്ഞു കൂടാന്‍ ഉള്ള വക നല്കണ്ടത് സര്‍ക്കാരുകളുടെ കടമ ആണ് . >>

      ജനിക്കുമ്പോ മൊതല്‍ മരിക്കുമ്പോ ശവപ്പെട്ടി വാങ്ങുന്നതിന് വരെ സാധാരണക്കാരന്‍ നികുതി കൊടുക്കുന്നു അതിന്റെ ഒരു ഭാഗം തിരികെ തന്നൂടെ സര്‍ക്കാരിന്. എന്ത് കൊണ്ട് അത് നല്ക്കുന്നില്ല .....( ഇതിന്റെ മറുവാദം അറിഞ്ഞു തന്നെയാ ചോദ്യം)

      << അതിനു ഉള്ള റിസോഴ്സസ് കണ്ടെത്തണ്ടത് സര്‍ക്കാര്‍ ആണ് അല്ലാതെ ജീവനക്കാരുടെ അവകാശങ്ങളില്‍ കൈ ഇട്ടു വാരുക അല്ല വേണ്ടത് >>

      സര്‍ക്കാര്‍ അകാശത്തൂന്നു പറിച്ചു എടുക്കണം , വ്യവസായം നികുതി കൂട്ടോയാല്‍ അവിടെ കോലാഹലം , ജീവിത ഭാരം കൂട്ടുമെന്കില്‍ അവിടെ ലഹള , സര്‍ക്കാര്‍ സേവനങ്ങളില്‍ നിയന്ത്രണം അല്ലെ വിലവര്‍ധനവ്‌ ചാര്‍ജ് ഇവ നടപ്പാക്കിയാല്‍ തെരുവില്‍ യുദ്ധം എല്ലാവര്ക്കും ഇവിടെ അവകാശം കൂടി പോയി അതാണ്‌ കേരളത്ത്തിട്നെ മുഖ്യ കുഴപ്പം

      അത് കൊണ്ടാണ് നിസാര കാര്യത്തിനു ഹര്‍ത്താലും വഴിതടയാലും നടത്തി പൊതു മുതല്‍ നശിപ്പിച്ചു സാധാരണക്കാരന് പോല്ലാപ്പുണ്ടാക്കുന്ന ..... എന്നെ കൊണ്ട് അധികം പറയിപ്പികല്ലേ

      << ജീവനക്കാരുടെ പ്രവര്‍ത്തന ശേഷിയില്‍ പോരായിമ ഉണ്ട് എങ്കില്‍ അത് ഉയര്‍ത്താന്‍ ഉള്ള മാര്‍ഗ്ഗം സര്ക്കാര് കണ്ടെത്തണം . ശക്തമായ നിയ നിര്മാനതിലൂടെയും അതിന്റെ നിര്‍വഹണത്തില്‍ കൂടിയും , ജീവനക്കാര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കിയും അത് കൂറ്റന്‍ ശ്രെമിക്കണം.. അല്ലാതെ >>>

      വിഎസ് സര്‍ക്കാര്‍ അല്ലെ പഞ്ച്ങ്ങ് കൊണ്ട് വന്നത് നടത്തിയോ സാധിച്ചോ ? ഒരു ദിവസം ഖാദി വസ്ത്രമേ അണിഞ്ഞു ഓഫീസില്‍ വരാവു എന്നോകെ ഉള്ള ചില പരിഷ്കാരം പ്രഖ്യാപിച്ചല്ലോ എന്നിട്ട് എന്ത് നാടന്നു ....സെക്രട്ടറിയെറ്റില്‍ സെക്രട്ടറിയെറ്റ് മാനുവേല്‍ എന്ന ഒരു സാധനം ഇരിപ്പുണ്ട്. അത് സെക്രട്ടറിയെറ്റില്‍ നടപ്പാക്കാന്‍ ഏതേലും ഇടതു പക്ഷത്തിന് കഴിഞ്ഞോ ,

      << അല്ലാതെ എന്തേലും പൊട്ടാ സംഘടനകളുടെ സര്‍വേ ഫലം കാണിച്ചു ജീവനക്കാര് എല്ലാം കഴിവ് കേട്ടവര്‍ ആണ് >>

      നാട്ടില്‍ ജീവിച്ചിരിക്കുന്ന ഓരോ വ്യക്തിയ്ക്കും അറിയാം നിലവാരം അതിനു സര്‍വേയും ആര്‍ക്കും നോക്കി ഇരിക്കണ്ട അതിനെ വിശ്വസിക്കുകയും വേണ്ട .


      << അവകാശങ്ങള്‍ക്ക് വേണ്ടി മാത്രം നിലകൊള്ളുന്നവര്‍ ആണ് എന്ന് പറഞ്ഞാല്‍ അത് . കുരുടന്‍ ആനയെ കാണുന്നപോലെ ആണ് >>>

      സഖാവേ ഒരു സംശയം , സര്‍ക്കാര്‍ ജീവനക്കാരായ ഡോക്ടര്‍മാര്‍ അവര്‍ ആശുപത്രിയുടെ സ്വച്ചനീയവസ്ഥ മാറ്റണം എന്ന് പറഞ്ഞു ഒരിക്കല്‍ എങ്കിലും സമരം ചെയ്തിട്ടുനണ്ടോ? ഗ്രാമീണ മേഖല ഉള്‍പെടെ പല സര്‍ക്കാര്‍ കെട്ടിടങ്ങളും ഇടിഞ്ഞു വീഴാരായി നിലകൊള്ളുകയാണ് അത് മാറ്റണം എന്ന് പറഞ്ഞു സമരം ചെയ്തിട്ടുണ്ടോ?
      സര്‍ക്കാര്‍ ആഫിസുകളുടെ പ്രവര്‍ത്തനവും അവിടെവരുന്ന ജനങ്ങള്‍ക്ക്‌ മേച്ചപ്പെട്ട സൗകര്യം നല്‍കണം എന്നും പറഞ്ഞു സമരം ചെയ്തിട്ടുണ്ടോ ? അഴിമതി നടത്തിയ ഉദ്യോഗസ്ഥനെ പുറത്താക്കണം എന്ന് പാഞ്ഞു സമരം നടന്നിട്ടുണ്ടോ? അഴിമതികള്‍ക്കെതിരെ സമരം ചെയ്തിട്ടുണ്ടോ ?

      ശബളം അനുകൂല്യം ശബളം ആനുകൂല്യം അല്ലാതെ വേറെ വല്ലതും കേട്ടിട്ടുണ്ടോ ?

      പിന്നെ സഖാവ് പറഞ്ഞതിനോകെ മറുപടി മുന്നേ പറഞ്ഞു കഴിതാ...
      വിശാലമായ്‌ ഒരു കമ്മന്റിനു നന്ദി വളരെ സന്തോഷം







      Delete
  36. നല്ല നിരീക്ഷണത്തോടെ എഴുതിയ ഒരു ലേഘനം !!

    ReplyDelete
  37. നിങ്ങള്‍ ഇത്രയും വളര്‍ന്ന കാര്യം ഞാന്‍ അറിഞ്ഞില്ല.
    ...അസംശകള്‍

    ReplyDelete
    Replies
    1. വല്ലപ്പോഴും ഓക്കേ ഇങ്ങോട്ടൊക്കെ ഇറങ്ങണം ങാ. കുറച്ചായല്ലോ കണ്ടിട്ട് ...നന്ദി

      Delete
  38. കേരളത്തില്‍ അഴിമതിയുടെ ചൂട് നമുക്ക് ഇത്ര അനുഭവപ്പെടുന്നതും, എന്നാല്‍ പല വിദേശ രാജ്യങ്ങളില്‍ അനുഭവപ്പെടാത്തതും, അവിടങ്ങളില്‍ കൈക്കൂലി ഇല്ലാതെയും കാര്യം നടത്താന്‍ പറ്റും എന്നതാണ്. പിന്നെ അവിടങ്ങളിലൊക്കെ കൈക്കൂലി കൊടുത്താല്‍ receipt കിട്ടും. ഉദാഹരണത്തിന്, ചില clinic കളില്‍ പെട്ടെന്ന് ഡോക്ടറെ കാണാന്‍ കൂടുതല്‍ പണം അടച്ചാല്‍ മതിയല്ലോ. അത് കൈക്കൂലി ആണെന്ന് നമുക്ക് തോന്നാറില്ല. എന്നാല്‍ ആ പൈസ തന്നെ നേഴ്സ് പണം ആയി വാങ്ങിയാല്‍, അത് കൈക്കൂലി ആയി.

    കേരളത്തിലെ പല സര്‍ക്കാര്‍ ഓഫീസുകളിലെയും സ്ഥിതി പണ്ടത്തേക്കാള്‍ വളരെ മെച്ചമാനെന്നതാണ് എന്റെ അനുഭവം. നമുക്ക് അത് അത്ര ഫീല്‍ ചെയ്യുന്നുണ്ടാവില്ല. That is just human nature. വേണ്ട ഫോം ഒക്കെ correct ആയി പൂരിപ്പിച്ചു കൊടുക്കാന്‍ ജനവും ഒന്ന് മനസ്സ് വെച്ചാല്‍ നന്നായിരുന്നു.

    പങ്കാളിത pension കേരളത്തില്‍ നടപ്പിലാവും. കുറച്ചു കൂടി സമയം എടുക്കും എന്ന് മാത്രം. എല്ലാത്തിനും ഒരു സമയം ഉണ്ട് ദാസാ.

    ReplyDelete
  39. ലേഖനം ഇഷ്ടപ്പെട്ടു

    ReplyDelete
  40. തൊഴില്‍ ചെയ്യുന്നവന്‍ സ്വകാര്യമേഖലയിലായാലും,
    പൊതുമേഖലയിലലായാലും
    തൊഴില്‍ സുരക്ഷിതത്വവും, ആനുകൂല്യങ്ങളും നല്‍കേണ്ടത് ഒരു സര്‍ക്കാരിന്റെ മിനിമം ഉത്തരവാദിത്വമാണ്.
    ചെലവുകുറക്കാനും മറ്റുപദ്ധതികള്‍ക്കും
    നേതാക്കന്‍മാരുടെ കീശ ഒന്നു തപ്പിനോക്കിയാല്‍ത്തന്നെ അവരുടെയും അടുത്ത തലമുറയുടെയും ചെലവിനുള്ളതുകഴിച്ച് ബാക്കിയുള്ളതെടുത്താല്‍ തന്നെ മതിയാവുമെന്നിരിക്കെ,
    എന്തിന് പാവം തൊഴിലാളികളുടെ ആനുകൂല്യങ്ങളുടെ കടയ്ക്കല്‍ത്തന്നെ കത്തിവയ്ക്കുന്നുവെന്നതും ചിന്തനീയമാണ് പുണ്യവാളാ..

    ReplyDelete
  41. അതിനുശേഷം പ്രജാപതി പറഞ്ഞു.

    കുട്ടികള്‍ വിദ്യാഭ്യാസമുള്ളവരാവട്ടെ.
    എല്ലാ കുട്ടികള്‍ക്കും അടിസ്ഥനവിദ്യാഭ്യാസം ലഭിക്കട്ടെ
    അത് അങ്ങിനെ ആയി.

    ശേഷം അവന്‍ പറഞ്ഞു.
    അവരുടെയും അവരുടെ മാതാപിതാക്കളുടെയും ബന്ധുമിത്രാദികളുടെയും രോഗങ്ങള്‍ മാറട്ടെ
    അവര്‍ പൂര്‍ണാരോഗ്യവാന്മാരായി മാറട്ടെ
    അത് അങ്ങനെ ആയി

    പിന്നീട് അവന്‍ പറഞ്ഞു
    അവരുടെ താമസസ്ഥലങ്ങള്‍ അളന്നു തിട്ടപ്പെടുത്തട്ടെ
    അവര്‍ താന്താങ്ങളുടെ അതിര്‍ത്തിരേഖകള്‍ സ്വയം മനസ്സിലാക്കട്ടെ
    അവര്‍ക്ക് സഞ്ചരിക്കാന്‍ പാതകള്‍ ഉണ്ടാവട്ടെ , അവ നശിക്കാതിരിക്കട്ടെ
    അത് അങ്ങനെ ആയി

    അതിനു ശേഷം അവന്‍ പറഞ്ഞു.
    അവര്‍ അവരുടെ കലഹങ്ങള്‍ സ്വയം തീര്‍ക്കട്ടെ
    തെറ്റു ചെയ്തവര്‍ സ്വയം കുറ്റമേല്‍ക്കട്ടെ
    കുറ്റവാളികള്‍ സ്വയം മുന്നോട്ട് വന്ന് ശിക്ഷയേല്‍ക്കട്ടെ
    അത് അങ്ങനെ ആയി

    അവന്‍ നമ്മളോട് പറഞ്ഞു.

    ഇനിമേല്‍ എന്റെ പുത്രരായ നിങ്ങള്‍ എല്ലാക്കാര്യത്തിലും സ്വയം പര്യാപ്തരായിരിക്കും.
    നിങ്ങളെ ദ്രോഹിക്കാനായി ഒരിക്കലും ഞാന്‍ സര്‍കാര്‍ ഉദ്യോഗസ്ഥരെ അയക്കുകയില്ല
    അവരെ പോറ്റിവളര്‍ത്തില്ല അവര്‍ക്ക് പെന്‍ഷനും ശമ്പളവും നല്‍കില്ല.

    ഇതാ നിങ്ങളോടുള്ള എന്റെ സത്യത്തിന്റെ അടയാളമായി ഇതാ നിങ്ങള്‍ക്കു മുകളില്‍ ഞാന്‍ ഡെമോക്ലസിന്റെ വാള്‍ തൂക്കിയിട്ടുകൊള്ളുന്നു.

    ReplyDelete
  42. നല്ല ലേഖനം ..
    ഇനിയും എഴുതൂ ..

    ReplyDelete
  43. Good one...with your permission sharing in facebook

    ReplyDelete